Showing posts with label Ernakulam. Show all posts

കാട്ടുയാത്ര ആഗ്രഹിക്കുന്ന സഞ്ചാരികളുടെ പരുധീസയാണ് മാമലക്കണ്ടം.  ( Mamalakandam ) മാമലക്കണ്ടം വരുന്ന സഞ്ചാരികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇത്...

കാട്ടുയാത്ര ആഗ്രഹിക്കുന്ന സഞ്ചാരികളുടെ പരുധീസയാണ് മാമലക്കണ്ടം. ( Mamalakandam )

മാമലക്കണ്ടം വരുന്ന സഞ്ചാരികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഇത് ഒരു വിനോദ സഞ്ചാര മേഖലയല്ല, ആദിവാസികളെ ഉപദ്രവിക്കാനോ അവരുടെ ജീവിതമാര്ഗങ്ങൾ തടസപ്പെടുത്താനോ ശ്രമിക്കരുത്, ഒരു തരത്തിലും മലിനമാക്കാതിരിക്കുക.
അനുവാദമില്ലാതെ വനത്തിൽ പ്രവേശിക്കുന്നത് കുറ്റകരമാണ്.

എങ്ങനെ തുടങ്ങണം എന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല, കാരണം ഒരുപാടു കാര്യങ്ങൾ ഒളിഞ്ഞും മറഞ്ഞും കിടക്കുന്ന ഒരു ഗ്രാമമാണ് മാമലക്കണ്ടം.

എറണാകുളം ജില്ലയിൽ ആണ് മാമലക്കണ്ടം എന്ന് പറഞ്ഞാൽ ഒന്ന് ഞെറ്റി ചുളിക്കാത്ത ആരുമുണ്ടാകില്ല, കാരണം എറണാകുളം ജില്ലയിൽ എങ്ങനെ ഒരു വനവും ഗ്രാമവും ഉണ്ടന്ന് ആർക്കും അങ്ങനെ അറിയില്ല.

ഇനി മാമലകണ്ടത്തെ വിശേഷങ്ങൾ പറയാം

കുട്ടമ്പുഴ പഞ്ചായത്തിൽ 10-11 വാർഡ് ആണ് മാമലക്കണ്ടം, മുമ്പ് ഇടുക്കി ജില്ലയിൽ ആയിരുന്ന മാമലക്കണ്ടം ഇപ്പോൾ എറണാകുളം ജില്ലയുടെ ഭാഗമാണ്. ഇടുക്കിയായി അതിർത്തി പങ്കിടുന്നതും മാമലകണ്ടതാണ്.
80 വർഷം മുൻപാണ് മാമലക്കണ്ടത് ജനങ്ങൾ കുടിയേറി പാർക്കാൻ ആരംഭിച്ചത്, കൃഷി ആവശ്യങ്ങൾക്കായി ജനങ്ങൾ കാടുകയറി, പിന്നീട് അത് ഒരു ഗ്രാമമായി രൂപാന്തരപ്പെട്ടു.

പ്രകൃതിയിൽ അനുഗ്രഹിക്കപ്പെട്ട മാമലക്കണ്ടം

നാലു വശത്താലും വനത്തിൽ ചുറ്റപെട്ടുകിടക്കുന്നു എന്നത് തന്നെയാണ് മാമലക്കണ്ടം മറ്റു സ്ഥലങ്ങളിൽ നിന്ന് വ്യത്യസ്തമായി നിൽക്കുന്നത്. കാടിനു ഒരൽപം പോലും കോട്ടം വരുത്താതെയാണ് ജനങ്ങൾ എവിടെ ജീവിച്ചു പോരുന്നത്. ആദിവാസി സംസ്കാരം നിലനിർത്തി ജീവിക്കുന്ന ഒരുപറ്റം ആദിവാസി ഗ്രാമവും അതോടു ചേർന്ന് ജീവിക്കുന്ന നാട്ടുകാരും കേരളത്തിൽ വേറെ എവിടെയും കാണാൻ സാധിക്കില്ല.

മാമലക്കണ്ടം യാത്രയിൽ കണ്ടിരിക്കേണ്ട സ്ഥലങ്ങൾ

മാമലക്കണ്ടം യാത്ര എന്ന് പറയുമ്പോൾ തന്നെ മനസ്സിൽ ഒരു കുളിരും പച്ചപ്പും ഓടിയെത്തും. കാരണം അതി മനോഹര കാനന യാത്രയാണ് മാമലക്കണ്ടം യാത്ര. കൊച്ചിയിൽ നിന്നും 60 KM യാത്ര ചെയ്താൽ മാമലക്കണ്ടം എത്താൻ സാധിക്കും.

മുനിയറ

മാമലക്കണ്ടം ഒരു ചരിത്ര ശിലാ യുഗത്തിന്റെ ബാക്കി പത്രമാണ് മുനിയറ, മാമലക്കണ്ടം ജനങളുടെ ഒരു ആരാധനാ ശില്പമാണ് മുനിയറ (Muniyara), മഴയില്ലാത്ത കാലങ്ങളിൽ മുനിയറയിൽ ജനങ്ങൾ കൂടി പായസം വച്ചാൽ മഴയുണ്ടാകും എന്നതാണ് ഇവിടുത്തെ വിശ്വാസം, ഇവിടെ നിന്നുള്ള കാഴ്ചയും അതി മനോഹരമാണ്. കേരളത്തിലെ ഏറ്റവും വലിയ മലയായ ആനമുടി  (Anamudi) എവിടെ നിന്നാൽ കാണാൻ കഴിയും.

കോയിനിപ്പറ ഹിൽസ് (Koyinippara Hills)

മാമലകണ്ടത്തെ ഏറ്റവും ഉയരം കുടിയ കുന്നുകൾ അതാണ് കോയിനിപ്പറ മല (Koyinippara Hills). 4 വീൽ ജീപ്പ് യാത്രക് പറ്റിയ സ്ഥലമാണ് കോയിനിപ്പറ യാത്ര, മാമലകണ്ടതു നിന്ന് കുറഞ്ഞ ചെലവിൽ 8 പേർക്ക് പോകാൻ സാധിക്കും ഒരു ജീപ്പിൽ കോയിനിപ്പറക്കു, അത് ഒരു മറക്കാനാകാത്ത അനുഭവമാണ്. കുളുക്കുമലയിലെ ഓഫ്‌റോഡ് (Kolukkumala Off road) ഒന്നുമല്ല എന്നതാണ് സത്യം.

കല്ലടി വെള്ളച്ചാട്ടം (Kalladi Waterfalls)

എളുപ്പം സഞ്ചാരികൾക്കു എത്തി ചേരാൻ കഴിയാത്ത ഒരു പ്രദേശമാണ് കല്ലടി വെള്ളച്ചാട്ടം. രണ്ടു മലകൾക്കിടയിൽ ഒരു വെള്ളച്ചാട്ടവും അതി വിശാലമായ തടാകവും ആണ് കല്ലടി വെള്ളച്ചാട്ടത്തിൽ കാണാൻ കഴിയുന്നത്.

ഞണ്ടുകുളം ഹിൽസ്

ആദിവാസികൾ മാത്രം വസിക്കുന്ന മലയോരമാണ് ഞണ്ടുകുളം, വനത്തിന്റെ മക്കളാണ് എവിടെ ഉള്ളത്.

ആവര്ക്കുട്ടി (ഈറ്റ ഗ്രാമം) (Avarkutti)

6 മാസത്തിൽ ഒരിക്കൽ ഒത്തു കൂടുന്ന ഗ്രാമവും അതിൽ നിറയുന്ന കച്ചവടക്കാരുമാണ് ആവാറുകുട്ടിയിൽ ഉള്ളത്, ശിക്കാർ സിനിമയിൽ കാണുന്ന അതെ ഗ്രാമം, ഈറ്റ വെട്ടു തൊഴിലാളിയാണ് എവിടെ ഒത്തു കൂടുന്നത് വനത്തിൽ 6 മാസത്തിൽ ഒരിക്കൽ ഒത്തുകൂടുന്ന ഞങ്ങൾ അതാണ് ഇവിടുത്തെ പ്രദാന ആകര്‍ഷണം.

മാമലക്കണ്ടം - ആനകുളം - മാങ്കുളം - മൂന്നാർ രാജപാത

ഒരു സഞ്ചാരിക്കും മറക്കാൻ പറ്റാത്ത കാനന യാത്രക്കും ഇത്. എന്നാൽ ഇതിലൂടെ സഞ്ചരിക്കുന്നത് അത്ര എളുപ്പമല്ല. കേരളം വനം വകുപ്പിന്റെ കിഴിൽ ഉള്ള ഈ പാതയിലൂടെ യാത്ര ചെയ്യാൻ അനുവാദം എടുക്കണം. 30 Km പുറം ലോകമായി ഒരു ബന്ധമില്ലാത്ത യാത്രയാണിത്. ഗൂഗിൾ മാപ്പിലോ ഒന്നും ഈ വഴിയില്ല. മൊബൈൽ നെറ്റ്‌വര്‍ക്ക് ഇല്ല.

കേരളത്തിൽ ആനയുടെ സാന്ദ്രത ഏറ്റവും ഉള്ള വനമേഖലയാണിത്. 10 KM ചുറ്റളവിൽ 50 കാട്ടാനയെങ്കിലും ഉണ്ടന്നാണ് വനം വകുപ്പിലെ കണക്കുകൾ, അതുകൊണ്ടു തന്നെ ഈ യാത്ര ഇരട്ട ചങ്കുള്ള യാത്രികർക്ക് പറഞ്ഞിട്ടുള്ളതാണ്.

മാമലകണ്ടവും സിനിമ ചരിത്രവും

"മാമലകണ്ടത്തു ആദ്യമായി പിടിച്ച പടമല്ല പുലിമുരുഗൻ". ഈറ്റ എന്ന പഴയകാല ചിത്രമാണ് ആദ്യമായി ചിത്രീകരിച്ചത്. പിന്നീട് ശിക്കാർ, ആടുപുലിയാട്ടം എന്നി ചിത്രങ്ങൾക്കു ശേഷമാണ് പുലിമുരുകന്റെ വരവ്. മാമലക്കണ്ടം (Mamalakandam) കടും മാലയും നല്ലരീതിയിൽ പകർത്തിയത് പുലിമുരുകനിൽ ആണന്നു മാത്രം.

മാമലകണ്ടത്തെ ജനങ്ങളുടെ പ്രതീക്ഷകൾ

ചെറുകിട ഡാം പദ്ധതിയാണ് വരാൻ ഇരിക്കുന്ന ഒരു അകര്ഷ‍ണം, പിന്നെ പഴയ ആലുവ മൂന്നാർ മലയോര പാത നിർമാണം, രണ്ടും പുരോഗതിയിലാണ്.

മാമലക്കണ്ടം എത്തി ചേരാൻ ഉള്ള യാത്ര മാർഗങ്ങൾ

(കൊച്ചി - പെരുമ്പാവൂർ - കോതമംഗലം - തട്ടേക്കാട് - കുട്ടമ്പുഴ - ഉരുളൻതണ്ണി - പന്തപ്ര - മാമലക്കണ്ടം)

(കൊച്ചി - പെരുമ്പാവൂർ - കോതമംഗലം - നേരിയമംഗലം - 6 MILE - പഴംപള്ളിച്ചാൽ - മാമലക്കണ്ടം)

(മൂന്നാർ - അടിമാലി - ഇരുമ്പുപാലം - ഇടത്തോട്ടു തിരിഞ്ഞു - പടിക്കപ്പ് ‌-പഴംപള്ളിച്ചാൽ - മാമലക്കണ്ടം)

യാത്രാ വിവരണം:  Abil Abi Mon

മുമ്പ് ചിലർ പറഞ്ഞു വച്ചതും പറയാൻ മറന്നതും കൂട്ടിച്ചേർത്താണ് ഈ പോസ്റ്റ്. സഞ്ചാരികൾക്കു ഉപകാരപ്പെടുന്ന രീതിയിൽ തയ്യാറാക്കിയത്. കാട്ടുയാത്ര (Forest Roads) ആഗ്രഹിക്കുന്ന സഞ്ചാരികളുടെ പരുധീസയാണ് മാമലക്കണ്ടം.


Photo Gallery: മാമലക്കണ്ടം Mamalakandam


കാട്ടുയാത്ര ആഗ്രഹിക്കുന്ന സഞ്ചാരികളുടെ പരുധീസയാണ് മാമലക്കണ്ടം (Mamalakandam Forest Road Tour).

അറബിക്കടലിന്റെ റാണിയും, കേരളത്തിലെ വാണിജ്യ നഗരവുമായ കൊച്ചി നല്ലൊരു വിനോദ സഞ്ചാര കേന്ദ്രം കൂടിയാണെന്ന് നമുക്കറിയാം. ഹണിമൂണ്‍ ആഘോഷിക്കുന...

അറബിക്കടലിന്റെ റാണിയും, കേരളത്തിലെ വാണിജ്യ നഗരവുമായ കൊച്ചി നല്ലൊരു വിനോദ സഞ്ചാര കേന്ദ്രം കൂടിയാണെന്ന് നമുക്കറിയാം.

ഹണിമൂണ്‍ ആഘോഷിക്കുന്നവര്‍ക്കും സാഹസികപ്രിയര്‍ക്കും ഉല്ലാസയാത്രയ്ക്ക് വരുന്നവര്‍ക്കുമൊക്കെ കൊച്ചി ഒരു പോലെ പ്രിയപ്പെട്ട സ്ഥലമാണ്.



Kochin metro🚈🚊🚇🚂

Shipyard⛴🛳🛥

Naval base🚁🛩

Airports 🚁🛩✈🛫

Marine drive⛴🛳🛳⛴

LULU MALL 💕

Grand mall💝

Oberon mall💗

Centre square mall💞

Cherai Beach 🏜🏗

Gold souk ❣

Mattanchery⚓

Fort kochi🏜🏗

Fly overs🎢🎢

biggest buildings 🏭🌇🌆🏙🌃🌉🏢🏫🏪 etc

Asia'S biggest edappally church ⛪💒

Smart city🏙🌆🌃🌉🌇

Info park🏢🏩🏙

Pvr theaters📽🏩

arabian sea🏖🗺⛵

estates🏞🏯🏘

Film artists

Nh 47🛣

bolgatty palace🅱🅿🏤

beaches🏄🏊🏖🏝

Parks🎡

Beautiful walkways🌃🌉

38 രാജ്യങ്ങളിൽ നിന്നായി 106 കലാകാരൻമാർ പങ്കെടുക്കുന്ന കൊച്ചി Muzris Binale ഞങ്ങൾ കൊച്ചിക്കാർക്ക് മാത്രം സ്വന്തം🏵🎗🎪🎨🎨🗼

പിന്നെ മറ്റു ജില്ലക്കാരേക്കാൾ കുറെ freakz buddys..🏋⛷🏇🎸👹😈

Lovers 💑💞💝

kisses of love😍❤😘

നിരാശ കാമുകന്മാർ🚶

Bike riders.🏍🚵

കൊച്ചിൻ കാർണിവൽ🎭🎎🗣.

ഒരു പണിക്കും പോവാണ്ട് ചൊറീം കുത്തി ഇരിക്കണ കുറെ TEAMZ.😈🍾🍷🍗

"അടി.. ഇടി.. വടിവാൾ കുത്തു.. ⚔🗡🔪🔫

വില്ലൊടിച്ചാം പാട്ട്.. 🏹🎙

കിറുക്കന്മാരെ പേടിച്ചു ഹെൽമെറ്റ് ഇല്ലാതെ escape ഇടുന്ന മച്ചാന്മാർ.🏃🚴👮🚓

സ്നേഹവും വിനയവും എളിമയും അദ്ധ്വാനശീലവും കൈമുതലാക്കിയ ഒരു കൂട്ടം ജനതയും.😍

ഇതിൽ കൂടുതൽ എന്ത് വേണം ഒരു കൊച്ചിക്കാരന് ??

ഇതൊക്കെ കാണണോങ്കിൽ ഇങ്ങട് വരണം.. 🙌🕶

നുമ്മടെ കൊച്ചീലെക്കു.💘

മറ്റു ജില്ലക്കാർക്കും മറ്റൊരുത്തൻമാർക്കും കിട്ടാത്ത ഒരിക്കലും മതി വരാത് 😊😊 നേട്ടങ്ങളിൽ ഒന്നാണ് ഞാനൊരു കൊച്ചിക്കാരൻ ആണെന്നുള്ളത്.. 🌄🌅🏝

കൊച്ചിയിലെ പ്രധാന കേന്ദ്രമായ മറൈന്‍ ഡ്രൈവിനെ കായലിന്റെ വിദൂരതയില്‍ നിന്നും മതിവരുവോളം കണ്ടു മടങ്ങുമ്പോള്‍ നിങ്ങളും പറയും; "അതെ, അറബിക്കടല്‍ റാണിയായ കൊച്ചി ഒരു കൊച്ചു സുന്ദരി തന്നെ..."

കുറച്ചു നാളുകള്‍ക്കു മുന്‍പ് നടത്തിയ യാത്രയുടെ മായാത്ത ഓര്‍മ്മകള്‍ മാത്രമാണിവിടെ കുറിച്ചു വച്ചിട്ടുള്ളത്. ഈ നഗരത്തില്‍ നല്ലതും ചീത്തയുമായ ഒട്ടനവധി കാഴ്ചകള്‍ ഇനിയുമുണ്ട്;

എഴുതി അവസാനിപ്പിക്കാന്‍ പറ്റാത്ത അത്രയും...

ആ കാഴ്ചകള്‍ കാണാന്‍ നിങ്ങള്‍ നേരിട്ടു തന്നെ അവിടെ പോവുക.

"കൊച്ചി പഴയ കൊച്ചിയല്ല കെട്ടാ...."

Image Gallary - Kochi :


























വെള്ളച്ചാട്ടങ്ങൾ ഒരുപാട് കണ്ടിട്ടുണ്ടാവുമല്ലോ അല്ലെ ? നമുക്ക് കേരളത്തിലെ ഓരോ ജില്ലയിലെയും വെള്ളച്ചാട്ടങ്ങളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കിയാ...

വെള്ളച്ചാട്ടങ്ങൾ ഒരുപാട് കണ്ടിട്ടുണ്ടാവുമല്ലോ അല്ലെ ? നമുക്ക് കേരളത്തിലെ ഓരോ ജില്ലയിലെയും വെള്ളച്ചാട്ടങ്ങളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കിയാലോ. നിങ്ങൾക്ക് അറിയാവുന്നത് കമന്റ് ആയി ചേർക്കൂ. ഫോട്ടോയും വിവരണവും വേണം . ഇതിൽ ഇല്ലാത്തത് കൂട്ടിച്ചേർക്കാം .


കേരളത്തിലെ വെള്ളച്ചാട്ടങ്ങൾ (Waterfalls in Kerala) :

1 . കാസർഗോഡ് ജില്ലയിലെ വെള്ളച്ചാട്ടങ്ങൾ:

Waterfalls in Kasargod District:

  1. പാലക്കൊല്ലി വെള്ളച്ചാട്ടം
  2. തേൻവരിക്കൽ വെള്ളച്ചാട്ടം

2 .കണ്ണൂർ ജില്ലയിലെ വെള്ളച്ചാട്ടങ്ങൾ :

Waterfalls in Kannur District:

  1. അളകാപുരി വെള്ളച്ചാട്ടം
  2. ഏഴരക്കുണ്ട് വെള്ളച്ചാട്ടം
  3. മീൻമുട്ടി വെള്ളച്ചാട്ടം(ആറളം )
  4. പാൽചുരം വെള്ളച്ചാട്ടം
  5. കാഞ്ഞിരക്കൊല്ലി വെള്ളച്ചാട്ടം

3 .വയനാട് ജില്ലയിലെ വെള്ളച്ചാട്ടങ്ങൾ:

Waterfalls in Wayanad District:

  1. സൂചിപ്പാറ വെള്ളച്ചാട്ടം
  2. കാന്തൻ പാറ വെള്ളച്ചാട്ടം
  3. മീൻമുട്ടി വെള്ളച്ചാട്ടം (വടുവഞ്ചാൽ )
  4. മീൻമുട്ടി വെള്ളച്ചാട്ടം (തരിയോട് )
  5. മീൻമുട്ടി വെള്ളച്ചാട്ടം (മക്കിയാട് )
  6. ചെതലയം വെള്ളച്ചാട്ടം

4 .കോഴിക്കോട് ജില്ലയിലെ വെള്ളച്ചാട്ടങ്ങൾ:

Waterfalls in Kozhikkode District:

  1. തുഷാരഗിരി വെള്ളച്ചാട്ടം
  2. തിരികെക്കയം വെള്ളച്ചാട്ടം
  3. അരിപ്പാറ വെള്ളച്ചാട്ടം
  4. വെള്ളരിമല വെള്ളച്ചാട്ടം
  5. ഉരക്കുഴി വെള്ളച്ചാട്ടം
  6. കക്കാടംപൊയിൽ വെള്ളച്ചാട്ടം

5 .മലപ്പുറം ജില്ലയിലെ വെള്ളച്ചാട്ടങ്ങൾ :

Waterfalls in Malappuram District:

  1. ആഢ്യൻ പാറ വെള്ളച്ചാട്ടം
  2. കരുവാരക്കുണ്ട്‌ വെള്ളച്ചാട്ടം
  3. കക്കാടംപൊയിൽ കോഴിപ്പാറ വെള്ളച്ചാട്ടം
  4. കേരളകുണ്ട് വെള്ളച്ചാട്ടം
  5. ഒലി വെള്ളച്ചാട്ടം
  6. പാലൂർ കോട്ട വെള്ളച്ചാട്ടം
  7. അയ്യന്‍ ഓവ് വെള്ളച്ചാട്ടം
  8. വെറ്റിലപ്പാറ വെള്ളച്ചാട്ടം
  9. അയ്യപ്പനോവ് വെള്ളച്ചാട്ടം

6 .തൃശ്ശൂർ ജില്ലയിലെ വെള്ളച്ചാട്ടങ്ങൾ :

Waterfalls in Trissur District:

  1. വാഴച്ചാൽ വെള്ളച്ചാട്ടം
  2. ആതിരപ്പള്ളി വെള്ളച്ചാട്ടം
  3. മരോട്ടിച്ചാൽ വെള്ളച്ചാട്ടം
  4. ചാർപ്പ വെള്ളച്ചാട്ടം
  5. കള്ളക്കുന്ന് വെള്ളച്ചാട്ടം
  6. പട്ടത്തിപ്പാറ വെള്ളച്ചാട്ടം

7 .പാലക്കാട്‌ ജില്ലയിലെ വെള്ളച്ചാട്ടങ്ങൾ :

Waterfalls in Palakkad District:

  1. മീൻവല്ലം വെള്ളച്ചാട്ടം
  2. കരുവാര വെള്ളച്ചാട്ടം
  3. ധോണി വെള്ളച്ചാട്ടം
  4. സീതാർകുണ്ട് വെള്ളച്ചാട്ടം
  5. പാത്രക്കടവ് വെള്ളച്ചാട്ടം
  6. ശിരുവാണി വെള്ളച്ചാട്ടം

8 .എറണാകുളം ജില്ലയിലെ വെള്ളച്ചാട്ടങ്ങൾ :

Waterfalls in Ernakulam District:

  1. വേനൻബ്രാവടി‌ (മുളംകുഴി) വെള്ളച്ചാട്ടം
  2. അരീക്കൽ വെള്ളച്ചാട്ടം

9 .പത്തനംതിട്ട ജില്ലയിലെ വെള്ളച്ചാട്ടങ്ങൾ :

Waterfalls in Pathanamthitta District:

  1. പെരുന്തേനരുവി വെള്ളച്ചാട്ടം
  2. മടത്തരുവി വെള്ളച്ചാട്ടം

10 .ഇടുക്കി ജില്ലയിലെ വെള്ളച്ചാട്ടങ്ങൾ :

Waterfalls in Idukki District:

  1. ചീയപ്പാറ വെള്ളച്ചാട്ടം
  2. കീഴാർകുത്ത് വെള്ളച്ചാട്ടം
  3. തൂവാനം വെള്ളച്ചാട്ടം
  4. തൊമ്മൻകുത്ത് വെള്ളച്ചാട്ടം
  5. വളഞ്ഞകാനം വെള്ളച്ചാട്ടം
  6. അട്ടുകാട് വെള്ളച്ചാട്ടം
  7. തൊമ്മന്‍കുത്ത് വെള്ളച്ചാട്ടം
  8. ചിന്നക്കനാൽ വെള്ളച്ചാട്ടം
  9. പാലൊഴുകും പാറ വെള്ളച്ചാട്ടം (വാഗമൺ)
  10. ആനയടിക്കുത്ത് വെള്ളച്ചാട്ടം
  11. വാളറ വെള്ളച്ചാട്ടം
  12. ലക്കം വെള്ളച്ചാട്ടം

11 .കൊല്ലം ജില്ലയിലെ വെള്ളച്ചാട്ടങ്ങൾ :

Waterfalls in Kollam District:

  1. പാലരുവി വെള്ളച്ചാട്ടം
  2. കുംഭാവുരുട്ടി വെള്ളച്ചാട്ടം
  3. ഓലിയരിക് വെള്ളച്ചാട്ടം

12 .കോട്ടയം ജില്ലയിലെ വെള്ളച്ചാട്ടങ്ങൾ :

Waterfalls in Kottayam District:

  1. അരുവിക്കച്ചാൽ വെള്ളച്ചാട്ടം
  2. അരുവിക്കുഴി വെള്ളച്ചാട്ടം
  3. മർമല വെള്ളച്ചാട്ടം
  4. ഇടതനകുത്തു വെള്ളച്ചാട്ടം

13 . തിരുവനന്തപുരം ജില്ലയിലെ വെള്ളച്ചാട്ടങ്ങൾ :

Waterfalls in Trivandrum District:

  1. മീൻമുട്ടി വെള്ളച്ചാട്ടം
  2. കലക്കയം വെള്ളച്ചാട്ടം
  3. മങ്കയം വെള്ളച്ചാട്ടം
  4. വാഴ്വാംന്തോൾ വെളളച്ചാട്ടം

Image Gallary - Waterfalls in Kerala :




























#kerala waterfall #waterfall #kerala tourism #tourism #god's own country #kerala #waterfalls in kerala

കായലും, പുഴയും പച്ചപുതച്ചു നിൽക്കുന്ന നെൽപ്പടങ്ങളും കൈകോർത്തു കിടക്കുന്ന പ്രകൃതി മനോഹരമായ ദ്വീപാണ് കടമക്കുടി. തനി ഗ്രാമീണത നിറഞ്ഞു നിൽക...

കായലും, പുഴയും പച്ചപുതച്ചു നിൽക്കുന്ന നെൽപ്പടങ്ങളും കൈകോർത്തു കിടക്കുന്ന പ്രകൃതി മനോഹരമായ ദ്വീപാണ് കടമക്കുടി. തനി ഗ്രാമീണത നിറഞ്ഞു നിൽക്കുന്ന ജീവിത ശൈലിയും കൃഷിരീതിയുമാണ് ഇവിടെത്തെ ദ്വീപുനിവാസികളുടേത്. അപൂർവയിനം പക്ഷികളുടെ ആവാസ കേന്ദ്രമാണ് ഇവിടം.
 


 പ്രകൃതിയുടെ സുന്ദരമായ കടമക്കുടിയിൽ ചെറുതും വലുതുമായ 13 ദീപുകളാണ് സ്ഥിതി ചെയ്യുന്നത്. 3190 ഏക്കർ വിസ്തൃതിയിൽ വരുന്ന ദ്വീപിൽ 505 ഏക്കർ ഭൂമിയിൽ മാത്രം ജനവാസമുള്ളു. ദ്വീപിലെ 80 ശതമാനം ആളുകളും മത്സ്യബന്ധനം ഉപജീവന മാർഗമായി തിരഞ്ഞെടുത്തവരാണ്. ഇത്രയേറെ മത്സ്യത്തൊഴിലാളികളും മൽസ്യകർഷകരും ഉള്ള കടമക്കുടിയെ മൽസ്യഗ്രാമമാക്കി നിലനിർത്തണമെന്നാണ് ദ്വീപ് നിവാസികളുടെ സ്വപ്നം.
ഒരു കാലത്ത് 10000 ടൺ ഓളം മത്സ്യങ്ങൾ ഇവിടെ നിന്ന് കയറ്റുമതി ചെയ്തിരുന്നു. എന്നാൽ ഇന്ന് വൻതോതിൽ പെരിയാറിൽ മാലിന്യം കലരുന്നതും, ജൈവ വൈപ്പിൻ പദ്ധതിയുടെ ഭാഗമായി നടന്നിരുന്ന വീരൻപുഴ കായലിന്റെ എക്കൽ ഡ്രഡ്ജ് ചെയ്തു ആഴം കൂട്ടുന്ന ജോലികൾ പാതി വഴിയിൽ മുടങ്ങിയതും ദ്വീപിലെ മൽസ്യ മേഖലയെ പ്രതികൂലമായി ബാധിച്ചു.
 

 നീണ്ടു പരന്നു കിടക്കുന്ന കായലിൽ വലയെറിയുന്ന മൽസ്യ തൊഴിലാളികളും തോണി തുഴഞ്ഞു മീൻ പിടിക്കുന്നവരും കായലിൽ നീന്തി തിമർക്കുന്ന താറാവ് കൂട്ടങ്ങളും നിരവധി പക്ഷികൂട്ടങ്ങളും കടമക്കുടിയുടെ നിത്യവസന്ത കാഴ്ചകളാണ്.
 

 1341 ലെ വെള്ളപ്പൊക്കത്തിൽ കൊച്ചി തുറമുഖം രൂപപ്പെട്ടപ്പോൾ ഉണ്ടായ ദ്വീപുകളിലൊന്നാണ് കടമക്കുടി. 1963 വരെ ചേരാനല്ലൂർ പഞ്ചായത്തിന്റെ ഭാഗമായിരുന്നു. വെള്ളത്താൽ ചുറ്റപ്പെട്ടതുകൊണ്ട് ദ്വീപ് നിവാസികൾക്ക് പുറംലോകവുമായി ബന്ധപ്പെടാൻ ബോട്ടുകളും , വഞ്ചികളും മാത്രമാണ് ആശ്രയം. എന്നാൽ കടമക്കുടിയുടെ വർദ്ധിച്ചുവരുന്ന വിനോദസഞ്ചാര സാധ്യതകൾ മുന്നിൽകണ്ട് ദ്വീപിലേക്കുള്ള പാലം നിർമാണം നടന്നു വരികയാണ്.
  

 പെരിയാറിനാൽ കൈവഴികളിലൂടെ കടന്നു ദ്വീപുകൾ ചുറ്റിയുള്ള ബോട്ട് യാത്ര ഏറെ ആസ്വാദകരമാണ്. യാത്രയിൽ ചിതറിക്കിടക്കുന്ന പല തുരുത്തുകളും കാണാൻ സാധിക്കും. ചെറിയ കടമക്കുടി, ചരിയംത്തുരുത്ത്, മുറിക്കൽ, വലിയകടമക്കുടി, ചെകുത്താൻ ദ്വീപ് എന്ന് അറിയപ്പെടുന്ന പുള്ളിക്കപ്പുറം , പാല്യംതുരുത്ത്, മൂലമ്പിള്ളി, പുതുശ്ശേരി, ചേന്നൂർ, കോതാട്, കോരാമ്പാടം, കണ്ടനാട്, കാരിക്കാട് തുരുത്ത് എന്നിവയാണ് ദ്വീപുകൾ. ഇവയുടെ മനോഹാരിത പൂർണമായും അസ്വദിക്കണമെങ്കിൽ ദിവസങ്ങൾ ചിലവിടേണ്ടിവരും..

Kadamakudy Islands is a cluster of fourteen islands: Valiya Kadamakudy (the main island), Murikkal, Palyam Thuruth, Pizhala, Cheriya Kadamakudy, Pulikkapuram, Moolampilly, Puthussery, Chariyam Thuruth, Chennur, Kothad, Korambadam, Kandanad and Karikkad Thuruthu.

Image Gallary - Kadamakkudi: