Showing posts with label Kozhikkod. Show all posts

കോടമഞ്ഞിൻ താഴ്‌വരയിലൂടെ കക്കയം യാത്ര മലബാറിന്റെ മൊഞ്ചത്തിയായി കക്കയം പ്രകൃതി കനിഞ്ഞനുഗ്രഹിച്ച കോഴിക്കോട്ടെ കക്കയം വിനോദ സഞ്ചാര കേന്ദ്രത...

കോടമഞ്ഞിൻ താഴ്‌വരയിലൂടെ കക്കയം യാത്ര മലബാറിന്റെ മൊഞ്ചത്തിയായി കക്കയം

പ്രകൃതി കനിഞ്ഞനുഗ്രഹിച്ച കോഴിക്കോട്ടെ കക്കയം വിനോദ സഞ്ചാര കേന്ദ്രത്തിലെ കാഴ്ചകള്‍ കണ്ട് കോടമഞ്ഞിൻ താഴ്‌വരയിലൂടെ ഒരു കക്കയം യാത്ര. കോഴിക്കോട് ജില്ലയിൽ മലബാറിന്റെ ഊട്ടി എന്നറിയപ്പെടുന്ന നയന മനോഹരമായ സ്ഥലമാണ് കക്കയം.. അനുനിമിഷം മാറുന്ന കാലാവസ്ഥയാണ് പ്രത്യേകത. നോക്കി നിൽക്കെ വെയിൽപോയി മഴയെത്തും, തൊട്ടുപിന്നാലെ കാടിറങ്ങിയെത്തുന്ന കോടമഞ്ഞിന്റെ പുതപ്പണിയും മലബാറിന്റെ ഈ മൊഞ്ചത്തി. കോഴിക്കോട് നിന്നും 45 കിലോമീറ്റർ ബാലുശ്ശേരി റോഡിൽ യാത്ര ചെയ്താൽ ഇവിടെ എത്തിച്ചേരാം...



 സഞ്ചാരികളെ മനം കുളിരണിയിക്കും വിധം നയന മനോഹരമായ പ്രദേശമാണിത്.. അടിയന്തിരാവസ്ഥ കാലത്ത് കുപ്രസിദ്ധമായ കക്കയം പോലിസ് ക്യാമ്പ് സ്ഥിതി ചെയ്തിരുന്നതും ഇവിടെയാണ് .. കക്കയം അങ്ങാടിയുടെ സമീപത്ത് ഡാം സൈറ്റിലേക്കുള്ള വഴി തുടങ്ങുന്നിടത്ത് കോമറേഡ് രാജൻ സ്മാരക പ്രതിമയും കാണാം.. കക്കയം അങ്ങാടിയിൽ നിന്നും 14 കിലോമീറ്റർ അകലെ മലമുകളിൽ കക്കയം ഡാം സ്ഥിതി ചെയ്യുന്നു.. ഇവിടെ സഞ്ചാരികൾക്കായി സ്പീഡ് ബോട്ട് സർവീസ് നടത്തപ്പെടുന്നുണ്ട്.. വംശനാശ ഭീഷണി നേരിടുന്ന ചിത്രശലഭങ്ങളുടെയും, സസ്യ ജന്തുജാലങ്ങളുടെയും കലവറയാണ് ഈ വനപ്രദേശം .. ചെറു വെള്ളച്ചാട്ടങ്ങളും ഇടക്കിടെ കാണുന്ന വ്യൂ പോയൻറുകളും യാത്രയെ സമ്പന്നമാക്കന്നു. കക്കയം തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സ്ഥലമാണ്. കാട്ടിനുള്ളിലൂടെയുളള യാത്ര ഒരനുഭവം തന്നെ. യാത്ര ബൈക്കിലാണെങ്കിൽ പിന്നെ പറയുകയും വേണ്ട. കക്കയം ടൗൺ വിട്ടാൽ 10 Km കാട്ടിനുള്ളിലൂടെയുളള യാത്രയാണ്. ഭക്ഷണവും വെള്ളവും കരുതുക. വാഹനത്തിന്റെ കണ്ടീഷൻ ഉറപ്പുവരുത്തുക. മടക്കയാത്രയിൽ കരിയാത്തുംപാറയിലെ കക്കയം വാലിയിൽ വെള്ളക്കെട്ടുകളും, കാലംകാത്തുവച്ച മരശേഷിപ്പുകളുമുള്ള കക്കയത്തിന്‍റെ സൗന്ദര്യകാഴ്ചകൾ കാണാതെ പോരാനായില്ല. റൂട്ട് - ബാലുശ്ശേരി – എസ്റ്റേറ്റ്‌ മുക്ക് - തലയാട് – കക്കയം – കക്കയം ഡാം സൈറ്റ്. 
How could you feel when nature is presenting its best before you when you are not expecting that? Sometimes it leaves you speechless,or make you frustrated because your DSLR cam can't collect those freezing moments!
Me and Shafaf went to Kakkyam last week. It is not just the dam but a gorgeous waterfalls and a cliff that adds splendor to this deep forest area. When you climbing the narrow hill road you feel the forest getting denser and almost forming a canopy over you ,cutting off light by a certain amount as you walk to that spot. The fog was just falling on us! 
 The sweet sound of water streams and beauty of forest keeps you calm. On the way we witnessed a birthday celebration midst of misty green forest and they were kind enough to pose some photos for us. Thank you dudes.
 Kakkayam is situated 50 kms away from Calicut. The dam sight and the waterfall are 14 kms away from the Kakkayam Town. One can approach through Calicut- Balusseri route, Thalayad- Perambra route and from Kurachundu- Kallunode road. The nearest airport is Karipur International Airport and nearest Railway Station is Kozhikode Railway station.
Written By: Shihab Mecheri
 

Image Gallary - :



































വെള്ളച്ചാട്ടങ്ങൾ ഒരുപാട് കണ്ടിട്ടുണ്ടാവുമല്ലോ അല്ലെ ? നമുക്ക് കേരളത്തിലെ ഓരോ ജില്ലയിലെയും വെള്ളച്ചാട്ടങ്ങളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കിയാ...

വെള്ളച്ചാട്ടങ്ങൾ ഒരുപാട് കണ്ടിട്ടുണ്ടാവുമല്ലോ അല്ലെ ? നമുക്ക് കേരളത്തിലെ ഓരോ ജില്ലയിലെയും വെള്ളച്ചാട്ടങ്ങളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കിയാലോ. നിങ്ങൾക്ക് അറിയാവുന്നത് കമന്റ് ആയി ചേർക്കൂ. ഫോട്ടോയും വിവരണവും വേണം . ഇതിൽ ഇല്ലാത്തത് കൂട്ടിച്ചേർക്കാം .


കേരളത്തിലെ വെള്ളച്ചാട്ടങ്ങൾ (Waterfalls in Kerala) :

1 . കാസർഗോഡ് ജില്ലയിലെ വെള്ളച്ചാട്ടങ്ങൾ:

Waterfalls in Kasargod District:

  1. പാലക്കൊല്ലി വെള്ളച്ചാട്ടം
  2. തേൻവരിക്കൽ വെള്ളച്ചാട്ടം

2 .കണ്ണൂർ ജില്ലയിലെ വെള്ളച്ചാട്ടങ്ങൾ :

Waterfalls in Kannur District:

  1. അളകാപുരി വെള്ളച്ചാട്ടം
  2. ഏഴരക്കുണ്ട് വെള്ളച്ചാട്ടം
  3. മീൻമുട്ടി വെള്ളച്ചാട്ടം(ആറളം )
  4. പാൽചുരം വെള്ളച്ചാട്ടം
  5. കാഞ്ഞിരക്കൊല്ലി വെള്ളച്ചാട്ടം

3 .വയനാട് ജില്ലയിലെ വെള്ളച്ചാട്ടങ്ങൾ:

Waterfalls in Wayanad District:

  1. സൂചിപ്പാറ വെള്ളച്ചാട്ടം
  2. കാന്തൻ പാറ വെള്ളച്ചാട്ടം
  3. മീൻമുട്ടി വെള്ളച്ചാട്ടം (വടുവഞ്ചാൽ )
  4. മീൻമുട്ടി വെള്ളച്ചാട്ടം (തരിയോട് )
  5. മീൻമുട്ടി വെള്ളച്ചാട്ടം (മക്കിയാട് )
  6. ചെതലയം വെള്ളച്ചാട്ടം

4 .കോഴിക്കോട് ജില്ലയിലെ വെള്ളച്ചാട്ടങ്ങൾ:

Waterfalls in Kozhikkode District:

  1. തുഷാരഗിരി വെള്ളച്ചാട്ടം
  2. തിരികെക്കയം വെള്ളച്ചാട്ടം
  3. അരിപ്പാറ വെള്ളച്ചാട്ടം
  4. വെള്ളരിമല വെള്ളച്ചാട്ടം
  5. ഉരക്കുഴി വെള്ളച്ചാട്ടം
  6. കക്കാടംപൊയിൽ വെള്ളച്ചാട്ടം

5 .മലപ്പുറം ജില്ലയിലെ വെള്ളച്ചാട്ടങ്ങൾ :

Waterfalls in Malappuram District:

  1. ആഢ്യൻ പാറ വെള്ളച്ചാട്ടം
  2. കരുവാരക്കുണ്ട്‌ വെള്ളച്ചാട്ടം
  3. കക്കാടംപൊയിൽ കോഴിപ്പാറ വെള്ളച്ചാട്ടം
  4. കേരളകുണ്ട് വെള്ളച്ചാട്ടം
  5. ഒലി വെള്ളച്ചാട്ടം
  6. പാലൂർ കോട്ട വെള്ളച്ചാട്ടം
  7. അയ്യന്‍ ഓവ് വെള്ളച്ചാട്ടം
  8. വെറ്റിലപ്പാറ വെള്ളച്ചാട്ടം
  9. അയ്യപ്പനോവ് വെള്ളച്ചാട്ടം

6 .തൃശ്ശൂർ ജില്ലയിലെ വെള്ളച്ചാട്ടങ്ങൾ :

Waterfalls in Trissur District:

  1. വാഴച്ചാൽ വെള്ളച്ചാട്ടം
  2. ആതിരപ്പള്ളി വെള്ളച്ചാട്ടം
  3. മരോട്ടിച്ചാൽ വെള്ളച്ചാട്ടം
  4. ചാർപ്പ വെള്ളച്ചാട്ടം
  5. കള്ളക്കുന്ന് വെള്ളച്ചാട്ടം
  6. പട്ടത്തിപ്പാറ വെള്ളച്ചാട്ടം

7 .പാലക്കാട്‌ ജില്ലയിലെ വെള്ളച്ചാട്ടങ്ങൾ :

Waterfalls in Palakkad District:

  1. മീൻവല്ലം വെള്ളച്ചാട്ടം
  2. കരുവാര വെള്ളച്ചാട്ടം
  3. ധോണി വെള്ളച്ചാട്ടം
  4. സീതാർകുണ്ട് വെള്ളച്ചാട്ടം
  5. പാത്രക്കടവ് വെള്ളച്ചാട്ടം
  6. ശിരുവാണി വെള്ളച്ചാട്ടം

8 .എറണാകുളം ജില്ലയിലെ വെള്ളച്ചാട്ടങ്ങൾ :

Waterfalls in Ernakulam District:

  1. വേനൻബ്രാവടി‌ (മുളംകുഴി) വെള്ളച്ചാട്ടം
  2. അരീക്കൽ വെള്ളച്ചാട്ടം

9 .പത്തനംതിട്ട ജില്ലയിലെ വെള്ളച്ചാട്ടങ്ങൾ :

Waterfalls in Pathanamthitta District:

  1. പെരുന്തേനരുവി വെള്ളച്ചാട്ടം
  2. മടത്തരുവി വെള്ളച്ചാട്ടം

10 .ഇടുക്കി ജില്ലയിലെ വെള്ളച്ചാട്ടങ്ങൾ :

Waterfalls in Idukki District:

  1. ചീയപ്പാറ വെള്ളച്ചാട്ടം
  2. കീഴാർകുത്ത് വെള്ളച്ചാട്ടം
  3. തൂവാനം വെള്ളച്ചാട്ടം
  4. തൊമ്മൻകുത്ത് വെള്ളച്ചാട്ടം
  5. വളഞ്ഞകാനം വെള്ളച്ചാട്ടം
  6. അട്ടുകാട് വെള്ളച്ചാട്ടം
  7. തൊമ്മന്‍കുത്ത് വെള്ളച്ചാട്ടം
  8. ചിന്നക്കനാൽ വെള്ളച്ചാട്ടം
  9. പാലൊഴുകും പാറ വെള്ളച്ചാട്ടം (വാഗമൺ)
  10. ആനയടിക്കുത്ത് വെള്ളച്ചാട്ടം
  11. വാളറ വെള്ളച്ചാട്ടം
  12. ലക്കം വെള്ളച്ചാട്ടം

11 .കൊല്ലം ജില്ലയിലെ വെള്ളച്ചാട്ടങ്ങൾ :

Waterfalls in Kollam District:

  1. പാലരുവി വെള്ളച്ചാട്ടം
  2. കുംഭാവുരുട്ടി വെള്ളച്ചാട്ടം
  3. ഓലിയരിക് വെള്ളച്ചാട്ടം

12 .കോട്ടയം ജില്ലയിലെ വെള്ളച്ചാട്ടങ്ങൾ :

Waterfalls in Kottayam District:

  1. അരുവിക്കച്ചാൽ വെള്ളച്ചാട്ടം
  2. അരുവിക്കുഴി വെള്ളച്ചാട്ടം
  3. മർമല വെള്ളച്ചാട്ടം
  4. ഇടതനകുത്തു വെള്ളച്ചാട്ടം

13 . തിരുവനന്തപുരം ജില്ലയിലെ വെള്ളച്ചാട്ടങ്ങൾ :

Waterfalls in Trivandrum District:

  1. മീൻമുട്ടി വെള്ളച്ചാട്ടം
  2. കലക്കയം വെള്ളച്ചാട്ടം
  3. മങ്കയം വെള്ളച്ചാട്ടം
  4. വാഴ്വാംന്തോൾ വെളളച്ചാട്ടം

Image Gallary - Waterfalls in Kerala :




























#kerala waterfall #waterfall #kerala tourism #tourism #god's own country #kerala #waterfalls in kerala

മലനാടന്‍ സൗന്ദര്യവുമായി കക്കാടംപൊയില്  തിരക്കുകളില്‍ നിന്നൊഴിഞ്ഞ് പച്ചപ്പിൻെറ നനവില്‍, കോടമൂടിയ മലകളുടെ സൗന്ദര്യം ആസ്വദിച്ച്, പ്രക...

മലനാടന്‍ സൗന്ദര്യവുമായി കക്കാടംപൊയില്

 തിരക്കുകളില്‍ നിന്നൊഴിഞ്ഞ് പച്ചപ്പിൻെറ നനവില്‍, കോടമൂടിയ മലകളുടെ സൗന്ദര്യം ആസ്വദിച്ച്, പ്രകൃതിയില്‍ അലിഞ്ഞ് ഒരു ദിവസം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ സ്ഥമാണ് കക്കാടംപൊയില്‍.

 സഞ്ചാരികളുടെ മനം കവരുകയാണ് കക്കാടംപൊയില്‍. കുത്തനെയുള്ള ചുരവും, കയറ്റവും പ്രകൃതി രമണീയ കാഴ്ചകളുമാണ് കക്കാടം പൊയിലിനെ മിനി ഗവിയെന്ന വിളിപ്പേരിന് അര്‍ഹമാക്കുന്നത്. മലപ്പുറം ജില്ലയിലെ നിലമ്പൂരിലെ ചാലിയാര്‍ പഞ്ചായത്തിലും, കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി പഞ്ചായത്തിലുമാണ് കക്കാടംപൊയില്‍ പ്രദേശം സ്ഥിതി ചെയ്യുന്നത്. ഗവിയുടെ ചാരുതയാര്‍ന്ന ഭൂപ്രകൃതിയുടെ നയനാനന്ദകര കാഴ്ച അനുഭവിച്ച അനുഭൂതിയാണ് ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് ലഭിക്കുന്നത്.
പച്ച പുതച്ച് നില്‍ക്കുന്ന മലകളും, കുന്നിന്‍ ചെരുവില്‍ നിന്ന് ഒഴുകുന്ന അരുവിയുമെല്ലാം സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നു. തണുത്ത കാലാവസ്ഥയും കുന്നിന്‍ മുകളില്‍ കോടമൂടികിടക്കുന്നതുമെല്ലാമാണ് വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാകാന്‍ പ്രധാന കാരണം.

 റോഡുകളിലെല്ലാം നിറഞ്ഞു നില്‍ക്കുന്ന മുളങ്കാടുകള്‍ ചുറ്റപ്പെട്ടത് കാണാന്‍ മനോഹരമാണ്. സമുദ്ര നിരപ്പില്‍ നിന്ന് ഏകദേശം 2200 മീറ്റര്‍ ഉയരത്തിലാണ് കക്കാടംപൊയില്‍ സ്ഥിതി ചെയ്യുന്നത്. കോഴിപ്പാറ വെള്ളച്ചാട്ടവും, പഴശ്ശി ഗുഹയുമെല്ലാം കക്കാടംപൊയിലിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്. ആനകളുടെയും, കടുവകളുടെയും, അപൂര്‍വ ഇനം പക്ഷികള്‍, ഷഡ്പദങ്ങള്‍ എന്നിവയുടെയും ആവാസ ഭൂമിയാണ് കക്കാടംപൊയില്‍. കാടിന്റെ നിഗൂഢതകളറിയാന്‍ കക്കാടംപൊയിലില്‍ വിവിധ സന്നദ്ധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ പ്രകൃതി പഠന ക്യാമ്പുകള്‍ സജീവമായി നടക്കുന്നുണ്ട്.

 നിലമ്പൂരില്‍ നിന്ന് 24 കിലോ മീറ്ററും, കോഴിക്കോട് നിന്ന് 50 കിലോ മീറ്ററുമാണ് കക്കാടംപൊയിലിലെത്താനുള്ള ദൂരം. നിലമ്പൂര്‍ അകമ്പാടം വഴിയാണ് കക്കാടംപൊയിലെത്താനുള്ള വഴി. കോഴിക്കോട് നിന്നാണെങ്കില്‍ തിരുവമ്പാടി കൂടരഞ്ഞി വഴിയും എത്താം. കെ എസ് ആര്‍ ടി സിയാണ് ഈ ഭാഗങ്ങളിലൂടെ ബസ് സര്‍വീസ് നടത്തുന്നത്. ഇത് രാവിലെ മുതല്‍ വൈകുന്നേരം വരെയുണ്ട്.

 ഇവിടെ വസിക്കുന്ന ജന വിഭാഗങ്ങള്‍ കാര്‍ഷിക മേഖലയെയാണ് ആശ്രയിക്കുന്നത്. വാഴ, റബ്ബര്‍, ഏലം, ജാതിക്ക, കൊക്കോ, കുരുമുളക്, തെങ്ങ്, കവുങ്ങ് തുടങ്ങിയവയാണ് കക്കാടംപൊയിലിലെ കാര്‍ഷിക വിളകള്‍. ടൂറിസം ഭൂപടത്തില്‍ കക്കാടം പൊയില്‍ ഇടം നേടിയിട്ട് ഒരു വര്‍ഷമാകുന്നേയുള്ളൂ. ഒറ്റപ്പെട്ട് കിടക്കുന്ന പ്രദേശമായിരുന്നു ഇവിടെ.

 കോഴിക്കോട്, മലപ്പുറം ജില്ലകളുടെ അതിർത്തിക്കടുത്ത്് മലപ്പുറം ജില്ലയിൽ ഉൾപ്പെടുന്ന കോഴിപ്പാറ വെള്ളച്ചാട്ടമാണ് കക്കാടംപൊയിലിലെ മുഖ്യ ആകർഷണം. പാറയിടുക്കൾക്കിടയിലൂടെ നുരഞ്ഞൊഴുകുന്ന കുറുവൻപുഴയിലെ വെള്ളച്ചാട്ടത്തിൽ നിന്നും കാറ്റിനൊപ്പം വീശിയടിക്കുന്ന ജലകണങ്ങൾ ഏവരുടെയും മനസിനെ കുളിർപ്പിക്കും.

പ്രധാന വിനോദകേന്ദ്രങ്ങൾ

കോഴിപ്പാറ വെള്ളച്ചാട്ടം 

കക്കാടം പൊയിലില്നിന്നും 3 K M മാറി സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടം കുറുവാൻപുഴയിലാണ് കേരള വനം വകുപ്പിൻറെ കീഴിലാണ് ഈ വെള്ളച്ചാട്ടം വനം വകുപ്പിന്റെ ടിക്കറ്റ് കൗണ്ടർ ഇവിടെ പ്രവർത്തിക്കുന്നു 20 രൂപയാണ് ടിക്കറ്റ് ചാർജ് .ഗൈഡുകളുടെ സേവനം തിങ്കളൊഴികെ എല്ലാ ദിവസവുമുണ്ട് .നല്ല തണുത്ത വെള്ളമാണ് ഈ പുഴയിൽ .കുളിക്കാനും,നീന്താനും നല്ല സൗകര്യം ഇവിടെയുണ്ട് .

പഴശ്ശി ഗുഹ 
കക്കാടം പൊയിലിൽ നിന്നും 4 കിലോമീറ്റർ മാറി നായാടം പൊയിലിന് അടുത്താണ് പഴശ്ശി ഗുഹ സ്ഥിതി ചെയ്യുന്നത്, വയനാടിൽ നിന്നും നിലമ്പൂരിലേക്ക് പോവുമ്പോൾ ഒരു വിശ്രമ കേന്ദ്രം എന്ന നിലയിൽ പഴശ്ശി ഈ ഗുഹ ഉപയോഗിച്ചത് എന്ന് കരുതപ്പെടുന്നു. പഴശ്ശിഒളിവിൽ താമസിച്ചു എന്നും പറയപ്പെടുന്നു . ഈ പ്രദേശത്തു വസിക്കുന്ന ആദിവാസികൾ വർഷത്തിൽ ഒരു തവണ വീരപഴശ്ശിയുടെ സ്‌മൃതിയിൽ ഉത്സവം കൊണ്ടാടുന്നു. ഈ ഗുഹക്ക് അകത്ത് ഒരു പീഠം ഉണ്ട്.

 നിരവധി വ്യൂ പോയിന്റുകളും പുൽമേടുകളും മലകളും നിലമ്പുർ വനത്തിനോടു ചേർന്ന് കിടക്കുന്ന പന്തീരായിരം വനവും വനത്തിലൂടെ ഒഴുകുന്ന പുഴയും തുടങ്ങി നിരവധി കാഴ്ചകൾ ഇവിടെ കാണുവാനുണ്ട്
എത്തിച്ചേരാം

 K.S.R.T.C ബസുകൾ മാത്രമാണ് ഇവിടേയ്ക്ക് സർവീസ് നടത്തുന്നത്. കോഴിക്കോടുനിന്നും,തിരുവമ്പാടിയിൽനിന്നും. നിലമ്പൂർ നിന്നും ഇവിടേയ്ക്ക് സർവീസ് ഉണ്ട്.
 നിലമ്പുർ ആണ് അടുത്ത റെയിൽവേ സ്റ്റേഷൻ നിലമ്പുർനിന്നും 24 കിലോമീറ്റർ ആണ്‌ കക്കാടംപൊയിലിലേക്കുള്ള ദൂരം ഷൊർണുരിൽ നിന്നും നിലമ്പൂരിലേക്ക് ദിവസം നിരവധി ട്രെയിൻ സർവീസുകൾ ഉണ്ട്.

How to reach Kakkadampoil

  1. നിലമ്പൂർ --> അകമ്പാടം --> മൂലേപ്പാടം --> വെണ്ടേക്കും പൊയിൽ --> കക്കാടം പൊയിൽ
  2. അരീക്കോട് -->തോട്ടുമുക്കം -->പനമ്പിലാവ് -->പീടികപ്പാറ --കക്കാടം പൊയിൽ
  3. അരീക്കോട്-->>തോട്ടുമുക്കം -->മരഞ്ചാട്ടി -->കൂമ്പാറ --കക്കാടംപൊയിൽ
  4. മാവൂർ --> കൂളിമാട് --> ചുള്ളിക്കാപറമ്പ് --> പന്നിക്കോട് --> എരഞ്ഞിമാവ് --> വല്ലിലപ്പുഴ --> തോട്ടുമുക്കം --> പനമ്പിലാവ് --> പീടികപ്പാറ --> കക്കാടം പൊയിൽ
  5. കോഴിക്കോട് --> മുക്കം --> തേക്കുംകുറ്റി --> മരഞ്ചാട്ടി --> കൂമ്പാറ --> കക്കാടം പൊയിൽ
  6. കോഴിക്കോട് --> മുക്കം --> കൂടാരഞ്ഞി --> കൂമ്പാറ --> കക്കാടം പൊയിൽ
  7. താമരശ്ശേരി --> ഓമശ്ശേരി --> തിരുവമ്പാടി --> കൂടരഞ്ഞി --> കൂമ്പാറ --> കക്കാടം പൊയിൽ
  8. അടിവാരം --> കൈതപ്പൊയിൽ --> കോടഞ്ചേരി --> തിരുവമ്പാടി --> കൂടരഞ്ഞി --> കൂമ്പാറ --> കക്കാടം പൊയിൽ
  9. അടിവാരം --> ചെമ്പുകടവ് --> നെല്ലിപ്പൊയിൽ --> പുല്ലൂരാമ്പാറ --> പുന്നക്കൽ --> കൂടരഞ്ഞി --> കൂമ്പാറ --> കക്കാടം പൊയിൽ
  10. എടവണ്ണപ്പാറ --> കീഴ്പ്പറമ്പ് --> കുറ്റൂളി --> വാലില്ലാപുഴ --> തോട്ടുമുക്കം --> പനമ്പിലാവ് --> പീടികപ്പാറ --> കക്കാടംപൊയിൽ

Kakkadampoyil (Malayalam: കക്കാടം പൊയില്‍), is a small village located in Kozhikode District, Kerala, India. This rural settlement is about 19km from the Thiruvambady and 24km from the Nilambur.

 There are many indigenous tribal groups in this area. It is set high on the Western Ghats, with altitudes ranging from 700 to 2100 metres. Kozhippara waterfalls is situated near by here. KSRTC Buses are running services from KOZHIKODE and have few buses from Thiruvambady & Nilambur towns.

 A large number of tourists come to Kakkadampoyil to enjoy the cool climate and to stay away from the bustle of the city. On the mountain ranges of Western Ghats bordering Kerala. Kakkadanpoyil village, an unexplored hill station 48 kms away from Calicut City. Surrounded by forests, misty hill ranges, deserted roads, untouched waterfalls (Kozhippara waterfalls), make the village worth a visit. Facilities for tourists are available. Accomodation facilities are available in Kakkadanpoyil.

 The year is divided into four seasons: Cold (Malayalam:ശൈത്യം (December to February)), Hot (Malayalam:മധ്യ വേനല്‍ (March to May)), South West Monsoon (Malayalam:കാല വര്ഷം, (June to Sept) and North East monsoon(Malayalam: തുലാ വര്ഷം (Oct to Nov)). During the hot weather, the temperature goes up to a maximum of 30C and in cold weather, the temperature drops to 15C. The average rainfall is 2600 millimeters per year. 

Image Gallary - Kakkadampoyil: