Showing posts with label Kannur. Show all posts

ജീവിതം പോലെ തന്നെ യാത്രകളും അനന്ത സാഗരമാണ്. നിമിഷ നേരം കൊണ്ട് ആണ് നമ്മുടെയെല്ലാം മനസ്സിനെയും, ശരീരത്തിനെയും യാത്രകൾ സ്വാധീനിക്കുന്നത് എ...

ജീവിതം പോലെ തന്നെ യാത്രകളും അനന്ത സാഗരമാണ്.

നിമിഷ നേരം കൊണ്ട് ആണ് നമ്മുടെയെല്ലാം മനസ്സിനെയും, ശരീരത്തിനെയും യാത്രകൾ സ്വാധീനിക്കുന്നത് എന്ന ഒരു വലിയ തിരിച്ചറിവാണ് ഓരോ യാത്രകളിലൂടെയും എനിക്ക് മനസ്സിലാക്കാൻ കഴിയുന്നതും പഠിക്കാൻ കഴിയുന്നതും .

എന്റെ ജീവൻ ഈ യാത്രകളാണ് യാത്രകളാണ് എന്നെ ജീവിപ്പിക്കുന്നതും. ഒരു പാട് തവണ എഴുത്തുകളിലൂടെ കണ്ണൂരിലെ പ്രകൃതി മനോഹരമായ കണ്ട് കാഴ്ചകൾ എഴുതി തീർക്കുമ്പോഴും വീണ്ടും ഞാൻ എടുത്തു പറയുന്നു സ്നേഹ സമ്പന്നരുടെ നാട് തന്നെയാണ് കണ്ണൂർ .

അതെ കണ്ണൂർ അഴീക്കൽ ബീച്ചിലേക്ക് കണ്ണൂരുക്കാരൻ ജസീർ ഇക്കാനൊപ്പം 01/02/2020 ൽ പോയ യാത്രയുടെ വിശേഷങ്ങളിലേക്ക് എന്റെ പ്രിയപ്പെട്ട സ്നേഹിതരെയും കൊണ്ടു പോകാം.

അഴീക്കൽ ബീച്ച് കണ്ണൂരിൽ നിന്നും 13 km അകലെ സ്ഥിതി ചെയ്യുന്ന ഒരു ബീച്ച് ആണ് അഴീക്കോട് നിന്നും ഏകദേശം 6 km ആണ് ഇവിടേക്ക്. കഴിഞ്ഞ പ്രളയത്തിൽ കരക്കടിഞ്ഞ ഒരു പഴയ കപ്പൽ ഈ ബീച്ചിന്റെ ഒരു പ്രധാന ആകർഷണമായി മാറിയിരിക്കുന്നു. ഈ കപ്പലിനെ കാണാൻ നിരവധി സഞ്ചാരികളാണ് ദിവസും ബീച്ച് സന്ദർശിക്കുന്നത്. സൂര്യാസ്തമയം കാണാനും കപ്പലിനെ കാണാനും അങ്ങനെ ഞങ്ങളും ബീച്ചിലെത്തി ചേർന്നു.

പകലിന്റെ വിട പറയിലിനും രാത്രിയുടെ വരവിനും കൂടി ഒന്നിച്ച് വിളിക്കുന്ന പേരാണലോ സൂര്യാസ്തമയം. അസ്തമയക്കാഴ്കൾ ഇഷ്ടമില്ലാത്തവരുണ്ടോ? എന്ത് ഭംഗിയാണ് അസ്തമയം കാണാൻ ഇലേ?

ഓടിയണയുകയാണ് സൂര്യൻ ഓരോ നാളും 
കടലിന്റെ കുസ്യതി തിരകൾ 
കടലിന്റെ ആഴങ്ങളിൽ ചന്ദ്രനൊളിപ്പിച്ച് വെച്ച സമ്മാന പൊതിയെടുക്കാൻ എന്നും സൂര്യൻ യാത്ര പോകാറുണ്ട് ആ കാഴ്ച കാണാൻ എന്ത് ഭംഗിയാണ്.

ഈ ഭൂമി എത്ര സുന്ദരമാണ് രാവും, പകലും പ്രധാനം ചെയ്യുന്ന സൂര്യനെ നമ്മൾ ഓർത്തിട്ടുണ്ടോ? കത്തി ജ്വലിക്കുന്ന ഗോളം ഈ ഭൂമി മുഴുവനും നന്മയുടെ പ്രകാശം പരത്തുമ്പോൾ കൂടെ പ്രകൃതി സഹയാത്രികനുമാക്കുമ്പോൾ എന്ത് ഭംഗിയാണ് ഈ ഭൂമി, ഇവിടാണ് സ്വർഗ്ഗം ഈ സ്വർഗ്ഗീയ കാഴ്ചകൾ എഴുതി തീർക്കാൻ കഴിയില്ല വാക്കുകൾക്കും വർണ്ണനാതീതമാണ്.

പെട്ടന്നാണ് ശ്രദ്ധയിൽ പെട്ടത് വിരുന്നെത്തിയ കപ്പൽ

കഴിഞ്ഞ പ്രളയത്തിൽ കണ്ണൂർ അഴീക്കൽ ബീച്ചിൽ ക്ഷണിക്കപ്പെടാത്ത എത്തിയതാണ് കപ്പൽ. കണ്ണൂരിലെ ഒരു പ്രധാന ആകർഷണമായി മാറിയിരിക്കുന്നു ഇന്ന് ഈ കപ്പൽ.

വിരുന്നെത്തിയ കപ്പലിനൊപ്പം വിരുന്നുക്കാരന്റെ ഒരു ഫോട്ടം കൂടി Jaseer Hamsu ഇക്ക എടുത്ത് തന്നപ്പോൾ എന്റെ മനസ്സിന് സന്തോഷം ഒന്നു കൂടി.

കടൽ തിരമാലകൾ എനിലേക്ക് വന്ന് ആഞ്ഞ് അടിച്ച സമയം ചില ഓർമ്മപ്പെടത്തലുകളിലേക്ക് എന്നെ കൊണ്ടു പോയി. അമ്മ ഇല്ലാത്ത എനിക്ക് കടലമ്മ നല്കിയ സ്നേഹവും, പൊൻ മുത്തവും കടലമ്മയുടെ മകൻ ആകാൻ കഴിഞ്ഞ ഭാഗ്യം എനിക്ക് മറക്കാൻ കഴിയുന്നില്ല. അസ്തമന സൂര്യന്‍ മാനത്ത് ചെങ്കല്ല് വിതറി പക്ഷികള്‍ ചേക്കേറിയ ചില്ലകള്‍ ശൂന്യത വരിച്ചു.

ഓരോ ചെറിയ കാറ്റിലും തിരമാലകളുടെ ചെറിയ ഓളങ്ങളിലും സൂര്യന്‍ നിറം നല്‍കി. ജീവിത വീഥിയിലെ അനുഭവങ്ങളുമായി ഓരോ ദിവസങ്ങളും ഓര്‍മ്മകള്‍ വാരിക്കൂട്ടി അസ്തമിക്കുന്നു. വീണ്ടും പ്രതീക്ഷയുടെ സ്വപ്നങ്ങളില്‍ വര്‍ണ്ണങ്ങള്‍ വിതറി നിദ്ര മാടിവിളിക്കുന്നു. വീണ്ടുമൊരു സൂര്യോദയം നാളെയുടെ പ്രതീക്ഷയിലേക്ക്. വീണ്ടും സഞ്ചാരിയുടെ മറ്റൊരു യാത്രയുടെ കാല്‍വെപ്പിനായി.

അസ്തമയം കൺ പാർത്ത് കൂട്ടിൽ ചേക്കറുന്നുണ്ട് ദൂരങ്ങൾ കൊതിയ്ക്കുന്ന ദേശാടനക്കിളികൾ

നാളെയുടെ അരുണോദയം
പുതിയ പ്രതീക്ഷകൾ കൊണ്ടാണ് 
നന്മ നിറഞ്ഞ ഐശ്വര്യ പൂർണ്ണമായ
സ്നേഹവും , സമ്മാധാനവും, നന്മയും 
നിറഞ്ഞ ഒരായിരം യാത്രകൾ പോകാൻ എന്റെ പ്രിയപ്പെട്ടവർക്ക് സാധിക്കട്ടെ.

ഓരോ യാത്രയും പ്രാഥമികമായി മനസ്സിലാക്കിത്തരുന്ന ഒരേ ഒരു കാര്യം ഇനിയും കാണാനുള്ള സ്ഥലങ്ങളുടെ വ്യാപ്തിയാണ്. നമ്മുടെ ചുറ്റുവട്ടത്തെ സ്ഥലങ്ങള്‍ പോലും നാം ശരിക്ക് കണ്ട് തീര്‍ക്കാറില്ലല്ലോ. നമ്മുടെ നാട്ടില്‍ തന്നെ കാണാന്‍ വിട്ടുപോയ സവിശേഷമായ ഭൂഭാഗങ്ങള്‍ അനേകം വേറെയും ഉണ്ടാവും എന്ന മനസ്സിലാക്കലില്‍ സഞ്ചാരം തുടരുന്നു .

ഹൃദയത്തിൽ നിന്നൊരു യാത്ര വിവരണം- അഖിൽ സുരേന്ദ്രൻ അഞ്ചൽ


അഴീക്കൽ ബീച്ചിലേക്ക് കണ്ണൂരുക്കാരനോടോപ്പമൊരു യാത്ര | Azheekal Beach

സമുദ്ര നിരപ്പിൽ നിന്നും 4000 അടി ഉയരത്തിൽ തല ഉയർത്തി നിൽക്കുന്ന കണ്ണൂരിലെ മനോഹരമായ സ്ഥലം കണ്ണൂരിൽ നിന്നും തളിപ്പറമ്പ കൂർഗ് റൂട്ടിലൂടെ 5...


സമുദ്ര നിരപ്പിൽ നിന്നും 4000 അടി ഉയരത്തിൽ തല ഉയർത്തി നിൽക്കുന്ന കണ്ണൂരിലെ മനോഹരമായ സ്ഥലം കണ്ണൂരിൽ നിന്നും തളിപ്പറമ്പ കൂർഗ് റൂട്ടിലൂടെ 51km ദൂരം സഞ്ചരിച്ചാൽ അവിടെ എത്താം. വളഞ്ഞു പുളഞ്ഞു ചെങ്കുത്തായ കയറ്റങ്ങൾ കയറി വേണം പാലക്കയം തട്ടിൽ എതാൻ പകുതി വരെ വാഹനം കയറും അതുകഴിഞ്ഞാൽ ജീപ്പ് തന്നെ രക്ഷ കണ്ണൂരിലെ കുടജാത്രി എന്ന് വേണമെങ്കിൽ വിശേഷിപ്പികാം.


കുറച്ചു നാളായി ഈ സ്ഥലത്തെ പറ്റി കേൾക്കാൻ തുടങ്ങിയിട്ടു അങ്ങനെ നമ്മുടെ നാട്ടിലെ ആ മനോഹരമായ സ്ഥലം കാണണം എന്ന് എനിക്കും ആഗ്രഹം തോന്നി. അങ്ങനെ ഇരിക്കുമ്പോളാണ് ഒരു കൂട്ടം ചെങ്ങാതിമാർ അവിടെ പോകുന്നു എന്ന് പറഞ്ഞു എനിക്ക് കോൾ വന്നത് കിട്ടിയ ചാൻസിൽ ഞാനും അവരുടെ കൂടെ കൂടി അങ്ങനെ ആയിരുന്നു പാലക്കയം തട്ടിലേക്കുള്ള യാത്ര തുടങ്ങിയത് നമ്മൾ അവിടെ എത്തിയപ്പോൾ ഞാൻ വിചാരിച്ചതിലും മനോഹരമായിരുന്നു സ്ഥലം. ഉച്ചയ്ക്ക് ശേഷം ആയതു കൊണ്ടാണെന്നറിയില്ല അപ്പോൾ അവിടെ മൂടൽ മഞ്ജു കുറവായിരുന്നു പക്ഷെ ആ സ്ഥലത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ സാധിച്ചു ...

കൂടുതൽ ആയി ഞാൻ പറയുന്നതിനേക്കാൾ നല്ലതു നിങൾ തന്നെ അവിടെ ചെന്ന് ആസ്വദിക്കുന്നതാണെന്നു എനിക്ക് തോനുന്നു. നിങ്ങൾക്ക് ഒരു നല്ല യാത്ര ആയിരിക്കും ഇതെന്ന് ഞാൻ വിശ്വസിക്കുന്നു ..

മഴ മേഘങ്ങൾ ഞങ്ങളുടെ കയ്യിൽ ഉള്ളത് പോലെ ഞങ്ങൾക്ക് തോന്നി.. അതിമനോഹരം ആയിരുന്നു പാലക്കയം തട്ടിൽ നിന്നുള്ള കാഴ്ചകൾ.

കണ്ണൂരിൽ നിന്നും 50-60 km മാത്രം അകലെ ആണ് സ്ഥലം.. കണ്ണൂരിൽ നിന്നും കുടിയാന്മല ടൌണിൽ എത്തിയാൽ അവിടെ നിന്നും വലത്തോട്ട് പൈത്തൽ മലയും, ഇടത്തോട്ടു പാലക്കയം തട്ടും.. കുടിയാന്മല ടൌണിൽ നിന്നും 6-7km മാത്രം അകലെ ആണ് പാലക്കയം തട്ട്.


Image Gallary - :



































വെള്ളച്ചാട്ടങ്ങൾ ഒരുപാട് കണ്ടിട്ടുണ്ടാവുമല്ലോ അല്ലെ ? നമുക്ക് കേരളത്തിലെ ഓരോ ജില്ലയിലെയും വെള്ളച്ചാട്ടങ്ങളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കിയാ...

വെള്ളച്ചാട്ടങ്ങൾ ഒരുപാട് കണ്ടിട്ടുണ്ടാവുമല്ലോ അല്ലെ ? നമുക്ക് കേരളത്തിലെ ഓരോ ജില്ലയിലെയും വെള്ളച്ചാട്ടങ്ങളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കിയാലോ. നിങ്ങൾക്ക് അറിയാവുന്നത് കമന്റ് ആയി ചേർക്കൂ. ഫോട്ടോയും വിവരണവും വേണം . ഇതിൽ ഇല്ലാത്തത് കൂട്ടിച്ചേർക്കാം .


കേരളത്തിലെ വെള്ളച്ചാട്ടങ്ങൾ (Waterfalls in Kerala) :

1 . കാസർഗോഡ് ജില്ലയിലെ വെള്ളച്ചാട്ടങ്ങൾ:

Waterfalls in Kasargod District:

  1. പാലക്കൊല്ലി വെള്ളച്ചാട്ടം
  2. തേൻവരിക്കൽ വെള്ളച്ചാട്ടം

2 .കണ്ണൂർ ജില്ലയിലെ വെള്ളച്ചാട്ടങ്ങൾ :

Waterfalls in Kannur District:

  1. അളകാപുരി വെള്ളച്ചാട്ടം
  2. ഏഴരക്കുണ്ട് വെള്ളച്ചാട്ടം
  3. മീൻമുട്ടി വെള്ളച്ചാട്ടം(ആറളം )
  4. പാൽചുരം വെള്ളച്ചാട്ടം
  5. കാഞ്ഞിരക്കൊല്ലി വെള്ളച്ചാട്ടം

3 .വയനാട് ജില്ലയിലെ വെള്ളച്ചാട്ടങ്ങൾ:

Waterfalls in Wayanad District:

  1. സൂചിപ്പാറ വെള്ളച്ചാട്ടം
  2. കാന്തൻ പാറ വെള്ളച്ചാട്ടം
  3. മീൻമുട്ടി വെള്ളച്ചാട്ടം (വടുവഞ്ചാൽ )
  4. മീൻമുട്ടി വെള്ളച്ചാട്ടം (തരിയോട് )
  5. മീൻമുട്ടി വെള്ളച്ചാട്ടം (മക്കിയാട് )
  6. ചെതലയം വെള്ളച്ചാട്ടം

4 .കോഴിക്കോട് ജില്ലയിലെ വെള്ളച്ചാട്ടങ്ങൾ:

Waterfalls in Kozhikkode District:

  1. തുഷാരഗിരി വെള്ളച്ചാട്ടം
  2. തിരികെക്കയം വെള്ളച്ചാട്ടം
  3. അരിപ്പാറ വെള്ളച്ചാട്ടം
  4. വെള്ളരിമല വെള്ളച്ചാട്ടം
  5. ഉരക്കുഴി വെള്ളച്ചാട്ടം
  6. കക്കാടംപൊയിൽ വെള്ളച്ചാട്ടം

5 .മലപ്പുറം ജില്ലയിലെ വെള്ളച്ചാട്ടങ്ങൾ :

Waterfalls in Malappuram District:

  1. ആഢ്യൻ പാറ വെള്ളച്ചാട്ടം
  2. കരുവാരക്കുണ്ട്‌ വെള്ളച്ചാട്ടം
  3. കക്കാടംപൊയിൽ കോഴിപ്പാറ വെള്ളച്ചാട്ടം
  4. കേരളകുണ്ട് വെള്ളച്ചാട്ടം
  5. ഒലി വെള്ളച്ചാട്ടം
  6. പാലൂർ കോട്ട വെള്ളച്ചാട്ടം
  7. അയ്യന്‍ ഓവ് വെള്ളച്ചാട്ടം
  8. വെറ്റിലപ്പാറ വെള്ളച്ചാട്ടം
  9. അയ്യപ്പനോവ് വെള്ളച്ചാട്ടം

6 .തൃശ്ശൂർ ജില്ലയിലെ വെള്ളച്ചാട്ടങ്ങൾ :

Waterfalls in Trissur District:

  1. വാഴച്ചാൽ വെള്ളച്ചാട്ടം
  2. ആതിരപ്പള്ളി വെള്ളച്ചാട്ടം
  3. മരോട്ടിച്ചാൽ വെള്ളച്ചാട്ടം
  4. ചാർപ്പ വെള്ളച്ചാട്ടം
  5. കള്ളക്കുന്ന് വെള്ളച്ചാട്ടം
  6. പട്ടത്തിപ്പാറ വെള്ളച്ചാട്ടം

7 .പാലക്കാട്‌ ജില്ലയിലെ വെള്ളച്ചാട്ടങ്ങൾ :

Waterfalls in Palakkad District:

  1. മീൻവല്ലം വെള്ളച്ചാട്ടം
  2. കരുവാര വെള്ളച്ചാട്ടം
  3. ധോണി വെള്ളച്ചാട്ടം
  4. സീതാർകുണ്ട് വെള്ളച്ചാട്ടം
  5. പാത്രക്കടവ് വെള്ളച്ചാട്ടം
  6. ശിരുവാണി വെള്ളച്ചാട്ടം

8 .എറണാകുളം ജില്ലയിലെ വെള്ളച്ചാട്ടങ്ങൾ :

Waterfalls in Ernakulam District:

  1. വേനൻബ്രാവടി‌ (മുളംകുഴി) വെള്ളച്ചാട്ടം
  2. അരീക്കൽ വെള്ളച്ചാട്ടം

9 .പത്തനംതിട്ട ജില്ലയിലെ വെള്ളച്ചാട്ടങ്ങൾ :

Waterfalls in Pathanamthitta District:

  1. പെരുന്തേനരുവി വെള്ളച്ചാട്ടം
  2. മടത്തരുവി വെള്ളച്ചാട്ടം

10 .ഇടുക്കി ജില്ലയിലെ വെള്ളച്ചാട്ടങ്ങൾ :

Waterfalls in Idukki District:

  1. ചീയപ്പാറ വെള്ളച്ചാട്ടം
  2. കീഴാർകുത്ത് വെള്ളച്ചാട്ടം
  3. തൂവാനം വെള്ളച്ചാട്ടം
  4. തൊമ്മൻകുത്ത് വെള്ളച്ചാട്ടം
  5. വളഞ്ഞകാനം വെള്ളച്ചാട്ടം
  6. അട്ടുകാട് വെള്ളച്ചാട്ടം
  7. തൊമ്മന്‍കുത്ത് വെള്ളച്ചാട്ടം
  8. ചിന്നക്കനാൽ വെള്ളച്ചാട്ടം
  9. പാലൊഴുകും പാറ വെള്ളച്ചാട്ടം (വാഗമൺ)
  10. ആനയടിക്കുത്ത് വെള്ളച്ചാട്ടം
  11. വാളറ വെള്ളച്ചാട്ടം
  12. ലക്കം വെള്ളച്ചാട്ടം

11 .കൊല്ലം ജില്ലയിലെ വെള്ളച്ചാട്ടങ്ങൾ :

Waterfalls in Kollam District:

  1. പാലരുവി വെള്ളച്ചാട്ടം
  2. കുംഭാവുരുട്ടി വെള്ളച്ചാട്ടം
  3. ഓലിയരിക് വെള്ളച്ചാട്ടം

12 .കോട്ടയം ജില്ലയിലെ വെള്ളച്ചാട്ടങ്ങൾ :

Waterfalls in Kottayam District:

  1. അരുവിക്കച്ചാൽ വെള്ളച്ചാട്ടം
  2. അരുവിക്കുഴി വെള്ളച്ചാട്ടം
  3. മർമല വെള്ളച്ചാട്ടം
  4. ഇടതനകുത്തു വെള്ളച്ചാട്ടം

13 . തിരുവനന്തപുരം ജില്ലയിലെ വെള്ളച്ചാട്ടങ്ങൾ :

Waterfalls in Trivandrum District:

  1. മീൻമുട്ടി വെള്ളച്ചാട്ടം
  2. കലക്കയം വെള്ളച്ചാട്ടം
  3. മങ്കയം വെള്ളച്ചാട്ടം
  4. വാഴ്വാംന്തോൾ വെളളച്ചാട്ടം

Image Gallary - Waterfalls in Kerala :




























#kerala waterfall #waterfall #kerala tourism #tourism #god's own country #kerala #waterfalls in kerala