Showing posts with label Lake. Show all posts

ഇവിടുത്തെ കാററാണ് കാററ്... സ്വർഗ്ഗം കാണാൻ പോകുന്നോ? ??  മനുഷ്യന് ‍ ഹൃദയതത്തിൽ എത്രമാത്രം സ്നഹം ഉള്ളവർ ആണെന്നു ഇവിടെ ചെന്നാൽ മനസ്സിലാകും... ...

ഇവിടുത്തെ കാററാണ് കാററ്... സ്വർഗ്ഗം കാണാൻ പോകുന്നോ? ?? 

മനുഷ്യന്‍ ഹൃദയതത്തിൽ എത്രമാത്രം സ്നഹം ഉള്ളവർ ആണെന്നു ഇവിടെ ചെന്നാൽ മനസ്സിലാകും...

"കുളു മണാലി ( ഹിമാചല്‍പ്രദേശ്) ഞാൻ കണ്ട സ്വർഗ്ഗം"

പ്രൗഢിയോടെ നിലകൊള്ളുന്ന ഹിമാലയന്‍ (Himalayan) മലനിരകളുടെ താഴ്വരയില്‍ ശാന്തസുന്ദരമായ ഒരു ഭൂമിയുണ്ട്. സഞ്ചാരികളുടെ പറുദീസയായ മണാലി (Manali). വടക്കേ ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് മണാലി. ഹിമാലയത്തോട്‌ ചേര്‍ന്ന്കിടക്കുന്ന ഈ വിസ്മയഭൂമി കാണാന്‍ ലോകത്തിന്‍റെ പലകോണുകളില്‍ നിന്നായി എണ്ണിയാലൊടുങ്ങാത്തത്ര സഞ്ചാരികളാണ് ഓരോ വര്‍ഷവും ഇവിടേക്ക് പ്രവഹിക്കുന്നത്. പ്രകൃതി സൗന്ദര്യം നുകരാനും സാഹസിക വിനോദങ്ങളില്‍ ഏര്‍പ്പെടാനുമാണ് സഞ്ചാരികള്‍ കൂടുതലും ഇവിടെ എത്താറുള്ളത്. ഇന്ത്യയിലെ പ്രശസ്തമായ ഹണിമൂണ്‍ ഡെസ്റ്റിനേഷന് (Honeymoon Destination)‍ കൂടിയാണ് മണാലി. മണാലിയിലേക്ക് യാത്ര ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ സഞ്ചാരികള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ മനസിലാക്കാം.

മണാലിയിലേക്ക്:

ഡല്‍ഹിയില്‍ നിന്ന് 580 കിലോമീറ്റര്‍ അകലെയായി ഹിമാചല്‍ പ്രദേശില്‍ കുളുതാഴ്വരയുടെ വടക്ക് ഭാഗത്തായാണ് മണാലി സ്ഥിതി ചെയ്യുന്നത്.

മണാലിയില്‍ എത്തിച്ചേരാന്‍:

മണാലിയില്‍ നിന്ന് 320 കിലോമീറ്റര്‍ അകലെയാണ് റെയില്‍വെ സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്, അതിനാല്‍ റോഡ് മാര്‍ഗമാണ് മണാലിയിലേക്ക് യാത്ര ചെയ്യുന്നത് ഉചിതം. ഡല്‍ഹിയില്‍ നിന്ന് ഹിമചല്‍ പ്രദേശ് ടൂറിസം കോര്‍പ്പറേഷന്റെ ബസുകള്‍ മണാലിയിലേക്ക് പുറപ്പെടുന്നുണ്ട്. ഡല്‍ഹിയില്‍ നിന്ന് 15 മണിക്കൂര്‍ ബസില്‍ യാത്ര ചെയ്യണം മണാലിയില്‍ എത്തിച്ചേരാന്‍. ഡല്‍ഹിയില്‍ നിന്ന് മണാലിയിലേക്ക് രാത്രികാല ബസ് സര്‍വീസുകളാണ് കൂടുതലായും ഉള്ളത്.

പോകാന്‍ നല്ല സമയം:

മാര്‍ച്ച് അവസാനം മുതല്‍ ഒക്ടോബര്‍ വരെയാണ് മണാലിയില്‍ യാത്ര ചെയ്യാന്‍ നല്ല സമയം. ഒക്ടോബര്‍ മുത രാത്രിയും രാവിലെയും കനത്ത തണുപ്പായിരിക്കും. ഡിസംബര്‍ മുതല്‍ ആരംഭിക്കുന്ന മഞ്ഞുവീഴ്ച യാത്ര ദുസ്സഹമാക്കും.

സാഹസികരേ ഇതിലേ ഇതിലേ:

സാഹസികപ്രിയരുടെ ഇഷ്ടസ്ഥലമാണ് മണാലി. സഹാസികപ്രിയര്‍ക്ക് നിരവധി ആക്റ്റിവിറ്റികളാണ് മണാലിയില്‍ ഉള്ളത്. വൈറ്റ് വാട്ടര്‍ റാഫ്റ്റിംഗ്, പാരാഗ്ലൈഡിംഗ്, സ്‌കീയിംഗ്, മലകയറ്റം, ഹൈക്കിംഗ് തുടങ്ങി നിരവധി സാഹസിക വിനോദങ്ങളാണ് മണാലിയില്‍ ഉള്ളത്. സാഹസിക വിനോദങ്ങള്‍ ഒരുക്കുന്ന നിരവധി ഗ്രൂപ്പുകള്‍ ഇവിടെയുണ്ട്.

ഉത്സവപ്രേമികള്‍ക്ക് ചില കാര്യങ്ങള്‍ :

ഇവിടുത്തെ ഹഡിംബ ക്ഷേത്രത്തിലെ ഉത്സവമാണ് മണാലിയിലെ പ്രധാന ഉത്സവം. എല്ലാവര്‍ഷവും മെയ്മാസത്തില്‍ നടക്കാറുള്ള ഈ ഉത്സവത്തില്‍ പങ്കെടുത്താല്‍ മണാലിയുടെ പ്രാദേശിക സംസ്‌കാരം മനസിലാക്കാം. പ്രദേശിക കലാകാരന്മാരുടെ നാടന്‍കലാമേളകളും വൈവിധ്യപൂര്‍ണമായ ഘോഷയാത്രയും ഈ ഉത്സവത്തിന്റെ പ്രത്യേകതയാണ്. ഒക്ടോബര്‍ മാസത്തില്‍ നടക്കാറുള്ള കുളു ദസറയാണ് ഇവിടുത്തെ മറ്റൊരു ആഘോഷം.

താമസ സൗകര്യം :

ഇന്ത്യയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായതിനാല്‍ മെച്ചപ്പെട്ട ഹോട്ടലുകള്‍ മണാലിയില്‍ ഉണ്ട്. വുഡ്‌വാലി കോട്ടേജ്, റോക്ക് മണാലി റിസോര്‍ട്ട് തുടങ്ങിയ ഹോട്ടലുകള്‍ കുറഞ്ഞ നിരക്കില്‍ മികച്ച സൗകര്യങ്ങള്‍ നല്‍കുന്നതാണ്. നിങ്ങളുടെ ബഡ്ജറ്റിന് അനുസരിച്ച് മണാലിയില്‍ ഹോട്ടലുകള്‍ ബുക്ക് ചെയ്യാം.

മണാലിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ :

മണാലിയില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് ചുറ്റിയടിക്കാന്‍ നിരവധി സ്ഥലങ്ങളുണ്ട്. മണാലിയില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള വഷിഷ്ട് എന്ന ചെറിയ ഗ്രാമത്തില്‍ ചെന്നാല്‍ മണാലി താഴ്വരയുടെ മുഴുവന്‍ സൗന്ദര്യവും ആസ്വദിക്കാം. ഇവിടെയുള്ള ചെറിയ അരുവിയില്‍ നിന്ന് പുറപ്പെടുന്ന ചൂട്‌വെള്ളത്തില്‍ കാല്‍ നനച്ച് ആഹ്ലാദിക്കുകയും ചെയ്യാം.

യാത്രയുടെ ദൂരം കുറച്ചുകൂടി കൂട്ടിയാല്‍ സോളാങ് താഴ്വരയില്‍ എത്തിച്ചേരാം. നിരവധി ക്ഷേത്രങ്ങളും വെള്ളച്ചാട്ടങ്ങളും സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളിലൂടെയുള്ള ട്രെക്കിംഗ് പാതയാണ് ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണം

മണാലിയില്‍ നിന്ന് ഒരു ഡേ ട്രിപ്പ് പ്ലാന്‍ ചെയ്യുന്നുണ്ടെങ്കില്‍ പോകാന്‍ പറ്റിയ സ്ഥലമാണ് റോഹ്താങ് പാസ്. മണാലിയില്‍ നിന്ന് ഇവിടേയ്ക്ക് ടാക്‌സി സര്‍വീസുകള്‍ ലഭ്യമാണ്.

ചില കാര്യങ്ങള്‍ കൂടി ഓര്‍മ്മയില്‍ വച്ചോളു:

മണാലിയില്‍ രണ്ട് പ്രദേശങ്ങളാണ് ഉള്ളത്. മണാലി ടൗണും ഓള്‍ഡ് മണാലിയും. മണാലി ടൗണില്‍ പ്രത്യേകിച്ച് കണ്ടിരിക്കേണ്ട ഒന്നുമില്ല. ഷോപ്പിംഗ് നടത്താനും, ട്രാവല്‍ ഏജന്റുമാരെ കാണാനും മണാലി ടൗണില്‍ പോകാം. ഓള്‍ഡ് മണാലിയാണ് സന്ദര്‍ശകരെ ആകര്‍ഷിപ്പിക്കുന്ന പ്രധാന സ്ഥലം.

മണാലിയില്‍ യാത്ര ചെയ്തിട്ടുള്ളവര്‍ യാത്ര അനുഭവം കമന്റ് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. മണാലിയിലേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നിങ്ങളുടെ കമന്റുകളും ഉപകാരപ്പെടും..

യാത്രാ വിവരണം: ഷാരോണ്‍ ശ്യാം Sharon Shyam / Sharon Shyam Photography


Manali is a high-altitude Himalayan resort town in India’s northern Himachal Pradesh state. It has a reputation as a backpacking center and honeymoon destination. Set on the Beas River, it’s a gateway for skiing in the Solang Valley and trekking in Parvati Valley. It's also a jumping-off point for paragliding, rafting and mountaineering in the Pir Panjal mountains, home to 4,000m-high Rohtang Pass.

മഞ്ഞു പുതച്ചു പിണങ്ങി നില്‍ക്കുന്ന വാഗമൺ By: Zubair Udma ഓരോ തവണ ചെല്ലുമ്പോഴും ഓരോ ഭാവങ്ങളായിരിക്കും വാഗമണിന്. ചിലപ്പോള്‍ മഞ...

മഞ്ഞു പുതച്ചു പിണങ്ങി നില്‍ക്കുന്ന വാഗമൺ
By: Zubair Udma
ഓരോ തവണ ചെല്ലുമ്പോഴും ഓരോ ഭാവങ്ങളായിരിക്കും വാഗമണിന്. ചിലപ്പോള്‍ മഞ്ഞു പുതച്ചു പിണങ്ങി നില്‍ക്കും. കോടമഞ്ഞല്ലാതെ മറ്റൊന്നും അപ്പോള്‍ വാഗമണ്ണില്‍ കാണാനാകില്ല. ഇണങ്ങിയും പിണങ്ങിയും വാഗമണ്‍ ചില ദിവസം നമ്മെ വരവേല്‍ക്കും. ഇടയ്ക്ക് വെയിലും മഞ്ഞും ചാറ്റല്‍ മഴയുമായി.
 യാത്ര എന്നത് ഒരു തരം ലഹരിയാണ്. അതെ മനസ്സിനും ശരീരത്തിനും സമൂഹത്തിനും ദോഷം വരുത്താത്ത ലഹരി. അതും ഇഷ്ടപ്പെട്ടവരുടെ കൂടെയാകുമ്പോഴോ അതിലേറെ മുധുരിതം. അർദ്ധ രാത്രിയുടെ അന്തിയാമത്തിൽ കോരിച്ചൊരിയുന്ന മഴയെ സാക്ഷിയാക്കി ഞങ്ങൾ അഞ്ചു പേർ യാത്ര തുടങ്ങി. കാറിൽ ആയിരുന്നു യാത്ര. പ്രവാസികളും ജീവ കാരുണ്യ രംഗം തങ്ങളുടെ കർമ്മ രംഗമാക്കി മാറ്റിയ ജലാൽ തായൽ, നിസാം കാജ, സാദിഖ് സാദി, നാട്ടിൽ ജെ സി ബി വർക്കുകൾ നടത്തുന്ന ശറഫു എന്നിവരായിരുന്നു സഹ യാത്രികർ. കോരിച്ചൊരിയുന്ന മഴയത്ത് ഇരുട്ടിനെ കീറി മുറിച്ച് കൊണ്ട് യാത്ര തുടർന്നു.

 പ്രഭാതമാവുമ്പോഴേക്കും മലബാർ പിന്നിട്ടു. ഒരു 8 മണി ആകുമ്പോഴേയ്ക്കും അങ്കമാലി എത്തിച്ചേർന്നു. പ്രഭാത കൃത്യങ്ങളൊക്കെ നടത്തി ഭക്ഷണവും കഴിച്ചു വാഗമൺ ലക്ഷ്യമാക്കി യാത്ര തുടര്ന്നു. പെരുമ്പാവൂർ - മൂവാറ്റുപുഴ - തൊടുപുഴ - കാഞ്ഞാർ - വാഗമൺ ഇതായിരുന്നു റൂട്ട്.
 തൊടുപുഴ കഴിഞ്ഞതോട് കൂടി കാലാവസ്ഥയിൽ മാറ്റം വന്നു. മഴ നിഴൽ പ്രദേശം പോലെ സൂര്യ വെളിച്ചം കടന്നു വരാൻ മടിക്കുമ്പോലെയുള്ള കാലാവസ്ഥ. കാഞ്ഞാറിൽ നിന്നും വാഗമൺ ചുരം കയറുമ്പോഴേക്കും മഴയും മഞ്ഞും കൂട്ടിനെത്തി. അത് വരെ രസികന്മാരായ ജലാലിന്റെയും സാദിക്കിന്റെയും തമാശകൾ ആസ്വദിച്ചു കൊണ്ടിരുന്ന എല്ലാവരും പ്രകൃതിയുടെ മായ കാഴ്ചകളിലേക്ക് വഴുതി വീണു.
 ഇടുങ്ങിയ പാത. പാതയ്ക്ക് ഇടതു വശം അഗാധമായ കൊക്കയും നഗ്ന നേത്രങ്ങൾ കൊണ്ട് എത്തിച്ചേരനാവാത്ത വിധമുള്ള ദൂരക്കാഴ്ചയും വലതു ഭാഗത്ത് കുന്നും മലയും. കുന്നുകൾക്കിടയിലൂടെ മഴക്കാലത്ത് ജനിക്കുകയും വേനൽക്കാലത്ത് മരിക്കുകയും ചെയ്യുന്ന കുഞ്ഞു കുഞ്ഞു അരുവികൾ കാഴ്ച്ചകൾക്ക് വർണ്ണമേറുന്നു. മഞ്ഞും മഴയും പ്രകൃതിയുടെ ഭാവ ഭേദങ്ങളും ഒക്കെ കണ്ടു കൊണ്ട് ഞങ്ങൾ കേരളത്തിന്റെ സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്ന വാഗമണ്ണിലേക്ക് പ്രവേശിച്ചു. പേര് പോലെ തന്നെ സ്വപ്ന സുന്ദരമായ മൊട്ടക്കുന്നുകളും താഴ്വാരങ്ങളും ഒക്കെയായി സുന്ദരിയാണ് വാഗമൺ. ഞങ്ങൾ മൊട്ട കുന്നിനു അടുത്തായി ഒരു റൂം തരപ്പെടുത്തി. 5 പേർക്ക് 1000 രൂപയ്ക്ക് തരക്കേടില്ലാത്ത ഒരു റൂം. അവരുടെ തന്നെ താഴെയുള്ള ഹോട്ടലിൽ നിന്നും ഊണും കഴിച്ചു ഒന്ന് ഫ്രഷ് ആയി കുറച്ചു വിശ്രമിച്ചു കൊണ്ടു ഞങ്ങൾ കാഴ്ചകൾ കാണാൻ പുറത്തിറങ്ങി.
 ഞങ്ങളുടെ ആദ്യ ലക്‌ഷ്യം തങ്ങൾ പാറയാണ്, ഋതു ഭേദങ്ങൾ മാറി മറയുന്നു. മഴയും കോടയും വന്നും പോയിക്കൊണ്ടിരിക്കുന്നു. ഇടക്ക് വെയിൽ കയറി വരുന്നു. ഞങ്ങൾ തങ്ങൾ പാറയുടെ അടിയിൽ എത്തി. വണ്ടി അവിടെ പാർക്ക് ചെയ്തു. മഴ നനയാനും കാമറ പൊതിയാനും ഒക്കെയുള്ള സംവിധാനവും ആയിട്ടായിരുന്നു ഞങ്ങളുടെ പോക്ക്. തങ്ങൾ പാറ എന്ന് പറയുന്ന സ്ഥലം ഒരു മലയുടെ മുകളിൽ ആണ്. അവിടെ ഒരു ഷെയ്ഖ് ഫരീദുദ്ധീൻ എന്ന് പറയുന്ന ഒരു സാത്ഥ്വികൻ അന്ത്യ വിശ്രമം കൊള്ളുന്നു എന്നാണു പറയപ്പെടുന്നത്. ദർഗ കാണാൻ ആയും അതിലുപരി ആ കുന്നിൻ മുകളിൽ നിന്നും നോക്കെത്താ ദൂരത്തോളം കാഴ്ചകളുടെ പറുദീസയും തന്നെയാണ് ആ കുന്നിന്മുകൾ.
 ജാതി മത ഭേദമന്യേ കഠിനമായ കയറ്റവും ഇറക്കവും വക വെക്കാതെ പ്രകൃതിയുടെ കയ്യൊപ്പ് ചാർത്തിയ ഈ പ്രദേശത്തേക്ക് കടന്നു വരുന്നുണ്ട്. കോട മഞ്ഞും മഴയും മാറി മാറി വരുന്നു. കൂട്ടിനു മന്ദ മാരുതനും. പ്രകൃതിയുടെ നിറചാർത്തുകൾ കോർത്തിണക്കിയ കാഴ്ചയുടെ വസന്തങ്ങൾ വിരിയിച്ച ആ സായാഹ്നത്തെ ഇരുട്ട് കീഴടക്കിയപ്പോൾ ഞങ്ങൾ മലയിറങ്ങി. 
 മഞ്ഞു മൂടിയ ഇരുൾ വഴികളിലൂടെ ഞങ്ങൾ താമസ സ്ഥലത്തേക്ക് നീങ്ങി. ഭക്ഷണം കഴിച്ചു. റൂമിലേക്ക് മടങ്ങി. എല്ലാവരും കുളിച്ചു ഫ്രഷ് ആയി. മുറിയുടെ വാതിൽ തുറന്നു വച്ച് പുറത്ത് പെയ്യുന്ന മഴയുടെ ആർദ്ര സംഗീതം ആസ്വദിച്ചു. അസ്ഥികളിലേക്ക് തുളച്ചു കയറുന്ന തണുപ്പുണ്ടായിട്ടും ഞങ്ങൾ ആ ഇരുൾ വീണ മഞ്ഞും മഴയും പെയ്യുന്ന ആ രാത്രി ആസ്വദിച്ചു. കൂട്ടിനു പഴയ കാല പാട്ടുകളൊക്കെയായി ഞങ്ങൾ നിദ്രയിലേക്ക് വഴുതി വീണു. പിറ്റേ ദിവസം അതി രാവിലെ തന്നെ ഉണർന്നു. എല്ലാവരെയും ഉണർത്തി പ്രഭാത കർമ്മങ്ങളും പ്രാർത്ഥനയും കഴിഞ്ഞു അത് രാവിലെ തന്നെ പൈൻ വാലി ലക്ഷ്യമാക്കി നീങ്ങി. ഇട തൂർന്നു നിൽക്കുന്ന പൈൻ മരങ്ങൾ നമ്മെ മറ്റൊരു ലോകത്തേക്ക് എത്തിക്കുന്നു. സൂര്യപ്രകാശം കടക്കാത്ത ഇരുൾ വീണ നിഴൽ പ്രദേശമായ പൈൻ വാലിയുടെ സൗന്ദര്യം പറഞ്ഞറിയിക്കുക പ്രയാസമാണ്. ഒരു മണിക്കൂറോളം അവിടെ ചിലവഴിച്ചു പ്രഭാത ഭക്ഷണവും കഴിച്ചു വാഗമണ്ണിന്റെ തിലകക്കുറിയായ മൊട്ടക്കുന്നുകൾ ലക്ഷ്യമാക്കി നീങ്ങി കൗണ്ടറിൽ നിന്നും ടിക്കറ്റും എടുത്ത് മൊട്ടക്കുന്നിൽ കയാറുമ്പോഴേക്കും മഴ തകർത്ത് പെയ്യുന്നു.
മഞ്ഞും മഴയും തമ്മിൽ പ്രണയിക്കുന്ന സുന്ദരമായ കാഴ്ചയും അനുഭൂതിയും..... മൊട്ടക്കുന്നുകൾക്ക് വെള്ളി പട്ടു പുടവ അണിയിച്ചത് പോലെ കോട മഞ്ഞും വശം ചുറ്റി നിൽക്കുകയാണ്. മഴയെ വക വെക്കാതെ മൊട്ടക്കുന്നിന് സമീപത്തെ ചെറിയ തടാകത്തിൽ അൽപ സമയം ചിലവഴിച്ചു. ബോട്ടിങ്ങിനും റഫ്റ്റിംഗിനും സൗകര്യമുണ്ട്. താല്പര്യമുള്ളവർക്ക് ആവാം...... 
തിരിച്ചു ഇറങ്ങും നേരം പരസ്പരം കാണാനാവാത്ത വിധം കാമറ ഫോക്കസ് ചെയ്യാൻ പോലും പറ്റാത്ത വിധം കോടമഞ്ഞു മൊട്ടക്കുന്നുകളെ ആവരണം ചെയ്തിരിക്കുകയായിരുന്നു.
 കുരിശു മല ആയിരുന്നു അടുത്ത ലഖ്‌ഷ്യം. ക്രിസ്തീയ ആത്മീയത നിറഞ്ഞു നിൽക്കുന്ന ആ പ്രദേശവും കാഴ്ചകൾക്ക് വസന്തമേകുന്ന ഒരു പറുദീസ തന്നെയാണ് കുരിശു മലയും പരിസരവും. തൊട്ടടുത്താണ് മുരുകൻ മലയും. കണ്ണിനും മനസ്സിനും വിരുന്നൂട്ടിയ വാഗമണ്ണിനോട് വിട പറഞ്ഞു കൊണ്ട് ഞങ്ങൾ കോട്ടയം ജില്ലയിലെ ഇല്ലിക്കൽ ലക്ഷ്യമാക്കി നീങ്ങി...

Image Gallary - :



































കാടിന്റെ ഇരുള്‍ നിറഞ്ഞ വശ്യത തേടി ഒരു നെല്ലിയാമ്പതി യാത്ര... മഞ്ഞുമൂടി കിടക്കുന്ന മല നിരകളിലേക്ക് ഒരു യാത്ര... പാവപ്പെട്ടവരുടെ ഊട്ടിയ...

കാടിന്റെ ഇരുള്‍ നിറഞ്ഞ വശ്യത തേടി ഒരു നെല്ലിയാമ്പതി യാത്ര...

മഞ്ഞുമൂടി കിടക്കുന്ന മല നിരകളിലേക്ക് ഒരു യാത്ര... പാവപ്പെട്ടവരുടെ ഊട്ടിയിലേക്കുള്ള യാത്ര...

 പാലക്കാടിന്റെ വശ്യസൗന്ദര്യം മുഴുവന്‍ പ്രകടമാക്കി, യാത്രികരെ കടുംപച്ച വിരിയിച്ച കാട്ടുചോലകളിലേക്ക്‌ കൂട്ടികൊണ്ട്‌ പോവുന്ന നെല്ലിയാമ്പതി എങ്ങനെ പാവപ്പെട്ടവന്റെ ഊട്ടിയാവും..? നെല്ലിദേവതയുടെ ഊരായ നെല്ലിയാമ്പതിക്കാടുകളുടെ കുളിരും സൗന്ദര്യവും അനുഭവിക്കണമെങ്കില്‍ അതിനു നെല്ലിയാമ്പതിയിലേക്ക്‌ തന്നെ വരണം.
 

ഊട്ടിക്ക്‌ പകരമാവാന്‍ നെല്ലിയാമ്പതിക്കോ, നെല്ലിയാമ്പതിക്ക്‌ പകരമാവാന്‍ ഊട്ടിക്കോ ആവില്ല. യാത്രയുടെ ആനന്ദം രണ്ടിടങ്ങളിലും വ്യത്യസ്‌തമാണ്‌ എന്നതു തന്നെ കാരണം. പാലക്കാടിൻറെ മാത്രമല്ല, കേരളത്തിൻറെ മൊത്തം സൌന്ദര്യമാണ് നെല്ലിയാമ്പതി മലനിരകൾ. ആരെയും മോഹിപ്പിക്കുന്ന നെല്ലിയാമ്പതി.. തേയില, കാപ്പിത്തോട്ടങ്ങളും പിന്നെ കേരളത്തില്‍ മറ്റെങ്ങുമില്ലാത്ത ഓറഞ്ച് തോട്ടങ്ങളും നിറഞ്ഞതാണ് നെല്ലിയാമ്പതി. യാത്രയ്ക്കിടെ പാലക്കാടന്‍ കാറ്റ് ഓടിയെത്തുമ്പോള്‍ മനസിന് വല്ലാത്ത കുളിര്‍മയായിരിക്കും...

നമ്മുടെ നാടിന്റെ മനോഹാരിത വിളിച്ചോതുന്ന സ്ഥലങ്ങളാണ് ഈ യാത്രയിലുടനീളം ഉള്ളത്. കേരളത്തില്‍ ഓറഞ്ച് തോട്ടമുള്ള ഒരേയൊരു വിനോദ സഞ്ചാരകേന്ദ്രമാണ് നെല്ലിയാമ്പതി.

 നെന്മാറയില്‍ നിന്ന് നെല്ലിയാമ്പതിയിലേക്കുളള യാത്ര അതിമനോഹരം തന്നെയാണ്. നെന്മാറയില്‍ നിന്ന് നെല്ലിയാമ്പതി വരെ 44 കിലോമീറ്റര്‍ ദൂരമുണ്ട്. ഹെയര്‍പിന്‍ വളവുകള്‍ കയറി മലനിരകളുടെ ഉച്ചിയിലേക്ക്. കോടമഞ്ഞു മൂടിയ ഇവിടം സഞ്ചാരികളുടെ പറുദീസയാണ്.

ബോട്ടിംഗ് സൗകര്യമുളള പോത്തുണ്ടി ഡാമാണ് മറ്റൊരു ആകര്‍ഷണം. നെല്ലിയാമ്പതിയിലെ ആദ്യത്തെ പട്ടണമാണ് കൈകാട്ടി. നെന്മാറയില്‍ നിന്ന് 26 കിലോമീറ്റര്‍ അകലെയാണിത്. കൈകാട്ടിയില്‍ നിന്ന് 9 കിലോമീറ്റര്‍ അകലെയാണ് പോത്തുണ്ടി ഡാം. നെല്ലിയാമ്പതി മലയുടെ താഴ്‌വാരത്തിലാണ് അണക്കെട്ട്. ധാരാളം ഹെയര്‍പിന്‍ വളവുകള്‍ പിന്നിട്ടാണ് യാത്ര. 

കൈകാട്ടിക്ക് സമീപത്താണ് കേശവന്‍പാറ. ഇവിടെ നിന്നു നോക്കിയാല്‍ താഴ്‌വാരം മടക്കുകളായി പരന്നുകിടക്കുന്നതു കാണാം. ഇവിടത്തെ തെയില തോട്ടങ്ങളിലൂടെ ആസ്വദിച്ച് യാത്ര ചെയ്യാന്‍ ഒരു സുഖമാണ്. ഒരു വെക്കേഷന്‍ യാത്ര തിരിക്കാന്‍ പോകുമ്പോള്‍ അത് നെല്ലിയാമ്പതി പോലുള്ള സ്ഥലത്തേക്കാണെങ്കില്‍ യാത്ര കൂടുതല്‍ ഹൃദ്യമാകും.

പാലക്കാട് ആണ് നെല്ലിയാമ്പതിക്ക് ഏറ്റവും അടുത്തുളള റെയില്‍വേ സ്‌റ്റേഷന്‍. പാലക്കാട് നിന്ന് 55 കിലോമീറ്റര്‍ അകലെ കോയമ്പത്തൂര്‍ ആണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. പാലക്കാട്ടു നിന്ന് നെല്ലിയാമ്പതിക്ക് കെ.എസ്.ആര്‍.ടി.സി സര്‍വീസുകളുണ്ട്. സ്വകാര്യയാത്രക്കാര്‍ക്ക് ദുര്‍ഘടം പിടിച്ച മലമ്പാതകള്‍ ആയതിനാല്‍ ജീപ്പ് ആണ് ഉത്തമം.

Image Gallary - :



































വായനകള്‍ കൊണ്ടുതന്നെ മനസ്സില്‍ അസ്വസ്ഥത നിറഞ്ഞ ചിത്രമായി മാറിയ ഒരു സ്ഥലം. കേട്ടറിവുകളും കെട്ടുകഥകളും ആ അസ്വസ്ഥതയ്ക്ക് ജിജ്ഞാസയില്‍ പൊതിഞ്...

വായനകള്‍ കൊണ്ടുതന്നെ മനസ്സില്‍ അസ്വസ്ഥത നിറഞ്ഞ ചിത്രമായി മാറിയ ഒരു സ്ഥലം. കേട്ടറിവുകളും കെട്ടുകഥകളും ആ അസ്വസ്ഥതയ്ക്ക് ജിജ്ഞാസയില്‍ പൊതിഞ്ഞ ആഗ്രഹത്തിന്റെ രൂപം നല്‍കി. കൊച്ചിയില്‍ നിന്ന് ധനുഷ്‌കോടിയിലേക്ക് ഒരു ബൈക്ക് യാത്രയുടെ ചിന്തകള്‍ ആരംഭിക്കുന്നത് ഈ ആഗ്രഹത്തില്‍ നിന്നാണ്. മണ്‍സൂണിന്റെ ആരംഭത്തില്‍ ഇടുക്കിയിലെ മലമടക്കുകളിലൂടെ, തണുത്ത കാറ്റേറ്റ് തമിഴ്‌നാടിന്റെ ചൂടിലേക്ക്… അവിടെ നിന്ന് ചരിത്രവും സങ്കല്‍പങ്ങളും കഥകളും ഉറങ്ങിയും ഉണര്‍ന്നും ഞങ്ങളെ കാത്തിരിക്കുന്ന മുനമ്പിലേക്ക്...


മൂന്നു ബൈക്കുകളിലായി വെള്ളിയാഴ്ച മൂന്നുമണിയോടെ കൊച്ചിയില്‍ നിന്നും യാത്ര തിരിക്കുമ്പോള്‍ കാര്യമായ തയ്യാറെടുപ്പുകളൊന്നും തന്നെ ഉണ്ടായിരുന്നില്ല. മൂലമറ്റത്ത് നിന്ന് ഹെയര്‍പിന്നുകള്‍ കയറി നാടുകാണിയെത്തിയപ്പോഴേക്കും തണുപ്പ് പൊതിഞ്ഞു. നാടുകാണിയില്‍ ഒരു മനോഹരമായ വ്യൂപോയിന്റ് ഉണ്ട്. താഴ്‌വരയിലെ ഗ്രാമങ്ങളുടെ ഒരു ആകാശദൃശ്യത്തോടൊപ്പം ചെറിയ മഞ്ഞും കൂടെയാവുമ്പോള്‍ നല്ലൊരു ഓയില്‍ പെയിന്റിങ്ങിന്റെ ആസ്വാദനതലം നമുക്ക് സൃഷ്ടിച്ചുതരും. അധികം വൈകാതെ അവിടെ നിന്നും യാത്ര തിരിച്ചു. കട്ടപ്പന വഴി പുളിയന്‍മലയിലെത്തിയപ്പോഴേക്കും ഹൈറേഞ്ച് ഉറങ്ങിത്തുടങ്ങിയിരുന്നു. നേരെ കമ്പംമേട്ട് വഴി തമിഴ്‌നാട്ടിലേക്ക്. കമ്പവും കടന്ന് തേനിയിലെ താമസസ്ഥലത്തെത്തിയപ്പോള്‍ സമയം പതിനൊന്നുമണി കഴിഞ്ഞിരുന്നു.

പുലര്‍ച്ചെ ആറുമണിക്ക് തേനിയില്‍ നിന്ന് യാത്ര പുറപ്പെട്ടു. മികച്ചരീതിയിലുള്ള റോഡുകള്‍ യാത്രയുടെ ക്ഷീണം കുറയ്ക്കുന്നതില്‍ വലിയൊരു പങ്ക് വഹിച്ചു. ഇടയില്‍ നിര്‍ത്തിയും ആസ്വദിച്ചും ചിത്രങ്ങളെടുത്തും വെയിലുദിക്കും മുന്നെ മധുര കടന്നു. ഒന്‍പതുമണിയായതോടെ തമിഴ്‌നാട്ടിലെ ചൂടിന്റെ കാഠിന്യം അറിഞ്ഞുതുടങ്ങി. അതിനാല്‍ തന്നെ യാത്രയുടെ വേഗതയും കൂടി. രാമനാഥപുരത്ത് നിന്ന് ലഘുഭക്ഷണം കഴിച്ച്, നേരെ രാമേശ്വരത്തേക്ക്. പാമ്പന്‍പാലത്തിലെത്തിയപ്പോഴേക്കും ഉച്ചയായി. ഇന്ത്യയിലെ ആദ്യത്തെ കടല്‍പ്പാലമാണ് ഇത്. 2010 വരെ ഇന്ത്യയിലെ ഏറ്റവും വലിയ കടല്‍പാലമായിരുന്ന പാമ്പന്‍ പാലം 1914 ലാണ് ഔദ്യോഗികമായി തുറക്കപ്പെട്ടത്. ധനുഷ്‌കോടിയില്‍ സംഭവിച്ച ദുരന്തത്തിനു ശേഷം ഈ പാത നാല്‍പ്പത്തിയാറു ദിവസം കൊണ്ട് കേടുപാടുകള്‍ തീര്‍ത്താണ് ഇ. ശ്രീധരന്‍ വാര്‍ത്തയില്‍ നിറഞ്ഞത്.

മനോഹരമായ ദൃശ്യമാണു പാമ്പന്‍ പാലത്തിന്റെ മുകളില്‍ നിന്നും. നിരവധി വാഹനങ്ങള്‍ പാലത്തില്‍ നിറുത്തിയിട്ടുണ്ട്. ഞങ്ങളും ബൈക്ക് ഒതുക്കി കാഴ്ചകാണാനും ചിത്രങ്ങളെടുക്കാനുമായി ആരംഭിച്ചു. ചെറുകിട വില്‍പ്പനക്കാരും കാഴ്ചക്കാരെ ലക്ഷ്യമിട്ട് പാലത്തിലുണ്ടായിരുന്നു. രാമേശ്വരത്തുനിന്ന് ഒരു ട്രെയിന്‍ ഇതുവഴി തിരിച്ചു പോവുന്ന കാഴ്ച അതിദാരുണമായ ഒരു ദുരന്തത്തിന്റെ ചരിത്രം ഓര്‍മ്മിപ്പിച്ചു. 1964 ല്‍ ആണ് ധനുഷ്‌കോടിയെ ഇല്ലാതാക്കിയ, തുടച്ചു നീക്കിയ ആ മഹാദുരന്തം സംഭവിച്ചത്.

മുന്‍പ് ധനുഷ്‌കോടി മുനമ്പ് ജനവാസമുള്ള, പ്രാധാന്യമുള്ള ഒരു ചെറു തുറമുഖമായിരുന്നു. ശ്രീലങ്കയിലേക്കുള്ള കുറഞ്ഞ ദൂരം ധനുഷ്‌കോടി തുറമുഖത്തെ അത്യാവശ്യം തിരക്കുള്ളതാക്കി മാറ്റി. ഏതാനും ദശകങ്ങള്‍ക്ക് മുന്നെ, ദക്ഷിണേന്ത്യക്കാരന്റെ ഗള്‍ഫ്, കൊളംബോ ആയിരുന്നു എന്നോര്‍ക്കുക. ഒരു സ്‌കൂളും മറ്റു വ്യാപാരസ്ഥാപനങ്ങളും ഒരു ചെറിയ റെയില്‍വേ സ്‌റ്റേഷനും അവിടെ പ്രവര്‍ത്തിച്ചിരുന്നു. പിന്നെ, മത്സ്യബന്ധനം ജീവിതമാര്‍ഗമാക്കിയ കുറെ കുടുംബങ്ങളും. മദ്രാസില്‍ നിന്നും പുറപ്പെടുന്ന ‘ബോട്ട് മെയില്‍’എന്ന ട്രെയില്‍ അവസാനിച്ചിരുന്നത് ഇവിടെയായിരുന്നു. 1964 ഡിസംബര്‍ 17-നു രൂപം കൊണ്ട ചുഴലിക്കാറ്റ് ഡിസംബര്‍ 22, 23 ദിവസങ്ങളില്‍ ധനുഷ്‌കോടിയില്‍ ആഞ്ഞടിച്ചു. ധനുഷ്‌കോടിയിലേക്ക് പോവുകയായിരുന്ന പാമ്പന്‍ -ധനുഷ്‌കോടി പാസഞ്ചര്‍ (ട്രെയിന്‍ നമ്പര്‍ : 653 ) ഇതറിയാതെ മുന്നോട്ടെടുത്തു. കാറ്റും കോളും പതിവായിരുന്ന ധനുഷ്‌കോടിയില്‍ സിഗ്‌നല്‍ ലഭിക്കാതിരിക്കുന്നത് പുതുമയല്ലായിരുന്നത്രെ. സ്വന്തം റിസ്‌കില്‍ ട്രെയിന്‍ മുന്നോട്ടെടുക്കാന്‍ പൈലറ്റ് തീരുമാനിച്ചതിന്റെ അനന്തരഫലം നൂറ്റിയിരുപത് പേരുടെ ജീവന്‍ ഭീമന്‍ തിരമാലകള്‍ കവര്‍ന്നെടുക്കലായിരുന്നു. ഈ ദുരന്തത്തിന്റെ യഥാര്‍ത്ഥചിത്രം പുറം ലോകം അറിയുമ്പോഴേക്കും 48 മണിക്കൂറുകള്‍ കഴിഞ്ഞിട്ടുണ്ടായിരുന്നു. അതിനുള്ളില്‍ ഒരു നഗരവും അവിടെയുണ്ടായിരുന്ന രണ്ടായിരത്തോളം മനുഷ്യജീവനുകളും ഭൂമുഖത്ത് നിന്ന് തുടച്ചു നീക്കപ്പെട്ടുകഴിഞ്ഞിരുന്നു. പിന്നീട് ഗവണ്‍മെന്റ് ധനുഷ്‌കോടിയെ ആവാസയോഗ്യമല്ലാത്ത സ്ഥലമായി പ്രഖ്യാപിച്ചു (എങ്കിലും മത്സ്യബന്ധനത്തൊഴിലാളികള്‍ താത്കാലികമായി കെട്ടിയുണ്ടാക്കിയ വീടുകളില്‍ താമസിക്കുന്നുണ്ട്).

പാമ്പന്‍ പാലത്തിലെ കാഴ്ചകളോട് വിടപറഞ്ഞു ഞങ്ങള്‍ രാമേശ്വരം നഗരത്തിലേക്ക് നീങ്ങി. അരമണിക്കൂറിനുള്ളില്‍ ക്ഷേത്രത്തിനടുത്തെത്തി. വളരെ തിരക്കുനിറഞ്ഞ ഒരു ക്ഷേത്രനഗരം. ക്ഷേത്രത്തിനോട് ചേര്‍ന്നു നിരവധി ഹോട്ടലുകള്‍ ഉണ്ട്. വലിയ നിരക്കുകള്‍ ഒന്നുമില്ല. ഞങ്ങള്‍ അവിടെയൊരു ഹോട്ടലില്‍ റൂമെടുത്ത് വേഗം തന്നെ കുളിച്ചു റെഡിയായി, ധനുഷ്‌കോടിയിലേക്ക് തിരിച്ചു. അന്ധവിശ്വാസങ്ങളുടെ ഒരു ഹോള്‍സെയില്‍ സൂപ്പര്‍മാര്‍ക്കറ്റാണു ധനുഷ്‌കോടി. അതില്‍ പ്രധാനമാണു സന്ധ്യകഴിഞ്ഞ് കാഴ്ചക്കാര്‍ അവിടെ നിന്നുകഴിഞ്ഞാല്‍ അപകടം സംഭവിക്കും എന്ന വിശ്വാസം. ഇവിടേക്കാണു യാത്ര എന്നതറിഞ്ഞ സഹയാത്രികന്റെ തമിഴ്‌നാട്ടുകാരനായ സഹപ്രവര്‍ത്തകന്‍ കൂടെക്കൂടെ അദ്ദേഹത്തിനെ ഫോണിലൂടെ മുന്നറിയിപ്പ് കൊടുത്തിരുന്നു. അങ്ങനെയൊരു വിശ്വാസത്തിന്റെ പ്രഭവകേന്ദ്രത്തെക്കുറിച്ചുള്ള ധാരണ മുന്നോട്ടുള്ള യാത്രയില്‍ വ്യക്തമായി. രാമേശ്വരത്ത് നിന്ന് ധനുഷ്‌കോടിയിലേക്ക് 20 കിലോമീറ്ററിനടുത്തുണ്ട്. ഈ വഴിയില്‍ പലസ്ഥലത്തും എല്‍ ടി ടി ഇ നേതാവ് വേലുപ്പിള്ളൈ പ്രഭാകരന്റെ പോസ്റ്ററുകളും ഫ്‌ളക്സ്സുകളും കാണാന്‍ കഴിഞ്ഞു. അദ്ദേഹത്തിന്റെ ഫ്‌ളക്‌സ് വച്ച ഒരു കല്ല്യാണവും കണ്ടു. ദുരന്തകാലയളവിനു ശേഷം ധനുഷ്‌കോടി ദേശീയശ്രദ്ധയിലേക്ക് വന്നത് തമിഴ് പുലികളിലൂടെയാണ്. അവര്‍ക്ക് ഈ ഭാഗത്തുള്ള പിന്തുണ അതിശക്തമായതിനാല്‍ ഇവിടെ നിന്നും പെട്രോളും മരുന്നുകളും അവര്‍ക്ക് വേണ്ടി കടത്തുമായിരുന്നത്രെ. അതിനാല്‍തന്നെ ധനുഷ്‌കോടിയെ ചുറ്റിയുള്ള അന്ധവിശ്വാസങ്ങള്‍ നിലനില്‍ക്കേണ്ടതും പ്രചരിക്കേണ്ടതും ഒരു ആവശ്യമായി വന്നിട്ടുണ്ടാവണം.

ധനുഷ്‌കോടി തുരുത്തിന്റെ ആരംഭത്തില്‍ നിന്ന് നമ്മള്‍ യാത്ര ചെയ്യേണ്ടത് കടല്‍ത്തീരത്തൂടെയാണ്. ആ യാത്ര അവിടെ സജ്ജമാക്കിയിട്ടുള്ള ഫോര്‍വീല്‍ വാഹനങ്ങളിലൂടെ വേണം. എന്നിരുന്നാലും പൂഴിയിലേക്ക് രണ്ടും കല്‍പ്പിച്ച് ഞങ്ങള്‍ ബൈക്കെടുത്തു. രണ്ട് ബൈക്കുകളിലായി നാലുപേര്‍ (ഒരു ബൈക്ക് ഹോട്ടലില്‍ തന്നെ വച്ചു). മുന്നോട്ട് പോവാന്‍ സാധിക്കാത്ത വിധം പൂഴിമണലും ചതുപ്പും നിറഞ്ഞ സ്ഥലം. മുന്‍പേ പോയ വാഹനങ്ങളുടെ ടയറുകള്‍ താഴ്ന്ന് രൂപപ്പെട്ട വഴികളിലൂടെ ബൈക്ക് മുന്നോട്ടെടുത്തു. പലപ്പോഴും ഇറങ്ങി തള്ളേണ്ടി വന്നു. വെള്ളക്കെട്ടുകള്‍ നിറയെ ഉണ്ടെങ്കിലും അധികം ആഴമില്ലായിരുന്നു. ഒരു നൂലുപോലെ കര, രണ്ടു ഭാഗത്തും കടല്‍, മുകളില്‍ തെളിഞ്ഞ ആകാശം. പലയിടത്തും നശിച്ച തോണികളുടെ അവശിഷ്ടങ്ങള്‍.. പരുന്തുകള്‍.. അങ്ങകലെ ചെറിയ തുരുത്തുകള്‍…

ഒരുമണിക്കൂറോളം നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍ ഞങ്ങള്‍ ധനുഷ്‌കോടിയിലെ പ്രേതനഗരത്തിലെത്തി. ഒരിക്കല്‍ ജീവനുണ്ടായിരുന്ന നഗരം. ഇന്ന് എല്ലാമോര്‍മ്മപ്പെടുത്താനെന്നവണ്ണം ഒരു നഗരത്തിന്റെ അവശിഷ്ടങ്ങള്‍ നമ്മളെ വരവേല്‍ക്കുന്നു. പള്ളിയുടേയും വിദ്യാലയത്തിന്റേയും റെയില്‍വേ സ്‌റ്റേഷന്റെയും തുറമുഖത്തിന്റേയുമൊക്കെ ജീര്‍ണിച്ച അവശിഷ്ടങ്ങള്‍.

കുറച്ച് നേരം അവിടെ നിന്നു. ധനുഷ്‌കോടിയുടെ കഥകളെക്കുറിച്ചുള്ള സംഭാഷണങ്ങള്‍ വരുന്ന വഴിക്കൊക്കെ ഉണ്ടായിരുന്നത് കൊണ്ടാവണം ആളുകളുണ്ടായിരുന്നിട്ടും ആഴമേറിയ ഒരു നിശബ്ദത അവിടെ നിലനിന്നിരുന്നത്.

ഇവിടെ മൂന്നുനാലു കിണറുകളുണ്ട്. ചെറിയ കിണറുകള്‍. ഇതില്‍ ഉപ്പുവെള്ളമല്ല എന്നാണ് പറയുന്നത്. രണ്ട് കിണറുകളിലെ വെള്ളം രുചിച്ച് നോക്കി. ഒരെണ്ണത്തില്‍ ചെറിയ ഉപ്പുരസമുണ്ട്. എന്നാല്‍ മറ്റുള്ളവയില്‍ ഉപ്പുരസമില്ലാത്ത വെള്ളമായിരുന്നു.

ബൈക്ക് അവിടെ വച്ച് ഏറ്റവും അറ്റത്തേക്ക് ഞങ്ങള്‍ നടന്നു. ചിലയിടത്തൊക്കെ ചില പ്രതിമകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഐതിഹ്യങ്ങള്‍ അതിന്റെ പാരമ്യത്തില്‍ എത്തിച്ചേര്‍ന്നിട്ടുള്ള സ്ഥലമാണിത്. വാനരസേനകള്‍ തീര്‍ത്തതെന്ന് വിശ്വസിക്കുന്ന രാമസേതുവിന്റെ ഉപഗ്രഹചിത്രം മൊബൈലില്‍ സേവ് ചെയ്തിരുന്നത് എടുത്ത് നോക്കി. സ്വര്‍ണമയിയായ രാവണലങ്ക ഏതാനും കിലോമീറ്ററുകള്‍ക്കപ്പുറമുണ്ട്. പരാക്രമികളായ രാമലക്ഷ്മണന്മാരും, പാലംതീര്‍ക്കാന്‍ വാനരസേനകളും, രക്ഷിക്കപ്പെടാനൊരു സീതാദേവിയും, പിന്നെയൊരു രാവണനും . മിത്തുകളുടെ പുനര്‍വായനയെ ഭാവനയ്ക്ക് വിട്ടുകൊടുത്ത് ശാന്തമായി നടന്നു.

ഏറ്റവും അറ്റത്തെത്തിയപ്പോഴേക്കും ഞങ്ങള്‍ വല്ലാതെ ക്ഷീണിച്ചിരുന്നു. ആളുകളേയും കൊണ്ട് വന്ന വണ്ടികള്‍ അവസാന ട്രിപ്പ് പൂര്‍ത്തിയാക്കി മടങ്ങിത്തുടങ്ങിയിരുന്നു. ബലിയിടുവാന്‍ അത്യാവശ്യം നല്ല തിരക്കുണ്ട്. അവിടെയെത്തിയപ്പോള്‍ ശ്രീലങ്കന്‍ മൊബൈല്‍ സര്‍വീസുകളുടെ സ്വാഗതം ആശംസിച്ചുകൊണ്ടുള്ള മെസേജുകള്‍ കിട്ടിത്തുടങ്ങി. ഇന്ത്യയില്‍ നിന്നുകൊണ്ട് തന്നെ ശ്രീലങ്കയിലെത്തിയ അവസ്ഥ.

തിരിച്ച് ബൈക്ക് ഇരിക്കുന്നത് വരെ നടക്കുക അപ്രായോഗികമാണെന്ന് മനസ്സിലായതുകൊണ്ട്, ഒരു ടെമ്പോ ഡ്രൈവര്‍ക്ക് കുറച്ച് പണം കൊടുത്ത് ടെമ്പോയുടെ മുകളില്‍ സ്ഥലം തരപ്പെടുത്തി. ആടിയുലഞ്ഞ് കടലോരത്തുകൂടെ തിരിച്ച് ബൈക്കിനടുത്തെത്തിയപ്പോഴേക്കും സന്ധ്യയായി. രണ്ടുവശവും കടല്‍, നടുവിലെ നൂലുപോലുള്ള കരയില്‍ ഞങ്ങള്‍… ആകാശത്ത് വര്‍ണങ്ങളുടെ ഘോഷയാത്ര. ശക്തമായ കാറ്റും കൂടെയായപ്പോള്‍ ഈ യാത്ര അവസാനിക്കാതിരുന്നെങ്കില്‍ എന്നു തോന്നിപ്പോയി.

വഴിയില്‍ ബൈക്കില്‍ പറ്റിയ മണ്ണു കഴുകാനായി ഒരു പൊതു കുളത്തിനരികില്‍ നിര്‍ത്തി. ഇരുട്ടായിട്ടും അവിടെയുള്ള വഴിയരികില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികളും കൂടെക്കൂടി. അവരുടെ കൂടെ കുറച്ചു സമയം ചെലവഴിച്ച് റൂമിലെത്തിയപ്പോഴേക്കും രാത്രിയായി. ഭക്തി ഈ യാത്രയുടെ ഭാഗമല്ലാത്തതുകൊണ്ടും പിറ്റേ ദിവസം മേഘമലയിലെ കാഴ്ചകള്‍ ഞങ്ങളെ കാത്തിരിക്കുന്നതുകൊണ്ടും അമ്പലങ്ങളെ ഒഴിവാക്കി ഉറക്കത്തിലേക്ക് വീണു. പിന്നീടുള്ള നാളുകളില്‍ പലപ്പോഴും സ്വപ്നങ്ങളില്‍ നിറഞ്ഞ് നിന്നിരുന്നത് കടലലകളെ ചികഞ്ഞുമാറ്റി ഊളിയിട്ടിറങ്ങിപ്പോയ ഒരു തീവണ്ടിയും പ്രാര്‍ത്ഥനകള്‍ പാതിവഴിയിലുപേക്ഷിക്കേണ്ടി വന്ന പവിഴപ്പുറ്റാല്‍ തീര്‍ക്കപ്പെട്ട പള്ളിയും നങ്കൂരമിട്ട കപ്പലുകളിലെ വെള്ളിവെളിച്ചവുമായിരുന്നു…

By: പ്രവീണ്‍ വട്ടപ്പറമ്പത്ത്


Dhanushkodi is an abandoned town at the south-eastern tip of Pamban Island of the state of Tamil Nadu in India. It is situated to the South-East of Pamban and is about 18 miles (29 km) west of Talaimannar in Sri Lanka. The town was destroyed during the 1964 Rameswaram cyclone and remains uninhabited in the aftermath.

Dhanushkodi is located on the tip of Pamban island separated by mainland by Palk strait. It shares the only land border between India and Sri Lanka, which is one of the smallest in the world at 45 metres (148 ft) in length on a shoal in Palk Strait.

A metre gauge railway line connected Mandapam on mainland India to Dhanushkodi. Boat mail express ran from Chennai Egmore to Dhanushkodi till 1964 when the metre-gauge branch line from Pamban to Dhanushkodi was destroyed during the 1964 Dhanushkodi cyclone. In 2003, Southern Railway sent a project report to Ministry of Railways for re-laying a 16 kilometres (9.9 mi) railway line to Dhanushkodi from Rameswaram. The planning commission looked into the possibility of a new railway line between Dhanushkodi and Rameswaram in 2010. Until 2016, Dhanushkodi was reachable either on foot along the seashore or in jeeps. In 2016, a road was completed from the village of Mukundarayar Chathiram.

Image Gallary - :


























പച്ചയും ചുവപ്പും ചേർന്നാൽ ഭംഗി തനിയെ വരും.. വയനാട്-കാഴ്ചകളുടെ സ്വര്‍ഗഭൂമി വയനാട് കണ്ടിട്ടില്ലെങ്കിൽ അതൊരു നഷ്ടം തന്നെയാണ്. കേരളത്തില...

പച്ചയും ചുവപ്പും ചേർന്നാൽ ഭംഗി തനിയെ വരും..
വയനാട്-കാഴ്ചകളുടെ സ്വര്‍ഗഭൂമി

വയനാട് കണ്ടിട്ടില്ലെങ്കിൽ അതൊരു നഷ്ടം തന്നെയാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്ന ജില്ലയാണ് വയനാട്. പശ്ചിമഘട്ടത്തില്‍ സ്ഥിതി ചെയ്യുന്ന വയനാടിന്റെ ഭൂപ്രകൃതി തന്നെയാണ് സഞ്ചാരികളെ ഇവിടേയ്ക്ക് ആകര്‍ഷിപ്പിക്കുന്ന പ്രധാന കാര്യം. വിദേശികളും സ്വദേശികളുമടക്കം വളരെ ദൂരെ നിന്നും എത്തിച്ചേരുന്നവരും ഓടിച്ചെന്ന് ഒരു വീക്കെന്‍ഡ് ആഘോഷം തട്ടിക്കൂട്ടാനൊരുങ്ങുന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്നതാണ് വയനാടിന്റെ പ്രത്യേകതകള്‍.

 കനത്ത പാരമ്പര്യത്തിന്റെ ചരിത്രം പറയാനുള്ള വയനാടന്‍ മണ്ണും, ഇടതിങ്ങിയ കാടുകളും പ്ലാന്റേഷനുകളും ഇവിടം സഞ്ചാരികള്‍ക്ക് പ്രിയങ്കരമാക്കുന്നു. ടൂറിസത്തിന്റെ പുതിയ കാലത്തിന്റെ വാഗ്ദാനം കൂടിയാണ് വയനാട് എന്നുപറഞ്ഞാല്‍ അതിശയോക്തിയാകില്ല. ലക്ഷ്വറി റിസോര്‍ട്ടുകളും ആയുര്‍വേദ ചികിത്സയുടെ കേന്ദ്രങ്ങളും പ്രകൃതിജന്യ സുഗന്ധദ്രവ്യങ്ങളുമായാണ് വയനാട് അന്താരാഷ്ട്ര വിനോദസഞ്ചാര ഭൂപടത്തില്‍ ശ്രദ്ധ നേടുന്നത്. പാരമ്പര്യത്തിന്റെയും സംസ്‌കാരത്തിന്റെയും കാഴ്ചകള്‍ക്കൊപ്പം പുതിയ സമവാക്യങ്ങളും ചേരുന്ന വയനാടന്‍ യാത്ര ജീവിതത്തിലെ മനോഹരമായ ഓര്‍മകള്‍ നല്‍കുന്ന ഒന്നായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

 മഞ്ഞുപുതഞ്ഞ മലകള്‍ക്കിടയില്‍ വയലുകളും കുന്നുകളും വനഭംഗികളും... തിലകക്കുറിയായി ചരിത്രസ്മാരകങ്ങളും തടാകങ്ങളും.. ഇതിനിടയില്‍ തനിമ മാറാത്ത ഗ്രാമങ്ങള്‍.. വേറിട്ട യാത്രകളില്‍ വയനാടിന്റെ സ്വന്തം കാഴ്ചകള്‍ ഇവയാണ്.. കുളിരു പകരുന്ന ഈ ഭൂമിയിലേക്കു സഞ്ചാരികളുടെ പ്രവാഹമായി... ഭൂപ്രകൃതിയും സുഖകരമായ കാലാവസ്ഥയും കൊണ്ട്‌ അനുഗ്രഹീതഭൂമിയാണ്‌ വയനാട്‌. കര്‍ണ്ണാടക, തമിഴ്‌നാട്‌ എന്നീ സംസ്ഥാനങ്ങളുമായി കേരളം അതിര്‍ത്തി പങ്കിടുന്ന വയനാട്‌ ജില്ല വിനോദ സഞ്ചാരികളുടെ ഇഷ്ടതാവളമാണ്‌. വിദേശികളും സ്വദേശികളുമടക്കം നിരവധിപ്പേരാണ്‌ വയനാടിന്റെ പ്രകൃതിഭംഗി ആസ്വദിക്കാന്‍ ദിവസവും എത്തിച്ചേരുന്നത്‌. തിരക്കുകളുടെ ലോകത്തുനിന്നും ഒരു ഇടവേള ആഗ്രഹിക്കുന്നവര്‍ക്ക്‌ ചുറ്റിക്കറങ്ങി രസിക്കാനുള്ളതെല്ലാം വയനാട്ടിലുണ്ട്‌. പച്ചപ്പ്‌ നിറഞ്ഞ പശ്ചിമഘട്ട മലനിരകള്‍ സഞ്ചാരികളെ വയനാട്ടിലേക്ക്‌ ആകര്‍ഷിക്കുന്നു. മഴയും മഞ്ഞും വയനാടിന്റെ പ്രകൃതിഭംഗിക്ക്‌ കൊട്ടംവരുത്താറില്ല. ചരിത്രപരമായും വയനാടിന്‌ വളരെ പ്രധാന്യമുണ്ട്‌. ഇടതൂര്‍ന്ന കാടും പച്ചപ്പ്‌ നിറഞ്ഞ തേയില തോട്ടങ്ങളും വയനാടിന്‌ കൂടുതല്‍ മനോഹാരിതയേകുന്നു. സുഗന്ധവ്യഞ്‌ജനങ്ങളുടെ കലവറകൂടിയാണ്‌ ഈ ദേശം. കാപ്പി, ഏലം, കുരുമുളക്‌, തേയില തുടങ്ങിയവയുടെയൊക്കെ കയറ്റുമതിയില്‍ വയനാടിന്‌ സ്വന്തമായൊരു സ്ഥാനം തന്നെയുണ്ട്‌. വയനാട്ടിലെ കുറുവാദ്വീപ്‌, ഇടക്കല്‍ ഗുഹ, പൂക്കോട്ട്‌ തടാകം, മുത്തങ്ങ വനം, പക്ഷിപ്പാതാളം, സൂചിപ്പാറ വെളളച്ചാട്ടം, ബാണാസുര സാഗര്‍ ഡാം, പഴശ്ശിയുടെ സ്‌മരണയുറങ്ങുന്ന മാനന്തവാടി എന്നിവയാണ്‌ വയനാട്ടിലെ പ്രധാന വിനോദസഞ്ചാര മേഖലകള്‍. കബനീനദിയിലുള്ള കുറുവാദ്വീപ്‌ വയനാട്ടിലെ പ്രധാന ആകര്‍ഷണമാണ്‌. അത്യപൂര്‍വ്വമായ പക്ഷികളുടെ ആവാസകേന്ദ്രമാണിവിടം. കേരളത്തിന്റെ വിനോദസഞ്ചാരഭൂപടത്തില്‍ നിന്നും ഒഴിച്ചുകൂടാനാവത്തതാണ്‌ വയനാട്‌. പ്രകൃതിയോട്‌ ഇഴുകിച്ചേരാന്‍ ആഗ്രഹിച്ചെത്തുന്നവര്‍ക്ക്‌ വയനാട്‌ മറക്കാനാവാത്ത ഒരു പ്രകൃതി വിസ്‌മയം തന്നെയാണ്‌. പതിനായിരങ്ങൾ മുടക്കി വിദേശടൂറിന് പോകും മുമ്പ് വയനാടും ഒന്നു കണ്ടേക്കുക... 

സുഹൃത്തുക്കളെ,
 ഞാൻ ഒരു സഞ്ചാരിയായിട്ടല്ല ഇത് എഴുതുന്നത് പക്ഷെ ഇത് ഒരു യാത്ര അനുഭവമാണ് വര്ഷങ്ങളായി ഞാൻ വയനാട്ടിൽ ഒരു ഗൈഡായും ഉത്തരവാദിത്വ ടൂറിസം ഗൈഡായും പ്രവർത്തിക്കുന്ന ആളാണ് നിങ്ങളിൽ പലരും വയനാട് എന്ന് കേൾക്കുന്നപാടെ ഒരു ട്രിപ്പ് പെട്ടെന്ന് പ്ലാൻ ചെയ്യുന്നവരാണെന്നു എനിക്കറിയാം. അതിനാൽ തന്നെ ഗൂഗിൾ മാപ് നോക്കി സ്ഥലത്തു എത്തുമ്പോൾ മാത്രമേ ആ സ്ഥലം ക്ലോസ്ഡ് ആണെന്ന് അറിയാൻ കഴിയുക അപ്പോൾ തന്നെ നിങ്ങളുടെ പകുതി ദിവസം തീർന്നിട്ടുണ്ടാകും അതോടെ ഒന്നും കാണാൻ പറ്റാതെ മടങ്ങിപോകുന്നവരെ ദിവസേന കാണുന്നത് കൊണ്ടാണ് ഞാൻ ഇതെഴുതുന്നത്. പക്ഷെ വയനാട്ടിൽ വരുന്നതിനു മുൻപേ വയനാടിന്റെ ഭൂപ്രകൃതിയും ദൂരങ്ങളും അറിഞ്ഞാൽ നിങ്ങളുടെ യാത്ര വളരെ എളുപ്പമാക്കാം. പ്രകൃത്യാ ഉള്ള സ്ഥലങ്ങളാണ് വയനാട്ടിൽ ഉള്ളത് എന്നതിനാൽ തന്നെ ചില സീസണുകളിൽ പല സ്ഥലങ്ങളും താൽക്കാലികമായി അടച്ചിടാറുണ്ട്. വയനാടിന്റെ നാലു ഭാഗങ്ങളിലായിട്ടാണ് എല്ലാ ടൂറിസം കേന്ദ്രങ്ങളും ഉള്ളത് അതിനാൽത്തന്നെ ഒരു ഭാഗത്തുള്ളത് ഒരു ദിവസവും മറു ഭാഗത്തുള്ളത് അടുത്ത ദിവസവും എന്ന രീതിയിൽ പ്ലാൻ ചെയ്യുക. തിരക്കുള്ള ദിവസങ്ങൾ ആണെങ്കിൽ ഉത്തരവാദിത്ത ടൂറിസം നടത്തുന്ന വില്ലേജ് ടൂറുകൾ തിരഞ്ഞെടുക്കാം. വയനാട്ടിലേക്ക് ടൂർ പ്ലാൻ ചെയ്യുന്നവർക്കായി ചില വിവരങ്ങൾ താഴെ കൊടുക്കുന്നു ടൂർ പ്ലാൻ ചെയ്യുന്നതിന് മുൻപ് ഇത് വായിച്ചു നോക്കിയാൽ നിങ്ങളുടെ യാത്ര എളുപ്പമാക്കാം.

പ്രധാന സ്ഥലങ്ങൾ മാത്രമേ സൂചിപ്പിക്കുന്നുള്ളു..

  • മുത്തങ്ങ വന്യജീവി സങ്കേതം തോൽപ്പെട്ടി വന്യജീവി സങ്കേതം

Entry time:-
7 am-9am (40 jeeps)
3 pm-5pm (20 jeeps)

 ഇവിടെ ജീപ്പ് സഫാരിയാണുള്ളത് രാവിലെ 40 ജീപ്പും വൈകുന്നേരം 20 ജീപ്പുകളും മാത്രമാണ് പ്രവേശനം ഒരു ജീപ്പിൽ പരമാവധി 7 പേർ എന്നരീതിയിലാണ് പോകുന്നത്. ടിക്കറ്റ് ക്യൂവിൽ നിന്ന് മാത്രമേ ലഭിക്കൂ മുൻകൂട്ടി ബുക്കിംഗ് ഇല്ല അതിനാൽ ആദ്യം വരുന്നവർക്കേ ടിക്കറ്റ് ലഭിക്കാറുള്ളു. ഒരു മണിക്കൂറാണ് സഫാരി സമയം.

  •   എടക്കൽ ഗുഹ

Entry time:- 9 am-3.30 pm

  എല്ലാ തിങ്കളാഴ്ചകളിലും പ്രധാന അവധി ദിവസങ്ങളിലും ഇവിടെ അവധിയായിരിക്കും ഒന്നര കിലോമീറ്റർ ദൂരം കയറ്റം കയറി വേണം നടക്കാൻ എന്ന് ഓർക്കുക

  • സൂചിപ്പാറ വെള്ളച്ചാട്ടം

Entry time:- 9 am-4 pm

  വേനൽക്കാലങ്ങളിൽ വരൾച്ചമൂലം ഇവിടെ അടച്ചിടാറുണ്ട് അതിനാൽ ആദ്യമേ അന്വേഷിച്ചിട്ടു വേണം പോകാൻ.കനത്ത മഴയും ഇടിമിന്നലും ഉണ്ടായാലും സാധാരണ അടക്കാറുണ്ട്.
  • ചെമ്പ്ര മല

Entry:- 7 am-2 pm (Trekking)

  മലകയറ്റമാണ് പ്രധാന ആകർഷണം, പ്രായമുള്ളവർക്കും കുട്ടികൾക്കും മല കയറാൻ ബുദ്ധിമുട്ടാകും. വെള്ളം കരുതണം അതുപോലെ പഴവും പ്ലാസ്റ്റിക് നിരോധിത മേഖലയാണ്

  • പൂക്കോട് തടാകം

Entry time:-  
9 am-5.30 pm
9 am-5 pm (Boating)
 പ്രധാന ആകർഷണം ബോട്ടിംഗ് ആണ് ഇന്ത്യയുടെ ഭൂപടത്തോട് സാദൃശ്യമുള്ള ആകൃതിയിൽ പ്രകൃതി നിർമിച്ച ഈ തടാകത്തിനു ചുറ്റും നടപ്പാതയുണ്ട്.

  • ബാണാസുര സാഗർ

Entry time:- 9 am-5 pm

 മണ്ണ് കൊണ്ട് നിർമിച്ച ഈ ഡാമിൽ സ്പീഡ് ബോട്ട് സൗകര്യമുണ്ട് പക്ഷെ അഞ്ചു മണിക്ക് മുൻപ് ടിക്കറ്റ് വാങ്ങണം.

  • കാറ്റു കുന്ന് (ബാണാസുരാ ഹിൽ ട്രെക്കിംഗ്)

 ബാണാസുരാ ഹിൽ ട്രെക്കിംഗ് എന്ന പേരിൽ മുൻപേ DTPC നടത്തി വരുന്ന ട്രെക്കിംഗ് Camp ഇവിടെ നടക്കുന്നുണ്ട്.
 വയനാട്ടിലെ രണ്ടാമത്തെ വലിയ മലയാണ് BanraSura Hill. മാനന്തവാടിയിയിൽ നിന്ന് 25 km ഉം കൽപ്പറ്റ യിൽ നിന്ന് 37 km ഉ ദൂരം ഉണ്ട്.

  സമുദ്ര നിരപ്പിൽ നിന്നും 2030 മീറ്റർ (6660 അടി) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ബാണാസുര ഹിൽ പശ്ചിമഘട്ട മലനിരകളുടെ ഭാഗമാണ്. കാറ്റുമല അതിന്റെ ഒരു ഭാഗമാണ്. 1200 മീറ്ററാണ് ഇതിന്റെ ഉയരം.
 3 തരം ട്രക്കിങ് ആണ് അവിടെ അനുവദിക്കുന്നത്
  • 3 മണിക്കൂർ ട്രക്കിങ്ങ്:- 750 രൂപയാണ്. ഒരു ടീമിൽ മാക്സിമം 10 പേരെയാണ് അനുവദിക്കുന്നത്. ഒരു ഗൈഡും ഉണ്ടാകും.
  • 5 മണിക്കൂർ ട്രക്കിങ്ങ്:- 1200 രൂപ. ഒരു ടീമിൽ മാക്സിമം 10 പേർ. ഒരു ഗൈഡും ഉണ്ടാകും.
  • ഫുൾ ഡേ ട്രക്കിങ്ങ്:- 1500 രൂപ. രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണി വരെയാണ്. ഒരു ടീമിൽ മാക്സിമം 5 പേരെ ആണ് അനുവദിക്കുന്നത്. ഒരു ഗൈഡും ഉണ്ടാകും.

 മൂന്ന് മണിക്കൂർ ട്രക്കിങ്ങ് പോയി 5 മണിക്കൂർ കഴിഞ്ഞ് ഇറങ്ങിയാൽ 750 രൂപ കൂടുതൽ അടക്കേണ്ടി വരും.

 ട്രെക്കിങ്ങിനു പോകുന്നവർ കഴിയുന്നതും ഒന്നോ രണ്ടോ ദിവസം മുമ്പ് വിളിച്ച് ബുക്ക് ചെയ്ത് പോകുന്നതാണ്‌ നല്ലത്. കഴിവതും രാവിലെ തന്നെ എത്താൻ ശ്രമിക്കണം.

  • കുറുവ ദ്വീപ്

Entry time:- 9 am - 3 pm

 കുറുവ ദ്വീപ് കൽപ്പറ്റയിൽ നിന്നും കിലോമിറ്റർ അകലെയാണ്. ചങ്ങാടത്തിലാണ് നദി കടക്കുന്നത് അതിനു ശേഷം ഒരു കിലോമീറ്ററോളം നടന്നു വേണം പ്രധാന സ്ഥലത്തു എത്താൻ അതിനു ശേഷം വെള്ളത്തിലിറങ്ങി കുളിക്കുവാനും റിവർ ക്രോസ് ചെയ്യാനും സാധിക്കും. ജൂൺ മുതൽ നവംബര് വരെ ഇവിടെ അവധിയാണ്

  • കരലാട് തടാകം

Entry time:- 9 am - 5 pm

 സാഹസിക ടൂറിസം ആഗ്രഹിക്കുന്നവർക്ക് വളരെ ഉപകാരപ്പെടും, സിപ്‌ലൈൻ, ബോട്ടിംഗ്, കയാക്കിങ് എന്നിവ ഉണ്ട്.

  • തിരുനെല്ലി ക്ഷേത്രം

Time:- 5.30 am - 12.30 pm and 5.30 pm

 ദക്ഷിണകാശി എന്നറിയപ്പെടുന്ന ക്ഷേത്രം കൽപ്പറ്റയിൽ നിന്നും 65 കിലോമീറ്റര് അകലെയാണ്. കാടിന്റെ നടുക്കാണ് ക്ഷേത്രം.

  • വില്ലേജ് ലൈഫ് എക്സ്സ്‌പീരിയൻസ് ടൂർ

ഉത്തരവാദിത്വ ടൂറിസം നടത്തുന്ന ഈ പ്രോഗ്രാം മുൻകൂട്ടി ബുക്ക് ചെയ്യാം,
ഗ്രാമങ്ങളിലൂടെ വയനാടിന്റെ മനസ്സറിഞ്ഞു നടക്കാം, മൺപാത്ര നിർമാണം, ആർച്ചെറി, യൂക്കാലി തൈലനിർമാണം കുട്ടനിർമാണം, മുളയുൽപ്പന്ന നിർമാണം, പക്ഷിനിരീക്ഷണം, ഗ്രാമയാത്ര, ഗ്രാമീണ ഭക്ഷണം, നെല് പാടങ്ങളിലൂടെയുള്ള യാത്ര എന്നിവ ഇതിൽ ആസ്വദിക്കാം അതോടൊപ്പം സാധാരണക്കാർക്ക് ഇതൊരു വരുമാന മാർഗവുമാണ്. വയനാട്ടിൽ രണ്ടു പാക്കേജുകളുണ്ട് .


 ഞാൻ ഇവിടെ പറയാത്ത ചില സ്ഥലങ്ങളുണ്ട് മീൻമുട്ടി വെള്ളച്ചാട്ടം, സൺറൈസ് വാലി, നീലിമല പോയിന്റ് എന്നിവയിലേക്ക് ഗൂഗിൾ മാപ് നോക്കി ഓടേണ്ട ഇവിടെ കാലങ്ങളായി അടച്ചിട്ടിരിക്കുകയാണ്.

 Wayanad District is a district in the north-east of Kerala state, India.Wayanad has seen a recent tourism boom and is now one of the most popular tourist destinations of Kerala. 

 It is the only district in Kerala that shares its borders with both Karnataka and Tamil Nadu states. For this reason, it is often visited by tourists from these states. The only Earth Dam in India is Banasura Sagar Dam and the only pine forest of Kerala is Chandanathode. Pulpally in Wayanad boasts of the only Luv Kush Temple in Kerala and Vythiri has the only mirror temple in Kerala which is a Jain temple. The edicts and caves of Ambukuthimala and other evidences state that the place is as old as the beginning of the New Age Civilisation.

 The district also houses the Wayanad Wildlife Sanctuary with four ranges namely Sulthan Bathery, Muthanga, Kurichiat and Tholpetty. Wayanad is also surrounded by the legendary wildlife sanctuaries of Bandipur, Muthanga and Nagarhole.

 Wayanad also has the largest population of Asian elephants in the world. 

Source:- Wiki

Image Gallary - Idukki:


























കായലും, പുഴയും പച്ചപുതച്ചു നിൽക്കുന്ന നെൽപ്പടങ്ങളും കൈകോർത്തു കിടക്കുന്ന പ്രകൃതി മനോഹരമായ ദ്വീപാണ് കടമക്കുടി. തനി ഗ്രാമീണത നിറഞ്ഞു നിൽക...

കായലും, പുഴയും പച്ചപുതച്ചു നിൽക്കുന്ന നെൽപ്പടങ്ങളും കൈകോർത്തു കിടക്കുന്ന പ്രകൃതി മനോഹരമായ ദ്വീപാണ് കടമക്കുടി. തനി ഗ്രാമീണത നിറഞ്ഞു നിൽക്കുന്ന ജീവിത ശൈലിയും കൃഷിരീതിയുമാണ് ഇവിടെത്തെ ദ്വീപുനിവാസികളുടേത്. അപൂർവയിനം പക്ഷികളുടെ ആവാസ കേന്ദ്രമാണ് ഇവിടം.
 


 പ്രകൃതിയുടെ സുന്ദരമായ കടമക്കുടിയിൽ ചെറുതും വലുതുമായ 13 ദീപുകളാണ് സ്ഥിതി ചെയ്യുന്നത്. 3190 ഏക്കർ വിസ്തൃതിയിൽ വരുന്ന ദ്വീപിൽ 505 ഏക്കർ ഭൂമിയിൽ മാത്രം ജനവാസമുള്ളു. ദ്വീപിലെ 80 ശതമാനം ആളുകളും മത്സ്യബന്ധനം ഉപജീവന മാർഗമായി തിരഞ്ഞെടുത്തവരാണ്. ഇത്രയേറെ മത്സ്യത്തൊഴിലാളികളും മൽസ്യകർഷകരും ഉള്ള കടമക്കുടിയെ മൽസ്യഗ്രാമമാക്കി നിലനിർത്തണമെന്നാണ് ദ്വീപ് നിവാസികളുടെ സ്വപ്നം.
ഒരു കാലത്ത് 10000 ടൺ ഓളം മത്സ്യങ്ങൾ ഇവിടെ നിന്ന് കയറ്റുമതി ചെയ്തിരുന്നു. എന്നാൽ ഇന്ന് വൻതോതിൽ പെരിയാറിൽ മാലിന്യം കലരുന്നതും, ജൈവ വൈപ്പിൻ പദ്ധതിയുടെ ഭാഗമായി നടന്നിരുന്ന വീരൻപുഴ കായലിന്റെ എക്കൽ ഡ്രഡ്ജ് ചെയ്തു ആഴം കൂട്ടുന്ന ജോലികൾ പാതി വഴിയിൽ മുടങ്ങിയതും ദ്വീപിലെ മൽസ്യ മേഖലയെ പ്രതികൂലമായി ബാധിച്ചു.
 

 നീണ്ടു പരന്നു കിടക്കുന്ന കായലിൽ വലയെറിയുന്ന മൽസ്യ തൊഴിലാളികളും തോണി തുഴഞ്ഞു മീൻ പിടിക്കുന്നവരും കായലിൽ നീന്തി തിമർക്കുന്ന താറാവ് കൂട്ടങ്ങളും നിരവധി പക്ഷികൂട്ടങ്ങളും കടമക്കുടിയുടെ നിത്യവസന്ത കാഴ്ചകളാണ്.
 

 1341 ലെ വെള്ളപ്പൊക്കത്തിൽ കൊച്ചി തുറമുഖം രൂപപ്പെട്ടപ്പോൾ ഉണ്ടായ ദ്വീപുകളിലൊന്നാണ് കടമക്കുടി. 1963 വരെ ചേരാനല്ലൂർ പഞ്ചായത്തിന്റെ ഭാഗമായിരുന്നു. വെള്ളത്താൽ ചുറ്റപ്പെട്ടതുകൊണ്ട് ദ്വീപ് നിവാസികൾക്ക് പുറംലോകവുമായി ബന്ധപ്പെടാൻ ബോട്ടുകളും , വഞ്ചികളും മാത്രമാണ് ആശ്രയം. എന്നാൽ കടമക്കുടിയുടെ വർദ്ധിച്ചുവരുന്ന വിനോദസഞ്ചാര സാധ്യതകൾ മുന്നിൽകണ്ട് ദ്വീപിലേക്കുള്ള പാലം നിർമാണം നടന്നു വരികയാണ്.
  

 പെരിയാറിനാൽ കൈവഴികളിലൂടെ കടന്നു ദ്വീപുകൾ ചുറ്റിയുള്ള ബോട്ട് യാത്ര ഏറെ ആസ്വാദകരമാണ്. യാത്രയിൽ ചിതറിക്കിടക്കുന്ന പല തുരുത്തുകളും കാണാൻ സാധിക്കും. ചെറിയ കടമക്കുടി, ചരിയംത്തുരുത്ത്, മുറിക്കൽ, വലിയകടമക്കുടി, ചെകുത്താൻ ദ്വീപ് എന്ന് അറിയപ്പെടുന്ന പുള്ളിക്കപ്പുറം , പാല്യംതുരുത്ത്, മൂലമ്പിള്ളി, പുതുശ്ശേരി, ചേന്നൂർ, കോതാട്, കോരാമ്പാടം, കണ്ടനാട്, കാരിക്കാട് തുരുത്ത് എന്നിവയാണ് ദ്വീപുകൾ. ഇവയുടെ മനോഹാരിത പൂർണമായും അസ്വദിക്കണമെങ്കിൽ ദിവസങ്ങൾ ചിലവിടേണ്ടിവരും..

Kadamakudy Islands is a cluster of fourteen islands: Valiya Kadamakudy (the main island), Murikkal, Palyam Thuruth, Pizhala, Cheriya Kadamakudy, Pulikkapuram, Moolampilly, Puthussery, Chariyam Thuruth, Chennur, Kothad, Korambadam, Kandanad and Karikkad Thuruthu.

Image Gallary - Kadamakkudi: