"കോടമഞ്ഞും മഴയും...പ്രക്യതി ഒരുക്കിയ സുന്ദര നിമിഷങ്ങളിലൂടെ മലപ്പുറത്തിന്റെ ചെക്കുന്ന് മലയിൽ" അതിസാഹസികത ഇഷ്ടപ്പെടുന്നവർക്ക് ...

പ്രക്യതി ഒരുക്കിയ സുന്ദര നിമിഷങ്ങളിലൂടെ മലപ്പുറത്തിന്റെ ചെക്കുന്ന് മലയിൽ

"കോടമഞ്ഞും മഴയും...പ്രക്യതി ഒരുക്കിയ സുന്ദര നിമിഷങ്ങളിലൂടെ മലപ്പുറത്തിന്റെ ചെക്കുന്ന് മലയിൽ"

അതിസാഹസികത ഇഷ്ടപ്പെടുന്നവർക്ക് അരീക്കോട് - ഒതായി അടുത്തുള്ള ചെക്കുന്നു മല കാണാൻ പോവാം. ചെങ്കുത്തായ വഴിയിലൂടെ കഷ്ടപ്പെട്ട് കയറിയാലും ഏറ്റവും മുകളിലുള്ള ദൃശ്യ ഭംഗി കാണുമ്പോൾ കയറിയ ക്ഷീണം മാറിക്കിട്ടും. അടുത്തുള്ള കൊല്ലം കൊല്ലി വെള്ളച്ചാട്ടത്തിൽ കുളിക്കുകയുമാവാം.



കോടയും കുളിരും..

അപ്പോഴേക്കും പച്ചപ്പുല്ലകള്‍ക്കും പാറകള്‍ക്കുമിടയിലൂടെ തണുപ്പും നെഞ്ചിലേറ്റി കോടയെത്തിക്കഴിഞ്ഞിരുന്നു. അവിടവിടെ ഉയര്‍ന്നു നില്‍ക്കുന്ന കൂറ്റന്‍ പാറക്കൂട്ടങ്ങളും പരന്നുകിടക്കുന്ന പുല്‍മേടുമാണ് ചെക്കുന്നിന്റെ സൗന്ദര്യം.മുകളിലെ കാഴ്ചകൾ ചെക്കുന്നിനെ പ്രിയപ്പെട്ടതാക്കി. വർണ്ണിക്കുന്നതിലും അപ്പുറമായിരുന്നു അത്... ചെക്കുന്ന് സൗന്ദര്യം ആവോളം നുകർന്ന് മനസ്സില്ലാ മനസ്സോടെ ഉച്ചക്ക് കൊല്ലൻ കൊല്ലി വെള്ളച്ചാട്ടം ലക്ഷ്യമാക്കി മലയിറങ്ങി.

മലപ്പുറം ജില്ലയില്‍ അരീക്കോട് ഒതായി റൂട്ടിലാണ് ചെക്കുന്ന്. മറുവശം വെറ്റിലപ്പാറ, ഓടക്കയം ഭാഗങ്ങളാണ്. മയിലാടിയടക്കമുള്ള ആദിവാസി കോളനികള്‍ മലയിലുണ്ട്. ചെക്കുന്നിന്റെ പേരിനു പിന്നില്‍ രസകരമായ ഒരു ചരിത്രമുണ്ട്. ബ്രിട്ടീഷുകാരില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു ശൈഖ് ഈ മലയില്‍ ഒളിച്ചിരുന്നുവത്രേ! ശൈഖ് ഒളിച്ച / താമസിച്ച കുന്ന് ശൈഖ് കുന്നും പിന്നീട് ചെക്കുന്നും ആയി. ഈ ശൈഖിന്റെ സമ്പാദ്യം മലയില്‍ ഒരു കുളത്തില്‍ ഭൂതങ്ങളുടെ കാവലില്‍ ഇന്നും നിലനില്‍ക്കുന്നുണ്ടെന്നത് ഇവിടുത്തെ മുത്തശ്ശിക്കഥ.

സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 600 മീറ്റര്‍ ഉയരത്തിലുള്ള ചെക്കുന്നിന്റെ താഴ്വാരത്തെ കൊല്ലം കൊല്ലി വെള്ളച്ചാട്ടവും പ്രസിദ്ധമാണ്. വര്‍ഷത്തില്‍ ഒരാളെങ്കിലും ഇവിടെ വച്ച് മരണമടയുന്നതു കൊണ്ടാണ് അപകടകരമായ വെള്ളച്ചാട്ടത്തിന് കൊല്ലം കൊല്ലി എന്ന് പേര് വന്നത്!

Written By: റഹൂഫ് കാവുങ്ങൽ

Image Gallary - :



































0 comments: