Showing posts with label Tamilnadu. Show all posts

അട്ടപ്പാടി - മുള്ളി - ഊട്ടി - മസിനഗുഡി - ബന്ദിപ്പുർ - ഗുഡ്‌ലൂർ - നിലമ്പുർ യാത്ര. Attappadi - Mulli - Ootty - Masinagudi - Bandipur - Gudallu...

അട്ടപ്പാടി - മുള്ളി - ഊട്ടി - മസിനഗുഡി - ബന്ദിപ്പുർ - ഗുഡ്‌ലൂർ - നിലമ്പുർ യാത്ര.

Attappadi - Mulli - Ootty - Masinagudi - Bandipur - Gudallur - Nilambur 2 days trip.

"അപ്പോ നാളെ എന്താ പ്ലാൻ...?" അർജുൻ വിളിച്ചപ്പോഴാണ് ഞാനും ആലോചിക്കുന്നത്. ശരിക്കും ഒരു പ്ലാനുമില്ല, ഊട്ടിക്കു പോകാൻ തീരുമാനിച്ചിട്ടുണ്ട് അത്ര തന്നെ!! അല്ലെങ്കിലും ഈ ഊട്ടി വരെ പോകാൻ എന്താണിത്ര പ്ലാൻ ചെയ്യാൻ ഇരിക്കുന്നത്.

പ്രണയമാണ് യാത്രയോട് നിന്നും തന്നെ പ്രചോദനം ഉൾക്കൊണ്ടാണ് ഇങ്ങനെ ഒരു യാത്ര പ്ലാൻ ചെയ്‌തത്‌. ഊട്ടിക്ക് മുൻപ് പല തവണ പോയിട്ടുണ്ടെങ്കിലും മുള്ളി വഴി ഇത് ആദ്യമാണ്. കുറച്ചധികം പോസ്റ്റുകൾ കണ്ടിരുന്നു ഈ റൂട്ടിനെക്കുറിച്. അതുകൊണ്ടു തന്നെ പോകണം എന്ന് നേരത്തെ തന്നെ ഉറപ്പിച്ചിരുന്നതാണ്.

അങ്ങനെ രാവിലെ 5.30 ന് തന്നെ വീട്ടിൽ നിന്നും ഇറങ്ങി (അങ്കമാലി). വഴി ഒക്കെ കണ്ടെത്താൻ വലിയ ബുദ്ധിമുട്ടുണ്ടാകില്ല എന്ന വിശ്വാസത്തോടെ വലിയ അന്വേഷണം ഒന്നും നടത്താതെയാണ് യാത്ര തുടങ്ങിയത്. പാലക്കാട് വഴി അട്ടപ്പാടി, അവിടെ നിന്ന് മുള്ളി - മഞ്ചൂർ വഴി ഊട്ടി. ഇതായിരുന്നു ഏകദേശ രൂപരേഖ. രാവിലെ ട്രാഫിക് മുറുകുന്നതിനു മുൻപ് തന്നെ പാലക്കാട് കടക്കാൻ കഴിഞ്ഞു. അവിടെ നിന്നും പ്രാതലും കഴിച്ചു.

ഇനിയങ്ങോട്ട് പുതിയ റോഡുകളാണ്, ജീവിതത്തിൽ തന്നെ ആദ്യമായിട്ട് ഓടിച്ചു കയറുന്ന വഴികൾ. അതുകൊണ്ടു തന്നെ ആകാംക്ഷയും കൂടുതലായിരുന്നു.

അട്ടപ്പാടിയിലേക്ക് തിരിയുന്നതോടു കൂടി നമ്മൾ വലിയ ഹൈവേകളോട് വിടപറയുകയാണ്. അട്ടപ്പാടി മുതൽ മുള്ളി വരെ തിരക്കില്ലാത്ത ചെറിയ റോഡുകളാണ്. പ്രകൃതിയോട് ചേർന്നു നിൽക്കുന്ന ഗ്രാമങ്ങളും ആളുകളും. പത്തിരുപതു വര്ഷം പിന്നോട്ട് പോയ പോലെ തോന്നി. വളരെ ആസ്വദിച്ചും ആവശ്യത്തിന് സമയമെടുത്തുമാണ് ഞങ്ങൾ അവിടം പിന്നിട്ടത്. ഇതിനിടെ അടുത്തടുത്തായി നമ്മൾ കേരളാ - തമിഴ്നാട്‌ ചെക്‌പോസ്റ്റുകൾ കടന്നുപോകും. പുക പരിശോധന ഉൾപ്പെടെ എല്ലാ പേപ്പറുകളും കരുതുന്നതായിരിക്കും നല്ലത്.

മുള്ളിയിൽ നിന്നും മഞ്ചൂർ വഴിയാണ് ഊട്ടിയിലെത്തുക. പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭവം തന്നെയാണ് ഈ റൂട്ട്. കാടും, ഹൈയർ പിന്നുകളും താണ്ടിയുള്ള ആ യാത്രയിൽ ഞങ്ങൾ ഉച്ചയൂണ് വരെ മറന്നു എന്നുള്ളതാണ് സത്യം. വൈകിട്ടോടെ അങ്ങനെ ഞങ്ങൾ ഊട്ടി പിടിച്ചു. വഴിയിൽ നിന്നും ജോൺ എന്ന ഒരു സുഹൃത്തിനെയും കിട്ടി . ലവ്‍ടയിൽ മുതൽ ഊട്ടി വരെ ലിഫ്റ്റ് നൽകിയതാണ് പുള്ളിക്ക്, അദേഹം ഊട്ടിയിലെ കുറച്ചു നല്ല അനുഭവങ്ങൾ പങ്കുവച്ചു തന്നു. ഊട്ടിയിലെ എല്ലാ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളും ഞങൾ മിസ് ചെയ്തു. പക്ഷെ ഒട്ടും നിരാശയില്ലായിരുന്നു ഞങ്ങൾ, അവയെ വെല്ലുന്ന അനുഭവങ്ങളായിരുന്നു ആ ദിവസം ഞങ്ങൾക്കു സമ്മാനിച്ചത്.

ഊട്ടിയിൽ എത്തിയ ഉടൻ ഞങ്ങൾ റൂം ചെക്ക് ഇൻ ചെയ്തു.

ഓൺലൈൻ വഴി അപ്പോൾ തന്നെ ഒരു റൂം ബുക്ക് ചെയ്യുകയായിരുന്നു. ഒന്ന് ഫ്രഷ് ആയ ശേഷം സ്വാഭാവികമായും ഞങ്ങൾ ലക്‌ഷ്യം ഭക്ഷണം തന്നെ ആയിരുന്നു. ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞു ആകെ അകത്താക്കിയത് രണ്ടു ചായ മാത്രമായിരുന്നു. ആ വിഷ്‌മം ഞങ്ങൾ അവിടെ തീർത്തു. റോഡ് സൈഡിൽ നിന്നും ഓരോ പ്ലേറ്റ് ഗോപി ബജിയും, അടുത്തുള്ള ഒരു ഹോട്ടലിൽ നിന്നും ചപ്പാത്തിയും മഞ്ചൂരിയും കഴിച്ചു. മാർക്കറ്റ് റോഡിലൂടെ കുറച്ചു കറങ്ങി നടന്ന ശേഷം അന്നത്തെ പരിപാടികൾ അവസാനിപ്പിച്ചു മയങ്ങാൻ തീരുമാനിച്ചു.

രാവിലെ നാലഞ്ചു അലാറമുകളുടെ സഹായത്തോടെ അഞ്ചു മണിക്ക് തന്നെ തല പൊക്കി. മസിനഗുഡി ലക്ഷ്യമാക്കിയായിരുന്നു പിന്നീടുള്ള യാത്ര. ഹുള്ളത്തിയിലൂടെയുള്ള വഴി കുത്തനെ ചരിവുകളും വളവുകളും നിറഞ്ഞതാണ്. ശ്രദ്ധയോടെ ഓടിച്ചാൽ ആസ്വദിക്കാൻ ഒരുപാടുള്ള റൂട്ടാണിത്.

മസിനഗുഡിയിൽ നിന്നും മുതുമലൈ നാഷണൽ പാർക്ക് വഴി ബന്ദിപ്പുർ ആയിരുന്നു അടുത്ത ലക്‌ഷ്യം. രണ്ടു നാഷണൽ പാർക്കുകൾ, രണ്ടും യാത്രക്കാർക് ഒന്നിനൊന്നു മികച്ച അനുഭവങ്ങളാണൊരുക്കുക. അതിനിയിടയിൽ നമ്മൾ കർണാടക ബോർഡറും കടക്കും. ഇടക്കിടെ വഴിയോരങ്ങളിലായി മാനുകളും, മയിൽക്കൂട്ടങ്ങളും ഞങ്ങൾക്കു ദൃശ്യ വിരുന്നൊരുക്കി.

എട്ടു മണിയോടെ ബന്ദിപ്പുർ എത്തിയ ഞങ്ങൾ, അവിടുത്തെ ഒരു ഹോട്ടലിൽ നിന്നും ബ്രേക്ക് ഫാസ്റ്റും കഴിച്ചു തിരിക്കാൻ തീരുമാനിച്ചു. നേരത്തെ മുത്തങ്ങ വഴി തിരികെ പോകാം എന്നായിരുന്നു പ്ലാനെങ്കിലും സമയകുറവ് മൂലം മടക്കയാത്ര നിലമ്പുർ വഴിയാക്കി. ഓരോ യാത്രയും ഓരോ അനുഭവങ്ങൾ ആണ്, അങ്ങനെ കൈനിറയെ കുറെ നല്ല ഓർമകളുമായി ഞങ്ങൾ അവിടെ നിന്നും മടങ്ങി.

നന്ദി!

Written By: Akhil Narayanan

PHOTO GALLERY - Attappadi - Mulli - Ootty - Masinagudi - Bandipur - Gudallur - Nilambur


2 ദിവസം 3 സംസ്ഥാനങ്ങൾ 2 നാഷണൽ പാർക്കുകൾ 
അട്ടപ്പാടി - മുള്ളി - ഊട്ടി - മസിനഗുഡി - ബന്ദിപ്പുർ - ഗുഡ്‌ലൂർ - നിലമ്പുർ യാത്ര. 

കാനന ഭംഗി ആസ്വദിക്കാൻ ആഗ്രഹിക്കുന്ന ഏതൊരു വിനോദ സഞ്ചാരിക്കും മുത്തങ്ങ, ഗുണ്ടൽപേട്ട്, ബന്ദിപൂർ യാത്ര പ്രിയപ്പെട്ടതായിരിക്കും. Muthanga - Gund...

കാനന ഭംഗി ആസ്വദിക്കാൻ ആഗ്രഹിക്കുന്ന ഏതൊരു വിനോദ സഞ്ചാരിക്കും മുത്തങ്ങ, ഗുണ്ടൽപേട്ട്, ബന്ദിപൂർ യാത്ര പ്രിയപ്പെട്ടതായിരിക്കും. Muthanga - Gundlupet - Bandipur Forest Route

ഇത് വന്യതയുടെ ഭംഗി മതിവരുവോളം ആസ്വദിക്കുവാനുള്ള യാത്ര. വന്യ മൃഗങ്ങളുടെ വിഹാരകേന്ദ്രമായ, ആരെയും വിസ്മയിപ്പിക്കുന്ന, വന നിബിന്ധമായ ബന്ദിപൂരിലെക്കാണീ യാത്ര.

പ്രകൃതി സ്നേഹിയും സാമൂഹ്യ സേവകനുമായ ഹിദായത്ത്, രാഷ്ട്രീയ നേതാവായ മുഹമ്മദ് പാക്യാര, എഞ്ചിനീയർ ആയ ഹാരിസ്, എഞ്ചിനീയറിംഗ് വിദ്യാർത്ഥി ആയ അർഷദ് എന്നിവരായിരുന്നു സഹ യാത്രികർ. മധ്യാഹ്ന സൂര്യൻ ഒന്ന് മങ്ങിയതോടെ ഞങ്ങൾ യാത്ര തിരിച്ചു. കാറിൽ ആയിരുന്നു യാത്ര. ഇരുട്ടിൻകീറി മുറിച്ചു കൊണ്ട് രാത്രി മഞ്ഞു പെയ്യുന്ന പാൽ ചുരവും കയറി ബോയ്സ് ടൗണും മാനന്തവാടിയും പിന്നിട്ട ഞങ്ങൾ രാത്രി 10 മണിയോട് കൂടി രണ്ട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക താലൂക്ക് ആയ സുൽത്താൻ ബത്തേരിയിലെത്തി (Sulthan Bathery). പെരുന്നാൾ പിറ്റേന്ന് ആയത് കൊണ്ട് തന്നെ റൂമിനു കുറച്ചു അലയേണ്ടി വന്നു. അധികം വൈകാതെ 1300 രൂപയ്ക്ക് 5 പേർക്ക് താമസിക്കാൻ ഒരു റൂം കിട്ടി. ഭക്ഷണവും കഴിച്ചു പ്രഭാതത്തിലെ കാനന കാഴ്ച മനസ്സിൽ കണ്ടു കൊണ്ട് അറിയാതെ നിദ്രയിലേക്ക് വഴുതി വീണു.


അതി രാവിലെ തന്നെ എണീറ്റു. പ്രഭാത കൃത്യങ്ങളും പ്രാര്ഥനയും ഒക്കെ കഴിഞ്ഞു മുത്തങ്ങ ചെക്ക് പോസ്റ്റ് (Muthanga Check Post)  ലക്ഷൃമാകി നീങ്ങി. 6 മണിക്ക് തന്നെ ചെക്ക് പോസ്റ്റ് തുറന്നു. അതി രാവിലെ പാതി സൂര്യ പ്രകാശത്തിൽ വെളിച്ചം കടന്നു വരാൻ മടിക്കുന്ന കൊടും കാട്ടിലെ കാനന പാതയിലൂടെ അതി രാവിലെയുള്ള സഞ്ചാരം അത് പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭൂതിയാണ്.

മാനുകളും വാനരന്മാരും യഥേഷ്ടം വിഹരിക്കുന്ന കാഴ്ച. ചീവീടിന്റെ ശബ്ദവും പക്ഷികളുടെ കള കളാരവും സംഗീത ധാരയായി പെയ്തിറങ്ങുന്ന ആ പുലർകാല കാനന യാത്രയിൽ ആദ്യ ലക്ഷൃം, കാർണ്ണടയിലെ കാർഷിക ഗ്രാമമായ ഗുണ്ടൽപേട്ട് ആണ്. കാവേരി നദീ ജല തർക്കം കത്തി നിൽക്കുന്ന സമയം ആയതിനാൽ അത് വഴി പോകാൻ ചെറിയ ഭയമുണ്ടായിരുന്നു. ആ പ്രദേശത്ത് പ്രശ്നങ്ങളൊന്നും ഇല്ലെന്നു ഉറപ്പ് വരുത്തിയാണ് ഈ യാത്ര.

മുത്തങ്ങ വന യാത്ര ചെന്നവസാനിക്കുന്നത് പൂ പാടങ്ങൾ കഥ പറയുന്ന മദൂർ എന്നാ ഗ്രാമത്തിലേക്കാണ്. പാതയ്ക്കിരു വശവും നിറയെ പൂ പാടങ്ങൾ. പക്ഷെ ഓണം ആയതിനാൽ വിളവെടുപ്പൊക്കെ കഴിഞ്ഞിരിക്കുന്നു. അവിടെ നിന്നും ഒരു ചൂട് സുലൈമാനിയും കുടിച്ചു മണ്ണിന്റെ മക്കൾ പൊന്നു വിളയിക്കുന്ന ഗുണ്ടൽ പെട്ടിലേക്ക് പ്രവേശിച്ചു.


പാതയ്ക്ക് അരികിലായി ജോലിക്ക് പോകാൻ നിൽക്കുന്ന ഗ്രാമീണരും പശു കൂട്ടങ്ങളും ആട്ടിൻ കൂട്ടങ്ങളും കാള വണ്ടികളും കൃഷി ഭൂമികളും നമ്മെ മറ്റൊരു ലോകത്തേക്ക് കൊണ്ടെത്തിക്കുന്നു. പഴമയും ഗ്രാമീണതയും ആസ്വദിക്കുന്ന ഒരാൾക്ക് കണ്ണിനും മനസ്സിനും കുളിരേകുമെന്നതിൽ യാതൊരു സംശയവുമില്ല. വഴിയരികിൽ കൃഷി ചെയ്ത തണ്ണി മത്തൻ വിൽപ്പനക്ക് വച്ചിട്ടുണ്ട്. 30 ചെറു തണ്ണി മത്തൻ ഉള്ള ഒരു ചാക്കിനു 220 രൂപ മാത്രം. ഒരു ചാക്ക് ഞങ്ങളും വാങ്ങി. ഗ്രാമീണതയുടെ സൗന്ദര്യം കൂടി വന്നപ്പോൾ പഴമയെയും ഗ്രാമീണഥയെയും ഒക്കെ അതിരറ്റു സ്നേഹിക്കുന്ന ഹിദായത് വാചാലനായി. ഞങ്ങൾക്കൊക്കെ ഒരു ക്ലാസ് തന്നെ എടുത്തു തന്നു.


ഗുണ്ടപ്പെട്ടിന്റെ ഗ്രാമീണത ആവോളം നുകർന്ന് കൊണ്ട് ഞങ്ങൾ വീണ്ടും മറ്റൊരു കാനന പാതയായ ബന്ദിപൂർ നാഷണൽ പാർക്കിലേക്ക് പ്രവേശിച്ചു. കാനന ഭംഗി ആസ്വദിച്ചു കൊണ്ട് മുമ്പോട്ട് നീങ്ങിയപ്പോൾ പാതയ്ക്ക് ഓരം ചേർന്ന് ഒരു ആന നിൽപ്പുണ്ടായിരുന്നു. പിടിയാന ആയിരുന്നു. ശാന്തയാണവൾ. കുറചു നേരം നോക്കി നിന്നു. അവൾ മാറുന്ന ലക്ഷണമില്ല. അപ്പുറത്തും ഇപ്പുറത്തും നിർത്തിയിട്ട വണ്ടികൾ ഓരോന്നായി അവൾക്ക് മുമ്പിലൂടെ കടന്നു പോയി. കൂട്ടത്തിൽ ഞങ്ങളും. മാൻ കൂട്ടങ്ങളും മയിലും കുഞ്ഞുങ്ങളും വാനര വികൃതികളും ഒക്കെ ആയി ആ കാനന യാത്ര ഞങ്ങളുടെ നയനങ്ങൾക്ക് മിഴിവേകി. കുറച്ചു ദൂരം പോയതേ ഉള്ളു. ഒരു തള്ളയാനയും കുഞ്ഞും മേഞ്ഞു നടക്കുന്നു. വണ്ടി നിർത്തി മതി വരുവോളം കണ്ടു നിന്നു. മനസ്സിലും ക്യാമെറയിലും ഫോട്ടോകൾ പകർത്തി. കാനന കാഴ്ചകൾ കണ്ടാസ്വദിച്ചു കൊണ്ട് തമിഴ് അതിർത്തി പ്രദേശമായ ഗൂഡല്ലൂർ ലക്ഷൃമാകി നീങ്ങി.

Wtitten By: Zubair Udma



Muthanga - Gundlupet - Bandipur Forest Route

ത്രിശൂർ ജില്ലയിലെ ചാലക്കുടിയില് ‍ നിന്നാണ് വാള്‍പാറക്ക് (Valparai) യാത്ര തുടങ്ങുന്നതെങ്കില്‍ വാൽപ്പാറ എത്തുന്നതുവരയുള്ള 160 കിലോമീറ്റിറിലെ ...

ത്രിശൂർ ജില്ലയിലെ ചാലക്കുടിയില്‍ നിന്നാണ് വാള്‍പാറക്ക് (Valparai) യാത്ര തുടങ്ങുന്നതെങ്കില്‍ വാൽപ്പാറ എത്തുന്നതുവരയുള്ള 160 കിലോമീറ്റിറിലെ ഓരോ ഇടങ്ങളും ഓരോ വിനോദസഞ്ചാര കേന്ദ്രങ്ങളാണ്. അതിരപ്പിള്ളി (Athirappilli), വാഴച്ചാല് (Vazhachal)‍, പെരിങ്ങല്‍ക്കുത്ത് (Peringalkuthu), ഷോളയാര് (Sholayar)‍, മലക്കപ്പാറ (Malakkappara) പിന്നെ വഴിയില്‍ നമ്മോടൊപ്പം സഞ്ചരിക്കുന്ന പുഴകള്‍, ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങള്‍‍, പക്ഷികള്‍‍, പൂമ്പാറ്റകള്‍‍, നയനമനോഹരമായ കാഴ്ചകള്‍‍, ഇടതൂര്‍ന്ന കാടുകള്‍‍, തടാകങ്ങള്‍‍, തേയിലത്തോട്ടങ്ങള്‍‍ പിന്നെ നയന മനോഹരമായ ഇതു പോലുള്ള കാനന പാതയും.

valparai malakkappara keralasanchari.com


മഞ്ഞുപുതഞ്ഞ മലകള്‍ക്കിടയില്‍ വയലുകളും കുന്നുകളും വനഭംഗികളും. തിലകക്കുറിയായി ചരിത്രസ്മാരകങ്ങളും തടാകങ്ങളും. ഇതിനിടയില്‍ തനിമ മാറാത്ത ഗ്രാമ...

മഞ്ഞുപുതഞ്ഞ മലകള്‍ക്കിടയില്‍ വയലുകളും കുന്നുകളും വനഭംഗികളും. തിലകക്കുറിയായി ചരിത്രസ്മാരകങ്ങളും തടാകങ്ങളും. ഇതിനിടയില്‍ തനിമ മാറാത്ത ഗ്രാമങ്ങള്‍. വേറിട്ട യാത്രകളില്‍ വയനാടിന്റെ സ്വന്തം കാഴ്ചകള്‍ ഇവയാണ്. കുളിരു പകരുന്ന ഈ ഭൂമിയിലേക്കു സഞ്ചാരികളുടെ പ്രവാഹമായി. ഒരു വിനോദസഞ്ചാര സീസണ്‍കൂടി പിറക്കുന്നതോടെ വയല്‍ നാടിന്റെ കാഴ്ചകളിലൂടെ ഒരു യാത്ര...



സുൽത്താൻബത്തേരി ഗുണ്ടൽപേട്ട് റോഡ് ഇതിൽ നമ്മുടെ വയനാട്ടുകാരുടെ പൈതൃക സ്വത്തായ മുത്തങ്ങ ഫോറസ്റ്റിനുള്ളിലെ റബറൈയിസ്ഡ് ഹൈവേയിലൂടെയുള്ള യാത്ര നല്ല സുഖമുളള ഒരു അനുഭവം തന്നെയാണ്. പച്ച പുതച്ച് തലയുയർത്തി നിൽക്കുന്ന പടുകൂറ്റൻ മരങ്ങളും മുളം കാടുകളും ശുദ്ധമായ വായുവും ഇളം കാറ്റും ഇടക്ക് ഞാൻ പോയിട്ട് പോയാ മതി എന്ന ജാഡയും മായി റോഡ് ക്രോസ്സ് ച്ചെയ്യുന്ന കൊബനും കാട്ടിയും, യാത്ര കാർക്ക് കൗതുകമാകുന്ന കുയിലും മയിലും മാനും വാനരൻമാരും ഒക്കെ ഒന്ന് കാണേണ്ട കാഴ്ച്ച തന്നെയാണ്.


അതിനെല്ലാം പുറമെ ഗുണ്ടൽപേട്ട എത്തിയാൽ മനസ്സിന് കുളിർമയേകുന്ന ഏക്കറുകണക്കുള്ള പൂ കൃഷിയും ഒക്കെ വളരെ സൂപ്പർ ആണ്..


മറുനാട്ടില്‍ നിന്നാണ് മലയാള നാട്ടിലേക്ക് ഓണമെത്തുന്നത്. ചുട്ടുപൊള്ളുന്ന മണ്ണില്‍ വെന്തുരുകിയ പച്ചക്കറി മുതല്‍ ഓണപ്പൂക്കള്‍ വരെയും കേരളത്തിന്റെ അതിര്‍ത്തി കടന്നെത്തുന്നു. ഓണം ഒരുക്കുന്നതിന്റെ തകൃതിയായ തയ്യാറെടുപ്പുകളിലാണ് കന്നഡയുടെയും തമിഴിന്റെയും അതിര്‍ത്തികള്‍ പങ്കിടുന്ന വയനാടിനോട് ചേര്‍ന്ന് കിടക്കുന്ന ഈ ചുവന്ന നാട്…

ഗുണ്ടല്‍പേട്ട...

ആര്‍ക്കോവേണ്ടി മണ്ണില്‍ ഇഴഞ്ഞു ജീവിക്കുന്ന ഒരു പറ്റം കര്‍ഷകരുടെ ഗ്രാമം. നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന ചുവന്ന മണ്ണിനെ ഓരോ കാലത്തും പലതരം നിറം പുതപ്പിക്കുന്നവര്‍. നൂറ് ഏക്കര്‍ മണ്ണിന് ഉടമയായ ജന്മി കന്നുകാലി കൂട്ടത്തിനെ മേച്ചുനടക്കുന്ന,ചിലപ്പോള്‍, ഭൂമുഖത്തെ ഏകസ്ഥലം. മാറ്റിയിടാന്‍ ഉടുതുണിക്ക് മറുതുണി ഇല്ലാത്തവര്‍. തലമുട്ടുന്ന ഗുഡികളില്‍ സ്വപ്നങ്ങളില്ലാതെ കാലത്തെ തോല്‍പ്പിക്കുന്നവര്‍. ഇവിടെയാണ് വടക്കന്‍ കേരളത്തിന്റെ ഓണം ഒരുങ്ങുന്നത്.

Written By: Nishad Hakkim

Image Gallary - :