ത്രിശൂർ ജില്ലയിലെ ചാലക്കുടിയില് ‍ നിന്നാണ് വാള്‍പാറക്ക് (Valparai) യാത്ര തുടങ്ങുന്നതെങ്കില്‍ വാൽപ്പാറ എത്തുന്നതുവരയുള്ള 160 കിലോമീറ്റിറിലെ ...

മനം കുളിർപ്പിക്കുന്ന കാഴ്ച്ചകളുമായി മലക്കപ്പാറ വാൽപ്പാറ യാത്ര Athirappilli Malakkappara Valparai Trip

ത്രിശൂർ ജില്ലയിലെ ചാലക്കുടിയില് നിന്നാണ് വാള്‍പാറക്ക് (Valparai) യാത്ര തുടങ്ങുന്നതെങ്കില്‍ വാൽപ്പാറ എത്തുന്നതുവരയുള്ള 160 കിലോമീറ്റിറിലെ ഓരോ ഇടങ്ങളും ഓരോ വിനോദസഞ്ചാര കേന്ദ്രങ്ങളാണ്. അതിരപ്പിള്ളി (Athirappilli), വാഴച്ചാല് (Vazhachal), പെരിങ്ങല്ക്കുത്ത് (Peringalkuthu), ഷോളയാര് (Sholayar), മലക്കപ്പാറ (Malakkappara) പിന്നെ വഴിയില് നമ്മോടൊപ്പം സഞ്ചരിക്കുന്ന പുഴകള്, ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങള്‍, പക്ഷികള്‍‍, പൂമ്പാറ്റകള്‍‍, നയനമനോഹരമായ കാഴ്ചകള്‍‍, ഇടതൂര്ന്ന കാടുകള്‍‍, തടാകങ്ങള്‍‍, തേയിലത്തോട്ടങ്ങള്‍‍ പിന്നെ നയന മനോഹരമായ ഇതു പോലുള്ള കാനന പാതയും.

valparai malakkappara keralasanchari.com


നാല്പ്പത് ഹെയര്പിന്‍ വളവുകള്‍ ചുറ്റിയ വാല്‍പ്പാറ (valparai) വിവിധ സസ്യ, ജന്തു, പക്ഷി വിഭാഗങ്ങള് കൊണ്ട് സമ്പന്നമാണ് ഈ പ്രദേശം.

തമിഴ്നാട് സംസ്ഥാനത്തിലെ കോയമ്പത്തൂർ ജില്ലയിലെ ഒരു മുൻസിപ്പാലിറ്റിയാണ് വാൽപ്പാറ (valparai). പശ്ചിമഖട്ട മലനിരകളിലാണ് (Western Ghats) ഈ മുനിസിപ്പാലിറ്റി. അത് കൊണ്ടു തന്നെ വിവിധ സസ്യ, ജന്തു, പക്ഷി വിഭാഗങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് ഈ പ്രദേശം. സമുദ്ര നിരപ്പിൽ നിന്നും 3500 അടി ഉയരത്തിലാണ് ഈ പ്രദേശം. ഭൂരിഭാഗം പ്രദേശങ്ങളും സ്വകാര്യ തോട്ടങ്ങളാണ്. വനഭൂമിയിൽ സന്ദർശകർക്ക് പ്രവേശനമില്ല. കോയമ്പത്തൂരിൽ നിന്ന് 100 കിലോമീറ്ററും പൊള്ളാച്ചിയിൽ നിന്ന് 65 കിലോമീറ്ററുമാണ് ദൂരം. അഴിയാറിൽ നിന്ന് വാൽപ്പാറയിലേയ്ക്കുള്ള റോഡിൽ 40 ഹെയർ പിൻ വളവുകളുണ്ട്. തമിഴ്നാട് സർക്കാർ റിസോർട്ടുകളും മറ്റുമുണ്ടാക്കി ഇവിടെ ടൂറിസം വികസിപ്പിക്കാൻ സഹായം ചെയ്യുന്നുണ്ട്.

വാൽപ്പാറയെന്ന പേര് കേട്ടാല് ഒന്നോ രണ്ടോ ചായക്കടകളും കുറച്ചു പീടികകളുമുള്ള ചെറിയൊരു സ്ഥലമെന്ന തോന്നലുണ്ടാകാം. അത് പൂര്ണമായും തെറ്റാണ്. നമ്മുടെ മൂന്നാറിനോളം പോന്ന ടൗണാണ് വാൽപ്പാറ.

കാണാനുളളത്
ഷോളയാര് ഡാം (Sholayar Dam), ബാലാജി ക്ഷേത്രം, പഞ്ചകുഖ വിനായകര് ക്ഷേത്രം, മങ്കി വെള്ളച്ചാട്ടം (Monkey Falls), ആളിയാര് ഡാം (Aliyar Dam), അതിരപ്പള്ളി വെള്ളച്ചാട്ടം (Athirappally waterfalls)

എത്തിച്ചേരാന്
റോഡ് ഗതാഗതം മാത്രമേ ഈ പ്രദേശത്തേക്ക് ഉള്ളൂ. തമിഴ്‌നാട്ടിലെ പൊള്ളാച്ചിയില് നിന്നും 64 കിലോ മീറ്റര് അകലെയാണ് വാല്പ്പാറ. 40 കൊടും വളവുകള് നിറഞ്ഞ ചുരം കയറി വേണം വാല്പാറയില് എത്തിച്ചേരാന്. കേരളത്തില് നിന്നും ചാലക്കുടി ആതിരപ്പള്ളി വാഴച്ചാല് മലക്കപ്പാറ വഴി വാല്പ്പാറയില് എത്തിച്ചേരാം. കോയമ്പത്തൂരില് നിന്ന് 100 കിലോമീറ്ററാണ് ദൂരം.

സംവിധായകൻ ബാലു മഹേന്ദ്രയുടെ മമ്മൂട്ടി ചിത്രമായ യാത്ര യിലെ ഒരു പാടു സീനുകൾ ഇവിടെയാണ്.
 

Image Gallary - :Athirappilli Malakkappara Valparai Trip



Athirappilli Malakkappara Valparai route bike tour

0 comments: