മഞ്ഞു മൂടിയ വാഗമണ്ണിലേക്കൊരു യാത്ര | Vagamon Parunthumpara Trip ജീവിതം എന്ന പോലെ തന്നെ യാത്രകളും ആകസ്മികമാണു. അങ്ങനെ വരുന്ന യാത്രകൾ ആണു ശെരി...

വാഗമണ്ണിലെ കോടയിൽ കുളിച്ചൊരു യാത്ര | Vagamon Parunthumpara

മഞ്ഞു മൂടിയ വാഗമണ്ണിലേക്കൊരു യാത്ര | Vagamon Parunthumpara Trip
ജീവിതം എന്ന പോലെ തന്നെ യാത്രകളും ആകസ്മികമാണു. അങ്ങനെ വരുന്ന യാത്രകൾ ആണു ശെരിക്കും യാത്രകൾ.

അല്ലാണ്ടിപ്പൊ കിലോമിറ്ററും കണക്കുകൂട്ടി ചിലവാക്കുന്ന കാശും സമയവും എല്ലാം കണക്കുകൂട്ടി ഇരുന്നാൽ അവിടെ ഇരിക്കത്തെ ഉള്ളു.

എന്നതാട പരിപാടി...? ഒന്നുല്ല...

പിന്നെ രണ്ടു മണിക്കുറിനകം വണ്ടി വിട്ടിരിക്കും...

ദത്‌ പോലൊരു കിടു യാത്ര... ഇന്നലെ വിട്ടു... ദനിലെട്ടന്റെ കാൾ...

ദനിലേട്ടനും സുഹൃത്തുക്കളുമായി വാഗമണ്ണിലേക്ക്‌ ഒരു വൻ പ്ലാനിംഗ്‌ ഒക്കെ ചെയ്തിട്ട്‌ അവസാനം ദനിലേട്ടൻ മാത്രായ്‌...

ബാക്കി എല്ലവരും വലിഞ്ഞു പതിവ്‌ പോലെ...

അതൊന്നും യാത്രക്കു ഒരു വിഷയമല്ല. പോയിരിക്കും നീ അപ്പൊ ഇറങ്ങുവല്ലെ... പിന്നല്ലാ... ഈ മഴയത്തു വാഗമൺ പോകാം എന്നു പറഞ്ഞു വിളിച്ചാൽ എങ്ങനാ പോകാണ്ടിരിക്കുക...?

കഴിഞ്ഞ വർഷം ഇതു പോലൊരു മഴക്കാലത്തു ഒറ്റക്കു പോയതാണു എന്റെ ബൈക്കുമായി. അന്നു ഒത്തിരി ഓർമ്മകൾ എനിക്കു വാഗമൺ സമ്മാനിച്ചു...

അതു തന്നെ മതി ഇനിയും അവിടെക്കു കയറുവാനുള്ള പ്രചോദനം. രാത്രി 9 മണിയോടെ ഞങ്ങൾ തിരിച്ചു.

പുതിയകാവിൽ നിന്നു ധനിലേട്ടന്റെ സുഹൃത്ത്‌ ടോബി ചെട്ടനും ഉണ്ട്‌. അകെ 3 പേർ.

എന്തായലും തൊടുപുഴ-കാഞ്ഞാർ റൂട്ട്‌ തന്നെ പിടിക്കാം എന്നു പറഞ്ഞു. പക്ഷെ അപകടം പിടിച്ച വഴിയാണു പകലു തന്നെ കോട കെറിയാൽ വഴി കാണുവാൻ സാധിക്കില്ലാ. കൊടും വളവും കലക്കൻ കയറ്റവും ഉള്ള റോട്‌.

കോലഞ്ചേരിയിൽ നിന്നും കാട ബുൾസൈയും കട്ടങ്കാപ്പിയും. ആ മഴയത്ത്‌. ഹൊ. യാത്ര പോകുംബൊ ഇങ്ങനുള്ള അനുഭവങ്ങൾ ഒക്കെ ഇണ്ടെല്ലൊ. ആ ഫീൽ.

അധികം വൈകാതെ കാഞ്ഞാർ - വാഗമൺ (Kanjar - Vagamon) റൂട്ടിൽ കടന്നു. മഴ എന്നു വെച്ചാൽ അതാണു മഴ തകർത്തു പെയ്യുവാ.

സ്റ്റീയറിങ്ങിന്റെ ഇടയിലൂടെ ഒളിഞ്ഞും ചെകഞ്ഞും ഒക്കെ നോക്കി റോട്‌ കണ്ടു പിടിക്കുന്നെ. ടാർ റോടീനു ഇരുവശവുമുള്ള പച്ച പുല്ലാണു ഏക ഊഹം.

വാഗമൺ എത്തി ഇനി ഒന്നു ഉറങ്ങണം. ഒരു റൂം ചോധിച്ചു. 1500 ആ അടിപൊളി. വാ പോകാം. ഒന്നും നോക്കിയില്ല. ആ കാറിൽ അങ്ങട്‌ സീറ്റ്‌ ചായ്ച്ചിട്ടു സുഖമായി 3 ആളും ഉറങ്ങി. 
പിറ്റേന്നു കണ്ണു തുറക്കുംബോ കണ്ടത്‌ വാഗമണ്ണിനെ കോടയിൽ പൊതിഞ്ഞ പ്രഭാതം. പ്രഭാത കർമ്മങ്ങൾക്കായി ഒരു റൂം കിട്ടിയില്ലെൽ പണി പാളും ഒന്നു ഫ്രഷ്‌ ആകുവാൻ അടുത്ത്‌ തന്നെ ഒരു റൂം എടുത്തു രാവിലെ ഒരു കട്ടനൊക്കെ കുടിച്ച്‌ അതങ്ങ്‌ ഭംഗി ആയി.
കോടയിൽ നിറഞ്ഞു നില്ല്ക്കുന്ന പൈൻ മരക്കാട്‌ അതായ്‌രുന്നു മനസ്സിൽ.

ആഗ്രഹം മനസ്സു വയിച്ചത്‌ പോലെ ധനിലേട്ടൻ അങ്ങട്‌ തന്നെ വണ്ടി എടുത്തു.

കാർ താഴ്‌വാരത്തു ഇട്ടു ഞങ്ങൾ നടത്തം തുടങ്ങി. ഞങ്ങളെ സ്വാഗതം ചെയ്യാൻ അട്ടകൾ കാതിരിക്കുവായിരുന്നു. കാലു കുത്തിയപാടെ എല്ലാം പെടച്ചു കയറി.

അങ്ങനെ ഞാനും ക്യാമറയും ട്രൈ പോടും ഒക്കെ ആയി നടത്തം തുടങ്ങി. അട്ടയും ഒന്നും പ്രശ്നമാക്കിയില്ലാ.

ക്യാമറ എവിടെ വെച്ചാലും അതെല്ലാം അതിമനോഹരമായ ഫ്രെയിംസ്‌. ചെറിയെ കുഞ്ഞു കുഞ്ഞു വെള്ള ചാട്ടങ്ങൽ. നമ്മെ തലോടി കുളിരണിയിക്കുന്ന കോടയും.

നുള്ളി നോവിക്കുന്ന പോലുള്ള അനുഭൂതി തരുന്ന ചെറു ചാറ്റൽ മഴയും... ഹൊ.. കിടു....

നല്ലൊരു വെള്ള ചാട്ടം പകർത്തണം. ഒരാഗ്രഹായിരുന്നു എനിക്കായി ഒരുക്കിയതി പോലൊരെണ്ണം.

അട്ടയും തണുപ്പും ഒന്നും പ്രശ്നമല്ല കിട്ടവുന്നതിൽ നല്ലൊരു ഫോട്ടൊ കിട്ടണം .. വെള്ള ചാട്ടതിലേക്കിറങ്ങി പാറയിൽ ട്രൈ പോട്‌ വെച്ച്‌ അങ്ങടു തുടങ്ങി..

ഒപ്പൊം അതു പോലെ ക്ഷമയോടെ നിക്കുവായിരുന്നു ധനിലേട്ടനും ടോബ്ബി ചെട്ടനും.

എല്ലാവർക്കും ദഹിക്കില്ല. അതു പക്ഷെ ഒരൊറ്റ മനസ്സ മൂന്നാൾടെം എന്നു ആ ഒരു ഇതിൽ മനസ്സിലായി. അങ്ങനെ അവിടെന്നു പതിയെ ചലിച്ചു.

ഷൂ അഴിച്ചപ്പോഴെക്കും ഒരു 10 അട്ട ചുരുങ്ങിയത്‌ അവിടെ ഇവിടെ ആയൊക്കെ കടിച്ചിരിപ്പുണ്ട്‌. ചോര കൊണ്ട്‌ കുളിച്ചിരിക്കുവ.

അപ്പൊ അറിഞ്ഞില്ല ഇപ്പൊ ശെരിക്കും അറിയുന്നുണ്ട്‌ നല്ല ഒന്നാന്തരം ചൊറിച്ചിലാ ഇവറ്റൊളു കടിച്ചാൽ.

ഇനി നമ്മുടെ സ്വന്തം പരുന്തും പാറയാണു (Parunthumpara) അടുത്ത ലക്ഷ്യം. കുട്ടിക്കാനം കഴിഞ്ഞപ്പൊഴെക്കും കുറെ ഫ്രിക്കി ചങ്കി പയ്യന്മ്മർ ഒരു വളവിൽ താഴെക്കു നോക്കി നില്ല്ല്ക്കുന്നുണ്ട്.‌ വളവു വളഞ്ഞു വന്നപ്പൊ ഒരു ബൈക്ക്‌ അവൻ അങ്ങടെക്ക്‌ പോയി.

ബൈക്കും ആളും താഴെ പോയി. നമ്മൾ അടുത്ത വളവിൽ എത്തിയപ്പോഴാണു ഈ കാഴ്ച്ച കണുന്നത്‌ ഒരു എഫ്‌ സി തഴെ. കാട്ടിൽ.

അരുടെയൊക്കെയൊ ഭാഗ്യം കാരണം അദികം താഴെക്കു പോയില്ല....

മഴയാണു. വെറ്റ്‌ ആയി കിടക്കുന്ന റോഡിൽ ഗ്രിപ്പ്‌ കിട്ടില്ല വളവിൽ ഒക്കെ ഒന്നു ശ്രെദ്ധിക്കണം.

ബൈക്ക്‌ ഓടിച്ച ആൾക്ക്‌ ഒന്നും പറ്റിയിട്ടുണ്ടാകരുതെ എന്നായിരുന്നു പ്രാര്‍ത്ഥന.

അതികം വൈകാതെ പരന്തുമ്പാറ എത്തി. നല്ല ഉഗ്രൻ കോട. നേർക്കുനേർ വരുന്ന വണ്ടികൾ പൊലും കാണുവാൻ കഴിയുന്നില്ല. കാർ സൈഡ് ആക്കി.

3 ആൾക്കും പെട്ടൊന്നൊരു പൂതി. ഐസ്ക്രീം കഴിക്കണം. വാങ്ങി. പറഞ്ഞു തീരും മുന്നെ. തണുപ്പത്തു ഐസ്ക്രീം അഹാഹഹ... എന്നാ ഒരു സുഗാ...

അതും അകത്താക്കി പതിയെ കോടയിൽ കൂടി നടത്തം തുടങ്ങി. പരന്തുമ്പാറ അത്രയും ഒരു സുന്ദരി ആയി കാണുന്നത്‌ ഇത്‌ ആദ്യമാണു.

വേറെതോ ലോകത്തെന്ന പോലെ കോടയും ചെറിയ ചാറ്റൽ മഴയും എല്ലാം ശെരിക്കും കൊണ്ടങ്ങു നടന്നു.

അവിടെന്ന് തന്നെ ഒരു കട്ടനും കുടിച്ചു യാത്ര തിരിച്ചു. കാഞ്ഞാർ വഴി തന്നെ തിരികെ ഇറങ്ങാനും തീരുമാനിച്ചു. അവിടുത്തെ കാഴ്ച്ചകളെ പറ്റി വർൺനിക്കുവാൻ വാക്കുകൾ കിട്ടുന്നില്ല. അതു കൊണ്ടാണു... നിർത്തുവാ... അപ്പൊ എങ്ങന അങ്ങടു വിടുന്നെ. സുരക്ഷിതമായി പോയി വരു ഈ കാഴ്ച്ചകൾ ബാക്കി ഉള്ള ജീവിത കാലത്തെക്കുള്ള നല്ല ഓർമ്മ്മകൾ. ഈ നിമിഷങ്ങൾ ഒരു മുതൽ കൂട്ടായെക്കാം...!!!

Written By: Arun Aru


വാഗമണ്ണിലെ കോടയിൽ കുളിച്ചൊരു യാത്ര | Vagamon Parunthumpara

0 comments: