ഗവി:  കാടിനോട് ചേർന്ന് കിടക്കുന്ന മനോഹരമായ ഒരു കൊച്ചു സ്ഥലം . കാനനക്കാഴ്ച്ചയുടെ ലാസ്യഭാവമാണ് ഗവി. കാനനക്കാഴ്ചകള്‍ അതിന്‍റ തനിമയില്‍ അനുഭ...

ഗവി മനോഹര ഭൂമിയിലൂടെ ഒരു കാനന യാത്ര | Gavi Pathanamthitta

ഗവി: കാടിനോട് ചേർന്ന് കിടക്കുന്ന മനോഹരമായ ഒരു കൊച്ചു സ്ഥലം.

കാനനക്കാഴ്ച്ചയുടെ ലാസ്യഭാവമാണ് ഗവി. കാനനക്കാഴ്ചകള്‍ അതിന്‍റ തനിമയില്‍ അനുഭവിക്കുന്നതിനപ്പുറം ട്രക്കിംഗ്, കാട്ടിലൂടെ സഫാരി, വന്യമൃഗ നിരീക്ഷണം, പക്ഷി നിരീക്ഷണം, ഏറുമാടത്തിലെ താമസം, കാടിന്‍റെ പ്രദേശത്തായി ഔട്ട് ഡോര്‍ ക്യാമ്പിംഗ്, കാട്ടുവഴിയിലൂടെ രാത്രി സഫാരി, കൊച്ചുപമ്പ കായലിലൂടെയുള്ള ബോട്ടിംഗ്, ശബരിമല ക്ഷേത്രം കാണാനായുള്ള മലയിലേക്കുള്ള കയറ്റം എന്നു തുടങ്ങി ഒരു പിടി അനുഭവങ്ങളിലേക്കാണ് യാത്ര. അതുകൊണ്ട് മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് ആവശ്യമായ മുന്‍കരുതലുകളോടെ എത്തിയാല്‍ ഒരിക്കലും മറക്കാനാവാത്ത മുഹൂര്‍ത്തങ്ങള്‍ നല്‍കും ഗവി.

സമുദ്രനിരപ്പിൽനിന്ന് 3,400 അടി ഉയരത്തിലാണ് ഗവി സ്ഥിതി ചെയ്യുന്നത്.
കൊടുംവേനലിൽ പോലും വൈകിട്ടായാൽ ചൂട് 10 ഡിഗ്രിയിലേക്ക് എത്തുന്ന പ്രദേശമാണിത്. പുൽമേടുകളാൽ സമൃദ്ധമായ മൊട്ടക്കുന്നുകളാണ് ഗവിയുടെ മറ്റൊരു പ്രത്യേകത.

വണ്ടിപെരിയാർ നിന്നും കുമളിയിൽ നിന്നും ഗവിയിലെക്ക് പോകാം. വള്ളകടവ് ഉള്ള ചെക്ക്പോസ്റ്റിൽ നിന്ന് യാത്രക്കാർക്കും വണ്ടിക്കും ക്യാമറയ്കും പാസ്‌ എടുത്ത് യാത്ര തുടങ്ങാം.

കാടിന്റെ സുഖവും പച്ചപ്പും മഞ്ഞും ആസ്വദിച്ചു നല്ല ഒരു ട്രെക്കിംഗ് അനുഭവം. ഭാഗ്യമുണ്ടെങ്കിൽ മൃഗങ്ങളെ അവരുടെ ആവാസ വ്യവസ്ഥയിൽ കാണാം. കാട്ടിൽ വണ്ടി നിർത്തി ഇടുകയോ പുറത്തിറങ്ങുകയൊ അരുത്. കാടിനെ തൊട്ടറിഞ്ഞ് സംരക്ഷിച്ച് യാത്ര ചെയുക.

വാഗമൺ, കുട്ടിക്കാനം, തേക്കടി മുതലായ സ്ഥലങ്ങളും ഈ യാത്രയിൽ പോകാവുന്നവയാണ്.

യാത്രാമാര്‍ഗ്ഗം:-
വിമാനത്താവളം: കൊച്ചി (200 KM), തിരുവനന്തപുരം (250 KM).
റെയില്‍വേ സ്റ്റേഷന്‍: തേനി (70 KM), കോട്ടയം (120 KM).

റോഡ് മാര്‍ഗ്ഗം: കോട്ടയം - വണ്ടിപ്പെരിയാര്‍ (95 KM). വണ്ടിപ്പെരിയാറില്‍ നിന്നു കുമളിയിലേക്കുള്ള വഴിയില്‍ കണ്ണിമാറ എസ്റ്റേറ്റിലൂടെ വലത്തോട്ടു തിരിഞ്ഞു വേണം ഗവിയിലേക്ക് പോകാന്‍ (27 KM). ആദ്യത്തെ ഒന്‍പത് കിലോമീറ്റര്‍ പിന്നിട്ടാല്‍ വള്ളക്കടവ് ചെക്‌പോസ്റ്റാണ്. അവിടെനിന്നു പാസെടുത്ത് വേണം യാത്ര തുടരാന്‍. പെരിയാര്‍ ടൈഗര്‍ റിസര്‍വ്വിന്റെ ഭാഗമായതിനാല്‍ ഗവിയിലേക്കുള്ള പ്രവേശനത്തിന് കര്‍ശന നിയന്ത്രണങ്ങളുണ്ട്. പത്തനംതിട്ടയില്‍നിന്നു ഗവി വഴി കുമളിയിലേക്ക് കെ.എസ്.ആര്‍.ടി.സി ബസ്സ് സര്‍വ്വീസുണ്ട്. രാവിലെ 6.30 നും ഉച്ചയ്ക്ക് 12.30 നുമാണ് ഈ സര്‍വ്വീസുകള്‍.

തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിന്ന് വരുന്നവര്‍ പുനലൂര്‍ വഴിയോ അടൂര്‍ വഴിയോ പത്തനംതിട്ടയില്‍ എത്തുക. മറ്റു വടക്കന്‍ ജില്ലകളായ ആലപ്പുഴ, എറണാകുളം എന്നീ സ്ഥലങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് തിരുവല്ല, കോഴഞ്ചേരി വഴി പത്തനംതിട്ടയില്‍ എത്തി രാവിലെ 6.30നും ഉച്ചയ്ക്ക് 12.30നും ഉള്ള കെ.എസ്.ആര്‍.ടി.സി ബസ്സില്‍ കയറി ഗവിയില്‍ എത്താം. കെ.എസ്.ആര്‍.ടി.സി ബസ്സില്‍ പത്തനംതിട്ടയില്‍ നിന്ന് ഗവിക്കുള്ള യാത്ര അത്യന്തം രസകരമായ അനുഭവമാണ്. കുന്നും താഴ്വാരങ്ങളും വെള്ളച്ചാട്ടങ്ങളും പുല്‍മേടുകളും ഡാമുകളും കാടും ഒക്കെ താണ്ടി നാലര മണിക്കൂര്‍ യാത്ര ചെയ്താ ല്‍ ഗവിയിലെത്താം.

കേരള വനം വികസന കോര്‍പറേഷന്‍ ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കിയിരിക്കുന്ന ഇവിടേക്ക് ദിവസം 100 പേര്‍ക്കാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ശരാശരി 700 പേര്‍ ഗവി യാത്രയ്ക്കായി ചെക്ക് പോസ്റ്റില്‍ എത്തുന്നുണ്ട്. വനം വകുപ്പിന്‍റെ മുന്‍കൂട്ടിയുള്ള അനുമതിയില്ലാതെ ഗവിയിലേക്കു പ്രവേശനം അനുവദിക്കില്ല. വനം വകുപ്പിന്‍റെയോ കേരള വനം വികസന കോര്‍പറേഷന്‍റെയോ ടൂറിസം പ്രോഗ്രാമില്‍ മുന്‍ കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഇതിനുള്ള സൗകര്യം ലഭിക്കുക. സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടില്ല. ഗവിയിലേക്ക് എത്തിച്ചേരുവാന്‍ മറ്റൊരു എളുപ്പ മാര്‍ഗ്ഗം പത്തനംതിട്ടയില്‍ നിന്നും കുമളിയില്‍ നിന്നും ഗവി വഴി കടന്നു പോകുന്ന കെ.എസ്.ആര്‍.ടി.സിയുടെ ഓര്‍ഡിനറി ബസ്സാണ്. ദിവസേന രണ്ട് സര്‍വീസുകളാണ് ഗവി വഴി കടന്നു പോകുന്നത്.

കാനനഭംഗിയും മറ്റും അനുഭവിച്ചറിയണമെങ്കില്‍ പത്തനംതിട്ടയില്‍ നിന്ന് തന്നെ യാത്ര ആരംഭിക്കണം. പത്തനംതിട്ടയില്‍ നിന്നും പുറപ്പെട്ട് ചിറ്റാര്‍, സീതത്തോട്, ആങ്ങമൂഴി എന്നീ സ്ഥലങ്ങള്‍ കഴിയുമ്പോള്‍ വനത്തിലേക്ക് പ്രവേശിക്കുകയാണ്. അവിടെ നിന്നും കക്കാട് ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ടിന്‍റെ ഭാഗങ്ങളായ സ്ഥലങ്ങള്‍ കടന്ന് കക്കി ഡാം, ആനത്തോട് ഡാം, പമ്പാ ഡാം എന്നീ ഡാമുകള്‍ കടന്നാണ് ഗവിയില്‍ എത്തുക. ഡാമുകള്‍ക്ക് മുകളിലൂടെയുള്ള കെ.എസ്.ആര്‍.ടി.സി ബസ്സിലെ യാത്ര കൗതുകമു ണര്‍ത്തുന്നതാണ്.

Written By: Prashobh Jayaprakash

Gavi: Photo Gallery

ഗവി: കാടിനോട് ചേർന്ന് കിടക്കുന്ന മനോഹരമായ ഒരു കൊച്ചു സ്ഥലം. Gavi Tourism

0 comments: