ഇടുക്കി ജില്ലയിൽ കുമളി മൂന്നാർ റൂട്ടിൽ നെടുംകണ്ടത്തിന് 15 കി. മി
അകലെയാണ് രാമക്കൽമേട് (Ramakkalmedu). സമുദ്ര നിരപ്പിൽ നിന്ന് 3500 അടി ഉയരത്തിൽ സ്ഥിതി
ചെയ്യുന്ന ഇവിടം നിലയ്ക്കാത്ത കാറ്റിനാൽ സമ്പനമാണ്. കാറ്റിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്ന വിൻഡ് എനർജി ഫാമിന്റെ കേരളത്തിലെ രണ്ടാമത്തെ സ്ഥലമാണിത്.
ത്രേതായുഗ കാലത്ത് സീതയെ അന്വേഷിച്ച് ശ്രീലങ്കയ്ക്കുള്ള ശ്രീരാമന്റെ
യാത്രാമധ്യേ ഈ മേടിൽ ഇറങ്ങിയെന്നാണ് ഐതിഹ്യം. സേതുബന്ധനത്തിനായ് രാമേശ്വരം
തിരഞ്ഞെടുത്തത് ഇവിടെ വെച്ചായിരുന്നുവത്രേ. ശ്രീരാമന്റെ പാദങ്ങൾ
പതിഞ്ഞതിനാലാണ് ഈ സ്ഥലത്തതിന് രാമക്കൽമേട് എന്ന പേര് വന്നത്. മറ്റൊരു
ഐതിഹ്യം മേടിന് മുകളിലെ 'കല്ലുമ്മേൽ കല്ലു'മായി ബന്ധപ്പെട്ടതാണ്.
വനവാസകാലത്ത് പാണ്ഡവൻമാർ ഇവിടെ വന്നപ്പോൾ, ദ്രൗപതിക്ക് മുറുക്കാൻ ഇടിച്ചു
കൊടുക്കാൻ ഭീമസേനൻ ഉപയോഗിച്ചതാണ് ആ കല്ല് എന്നുമാണത്.
ഇവിടെ വരുന്ന
മിക്ക ആളുകളും കുറവൻ കുറത്തി ശിൽപം ഉള്ള ഇടം മാത്രമേ സന്ദർശിക്കുകയുള്ളു.
എന്നാൽ അതിനു എതിർ വശത്തായി കാണുന്ന ചെറിയ മലയാണ് കാണേണ്ട കാഴ്ച്ച
സമ്മാനിക്കുന്നത്.
വളരെ അപകടം നിറഞ്ഞ ഒരു സ്ഥലമാണ്. ഇത്തിരി സാഹസികത നിറഞ്ഞവർ ഈ മലയുടെ ഏറ്റവും മുകളിലെ പാറ കൂട്ടങ്ങളിൽ വലിഞ്ഞു കയറാറുണ്ട്.
കേരളത്തിന്റെയും തമിഴ്നാടിന്റെയും ഭംഗി സംഗമിക്കുന്ന പുണ്യ ഭൂമി. ചതുര
ആകൃതിയിലുള്ള കൃഷിയിടങ്ങളും കാറ്റാടി പാടങ്ങളും ദൃശ്യ വിരുന്ന് ഒരുക്കും.
വ്യത്യസ്തമായ യാത്രകൾ ആഗ്രഹിക്കുന്നവർ തീർച്ചയായും കണ്ടിരിക്കണ്ട ഒരു
സ്ഥലം കൂടിയാണ് രാമക്കല്‍മേട് (Ramakkalmedu). ഈ യാത്രയിൽ എന്റെ ഒരു സുഹൃത്തും ഒപ്പം ഉണ്ടായിരുന്നു.
Written By: Rajeesh Raveendran
രാമക്കൽമേട് | കേരളത്തിന്റെയും തമിഴ്നാടിന്റെയും ഭംഗി സംഗമിക്കുന്ന പുണ്യ ഭൂമി Ramakkalmedu
0 comments: