ലോണാവാലയിൽനിന്നും 12KM ദുരെ ഒരു ഗ്രാമം "ഉദ്ധെവടി" (രാജ്മാച്ചി - Rajmachi). ചരിത്രം ഒരുപാട് പറയാനുള്ള 2 ഫോർട്ട്.
ബ്രിട്ടീഷ് പടത്തലവന്മാർ മറാഠി എന്നാ മഹാ സാബ്രാജ്യത്തിനു മുന്നിൽ
മുട്ടുമടക്കിയ കഥകൾ ( The First Anglo-Maratha War 1775–1782 ) ഇന്ത്യയിലെ 10
trekking Point കളില്‍ ഒന്നാണ് Rajmachi Fort. ഉദ്ധെവടി എന്നാ സഹ്യാദ്രി
മലനിരകളുടെ മുകളിൽ അതിമനോഹരമായി പണിഞ്ഞ 2 കോട്ടകളാണ്ശ്രി വാർദ്ധൻഫോർട്ടും മനോരഞ്ജൻ ഫോർട്ടും (Rajmachi) .
17 നൂറ്റാണ്ടില്‍ പണി കഴിപ്പിച്ചു എന്നാണ് വിശ്വാസം ഛത്രപതി ശിവാജി മഹാരാജ് കോട്ടയുടെ അവകാശി.
ഇത്രയൊക്കെ കഥകൾ ഉണ്ടെങ്കിലും 1977ലാണ് RAJMACHI കുറിച്ച് പുറം ലോകം അറിഞ്ഞുതുടങ്ങുന്നത്. വലിയ പർവത നിരകളാൽ അധികമാരും അത്ര പെട്ടന്ന് ശ്രദിക്കപ്പെടില്ല. യുദ്ധകാലത്ത ഭക്ഷണാ സാധനങ്ങളും യുദ്ധസംഗ്രഹികൾ ഉളിച്ചു വെക്കാനുമാണ്
കോട്ട പ്രധാനമായും പണി കഴിപ്പിച്ചത്. ബുദ്ധന്മാരുടെ കേവ്സ് ഒരുപാട് ഉള്ള
ഒരു സ്ഥലമാണ് മഹാരാഷ്ട്ര അതിനോട് സാമ്യമുള്ള ഒരു വലിയ ഹാൾ ഈ ഫോർട്ടിനകത്തു
കാണാം.
ഏറ്റവും പൂരാതനമായ ശിവന്റെ അമ്പലവും വലിയ തടാകവുമൊക്കെ രാജ്മാച്ചിയുടെ കാഴചയെ കുളിരണിയിപ്പിക്കും. മഴക്കാലമാണ് ഇവിടെ കൂടുതൽ
സഞ്ചാരികൾ വരാറുള്ളത്. ചുറ്റുമുള്ള മലനിരകളിൽനിന്നുo വെള്ളച്ചാട്ടങ്ങൾ ഒരു
മനോഹരമായ കാഴ്ചയാണ്..(june-Aug)
ഫോർട്ടിന്റെ താഴത്തു ചെറിയ ഒരു
തട്ടുകടയുണ്ട് "ആനന്ദാ" എന്ന് പേരുള്ളയാളാണ് നടത്തുന്നത് അവർ പറഞ്ഞ അറിവിൽ
രാജ്മാച്ചിയിൽ 23 വീടുകൾ മാത്രമേ ഉള്ളു !!! ഇലക്ട്രിക്ക് കണക്ഷൻ ഇല്ലാതവീടുകളാണ് എല്ലാം, സോളാർ പാനലുകളാണ് ഉപയോഗിക്കുന്നത്, സ്കൂളോ,
ആശുപത്രിയോ, സർക്കാർ ഓഫീസുകളൊന്നും രാജ്മാച്ചിയിൽ ഇല്ലാ. മഴകാലമായാൽ വളരെ
കഷ്ടപ്പാടാണെന്നും ആനന്ദാ പറഞ്ഞു.
ഫോർട്ടിലേക്കു പോകാൻ ഇപ്പോ
പടികൾ പണികഴിപ്പിച്ചുണ്ട് മുകളിലെത്തിയാൽ പൂർണമായും തകർന്ന പ്രധാന
കവാടത്തിന്റെ അവശിഷ്ട്ടങ്ങൾ കാണാം. സത്യത്തിൽ രാജ്മാച്ചിയുടെ
മുകളിൽനിന്നും കാണുന്ന കാഴ്ച പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. ചുറ്റും
മലനിരകൾ, താഴെ കാടിന്റെ മനോഹാരിതാ.
ഒരു രക്ഷയുമില്ലാത്ത വ്യൂ...
കോട്ട പണിഞ്ഞതിനേക്കാൾ ഏറെ എങ്ങനെ ഒരു സ്ഥലം കണ്ടുപിടിക്കാൻ
പണിപെട്ടുകാണുമെന്നു അറിയാതെ ഓർത്തുപോകും ...
അപ്പൊ എന്താ ചീവീടുകൾ ഉറങ്ങാത്ത ഫോർട്ടെന്നല്ലേ ഓർക്കുന്നത് ???
ആനന്ദാ തമാശയിൽ പറഞ്ഞതാണ്...
"ഇവിടെ ജനങ്ങളെക്കാൾ അതികം ചീവിടുകളാണ് ഇവിടെ എത്രയും ശബ്ദം
ഉണ്ടാകുന്നത് അതിന്റെ ശബ്ദം കാരണം ഇവിടെ ഞങ്ങൾ താമസിക്കുന്നത് അറിയാറില്ല
പുറത്താരും" ചെറിയ വേദനയോടെ കേട്ടെങ്കിലും സത്യമാണ് ഇവിടെ
എത്തിച്ചേരുന്നവർക്കറിയാം ഇവിടെ ചീവിടുകൾക്കുറക്കമില്ല എന്ന്.
Written By: Sujeesh PV
PHOTO GALLERY: RAJMACHI FORT
ചീവീടുകൾ ഉറങ്ങാത്ത ഫോർട്ട് | Rajmachi Fort Maharashtra
0 comments: