Showing posts with label Fort. Show all posts

ലോണാവാലയിൽനിന്നും 12KM ദുരെ ഒരു ഗ്രാമം "ഉദ്ധെവടി" (രാജ്മാച്ചി - Rajmachi). ചരിത്രം ഒരുപാട് പറയാനുള്ള 2 ഫോർട്ട്. ബ്രിട്ടീഷ് പടത്തല...

ലോണാവാലയിൽനിന്നും 12KM ദുരെ ഒരു ഗ്രാമം "ഉദ്ധെവടി" (രാജ്മാച്ചി - Rajmachi). ചരിത്രം ഒരുപാട് പറയാനുള്ള 2 ഫോർട്ട്.

ബ്രിട്ടീഷ് പടത്തലവന്മാർ മറാഠി എന്നാ മഹാ സാബ്രാജ്യത്തിനു മുന്നിൽ മുട്ടുമടക്കിയ കഥകൾ ( The First Anglo-Maratha War 1775–1782 ) ഇന്ത്യയിലെ 10 trekking Point കളില്‍ ഒന്നാണ് Rajmachi Fort. ഉദ്ധെവടി എന്നാ സഹ്യാദ്രി മലനിരകളുടെ മുകളിൽ അതിമനോഹരമായി പണിഞ്ഞ 2 കോട്ടകളാണ്ശ്രി വാർദ്ധൻഫോർട്ടും മനോരഞ്ജൻ ഫോർട്ടും (Rajmachi) .
17 നൂറ്റാണ്ടില്‍ പണി കഴിപ്പിച്ചു എന്നാണ് വിശ്വാസം ഛത്രപതി ശിവാജി മഹാരാജ് കോട്ടയുടെ അവകാശി.


ഇത്രയൊക്കെ കഥകൾ ഉണ്ടെങ്കിലും 1977ലാണ് RAJMACHI കുറിച്ച് പുറം ലോകം അറിഞ്ഞുതുടങ്ങുന്നത്. വലിയ പർവത നിരകളാൽ അധികമാരും അത്ര പെട്ടന്ന് ശ്രദിക്കപ്പെടില്ല. യുദ്ധകാലത്ത ഭക്ഷണാ സാധനങ്ങളും യുദ്ധസംഗ്രഹികൾ ഉളിച്ചു വെക്കാനുമാണ് കോട്ട പ്രധാനമായും പണി കഴിപ്പിച്ചത്. ബുദ്ധന്മാരുടെ കേവ്സ് ഒരുപാട്‌ ഉള്ള ഒരു സ്ഥലമാണ് മഹാരാഷ്ട്ര അതിനോട് സാമ്യമുള്ള ഒരു വലിയ ഹാൾ ഈ ഫോർട്ടിനകത്തു കാണാം.
ഏറ്റവും പൂരാതനമായ ശിവന്റെ അമ്പലവും വലിയ തടാകവുമൊക്കെ രാജ്മാച്ചിയുടെ കാഴചയെ കുളിരണിയിപ്പിക്കും. മഴക്കാലമാണ് ഇവിടെ കൂടുതൽ സഞ്ചാരികൾ വരാറുള്ളത്. ചുറ്റുമുള്ള മലനിരകളിൽനിന്നുo വെള്ളച്ചാട്ടങ്ങൾ ഒരു മനോഹരമായ കാഴ്ചയാണ്..(june-Aug)
 
ഫോർട്ടിന്റെ താഴത്തു ചെറിയ ഒരു തട്ടുകടയുണ്ട് "ആനന്ദാ" എന്ന് പേരുള്ളയാളാണ് നടത്തുന്നത് അവർ പറഞ്ഞ അറിവിൽ രാജ്മാച്ചിയിൽ 23 വീടുകൾ മാത്രമേ ഉള്ളു !!! ഇലക്ട്രിക്ക് കണക്ഷൻ ഇല്ലാതവീടുകളാണ് എല്ലാം, സോളാർ പാനലുകളാണ് ഉപയോഗിക്കുന്നത്, സ്കൂളോ, ആശുപത്രിയോ, സർക്കാർ ഓഫീസുകളൊന്നും രാജ്മാച്ചിയിൽ ഇല്ലാ. മഴകാലമായാൽ വളരെ കഷ്ടപ്പാടാണെന്നും ആനന്ദാ പറഞ്ഞു.
ഫോർട്ടിലേക്കു പോകാൻ ഇപ്പോ പടികൾ പണികഴിപ്പിച്ചുണ്ട് മുകളിലെത്തിയാൽ പൂർണമായും തകർന്ന പ്രധാന കവാടത്തിന്റെ അവശിഷ്ട്ടങ്ങൾ കാണാം. സത്യത്തിൽ രാജ്മാച്ചിയുടെ മുകളിൽനിന്നും കാണുന്ന കാഴ്ച പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. ചുറ്റും മലനിരകൾ, താഴെ കാടിന്റെ മനോഹാരിതാ. 
ഒരു രക്ഷയുമില്ലാത്ത വ്യൂ...
 കോട്ട പണിഞ്ഞതിനേക്കാൾ ഏറെ എങ്ങനെ ഒരു സ്ഥലം കണ്ടുപിടിക്കാൻ പണിപെട്ടുകാണുമെന്നു അറിയാതെ ഓർത്തുപോകും ...

അപ്പൊ എന്താ ചീവീടുകൾ ഉറങ്ങാത്ത ഫോർട്ടെന്നല്ലേ ഓർക്കുന്നത് ???
ആനന്ദാ തമാശയിൽ പറഞ്ഞതാണ്...
"ഇവിടെ ജനങ്ങളെക്കാൾ അതികം ചീവിടുകളാണ് ഇവിടെ എത്രയും ശബ്ദം ഉണ്ടാകുന്നത് അതിന്റെ ശബ്ദം കാരണം ഇവിടെ ഞങ്ങൾ താമസിക്കുന്നത് അറിയാറില്ല പുറത്താരും" ചെറിയ വേദനയോടെ കേട്ടെങ്കിലും സത്യമാണ് ഇവിടെ എത്തിച്ചേരുന്നവർക്കറിയാം ഇവിടെ ചീവിടുകൾക്കുറക്കമില്ല എന്ന്.

Written By: Sujeesh PV

PHOTO GALLERY: RAJMACHI FORT



ചീവീടുകൾ ഉറങ്ങാത്ത ഫോർട്ട് | Rajmachi Fort Maharashtra

ത്രസിപ്പിക്കും ഹരിഹര്‍ ഫോര്‍ട്ട്‌ (Harihar Fort) മണാലി (Manali)  മാത്രമല്ല ഇന്ത്യയിൽ കാണാൻ അതിനേക്കാൾ ഭംഗിയുള്ള സ്ഥലങ്ങളുണ്ട്.  ട്രെക്കിങ്ങി...

ത്രസിപ്പിക്കും ഹരിഹര്‍ ഫോര്‍ട്ട്‌ (Harihar Fort)

മണാലി (Manali) മാത്രമല്ല ഇന്ത്യയിൽ കാണാൻ അതിനേക്കാൾ ഭംഗിയുള്ള സ്ഥലങ്ങളുണ്ട്. ട്രെക്കിങ്ങിന് (Trekking) താല്പര്യമുള്ള സഞ്ചാരികളെ ത്രസിപ്പിക്കും ഹരിഹർ ഫോർട്ട് (Harihar Fort).


1500 രൂപയുണ്ടാകിൽ മഹാരാഷ്ട്രയിലെ (Maharashtra) ഈ കോട്ടയിൽ പോയിവരാം.

സ്ഥലത്തെ പറ്റിയോ മറ്റോ ഒരറിവുകളും എനിക്ക് ഇല്ലായിരുന്നു. അകെ കിട്ടിയത്  വാട്സപ്പ് വഴി പ്രചരിച്ച രണ്ടു വീഡിയോ മാത്രം. ഒറ്റയ്ക്കു പ്ലാൻ ചെയ്ത യാത്രയിൽ ഒരു സുഹൃത് കൂടി വരാൻ താല്പര്യം പറഞ്ഞു. അങ്ങനെ ഞാൻ ഞങ്ങൾ ആയി.

ഓഗസ്റ്റ് 30 വൈകിട് 5 മണിക്കുള്ള കൊച്ചുവേളി ഭാവനഗർ എക്സ്പ്രെസ്സിൽ കായംകുളത്തു (Kayamkulam) നിന്നും ആണ് യാത്ര ലക്ഷ്യം മുംബൈയ്ക് തെക്കും കൊങ്കൺ റയിൽവേയുടെ അവസാന സ്റ്റോപ്പും ആയ പൻവേൽ (Panvel Railway Station) ആയിരുന്നു. 360 രൂപയാണ് ടിക്കറ്റ് ചാർജ്. മഴക്കാലം ആയോണ്ട് കൊങ്കൺ (Konkan) വഴിയുള്ള യാത്ര മനോഹരം ആയിരുന്നു നെൽപ്പാടങ്ങളും പച്ച കുന്നുകളും തുരങ്ങളിലൂടെയും ഉള്ള യാത്ര നല്ലപോലെ ആസ്വദിച്ചു.

33 മണിക്കൂർ നീണ്ട യാത്ര ശനി വെളുപ്പിനെ 3 മണിക് പൻവേൽ എത്തി. നാസികിലെക് നേരിട് ട്രെയിൻ ഇല്ലാത്തോണ്ട് കല്യാൺ ചെന്നിട് വേണം പോകാൻ. ഇനി 4.30 ലോക്കൽ ട്രെയിൻ സർവീസ് തുടങ്ങു ചെറുതായി ഒന്ന് ഉറങ്ങാനും പറ്റി.
20 രൂപ ടിക്കറ്റ് എടുത്തു താനെ (Thane) ഇറങ്ങി അവിടെ നിന്നും കല്യാണിലെക് (Kalyan). കല്യാൺ നിന്നും നാസികിലേക് (Nasik) 75 രൂപയാണ് ടിക്കറ്റ്. മഹാരാഷ്ട്രയിൽ പല സ്ഥലങ്ങളിലും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കാരണം ചില ട്രെയിനുകൾ റദ്ധാക്കി. വന്ന ട്രെയിനിലോ വാഗൺ ട്രാജഡിയും.

ട്രെയിനിൽ വെച്ച് പരിചയപ്പെട്ട ഒരാൾ പറഞ്ഞു ഇഗത്പുരി (Igadpuri) എന്ന സ്റ്റോപ്പിൽ ഇറങ്ങിയാൽ ഹരിഹറിലേക് (Harihar)  ബസ് കിട്ടുമെന്ന് ട്രയിനിലെ തിരക് കാരണം ഞങ്ങൾ ഇഗത്പുരി ഇറങ്ങി .

ഇഗത്പുരി ഇറങ്ങി 40 km ഉണ്ട് ഹരിഹർ ഫോർട്ടിലേക് (Harihar Fort). പക്ഷെ ആർക്കും ഹരിഹർ ഫോർട്ട് അറിയില്ല. കയ്യിലുള്ള ഫോട്ടോ കാണിച്ചപ്പോൾ ആണ് പലർക്കും സ്ഥലം മനസിലായത്. നിർഗുടപാട (Nirgudapada) എന്നാണ് ആ ഗ്രാമത്തിന്റെ പേര്. എപ്പോഴും ബസ് സർവീസ് ഒന്നുമില്ല അങ്ങോട്ടു ഉച്ചയ്ക്കു 1 മണിക്കുള്ള ബസിൽ കയറി 51 രൂപയാണ് ബസ് ചാർജ്. പൊട്ടിപൊളിഞ്ഞ റോഡിലൂടെ പതിയെ ബസ് നീങ്ങി തുടങ്ങി. മഴയാണ് ഞങ്ങളെ വരവേറ്റത് 40 KM യാത്ര ഒരുപാട് കാഴ്ചകൾ നിറഞ്ഞതാണ് വരണ്ടുണങ്ങിയ വടക്കേന്ത്യൻ ഗ്രാമങ്ങൾ അല്ല നല്ല പച്ചപ്പണിഞ്ഞ നെൽവയലുകൾ ആണ് .

നിര്ഗുടപാടയിൽ ഇറങ്ങാൻ ഞങ്ങൾ രണ്ടുപേർ മാത്രം ദൂര കാണുന്ന ഒരു മല ചൂണ്ടി കാണിച്ചു ഒരു വയോധികൻ പറഞ്ഞു അതാണ് ഹരിഹർ ഫോർട്ട് എന്ന് . അകെ കിളി പോയി 8 km മുകളിൽ ഉണ്ട് മലകയറ്റം സമയവും ഇല്ല സന്ധ്യയ്ക് മുൻപ് വന്നില്ലേൽ ബസ് കിട്ടില്ല ഒരു ലോഡ്ജ് പോലും ഇല്ലാത്ത സ്ഥലം. എന്തായാലും കയറാൻ തീരുമാനിച്ചു.

വഴിയെന്ന് പറയാൻ ഒന്നുമില്ല ചെറിയ ഒരു പേടി ആദ്യം തോന്നി. കുറച്ചു ചെന്നപ്പോൾ ഒന്ന് വഴിതെറ്റി (വലിയ വഴിയിൽ നിന്നും ഇടുങ്ങിയ വഴിയിലേക്കു പ്രേവേശിക്കരുത്, അനുഭവം) സമയനഷ്ടവും ഉണ്ടായി വീണ്ടും മുകളിലോട്ടു ചെല്ലുമ്പോൾ കോട്ടയുടെ കവാടം കണ്ടു തുടങ്ങും . പടികൾ തുടങ്ങുന്നതിനു മുൻപ് വരെ പേടിക്കേണ്ട കാര്യം ഇല്ല .

ഇനിയുള്ള 117 പടികൾ 80% ചരുവിൽ തെറ്റൽ ഉള്ള പടികൾ കാറ്റും, മൂടല്മഞ്ഞു മാത്രം മാറി നിന്നു സമയം വൈകിട് 5 മണി ആകാറായി. കാലുകൾക്കു ഒരു വിറയൽ ഓരോപാടിയും സമയം എടുത്തു കയറി. മുകളിൽ ചെന്നപ്പോഴാണ് ശ്വാസം നേരെ വീണത്. 

ആദ്യ കവാടം കഴിഞ്ഞാൽ വീണ്ടും കുറെ പടികൾ. ഞങ്ങൾ കയറിയതിന്റെ എതിർ വഴിയിലൂടെ ചിലർ അവിടെ അപ്പോൾ വന്നിരുന്നു. നല്ല ഒരു കാഴ്ചയാണ് മുകളിൽ ചെന്നാൽ വിശാലമായ ഒരു കുന്നിൻ പുറവും പാറയിൽ കൊത്തിയ രണ്ടു കുളങ്ങളും.

കയറുന്നതിനേക്കാൾ ശ്രമകരം ആയിരുന്നു ഇറങ്ങാൻ. കാറ്റായിരുന്നു വിഷയം ഇരുന്നു വരെ പടികൾ ഇറങ്ങേണ്ടി വന്നു. പടികൾ ഇറങ്ങി കഴിഞ്ഞു ഒരു ഓട്ടം ആയിരുന്നു റോഡിൽ എത്തിപ്പെടാൻ ചെന്നപ്പോളൊ ഇനി അവിടെ നിന്നും വണ്ടി ഇല്ലന്ന് 20km അപ്പുറത്തുള്ള വന്നതിനു ഓപ്പോസിറ്റ് സൈഡ് ഉള്ള ട്രിമ്പക് വഴി പോയാൽ ഹൈവേ എത്താം എന്ന്. അകെ അവിടെ ഉണ്ടായിരുന്നത് കുറച്ചു ചെറുപ്പക്കാർ .ഒരു വണ്ടിയുടെ വെട്ടം കണ്ടു കൈകാണിച്ചു ഭാഗ്യം ഒരു മറാത്തി ലോറി (നമ്മുടെ പാണ്ടി ലോറി) വണ്ടി നിർത്തി അതിനകത്തു ഡ്രൈവർ ഉൾപ്പെടെ 4 പേർ പച്ചപ്പുൽ ആണ് വണ്ടിയിൽ ഏതോ ഫാംലേക് ഉള്ളതാ. ഇനിയുള്ള യാത്ര ത്രിമ്പകേശ്വർ കാട് വഴി (Trimbakeshwar Forest). ഞങ്ങളുടെ യാത്രയിൽ കണ്ടുമുട്ടിയ ആദ്യ ദൈവം ആ പുള്ളി ആരുന്നു ഞങ്ങളെ നാസിക്കിലേക്ക് വണ്ടികിട്ടുന്ന സ്ഥലം വരെ എത്തിച്ചു.

യാധവ കാലഘട്ടത്തിലാണ് ഹരിഹർ കോട്ട (Harihar Fort) പണിതത്. 1636-ൽ ഷാഹാരി രാജ ഭോജേലിനൊപ്പം ഖാൻസാമം, മറ്റു പൂന കോട്ടകളും സഹിതം കീഴടക്കി. 1818 ൽ ബ്രിട്ടീഷ് സൈന്യം കോട്ട പിടിച്ചടക്കി.

Route- Kayamkulam - Panvel - Kalyan - Nasik - Nirgudapada (Train & Bus)
Traval charge one person(one side) - ₹506/-

Witten By: Sreelal R Blal

Image Gallary - :

Trek to Harihar fort situated in Nashik (Maharashtra)

















Bekal Fort  ( ബേക്കല് കോട്ട ), is the largest fort in  Kerala , situated at  Kasaragod district ,  North Kerala  and it is 67 km from  Man...

Bekal Fort (ബേക്കല് കോട്ട), is the largest fort in Kerala, situated at Kasaragod district, North Kerala and it is 67 km from Mangalore spreading over 40 acres (160,000 m2). Some important features of this fort are the water-tank with its flight of steps, the tunnel opening towards the south, the magazine for keeping ammunition and the broad steps leading to the Observation Tower, which is a rarity. From there one has an ample view of towns in the vicinity like Kanhangad, Pallikkara, Bekal, Kottikkulam, and Uduma. The nearest railway stations are Bekal Fort, Kotikulam, Kanhangad, and Kasargod. This observation center had strategic significance in discovering even the smallest movements of the enemy and ensuring the safety of the Fort.



The historic Bekal Fort- built in 17th century - offers a superb view of the Arabian Sea from its tall observation towers
Near the fort is an old mosque said to have been built by the valiant Tipu Sultan of Mysore. Built by the rulers of the ancient Kadampa dynasty, the fort changed hands over the years to the Kolathiri Rajas, the Vijayanagar Empire, Tipu Sultan and finally, the British East India Company.