തേക്കിന്‍ കാടുകളാല്‍ ഇരുട്ട് മൂടി
ചുറ്റും പച്ചപ്പുനിറഞ്ഞ റെയ്ല്‍വെ സ്റ്റേഷനിലേക്കാണ് ചെന്നിറങ്ങിയത്. ആകാശം
മുട്ടി നില്‍ക്കുന്ന തേക്കുമരങ്ങള്‍. കേരളത്തിലെ ഏറ്റവും മനോഹരമായ
തീവണ്ടിപ്പാതയിലൂടെ പ്രകൃതിയുടെ മനോഹരദൃശ്യങ്ങള്‍ കണ്ടുകൊണ്ടായിരുന്നു
നിലമ്പൂര്‍ കാടുകളിലേക്ക് യാത്ര ആരംഭിച്ചത്. തീവണ്ടിയുടെ ജാലകത്തിലൂടെ
മിന്നിമറഞ്ഞതിനുമപ്പുറം കാഴ്ചയുടെ കാണാസ്വര്‍ഗങ്ങള്‍ തീര്‍ക്കുകയായിരുന്നു
നിലമ്പൂര്‍ കാടുകള്‍.
മഴക്കാടുകള്‍, വെള്ളച്ചാട്ടങ്ങള്‍.
അപൂര്‍വ്വതകളുടെ സൗന്ദര്യമാകുന്നു ഓരോ കാഴ്ച്ചകളും. ഇതുകൊണ്ടൊന്നും
അവസാനിക്കുന്നില്ല. പ്രാചീനകാല ആദിമനിവാസികളായ ചോല നായ്ക്കര്‍,
രാജഭരണത്തിന്‍റെ ഓര്‍മകള്‍ക്ക് ഇന്നും ജീവന്‍ നല്‍കിക്കൊണ്ട് തലയുയര്‍ത്തി
നില്‍ക്കുന്ന നിലമ്പൂര്‍ കോവിലകം, തേക്കു മ്യൂസിയം, കണ്‍കുളിരുന്ന
വെള്ളച്ചാട്ടങ്ങള്‍. പ്രകൃതി സ്വയം നെയ്തെടുത്ത പച്ചപ്പിന്‍റെ
സ്വാഭാവികതയാണീ ഭൂമിക മുഴുവനും.
കാടിന്‍റെ വിശാലതക്കും പക്ഷികളുടെ
നിലക്കാത്ത സംഗീതത്തിനുമൊപ്പം ഇരുമ്പ് പാലത്തിനുതാഴെ ഇരുവശങ്ങളിലുമുള്ള
ഇലകളെയും പൂക്കളെയും നിരന്തരം കുതിര്‍ത്തൊഴുകുന്നു. ചോലകള്‍ നിലമ്പൂര്‍
കാടിനെ എന്നും ചലിപ്പിച്ചുകൊണ്ടേയിരിക്കുന്നത് ചെറിയൊരിരമ്പത്തോടെ
ഒഴുകിയിറങ്ങുന്ന ഈ ചോലകളാണ്. മലപ്പുറം ജില്ലയുടെ കിഴക്കെ അറ്റത്തുള്ള ഒരു
ചെറിയ പട്ടണം. പച്ചപ്പില്‍ പൊതിഞ്ഞുകിടക്കുന്ന വനനിബിഡമായ പ്രദേശം.
തേക്ക്, ഈട്ടി, തുടങ്ങി വിലപിടിപ്പുള്ള നിരവധി വൃക്ഷങ്ങള്‍
തിങ്ങിനിറഞ്ഞുനില്‍ക്കുന്ന സുന്ദരമായ ദൃശ്യങ്ങളാല്‍ യാത്രികരെ എപ്പോഴും ഈ
നാട് വരവേല്‍ക്കുന്നു. ചരിത്രശേഷിപ്പുകളുടെ മങ്ങാത്ത
ഓര്‍മക്കാഴ്ച്ചകള്‍. കൂടുതല്‍ അറിയും തോറും നിലമ്പൂര്‍ കാഴ്ച്ചകള്‍ക്ക്
മാധുര്യമേറുകയാണ്.
കണ്ണഞ്ചിപ്പിക്കുന്ന വൃക്ഷലതാദികള്‍
കണ്ണിനെന്നപോലെ മനസിനും അനുഭൂതിയാണ്. കേരള തമിഴ്നാട് അതിര്‍ത്തിയില്‍
സ്ഥിതിചെയ്യുന്ന ഏലംബാല മലനിരകളില്‍ നിന്നുത്ഭവിക്കുന്ന
വെള്ളച്ചാട്ടത്തിന്‍റെ ഒഴുക്കില്‍ എന്നും നനഞ്ഞുലയുന്ന കാടുകളില്‍ കരടിയും
കടുവയും നീലകുരങ്ങുകളും മാനും. കേരളത്തില്‍ നിരവധി വിനോദ സഞ്ചാര
കേന്ദ്രങ്ങളുണ്ട്. എന്നാല്‍ നിലമ്പൂരിനെകുറിച്ച് പറയുമ്പോള്‍ അതൊരു
പ്രമുഖ വിനോദ സഞ്ചാര കേന്ദ്രം എന്ന പേരിലായിരുന്നില്ല പലപ്പോഴും
അറിയപ്പെട്ടിരുന്നത്. ഫര്‍ണ്ണീച്ചറുകള്‍ നിര്‍മിക്കാന്‍ തേക്കിന്‍
തടികള്‍ക്കായ് ആളുകള്‍ തിരഞ്ഞെടുക്കുന്ന സ്ഥലം എന്നതൊഴിച്ചാല്‍ പറയത്തക്ക
വിശേഷണങ്ങളൊന്നും ആരും നിലമ്പൂരിനെകുറിച്ച് പറഞ്ഞില്ല. എന്നാല്‍
പ്രകൃതിരമണീയമായ നിലമ്പൂരിന്‍റെ ഹൃദയമായ പച്ചപ്പുനിറഞ്ഞ വനമേഖലകള്‍
കാണുന്നതോടു കൂടി പ്രദേശത്തെ സംബന്ധിച്ച ധാരണകളെല്ലാം മാറിമറിയും.
വന്യമൃഗങ്ങള്‍, പക്ഷിക്കൂട്ടങ്ങള്‍... സഞ്ചാരികള്‍ക്ക് അപ്രതീക്ഷിതമായ
വിഭവങ്ങള്‍ സമ്മാനിക്കുന്ന ചാലിയാറിന്‍റെ തീരത്തെ മനോഹരമായ പ്രദേശം.
നിലമ്പൂര്‍ ടൗണില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെയുള്ള തേക്കിന്‍
തോട്ടമായ കോണോലി പ്ലോട്ട് തന്നെയാണ് ഇതില്‍ ഏറ്റവും പ്രധാനം. ലോകത്തെ
ഏറ്റവും പഴയ തേക്കിന്‍ തോട്ടം സ്ഥിതി ചെയ്യുന്ന ഇവിടെ ലോകത്തെ ഏറ്റവും
പ്രായമേറിയ തേക്കുമുണ്ട്. രാജ്യത്തെ ആദ്യ തേക്ക് മ്യൂസിയം
ആസ്വാദനത്തിനപ്പുറം ചരിത്രപരവും, സാംസ്കാരികവും, ശാസ്ത്രീയവും,
സൗന്ദര്യശാസ്ത്രപരവുമായ വിവരങ്ങള്‍ നാടിനാകെ സംഭാവനചെയ്യുന്നു. നിലമ്പൂര്‍
തേക്കിന്‍റെ പ്രശസ്തി കടല്‍കടന്നും നാളുകയായിരിക്കുന്നു.
പ്രകൃതി
അണിയിച്ചോരുക്കിയ അത്ഭുതകരമായ മനോഹാരിത. കൃത്രിമമായി
നിര്‍മ്മിക്കപ്പെട്ടതെന്ന് തോന്നുന്ന അടക്കത്തോടെ ഓരോ കാഴ്ച്ചകളും
ചിത്രകലയുടെ ഭാവാത്മകതയേക്കാള്‍ സുന്ദരം. ആട്യന്‍പാറ വെള്ളച്ചാട്ടമാണ്
മറ്റൊന്ന്. കുറുംപലങ്ങോട് ഗ്രാമത്തിലെ ആട്യന്‍പാറ വെള്ളച്ചാട്ടവും
സമീപത്തെ, തടികളാല്‍ തീര്‍ത്ത സങ്കേതങ്ങളും ഇവിടുത്തെ പ്രത്യേകതയാണ്.
ഓരോന്നും ഒന്നിനൊന്ന് പുതുമ നല്‍കുന്ന കാഴ്ച്ചകള്‍. എന്നാല്‍ നിലമ്പൂര്‍
പട്ടണത്തിന്‍റെ പൂമുഖം അത്യന്തം സുന്ദരമാക്കുന്നത് ഇതുമാത്രം
കൊണ്ടായിരുന്നില്ല. അവര്‍ണ്ണീനയമായ സൗന്ദര്യം വിളിച്ചോതുന്ന ഏക്കറുകള്‍
നീണ്ടുകിടക്കുന്ന നെടുങ്കയം വനം.
ആനയും കടുവയുമടക്കമുള്ള
വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്നും യാത്രികരെ സംരക്ഷിക്കാന്‍ വനപാലകര്‍
ഇവിടെ എപ്പോഴുമുണ്ട്. ടൗണില്‍ നിന്നും ഒരു മണിക്കൂര്‍ യാത്ര ചെയ്താല്‍
കരുളായിയിലെത്താം. അവിടെ നിന്നും ഓട്ടോമാര്‍ഗ്ഗം നെടുങ്കയത്തേക്കുള്ള
യാത്ര. മഴമേഘങ്ങള്‍ ഭൂമിയെ നനയിക്കാന്‍ ആകാംക്ഷയോടെ കാത്തുനില്‍ക്കുന്ന
പോലെ ഏപ്പോഴും ഇവിടം മൂടിക്കെട്ടിയിരിക്കുന്നു. പോകുന്ന വഴികളാകെ
ആള്‍പാര്‍പ്പുള്ള ഇടങ്ങള്‍. നെടുങ്കയം കാട്ടിലേക്കുള്ള അതിര്‍ത്തി വരെ
നീളുന്നു അത്. ഇരുപത് രൂപ ടിക്കറ്റെടുത്ത് വനത്തിനകത്തേക്കെത്തുമ്പോള്‍
കാഴ്ച്ചകളാകെ മാറും. വനാതിര്‍ത്തിക്കടുത്ത് വരെ ആനയിറങ്ങും. അതിനാല്‍ നാല്
മണിക്ക് ശേഷം പ്രവേശനം നിരോധിച്ചിരിക്കുകയാണ്.
കാഴ്ച്ചക്കാര്‍ക്കൊപ്പം ഗവേഷകരുടേയും ഇഷ്ടപ്രദേശമായി നിലമ്പൂര്‍ മാറിയതും ഈ
മനോഹാരിതയിലെ അപൂര്‍വ്വതകള്‍കൊണ്ടുതന്നെ. പ്രകൃതിശാസ്ത്രജ്ഞരും
ബോട്ടണിസ്റ്റുകളും തങ്ങളുടെ ഗവേഷണ പദ്ധതികള്‍ക്കുവേണ്ടിയും എപ്പോഴും
ഇവിടെ എത്തുന്നു.
കാടിനുള്ളില്‍ ആദിവാസി കോളനിയും വിദ്യാലയവും
കളിസ്ഥലവും. നിലമ്പൂരിലേക്കുള്ള ട്രെയിന്‍ യാത്ര തന്നെ ഒരനുഭവമാണ്.
നിര്‍മാണത്തിലെ സര്‍ഗാത്മകത സ്റ്റേഷനുകളിലും കാണാം. കാടിന്‍റെ
സൗന്ദര്യത്തിന് ദോഷം വരാതെയാണ് ഓരോ സ്റ്റേഷനും സായിപ്പന്‍മാര്‍
പണിഞ്ഞിരിക്കുന്നത്. ആല്‍മരങ്ങളില്‍ നിന്നും താഴെ വരെയെത്തുന്ന
വള്ളിപ്പടര്‍പ്പുകള്‍. ഓരോ സ്റ്റേഷന്‍റയും ഇരുവശങ്ങളിലായി മഴക്കാടുകള്‍.
നിലമ്പൂര്‍റോഡ് സ്റ്റേഷന്‍റെ മോടി ഒന്നുവേറെതന്നെ.
തടികൊണ്ടുപോകുന്നതിനു വേണ്ടി ബ്രിട്ടീഷുകാര്‍ നിര്‍മിച്ച പാത ഇപ്പോള്‍
അതിമനോഹരമായ കാഴ്ച്ചകള്‍ക്ക് വഴിമാറുക യാണ്.
0 comments: