ആയിരക്കണക്കിന് കിലോമീറ്റര്‍ താണ്ടി ലെഹ് - ലഡാക്കിലേയ്ക്ക് (Leh - Ladakh) ഒരു ബുള്ളറ്റ് യാത്ര ആരും കൊതിച്ചു പോകും.
നീലകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന സിനിമയിലേതു പോലെ പല ഗ്രാമങ്ങള്‍
താണ്ടി, നഗരങ്ങള്‍ താണ്ടി, പല ഭാഷകളെ, പല സംസ്‌കാരങ്ങളെ തൊട്ടറിഞ്ഞ്
ബുള്ളറ്റ് യാത്രയില്‍, മനോഹരമായ ഈ ഫോട്ടോസ് ക്യാമറയിൽ പകർത്തിയത്
Harvarinder Singh എന്ന സഞ്ചാരി ആയ പ്രശസ്തമായ ഫോട്ടോഗ്രാഫർ ആണ്.
ലേ- ബൈക്ക് യാത്രാ സഹായി.
വര്‍ഷത്തില്‍ ആറുമാസം മാത്രം തുറക്കുന്ന പാതയാണ് ലേ-മനാലി റോഡ് (Leh - Manali Road).
പ്രധാനമായും ആര്‍മിയാണ് ഈ റോഡ് ഉപയോഗിക്കുന്നത്. ചില നിര്‍ദേശങ്ങള്‍
തരാന്‍ ആഗ്രഹിക്കുന്നു.
- മേയ് മുതല്‍ ഒക്ടോബര്‍ വരെയാണ് സാധാരണ ഈ റോഡ് യാത്രായോഗ്യമാവുന്നത്. അല്ലാത്ത സമയങ്ങളില്‍ മഞ്ഞു മൂടി ബ്ലോക്ക് ആകും. അതായത് കൃത്യമായ ഒരു ദിവസ്സം ഇല്ല.
- കേരളത്തില്‍ നിന്ന് ബൈക്ക് ഓടിച്ചു പോകുന്നവര്‍ ബംഗ്ലൂര്‍ - ഹൈദരാബാദ് - നാഗ്പൂര്‍ - ജാന്‍സി - ആഗ്ര - ഡല്‍ഹി ചണ്ഡിഗഡ - മനാലി വഴിയോ അല്ലെങ്കില്‍ ചണ്ഡിഗടു - ജമ്മു - ശ്രീനഗര്‍ - കാര്‍ഗില്‍ - ലേ വഴിയോ തിരഞ്ഞെടുക്കാം.
- ട്രെയിന്‍ വഴി കൊണ്ട് പോകുന്നവര്‍ ഡല്‍ഹിയിലോ ചണ്ഡിഗഡോ എത്തിച്ചു മുകളില്‍ പറഞ്ഞിരിക്കുന്ന വഴിയെ പോകാം. ട്രെയിന്‍വഴി കൊണ്ട് പോകുന്നവര്‍ ചണ്ഡിഗട് പോവുന്നത് സമയം ലാഭിക്കം.
- ട്രെയിനില്‍ ബൈക്ക് കയറ്റിവിട്ടു എന്നുറപ്പിക്കാന്‍ അതിനടുത്ത ട്രെയിന്‍ റിസര്‍വ് ചെയ്യുകയാണ് നല്ലത്. ഡല്‍ഹി വരെ കുറഞ്ഞത് മൂവായിരം രൂപ ചാര്‍ജും, പോര്ട്ടര്‍മര്‍ക്കുള്ള കൈമടക്കും വേറെ വരും. RC നിര്‍ബന്ധമില്ലെങ്കിലും ഉണ്ടാവുന്നത് നല്ലതാണു. ചാക്ക്, കാര്‍ഡ് ബോര്‍ഡ് എന്നിവ കൊണ്ട് പൊതിയുന്ന ബൈക്കില്‍ പെട്രോള്‍ ഉണ്ടാവാന്‍ പാടില്ല.
- കേരളത്തില്‍ നിന്നും കേരള എക്സ്പ്രസും, നിസാമുധീനും ദിവസേന ഡല്‍ഹി സര്‍വിസ് ഉണ്ട്. ചണ്ഡിഗഡിലേക്ക് സമ്പര്‍ക്രാന്തി ആഴ്ചയിലും.
- മനാലി വഴി പോകാന്‍ ഇപ്പോള്‍ പെര്‍മിഷന്‍ എടുക്കണം. അത് മനാലി ഇന്ഫെര്‍മേശന്‍ സെന്ററില്‍ (DC ഓഫീസ്) രാവിലെ പുറപെട്ടാല്‍ സര്‍ച്ച്ചുവില്‍ തങ്ങാം. അല്ലെങ്കില്‍ ജിസ്പയിലോ കില്ലോങ്ങിലോ.
- മനാലി കഴിഞ്ഞാല്‍ താണ്ടി എന്ന് പറയുന്ന സ്ഥലത്തു നിന്ന് പെട്രോള്‍ അടിക്കുകയും. കയ്യിലെ കാനില്‍ നിറക്കുകയും ചെയ്യുക. കാരണം താണ്ടി കഴിഞ്ഞാല്‍ പിന്നെ ലേ അടുത്തു മാത്രമേ പെട്രോള്‍ കിട്ടൂ. കാന്‍ കട്ടിയുള്ളതു വാങ്ങാന്‍ ശ്രമിക്കുക. സാധാരണ രണ്ടു ദിവസ്സമാണ് മനാലി - ലേ യാത്രക്കെടുക്കുക. കഴിയുന്നതും രാത്രി യാത്രചെയ്യാതിരിക്കുക. കാരണം കാഴ്ചകള്‍ തന്നെയാണ് ഈ യാത്രയുടെ പ്രത്യേഗത.
- AMS ബാധിക്കതിര്‍ക്കാന്‍ ധാരാളം വെള്ളം കുടിക്കുക. ടാബ്ല്ട്സ് കഴിക്കുക.
- പാങ്ങോങ്ങ് തടാകം കാണാന്‍ പോവുന്നെണ്ടിക്ല്‍ ഉപഷി കഴിഞ്ഞുള്ള കരു എന്ന സ്ഥലത്ത് തങ്ങുക. കരുവില്‍ നിന്നും ലേ 40 കിലോമീറ്റര്‍ അകലത്തിലാണ്. കരുവില്‍ നിന്നാണ് പാങ്ങോങ്ങിലെക് പോവുക. ചില സമയങ്ങളില്‍ ഇവിടെ പോവാന്‍ സ്പെഷല്‍ പെര്‍മിഷന്‍ വേണം. കഴിഞ്ഞ ജൂണില്‍ വേണ്ടി വന്നില്ല.
- വളരെ ചിന്തിച്ചു പ്ലാന്‍ ചെയ്തു മാത്രം യാത്രക്ക് തയ്യാറാവുക. യാത്രാവിവരണങ്ങളുടെ അത്ര സുന്ദരമാവില്ല യാത്ര. കഴിയുന്നതും ഒരു ബൈക്കില്‍ ഒരാള്‍ എന്ന രീതിയില്‍ പോവുക. യാത്രക്ക് മുന്‍പ് ബൈക്ക് സര്‍വിസ് ചെയ്യുക. ചെറിയ പട്സുകള്‍ കരുതുക.
- ഓക്സിജന്‍ കുറഞ്ഞ സ്ഥലങ്ങള്‍ കുറെ ഉണ്ട്. മറ്റു അസുഖങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ യാത്ര ചെയ്യാതിരിക്കുക.
- ലഗേജ് മാക്സിമം കുറയ്ക്കുക.
- കഴിയുന്നതും ജൂണ്‍ തുടക്കത്തിലോ ആഗസ്ത് പകുതിക്കോ യാത്ര പ്ലാന്‍ ചെയ്യുക. കാരണം ജൂലെ അവാസ്സനം മഴക്ക് സാധ്യതയുണ്ട്. ഇത് മൂലം മണ്ണിടിച്ചില്‍ ഉണ്ടാകും. ഒക്ടോബര്‍ ആവുമ്പോയെക്കും മഞ്ഞുവീഴ്ചയും തുടങ്ങും. സോജിലാപാസ് (Zoji La Pass) ഡിസംബര്‍ പകുതിക്ക് അടക്കും.
- രണ്ടോ മൂന്നോ ദിവസ്സം കൂടുതല്‍ ചാര്‍ട്ട് ചെയതാല്‍ എന്തെങ്കിലും കാരണവശാല്‍ നഷ്ടപെടുന്ന സമയം മാനേജ് ചെയ്യാം.
- സമയപരിമിധിയില്ലെങ്കില്‍ നുബ്ര, പനാമിക്, സന്സ്ക്കാര്‍ തുടങ്ങിയ ഗ്രാമങ്ങള്‍ കാണുക.
ഇതെന്‍റെ മാത്രം നിര്‍ദേശമാണ്. പലര്‍ക്കും വ്യത്യസ്തമായ അനുഭവം ആയിരിക്കും
ഉണ്ടായിട്ടുണ്ടാവുക. ഡോര്‍മെട്രി, ബജറ്റ് ഹോട്ടല്‍, ടെന്റ് എന്നിവയില്‍
താമസിച്ചാല്‍ മാക്സിമം ചെലവ് കുറയ്ക്കാം.
Ultimate photography Harvinder Singh. Hats off!
0 comments: