നെല്ലിയാമ്പതിയിലേക്കുള്ള യാത്ര... പാവപ്പെട്ടവരുടെ ഊട്ടിയിലേക്കുള്ള
യാത്ര..
പാലക്കാടിന്റെ വശ്യസൗന്ദര്യം മുഴുവന്‍ പ്രകടമാക്കി, യാത്രികരെ
കടുംപച്ച വിരിയിച്ച കാട്ടുചോലകളിലേക്ക് കൂട്ടികൊണ്ട് പോവുന്ന
നെല്ലിയാമ്പതി എങ്ങനെ പാവപ്പെട്ടവന്റെ ഊട്ടിയാവും..? നെല്ലിദേവതയുടെ ഊരായ
നെല്ലിയാമ്പതിക്കാടുകളുടെ കുളിരും സൗന്ദര്യവും അനുഭവിക്കണമെങ്കില്‍ അതിനു
നെല്ലിയാമ്പതിയിലേക്ക് തന്നെ വരണം. ഊട്ടിക്ക് പകരമാവാന്‍
നെല്ലിയാമ്പതിക്കോ, നെല്ലിയാമ്പതിക്ക് പകരമാവാന്‍ ഊട്ടിക്കോ ആവില്ല.
യാത്രയുടെ ആനന്ദം രണ്ടിടങ്ങളിലും വ്യത്യസ്‌തമാണ് എന്നതു തന്നെ കാരണം.
പാലക്കാടിൻറെ മാത്രമല്ല, കേരളത്തിൻറെ മൊത്തം സൌന്ദര്യമാണ് നെല്ലിയാമ്പതി
മലനിരകൾ.
ആരെയും മോഹിപ്പിക്കുന്ന നെല്ലിയാമ്പതി പാലക്കാട് നഗരത്തില്‍
നിന്ന് 60 കിലോമീറ്റര്‍ അകലെയായി ഒരു പ്രശസ്‌തമലയും
വിനോദസഞ്ചാരകേന്ദ്രവുമാണ് നെല്ലിയാമ്പതി. ഭാരതപ്പുഴ, ചാലക്കുടിപ്പുഴ,
കാവേരിനദി എന്നിവയുടെ പ്രധാനപ്പെട്ട ജലസ്സ്രോതസ്സുകളാല്‍ സമ്പുഷ്‌ടി നേടിയ
മണ്ണ്. ജൈവആവാസ വ്യവസ്ഥയുടെ കലവറ. ശീതളമായ കാലാവസ്ഥയാണ് ഇവിടം. തേയില,
കാപ്പി തോട്ടങ്ങളാല്‍ പ്രധാന കൃഷി.
നെല്ലിയാമ്പതി പ്രദേശത്തെ ആദ്യത്തെ
പട്ടണമായ കൈകൊട്ടി നെന്‍മാറയില്‍ നിന്ന് 26 കിലോമീറ്റ്‌ര്‍ അകലെയാണ് .
കൈകൊട്ടിയില്‍ നിന്ന് 9 കിലോ മീറ്റര്‍ അകലെയുള്ള പോത്തുണ്ടി ഡാം
അടുത്തുള്ള സനെല്‍ വലയലുകളില്‍ കാര്‍ഷിക ജലസേചനത്തിന് ജലം നല്‍കുന്നു.
നെല്ലിയാമ്പതി മലയുടെ താഴ്‌വാരത്തിലാണ് ഈ അണക്കെട്ട്. ഇന്ത്യയിലെ തന്നെ
മണ്ണു കൊണ്ടുണ്ടാക്കിയ ഏറ്റവും വലിയ അണക്കെട്ടുകളിലൊന്നാണ് പോത്തുണ്ടിഡാം.
നെന്മാറ പട്ടണത്തിലേക്ക് പ്രവേശിച്ചതു് മുതല്‍ നെല്ലിയാമ്പതിയുടെ
സൌന്ദര്യം ആസ്വദിച്ച് തുടങ്ങാം മഞ്ഞ് പുതച്ചു കിടക്കുന്ന നെല്ലിയാമ്പതി
മലനിരകളുടെ ദ്യശ്യം കണ്ണിന് കുളിര്‍മയേകും എന്ന കാര്യത്തില്‍ തര്‍ക്കമില്ല
ഇവിടെ നിന്ന് 17 കി.മീറ്ററോളം മുകളിലേക്ക് ഹെയര്‍പിന്‍ വളവുകള്‍
കഴിഞ്ഞാല്‍ പിന്നെ വനം പ്രദേശമാണ്. മുകളിലേക്ക് പോകുന്തോറും തണുപ്പ്
കൂടി വരും. പോത്തുണ്ടിഡാം കഴിയുമ്പോള്‍ കാണുന്ന വനപ്രദേശത്ത് ധാരാളം
തേക്കുമരങ്ങളുണ്ട്.
നെല്ലിയാമ്പതിയിലേക്കുള്ള ഇടുങ്ങിയ വഴിയില്‍ കുരങ്ങ്,
മുള്ളന്‍ പന്നി തുടങ്ങിയ കാട്ടുമൃഗങ്ങളേയും കാണാം. ഈ ഉയരത്തില്‍ നിന്ന്
താഴെ മനോഹരമായ പോത്തുണ്ടിഡാമും നഗരദൃശ്യങ്ങളും ആസ്വദിക്കാം. കേശവപാറ,
സീതാകുണ്ട്, മിങ്കാര അണക്കെട്ട്, കൊല്ലങ്കോട് പട്ടണം ഇവയൊക്കയും
മലമുകളില്‍ നിന്ന് കാണാം. ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് സെക്യൂരിറ്റി
ഉദ്യോസ്ഥര്‍ നെല്ലിയാമ്പതിയെ കാണാന്‍ വരുന്നവര്‍ക്കും അറിയാന്‍
വരുന്നവര്‍ക്കും കാട്ടിലേക്ക് കൂട്ടു വരാറുണ്ട്. എന്നാല്‍ കാടിന്റെ
നിശബ്‌ദത സംഗീതമായി ആസ്വദിക്കുന്ന, വഴികളില്‍ തന്റെ പൂര്‍വികരുടെ
കാലടയാളങ്ങളെ പിന്തുടരുന്ന കാടിന്റെ മക്കളിലൊരാളാവും നെല്ലിയാമ്പതി
പരിചയപ്പെടുത്തി യാത്രയിലൂടെ നീളെ നമ്മെ നയിക്കുക. നെല്ലിയാമ്പതി
കാണുമ്പോള്‍ ഏതു സംശയങ്ങള്‍ക്കും അവരുടെ പക്കല്‍ ഉത്തരമുണ്ടാവും. കാടിനെ
അറിയുന്നവരെ കാടിനും അറിയാം എന്നതിനാല്‍ വഴികള്‍ തെറ്റിക്കാതെ കാടും കൂടെ
നടക്കുന്നു. കാട്ടിനുള്ളില്‍ മലകളും അരുവികളും താഴ്‌വാരങ്ങളും
കിലോമിറ്ററുകളോളം പരന്നു കിടക്കുന്നു.
യാത്രയിലുടനീളം മനോഹരമായ
താഴ്വാര കാഴ്ചകള്‍ കാണാനുളള വ്യൂ പോയന്‍റുകള്‍ ഉണ്ട് വെത്യസ്തമായ
പാലക്കാടന്‍ കാഴ്ച ഇവിടെ നിന്നും ആസ്വദിക്കാം നെല്ലിയാമ്പതി എത്തിയാല്‍
സൈലന്റ് വാലി മലനിരകളും പറമ്പികുളം നാഷണല്‍ പാര്‍ക്കും
ദൂരക്കാഴ്‌ച്ചകാളായി നമ്മെ കൊതിപ്പിച്ച് കൊണ്ടിരിക്കും. വരയാടുകളും
സിംഹവാലന്‍ കുരങ്ങുകളും അടക്കം നെല്ലിയമ്പതിയില്‍ സഞ്ചാരികളെ
വരവേല്‍ക്കാനുണ്ട്. എന്നാല്‍ ഒന്നിനെയെങ്കിലും കണ്ടു കിട്ടുക പ്രയാസം
നിറഞ്ഞ കാര്യമാണ്. അനക്കങ്ങളില്ലാതെ ഏറെ നേരം കാത്തിരുന്നാല്‍ കാട്ടിലെ
വീട്ടുകാരെ കാണാല്‍ സാധിച്ചേക്കും.
നെല്ലിയാമ്പതിയുടെ പ്രകൃതി ഭംഗിയും
കുളിരും അനുഭവിക്കാനും ആസ്വദിക്കാന്‍ ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള
മാസങ്ങളാണ് ഉചിതം. ജനുവരി മുതല്‍ മെയ് വരെ പകല്‍ തണുപ്പ് കുറഞ്ഞ
കാലവാസ്ഥയും ജൂൺ മുതല്‍ ഡിസംബര്‍ വരെ തണുപ്പ് കൂടിയ കാലവാസ്ഥയുമാണ്.
നെല്ലിയാമ്പതിയിലേക്ക് എത്തിച്ചേരാനുള്ള വഴി
ഏറ്റവും അടുത്തുള്ള വിമാനത്താവളങ്ങള്‍:
കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളം, കോയമ്പത്തൂര്‍ വിമാനത്താവളം
ഏറ്റവും
അടുത്തുള്ള റെയില്‍വേസ്റ്റേഷന്‍: പാലക്കാട്, തൃശൂര്‍
വിമാനത്താവളത്തില്‍
നിന്ന് തൃശൂരിലേയ്‌ക്ക് 30 കിലോമീറ്റര്‍ വരിക. ഇവിടെ നിന്ന്
നെന്മാറയിലേക്ക് ടാത്സി, ബസ്സ് എന്നിവ ലഭിക്കും (35 കി.മീ) പാലക്കാടു
നിന്ന് നെന്മാറയിലേക്കുള്ള ദൂരം 30 കി.മീ. നെന്മാറയില്‍ നിന്ന്
നെല്ലിയാമ്പതിയിലേക്ക് ടാക്‌സിയോ ജീപ്പോ ലഭ്യമാകും.
PHOTO GALLERY: NELLIYAMPATHY / NELLIAMPATHI
കാടിന്റെ ഇരുള്‍ നിറഞ്ഞ വശ്യത തേടി ഒരു നെല്ലിയാമ്പതി യാത്ര | NELLIYAMPATHY
0 comments: