A Journey from Calicut to Hampi അപ്രതീക്ഷിതമായ ഒരു വാഗമൺ (Wagamon) യാത്രയിലാണ് ഹംമ്പി (Hampi) ഒരു സ്യപ്നമായ് മനസിൽ കൂടിയത്.  ഒരുങ്ങി ഒരുങ്ങി...

വെള്ളപൊക്കവും ഹമ്പിയിലേക്കൊരു സ്യപ്ന യാത്രയും Hampi

A Journey from Calicut to Hampi

അപ്രതീക്ഷിതമായ ഒരു വാഗമൺ (Wagamon) യാത്രയിലാണ് ഹംമ്പി (Hampi) ഒരു സ്യപ്നമായ് മനസിൽ കൂടിയത്. 

ഒരുങ്ങി ഒരുങ്ങി ഒടുവിൽ 10ൽ നിന്നും 2 പേരായ് കുറഞ് ഒരു ഹംമ്പി യാത്ര. ഹംമ്പിയുടെ ശാസ്ത്രീയവും, ചരിത്രവും കേട്ട് മടുത്തതുകൊണ്ടും, പറയാൻ അറിയാത്തതുകൊണ്ടും അതിന് മുതിരുന്നില്ല.
Hampi-KeralaSanchari-com


നാട്ടിൽ അതികം മഴ തുടങ്ങുന്നതിന് മുന്നേ ബാഗും തൂക്കി ഇറങ്ങി. കൂടെ എന്തിനും, ഏതിനും റെഡി ആയി ചങ്ക് രാജുവും (രാജേഷ്).
രാവിലെ 9ന് കോഴിക്കോട്ടുന്നിന്നും മൈസൂറിലേക്ക് ബസിൽ. മൈസൂരുനിന്ന് വൈകിട്ട് 7ന്ന് ഹോസ്‌പോട് ലേക്ക്. പിറ്റേദിവസം കാലത്ത് 7നാണ് ഹോസ്‌പോടിൽ ട്രെയിൻ എത്തുന്നത് (ജീവിതത്തിലെ ആദ്യ ട്രെയിൻ യാത്രതന്നെ general compartment ൽ പോയതും വന്നതും. അതൊരു അനുഭവമായിരുന്നു ജീവിതത്തിൽ ഒരിക്കലും മറക്കാത്ത അനുഭവം).

Hospet Railway station ൽ നിന്നും 1km നടന്നാൽ ബസ് സ്റ്റാന്റ് കാണാം. നേരെ ഹംമ്പി ബസ് 25 മിനിറ്റ് യാത്ര. സ്വപ്നത്തിലേക്ക് അടുക്കുകയാണ്. ഹംമ്പി ബസാറിൽ (Hampi Bazar) ബസ് നിന്നു. Virupaksha temple ന്റെ മുന്നിൽ തന്നെയാണ് ഹംമ്പി ബസാർ. അമ്പലവും, ചുറ്റുപാടുമെല്ലാം കറങ്ങി നടന്ന് ഇനി എന്ത്...? (ഒരു പ്ലാനും ഇല്ലാതെ പോയവർ വേറെ എന്ത് ആലോചിക്കാനാണ്) എന്ന് ആലോചിച്ചു നിൽക്കുമ്പോളാണ് കഥാനായകൻ മുന്നിൽ വന്നു പെടുന്നത്. 

ഗൈഡാണ്... ഓട്ടോകാരനാണ്... വീരു അതാണ് പേര്...

സത്യം പറഞ്ഞാൽ ഞങ്ങളുടെ ഹംമ്പി ഗൈഡ് വീരുവായിരുന്നു. സമപ്രയക്കാരായതിനാൽ വലിയ ആശയക്കുഴപ്പങ്ങൾ ഉണ്ടായില്ല.

അന്ന് വൈകും വരെ മനസിൽ ഒരു സ്യപ്നംപോലെ കരുതിയ ഹംമ്പിയെ  (Hampi) കൺകുളിരേ കണ്ട് കറങ്ങി നടന്നു. വൈകിട്ട് വീരുത്തന്നെ താമസിക്കാനുള്ള റൂം സെറ്റ് ആക്കിത്തന്നു. one of the best budget friendly room in hampi.... frend of virupaksha temple.... also up stair.

നല്ല ഭക്ഷണത്തിന് ഇച്ചിരി ക്യാഷ് കൂടും എന്നതൊഴിച്ചാൽ ബാക്കി എല്ലാം same ആണ്. രാത്രിയിലെ കറക്കവും, Mango Restaurant ലെ ഭക്ഷണവുമൊക്കെയായി ആ ദിനം അവിടെ മാഞ്ഞു തുടങ്ങി.
കിടക്കുന്നതിന് മുൻപ് നേരം വേളുക്കുന്നതിന് മുന്നേ കറക്കം തുടങ്ങണം എന്ന് മനസ് പറഞ്ഞെങ്കിലും ഞാൻ കാലത് 6 കഴിഞ്ഞിട്ടാ തുടങ്ങിയത് (ഈ അടുത്ത് രാവിലെ 6 കാണുന്നത് ഹംമ്പിയിൽ നിന്നാണ് എന്നത് വെള്ളം ചേർക്കാത്ത സത്യം.

നടന്നു കണ്ട ഹംമ്പി ഇന്നും കണ്മുന്നിൽ ഉണ്ട്.

ഇടക്കിടക്ക് നാട്ടിൽ നിന്നും മുൻദിവസങ്ങളിലും, അന്നുമൊക്കെയായി വന്ന ഫോൺ കാളുകളിൽ ചെറിയ നഷ്ടബോധവും, ആകാംഷയുമൊക്കെ ഉണ്ടായിരുന്നു. നല്ല മഴ പെയ്യുന്നു.... പുഴയിലൊക്കെ വെള്ളം നിറയാനൊരുങ്ങുന്നു... അങ്ങനെ അങ്ങനെ...!

അന്ന് August 15th... സ്യാതന്ത്രദിനം ഒരു അത്ഭുതമായി തോന്നിയത് ഹംമ്പിൽ വെച്ചാണ്. അത് അനുഭവിക്കുകയും ചെയ്തു. എവിടെ നോക്കിയാലും ദേശീയ പതാകയും, വർണ്ണങ്ങളും. ഹംമ്പി മാത്രമാണോ ഇന്ത്യയിൽ എന്ന് തോന്നിപ്പോയി.

കഥാനായകൻ കൃത്യ സമയത്ത് സാരഥിയുമായി താഴെ വന്നുനിന്നു. തുങ്കഭദ്ര നദിക്കപ്പുറവും, ഇപ്പുറവുമായാണ് ഹംമ്പിയുടെ ഹൃദയം സ്ഥിതി ചെയ്യുന്നത് ഓരോ കാഴ്ചകളും അത്രകണ്ട് സുന്ദരമാണ്.

"Anjanadri hill" the best view point in hampi. പിന്നേം നിരവധി കാഴ്ചകളും, ക്ഷേത്രങ്ങളും ഒക്കെയായി അന്ന് സന്ധ്യക്ക് ഹോസ്പെറ്റ് ടൌണില്‍ (Hospet Town) ൽ ഞങ്ങളെ വിട്ട് വീരു മടങ്ങുമ്പോൾ ഞങ്ങൾ മനസിൽ പറഞ്ഞു "വരും ഇനിയും വരും കണ്ടതും കാണാത്തതുമായ ഹംമ്പിയെ (Hampi) ഇനിയും കാണാൻ".

അടുത്ത കാഴ്ചകൾ മൈസൂരിലാണ്. അതിന് മുൻപ് തന്നെ നാട്ടിൽ നിന്നും വന്നിരുന്ന ഫോൺ കാളിൽ നേരത്തെ തോന്നിയ ആകാംശയോ, നഷ്ടബോധമോ തോന്നിയില്ല.............. (പ്രളയം) 

കുറിപ്പ്.
  1. Lotus mahal ൽ നിന്നും കിട്ടുന്ന ticket കൊണ്ട് മറ്റു രണ്ട്‌ സ്ഥലങ്ങൾകൂടി കാണാൻ പറ്റും... ടിക്കറ്റ് സൂക്ഷിക്കുക. എല്ലാവർക്കും അറിയുന്ന കാര്യമാവാം....അറിയാത്തവരുണ്ടെങ്കിൽ...!
  2. ഭാഷ അറിയില്ല എന്നുവിചാരിച്ച് ആരും ഹംമ്പി യാത്ര ഒഴിവാക്കി കളയരുത്. മലയാളം പറഞ്ഞു കേട്ടാൽ മനസ്സിലാവുന്ന ആളുകൾ ഉണ്ടവിടെ....അല്ലെങ്കിൽ welcome to ooty nice to meet you ...ഈ ഇംഗ്ലീഷും വെച്ച് ഞങ്ങൾ ഹംമ്പിൽ പോയിവരുമോ...?!!
  3. Of season തിരഞെടുത്താൽ നിങ്ങൾ ഉദ്ദേശിക്കുന്ന budget ൽ കാര്യങ്ങൾ ഒതുക്കാൻ പറ്റും.

ഒരു തുടക്കകരനാണ്... ആദ്യ കുറിപ്പാണ്... ക്ഷമിക്കുക...

എഴുതിയത്: ശ്രിബിന്‍ കെളിക്കോടന്‍ (Sribin Kelikkodan)


Image Gallary - :





Hampi is an ancient village in the south Indian state of Karnataka. It’s dotted with numerous ruined temple complexes from the Vijayanagara Empire. On the south bank of the River Tungabhadra is the 7th-century Hindu Virupaksha Temple, near the revived Hampi Bazaar. A carved stone chariot stands in front of the huge Vittala Temple site. Southeast of Hampi, Daroji Bear Sanctuary is home to the Indian sloth bear.

0 comments: