പ്രളയം തകർത്ത കേരളം ഇന്നും
അതിജീവനത്തിന്റെ പാതയിലാണ്. അതിജീവനം എന്തെന്ന് ലോകത്തിനു കാണിച്ചു കൊടുത്ത
ദിനങ്ങൾ. പലരും ഒന്നിനും കഴിയില്ല എന്ന് നിങ്ങൾ കുച്ചപ്പെടുത്തിയ ന്യൂ
ജനറേഷൻ പിള്ളേർ , എന്നും നിങ്ങൾ പുച്ഛത്തോടെ നോക്കിയാ കടലിന്റെ മക്കൾ,
നാവികസേനാ , ആർമി , നമ്മുടെ സ്വന്തം നാട്ടുകാർ, അതിനിടയിൽ ആരും ഒട്ടും
വലിയവനും ചെറിയവനും അല്ല എന്ന് കാണിച്ചു തന്ന നമ്മുടെ സ്വന്തം ടോവിനോ
ചേട്ടൻ, തവനൂറുകാരനായ ജൈസൽ ചേട്ടൻ അങ്ങിനെ പേരെടുത്തു പറയാൻ കഴിയാത്ത കുറെ
പേർ...
ഇതൊന്നും പറയാതെ ഒരു യാത്രയെ കുറിച്ച് പറയാൻ കഴിയില്ല. അങ്ങിനെ ദിവസങ്ങൾക്കു ശേഷം നീലക്കുറിഞ്ഞി പൂത്തു എന്ന ഒരു വാർത്ത കേട്ടു പിന്നെ ഒന്നും നോക്കിയില്ല നേരെ മൂന്നാറിലേക്ക്. യാത്രയിൽ പലയിടത്തും റോഡുകൾ ഒന്നും ആയിട്ടില്ല, ഏതൊരു യാത്രയെ സ്നേഹിക്കുന്ന സഞ്ചരിക്കും മൂന്നാറിനെ അങ്ങിനെ കാണാൻ കഴിയില്ല അത്രക്കും മോശമായിരുന്നു അവസ്ഥാ, വഴിയരികിൽ നിന്നും ഒരു കട്ടനും കുടിച്ചു നേരെ യാത്ര രജന്മലയിലോട്ടു, ഇരവികുളത്തേക്കു പോയപ്പോൾ അവിടെ കിട്ടിയത് വലിയ നിരാശയായിരുന്നു, പൂക്കൾ ഒന്നും ആയിട്ടില്ല, ഇനി തുടർച്ചയായി വെയിൽ ഉണ്ടായാൽ മാത്രമെ പൂക്കൾ മൊത്തമായി വിരിയു എന്ന് അവിടെ നിന്നും കിട്ടിയ വിവരം.
ഇതും കൂടെ ആയപ്പോൾ മനസ്സിൽ നിരാശയായി, കാരണം യാത്രയിൽ ഒരു ലക്‌ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളു, അതും തീരുമാനമായി, പെട്ടെന്ന് മനസ്സിൽ മുന്നാറിൽ ഉള്ള ഒരു സുഹൃത്തിനെ ഓർമവന്നു, പിന്നെ ഒന്നും നോക്കിയില്ല അവന്‍റെ വീട്ടിലേക്കായി യാത്ര. യാതൊരു അറിയിപ്പുമില്ലാതെ വന്നപ്പോൾ ശെരിക്കും അവൻ ഞെട്ടി, എന്‍റെ മുഖത്തെ നിരാശ കണ്ടപ്പോൾ അവനു കാര്യം പിടികിട്ടി. പിന്നെ അവൻ ആർക്കൊക്കെ വിളിച്ചു അവസാനം എനിക്ക് ഒരു സ്ഥലം പറന്നു തന്നു, പിന്നെ അങ്ങോട്ടായി ലക്‌ഷ്യം.
പ്രളയത്തിൽ അധികം ഒന്നും സംഭവിക്കാത്ത ഏരിയ, തികച്ചും അത്ഭുതം തോന്നി, ദൈവത്തെ മനസ്സിൽ സ്തുതിച്ചു. അവിടെ ഉണ്ടായിരുന്നു ചേട്ടൻ ഒരു അതിഥിയെ സ്വീകരിക്കുന്ന പോലെ ആയിരുന്നു സ്വീകരണം, കൂടാതെ നാട്ടിലെ വിശേഷങ്ങൾ തിരക്കി. എന്നിട്ട് നീലക്കുറിഞ്ഞി തായ്‌വരയിലേക്കായി നടത്തം. എല്ലായിടത്തും വിടർന്നു കൂട്ടത്തോടെ നിൽക്കുന്ന പൂക്കൾ. ആദ്യമായാണ് ഇങ്ങിനെ ഒരു കാഴ്ച ജീവിതത്തിൽ കാണണുന്നത്. മനസ്സിൽ എന്തോ ഒരു പോസിറ്റീവ് എനെർജി കിട്ടിയപോലെ. കുറെ അവിടെ ഇരുന്നു. മുന്നാറിൽ എൽലാംപെട്ടിയിൽ ഇങ്ങിനെ നിശബ്ദമായൊരിടം ആദ്യമായാണ് നാൻ കാണുന്നത്. കുറെ നേരം അവിടെ ഇരുന്നു കാരണം ഇനി ജീവിതത്തിൽ കാണാൻ ആയി എന്ന് വരില്ല എന്ന ഒരു തോന്നൽ....
ഓരോ യാത്രയും ഓരോ അനുഭവങ്ങളാണ്, യാത്രക്കു തടസങ്ങൾ ഉണ്ടാകുന്നതു നമ്മൾ തന്നെയാണ്. നീലക്കുറിഞ്ഞി ഒരു അനുഭവമാണ്, കഴിയുന്നവർ എല്ലാം പോകാൻ ശ്രമിക്കുക. കാരണം എത്ര ദിവസം ഇനി ഉണ്ടാകും എന്നറിയില്ല
നിങ്ങൾക്കായി നാൻ പോയ സ്ഥലത്തിന്റെ അഡ്രെസ്സ് , ഗൂഗിൾ മാപ് ലൊക്കേഷൻ എന്നിവ ചുവടെ ചേർക്കുന്നു
Camp FootPrint
Yellapatty Bus Stop,, Mattupatti Dam to Top Station Rd, Kannan Devan Hills, Kerala 685615
096339 96929
https://goo.gl/maps/TDPhWm7kjot
*പോകുന്നവർ പ്രേത്യേകം ശ്രദിക്കുക: ഇതൊരു പ്രൈവറ്റ് ഏരിയ ആയതിനാൽ പോകുന്നവർ മുകളിലെ നമ്പറിൽ വിളിച്ചു ഉറപ്പു വരുത്തി പോവുക....*
വരികൾ : Muhammed Jasir
ഫോട്ടോ : Renjith Hadlee

0 comments: