നെല്ലിയാമ്പതിയിലെ വിക്റ്റോറിയ തൂത്തമ്പാറ റോഡിലുള്ള റോസഡി
എസ്റ്റേറ്റിൽ രണ്ട് അമ്മമാർ ആനകുട്ടിയേയും കൂട്ടി അവരുടെ അച്ഛനെ തേടി
നടക്കുകയാണ്... കുട്ടി കൊമ്പൻ കുറുമ്പനാണ്... വെള്ളം കുടിക്കുമ്പോഴുമവൻ
ചുറ്റും നോക്കുന്നത് പഴുത്ത ചക്കപ്പഴം അന്യോഷിച്ചിറങ്ങിയ അവന്റെ
അച്ഛനെയായിരിക്കണം... ഇതൊന്നുമറിയാതെ ആ വഴിയെത്തിയ ഞങ്ങൾ ആനകുട്ടന്റെ
കുറുമ്പ് ആസ്വദിച്ച് മാറി നിന്നു... ഞങ്ങൾക്ക് പിറകിൽ തോട്ടത്തിലെ
കാപ്പിച്ചെടികൾ ഞെരിഞ്ഞമരുന്ന ശബ്ദം കേട്ട്
തിരിഞ്ഞു നോക്കിപ്പോൾ ഞങ്ങൾ കണ്ടത് കാപ്പിത്തോട്ടത്തിലൂടെ ഇറങ്ങി വരുന്ന
ഉഗ്രപ്രതാപിയായ അവന്റെ അച്ഛനെയാണ്.... ചെറുതായി ഒന്ന് വിറച്ചെങ്കിലും
ബഹുമാനപൂർവ്വം നിശബ്ദരായി ഞങ്ങൾ നിന്നിടത്ത് ജീപ്പ് ഒതുക്കി നിന്ന്
അദ്ദേഹത്തോട് സലാം പറഞ്ഞു അവിടം വിട്ടു... അവൻ ചെറിയ ദേഷ്യത്തിലാണെന്ന്
തോന്നി...
കൂടെയുണ്ടായിരുന്ന
ഫോറസ്റ്റ് ഗൈഡ് പറഞ്ഞതനുസരിച്ച് നശബ്ദമായി കാമറ ഉപയോഗിക്കാതെ ഏതവസ്ഥയിലാണോ
നിങ്ങളുടെ വാഹനം ഉള്ളത് അതേ അവസ്ഥയിൽ തുടർന്നാൽ ജീപ്പിനടുത്തേക്ക് വരാതെ
ആനകൾ താരയിൽ നിന്ന് മാറാതെ പോകുമെന്ന് പറയുന്നു... അഥവാ വാഹനത്തിനടുത്ത്
വന്നാലും ആനകൾ ഭൂരിഭാഗവും ഉപദ്രവകാരികളാകില്ല... മാത്രമല്ല ഹോൺ ലൈറ്റ്
എന്നിവ ഉപയോഗിച്ച് അവരെ പ്രകോപിപ്പിക്കാൻ പാടില്ല.... റേസ് ചെയ്യാനും
പാടില്ല...
പക്ഷെ ഈയിടെയായി ആനകളും ന്യൂക്ലിയർ കുടുംബം ആയെന്ന് തോന്നുന്നു.. അംഗ സംഖ്യ കുറഞ്ഞ ആന കൂട്ടങ്ങൾ ധാരാളം കാണാനുണ്ട്...
70 മുതൽ 120 വയസ്സ് വരെ ആയുസ്സുള്ള ആനകള്‍ക്ക് ആറു തവണയെങ്കിലും പല്ല് കൊഴിഞ്ഞ് പുതിയ പല്ല് വരും എന്ന് പറയുന്നു അവരുടെ ജീവിതഘട്ടത്തിൽ. ഇതിനു ശേഷം പല്ല് കൊഴിഞ്ഞ ആനകള്‍ക്ക് കൂടുതല്‍ കാലം ജീവിച്ചിരിക്കാനാവില്ല. അവ പട്ടിണി കിടന്നു മരിക്കുകയാണ് പതിവ്. വായിലിരിക്കുന്ന പല്ലിന്റെ ഘടന നോക്കി ആനകളുടെ വയസ് കണക്കാക്കാറുണ്ട്. നാലു കിലോ വരെ തൂക്കം കാണും ചില ആനപ്പല്ലുകള്‍ക്ക്.
നടക്കുമ്പോൾ ഒരേ വശത്തെ മുന്‍കാലും പിന്‍കാലും ഒരുമിച്ചാണ് ആന മുന്നോട്ടു വയ്ക്കുന്നത്. ആനകള്‍ക്ക് മണിക്കൂറില്‍ മുപ്പതുകിലോ മീറ്റര്‍ വേഗതയില്‍ നടക്കാന്‍ കഴിയും 40 കിമീ മുകളിൽ വേഗതയിൽ ഓടാനും സാധിക്കും... ചുമ്മാ ചൊറിഞ്ഞാൽ വിവരമറിയും എന്നർത്ഥം...
മനുഷ്യന് പ്രകൃതിയില്‍ നിന്ന് വേറിട്ട ജീവിതമില്ല... മറിച്ചും... വനവും വന്യജീവികളും, പറവകളും പാമ്പുകളും മുതല്‍ സൂക്ഷ്മ ജീവികള്‍ വരെ പ്രകൃതിയുടെ വരദാനമാണ്. ഇവയുടെ എല്ലാം സംരക്ഷണം ഭൂമിയുടെ അവകാശമാണ്. ഒപ്പം മനുഷ്യരുടെയും...

0 comments: