കേട്ടറിവിനേക്കാള്‍ വലിയ മണ്‍റോ തുരുത്ത് എന്ന സത്യം. കേട്ടും വായിച്ചും അറിഞ്ഞിരുന്നു മൺറോ തുരുത്തിനെ കുറിച്ച്. അപ്പോഴൊന്നും അത് ഇത്രയും ഗ...

മൺറോ തുരുത്ത് എന്ന വിസ്മയം

കേട്ടറിവിനേക്കാള്‍ വലിയ മണ്‍റോ തുരുത്ത് എന്ന സത്യം.
കേട്ടും വായിച്ചും അറിഞ്ഞിരുന്നു മൺറോ തുരുത്തിനെ കുറിച്ച്. അപ്പോഴൊന്നും അത് ഇത്രയും ഗംഭീരം ആയിരിക്കും എന്നു പ്രതീക്ഷിച്ചില്ല. പച്ചച്ചായം പൂശി പ്രകൃതിയൊരുക്കിയിരിക്കുന്ന ഒരു തുരുത്ത്. ഇതുവരെ കേട്ടതൊന്നും വെറുതെയല്ല എന്നുതോന്നും ഒരിക്കല് മണ്റോയിലെത്തിയാല്. പിന്നെ മനസ്സിലാകും കേട്ടറിവിനേക്കാള് എത്രയോ വലുതാണ് മണ്റോ തുരുത്ത് അഥവാ പ്രകൃതിയുടെ വിസ്മയത്തുരുത്ത് എന്ന സത്യം.




 അഷ്ടമുടിക്കായലും കല്ലടയാറും സംഗമിക്കുന്നിടത്ത് ചെമ്മീന് കെട്ടും കണ്ടല്കാടും കണ്ട് ചെറിയ പാലങ്ങളും കായലിലേക്ക് ചാഞ്ഞു കിടക്കുന്ന മരച്ചില്ലകളും പിന്നിട്ട് തോടിന്റെ ചെറിയ കൈവഴികളില് കൂടിയുള്ള യാത്ര. ആ യാത്രയാണ് മണ്റോ തുരുത്തിനെ സഞ്ചാരികള്ക്കിടയില് പ്രശസ്തമാക്കുന്നത്.

 മൂന്നുവശത്തും കല്ലടയാറിനാല് ചുറ്റപ്പെട്ടു കിടക്കുന്ന ഈ സുന്ദരിയുടെ ഒരു ഭാഗം മാത്രമാണ് അഷ്ടമുടിക്കാലയിനു സ്വന്തം.
സുന്ദരമായ ആ കൊച്ചു ഗ്രാമത്തിലെ കാഴ്ചകൾ കണ്ടുകൊണ്ട് മൺറോ തുരുത്തിൽ നിന്ന് വിട പറഞ്ഞു, മഴക്കാലത്തെ ഒരു പ്രഭാതത്തിൽ, വഞ്ചി സവാരിക്കായി വീണ്ടും അവിടെയെത്തും എന്നുറപ്പിച്ചു കൊണ്ട്.



  • സഞ്ചാര ദൈർഘ്യം: രണ്ടര മണിക്കൂർ
  • അഭികാമ്യമായ സമയം: പുലർച്ചെ അല്ലെങ്കിൽ വൈകീട്ടു നാല് മണിക്ക് ശേഷം
  • ചാർജ്: ആളൊന്നിന് 250 രൂപ.
 മൺറോ തുരുത്ത് എന്ന വിസ്മയം : എഴുതിയത് Roshan

Munroe Island (Malayalam : മണ്‍റോ തുരുത്ത്) or Mundrothuruthu is located at the confluence of Ashtamudi Lake and the Kallada River, in Kollam district, Kerala, South India. The island, accessible by road, rail and inland water navigation, is about 25 kilometres (16 mi) from Kollam by road, 38 kilometres (24 mi) north from Paravur, 12 kilometres (7.5 mi) west from Kundara and about 25 kilometres (16 mi) from Karunagapally.

Image Gallary - Manroe Thuruth:





















0 comments: