മഞ്ഞുപുതഞ്ഞ മലകള്‍ക്കിടയില്‍ വയലുകളും കുന്നുകളും വനഭംഗികളും. തിലകക്കുറിയായി ചരിത്രസ്മാരകങ്ങളും തടാകങ്ങളും.. ഇതിനിടയില്‍ തനിമ മാറാത്ത ഗ്രാമങ്ങള്‍.. വേറിട്ട യാത്രകളില്‍ വയനാടിന്റെ സ്വന്തം കാഴ്ചകള്‍ ഇവയാണ്.. കുളിരു പകരുന്ന ഈ ഭൂമിയിലേക്കു സഞ്ചാരികളുടെ പ്രവാഹമായി... ഭൂപ്രകൃതിയും സുഖകരമായ കാലാവസ്ഥയും കൊണ്ട് അനുഗ്രഹീതഭൂമിയാണ് വയനാട്.
വടകരയില്‍നിന്ന് രാത്രി പുറപ്പെട്ട് കുറ്റ്യാടി ചുരം കയറി വയനാടിന്‍റെ തണുപ്പും കോടയുമറിഞ്ഞ് സുല്‍ത്താന്‍ ബത്തേരിവഴി ബന്ദിപൂരിലേക്ക്. വയനാടന്‍ കാടുകളില്‍ ഹരം പകരുന്ന കുഞ്ഞുകുഞ്ഞു കാഴ്ചകള്‍.
പിറ്റേന്ന് പുലര്‍ച്ചെ ബന്ദിപൂര്‍ കാടുകളിലെയും ടൈഗര്‍ റിസര്‍വിലെയും കാഴ്ചകള്‍ കണ്ട് മൈസൂരിലേക്ക്.
അടുത്തദിവസം മസിനഗുടി വഴി ഊട്ടി.
നല്ല തണുപ്പായിരുന്നു. രാത്രി വീണ്ടും യാത്ര... കോയമ്പത്തൂര്‍ വഴി പാലക്കാട്.
രാത്രി യാത്രയും തണുപ്പും തട്ടുകടയും.. അടിപൊളി..
പാലക്കാടുനിന്നും നിലമ്പൂര്‍.
ചെറിയ യാത്രകള്‍.. വലിയ സന്തോഷം.. !
മറ്റൊരു യാത്രക്ക് മനസ്സില്‍ വിത്തുപാകി തിരിച്ച് വടകരയിലേക്ക്..
ബന്ദിപൂരില്‍ നിന്നെടുത്ത ചില ചിത്രങ്ങള്‍ ചേര്‍ക്കുന്നു..
0 comments: