പ്രതീക്ഷിക്കാതെ ഒരു വിയറ്റ്നാം യാത്ര (Vietnam). എല്ലാ യാത്രയും പോലെ ഈ യാത്രയും ഒറ്റയ്ക്ക് തന്നെയാണ് പോയത്.
New Year ആഘോഷിക്കാൻ വേണ്ടി തായ്ലൻഡ് (Thailand) തലസ്ഥാനമായ ബാങ്കോക്ക് (Bangkok) ലേക്ക് പോയതായിരുന്നു. ന്യൂ ഇയർ ശേഷം Bucket list യിൽ ഉണ്ടായിരുന്ന വിയറ്റ്നാമിലേക്ക് ഉള്ള ടിക്കറ്റ് ചെക്ക് ചെയ്തു. ബാങ്കോക്കിൽ നിന്നും വിയറ്റ്നാമിനെ Ho chi min city ലേക്ക് വെറും 4000 രൂപയ്ക്ക് ടിക്കറ്റ് കാണുകയും അത് ബുക്ക് ചെയ്യുകയും ചെയ്തു. നാലാം തീയതി ബാങ്കോക്ക് Don moung airport നിന്നും പുറപ്പെട്ട് വിയറ്റ്നാമിനെ Ho chi min city യിലേക്കാണ് ടിക്കറ്റ് ബുക്ക് ചെയ്തത്.
വിസ ഇന്ത്യക്കാർക്ക് ഓൺ അറൈവൽ ആണെങ്കിലും മുൻകൂട്ടി വിസ കൺഫർമേഷൻ ലെറ്റർ ഓൺലൈനിൽ ചെയ്യാൻ ഉണ്ടായിരുന്നു. അതിനുവേണ്ടി ഗൂഗിൾ ചെക്ക് ചെയ്തപ്പോൾ പല റേറ്റിൽ ഉള്ള ഏജൻസികളെ കാണാൻ സാധിച്ചു.
വാഹനം 250 മുതൽ 300 രൂപക്ക് ഒരു ദിവസത്തേക്ക് സ്കൂട്ടർ ലഭ്യമാണ്. പെട്രോളിന് 60 രൂപ ആണ്. പമ്പിന് പുറമെ ഒരുവിധം എല്ലാ കടകളിലും ഇന്ധനം ലഭ്യമാണ്. ഇരട്ടി പണം കൊടുക്കണം എന്ന് മാത്രം.
15 ഡോളർ മുതൽ 20, 25 ഡോളർ വരുന്ന ഓരോ ഏജൻസികളും ഈടാക്കിയത്. ദിവസം കുറവായതിനാൽ എമർജൻസി വിസ അപ്ലൈ ചെയ്തു അതുകൊണ്ട് ടോട്ടൽ 22 ഡോളർ ചെലവായി. ഇത് വിസ കൺഫർമേഷൻ ലെറ്റർ മാത്രമുള്ള റൈറ്റ് ആണ് വിസക്ക് വേണ്ടി 25 ഡോളർ എയർപോർട്ടിൽ അടക്കണം. കൺഫോം റിട്ടേൺ ടിക്കറ്റ്, ഹോട്ടൽ ബുക്കിംഗ് ഡീറ്റെയിൽസ് എന്നിവയാണ് എയർപോർട്ടിൽ ചോദിക്കുന്ന കാര്യങ്ങൾ. ഫോട്ടോയും നിർബന്ധമാണ്. ഈവനിംഗ് ആണ് ഫ്ലൈറ്റ് സമയം. 8 മണി ആകുപ്പോൾ Ho chi min city എയർപോർട്ടിൽ എത്തി. അവിടെ നിന്നും കാര്യങ്ങളൊക്കെ Clear ചെയ്തതിന് ശേഷം പാസ്പോർട്ടിൽ വിസ സീൽ ചെയ്തു. 30 ദിവസത്തേക്കുള്ള വിസയാണ് ലഭിക്കുക.
അങ്ങാനെ 14 മത്തെ രാജ്യത്ത് കാലുകുത്തി.
എയർപോർട്ടിൽ നിന്നും പുറത്തേക്കിറങ്ങി ഫ്രീ പിക്കപ്പ് സർവീസ് ഉള്ള ഹോട്ടൽ അയിരുന്നു ബുക്ക് ചെയ്തത്. എയർപോർട്ടിലെത്തി വിളിച്ചു നോക്കുമ്പോൾ അവർ പറഞ്ഞത് ഫ്രീ സർവീസ് ഇല്ല എന്നും ടാക്സി വരുന്നതെന്ന് നല്ലത് എന്നുമാണ് (പണി) അങ്ങനെ ടാക്സിയിൽ ഹോട്ടലേക്ക് യാത്രതിരിച്ചു.
വിയറ്റ്നാം പൈസക്ക് മൂലം കുറവായതിനാൽ വളരെ പെട്ടെന്ന് ലക്ഷാധിപതി കളായി തീരും.
പിറ്റേദിവസം കാര്യമായ പരിപാടികളൊന്നും ഇല്ലാത്തതിനാൽ രാവിലെ താമസിച്ചു എഴുന്നോറ്റത്. വിയറ്റ്നാമിലെ Ho chi Mai city യുടെ പഴയ പോര് Saigon എന്നായിരുന്നു. ഇപ്പോഴും അവിടെയുള്ള മുതിർന്ന ആളുകൾ അങ്ങനെ തന്നെ അണു പറയുന്നത്. അതിനുശേഷം വിയറ്റ്നാമിലെ വിപ്ലവ നായകൻ ആയ ഹോചീമിൻ യുടെ പോരിലൊക്ക് മറ്റുകയുണ്ടായി. അമേരിക്കൻ പട്ടാളത്തെ മുട്ട് വിറപ്പിച്ച ജനതയാണ് വിയറ്റ്നാമിലെ ജനങ്ങൾ. ആ യുദ്ദത്തിന് നേത്യതം നൽകിയ നേതാവ് ആയിരുന്നു ഹോചീമിൻ. യുദ്ദനന്തരം Republic of Vietnam ന്റെ തലസ്ഥനമായ സൈഗോൺ Ho chi Mai city എന്നയത്.
ആദ്യദിവസം ബൈക്ക് ടാക്സി കറങാൻ തീരുമാനിച്ചു. ഒരു മണിക്കൂറിന് രണ്ടു ലക്ഷം ആയിരുന്നു ആദ്യം പറഞ്ഞത് അങ്ങനെ ബാർഗ്ഗയിൻ ചെയ്ത ഒരു ലക്ഷത്തിൽ ആക്കി. അവിടെയുള്ള പ്രധാന സ്ഥലങ്ങളായ പാലസ്, മ്യൂസിയം തുടങ്ങിയ കുറെ സ്ഥലങ്ങൾ സന്ദർശിച്ചു.
വൈകുന്നേരം ആകുമ്പോഴേക്കും തിരിച്ചു റൂമിൽ എത്തി. ഒന്ന് ഫ്രഷ് ആയതിനു ശേഷം walking street ൽ നടക്കാനിറങ്ങി. അവിടെയുള്ള ഒരു ട്രാവൽസിൽ കയറി പിറ്റേദിവസം പോകാനുള്ള ടൂർ ബുക്ക് ചെയ്തു.
തായ്ലൻഡിലെ കാണാറുള്ളത് പോലെ തന്നെയാണ് walking street കാതടിപ്പിക്കുന്ന രീതിയിലുള്ള സംഗീതവും മദ്യം വിളംബുന്ന ഡാൻസ് ബാറുകൾ ഒക്കെ വളരെ മനോഹരമായിരുന്നു. അവിടെ കുറെ സമയം ചെലവഴിച്ച് വളരെ വൈകിയാണ് റൂമിലേക്ക് തിരിച്ചെത്തിയത്.
MEKONG DELTA MYTHO BEN TRE ലൊക്കുള്ള വൺഡേ ടൂർ ആണ് ബുക്ക് ചെയ്തത്. ഉച്ച ഭക്ഷണം അടക്കം ആണ് ടൂർ പാക്കേജ്. ഒരാൾക്ക് 7,80,000 ആണ് ചാർജ്. രാവിലെ എട്ടു മണി ആകുമ്പോൾ തന്നെ ടൂർ കമ്പനിയുടെ വണ്ടി ഹോട്ടലിലേക്ക് വന്നു. അതിൽ മൂന്ന് ഇന്ത്യക്കാരടക്കം ടോട്ടൽ 12 പേരാണ് ഉണ്ടായിരുന്നത്. ആദ്യം തന്നെ വിയറ്റ്നാമിലെ പ്രധാനപ്പെട്ട കുറച്ച് അമ്പലങ്ങളിലെ കാണാൻ പോയത്.
അതിന് ശേഷം ഒരു ഫാമിലേക്ക് പോവുകയും അവിടെ നിന്നുള്ള കാഴ്ചകൾ കണ്ടതിനുശേഷം ടൂറിന് പ്രധാന സ്ഥലമായ MEKONG DELTA കാണാൻ പോയത് MEKONG നദി കടന്ന് അവിടെ എത്തിച്ചേർന്നു. എത്തിയ ഉടനെ തന്നെ അവിടെയുള്ള ഒരു ഷോപ്പിലൊക്ക് ആണു പോയത് വിയറ്റ്നാമിലെ ലോക്കൽ ചോക്ലേറ്റ് നിർമ്മാണം, പാമ്പ് തോൾ എന്നിവ ഉണ്ടാക്കി നിർമ്മിക്കുന്ന വൈൻ തുടങ്ങി പലതരത്തിലുള്ള കാഴ്ചകൾ അവിടെ കണ്ടു.
നാട്ടിലെ തോണി യിൽ engine കടുപ്പിച്ച് വള്ളത്തില്‍ ആയിരുന്നു പിന്നീടുള്ള യാത്ര. അങ്ങനെ മൂന്ന് നാല് ദീപുകൾ കണ്ടതിനുശേഷം ഉച്ചഭക്ഷണത്തിന് ഒരു ദ്വീപിലേക്ക് പോയി. അവിടെ തന്നെ പിടിക്കുന്ന മത്സ്യം കൊണ്ടുള്ള വിഭവം അടക്കമുള്ള വളരെ വിഭവസമൃദ്ധമായ ഉച്ചഭക്ഷണം ആയിരുന്നു അവിടെ ഉണ്ടായിരുന്നത്. ഭക്ഷണത്തിനുശേഷം ട്രഡീഷണൽ മ്യൂസിക് ഷോയും പാമ്പ്, മുതല തുടങ്ങിയവയുടെ ഷോയും ഉണ്ടായിരുന്നു. അതൊക്കെ കണ്ടതിനു ശേഷം നാലു മണിയാവുമ്പോൾ ഹോട്ടലിലൊക്ക് മടങ്ങി.
അന്ന് രാത്രി റൂമിൽ അടുത്തുതന്നെയുള്ള സിറ്റി സ്ക്വയർ ലേക്ക് പോയി അവിടെയാണ് ഹോചീമിൻ ന്റെ വലിയ പ്രതിമ ഉള്ളത്. അവിടെയുള്ള ഒരു പാർക്കിൽ വാട്ടർ മ്യൂസിക് അടങ്ങിയ കുറെ കാര്യങ്ങൾ ഉണ്ടായിരുന്നു അവിടെ തന്നെയായിരുന്നു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്നത്. അവിടെയുള്ള ഒരു ടൂറിസ്റ്റ് ഓഫീസിൽ കയറി പിറ്റേന്ന് പോകാനുള്ള ടൂർ ബുക്ക് ചെയ്തു. വിയറ്റ്നാം അമേരിക്ക യുദ്ധം നടക്കുന്ന സമയത്തെ അമേരിക്കയെ തോൽപ്പിക്കാൻ വേണ്ടി വിയറ്റ്നാം ഒളിപോരളിക്കൾ ഉപയോഗിച്ച CU CHI തണലിലേക്ക് ആയിരുന്നു ടൂർ ബുക്ക് ചെയ്തത്.
പിറ്റെന്ന് രാവിലെ പത്ത് മണിയാവുമ്പോഴേക്കും ടൂർ കമ്പനിയുടെ വണ്ടി വരികയും അതിൽ ഞാൻ അടക്കം എട്ടു പേരാണ് ഉണ്ടായിരുന്നത് അഞ്ചുപേർ ഫാമിലിയും വേറെ രണ്ടു പേർ ഉണ്ടായിരുന്നു. പോകുന്നവഴിക്ക് വിയറ്റ്നാമിലെ യുദ്ധത്തിൽ അംഗവൈകല്യം സംഭവിച്ചവർ നിർമ്മിക്കുന്ന ഒരു ഫാക്ടറി ലേക്കും പോയി. അവിടെ അവർ നിർമിക്കുന്ന മനോഹരമായുള്ള ക്രാഫ്റ്റുക്കൾ കാണാൻ സാധിച്ചു. അവിടെത്തന്നെ വിൽപ്പനയ്ക്കുള്ള ഷോറൂം ഉണ്ടായിരുന്നു.
CU CHI തണൽ എത്തിയതിനുശേഷം ഗൈഡ് വിയറ്റ്നാം അമേരിക്ക യുദ്ധത്തെ പറ്റി കുറെ കാര്യങ്ങൾ പറഞ്ഞു തന്നു. എങ്ങനെയാണ് വിയറ്റ്നാം ജനത അമേരിക്കൻ പട്ടാളത്തെ തോൽപ്പിച്ച് തുടങ്ങി ഒട്ടേറെ കാര്യങ്ങൾ അവിടെ നിന്നും മനസ്സിലാക്കി. അമേരിക്കൻ പട്ടാളത്തെ തോൽപ്പിക്കാൻ വേണ്ടി വിയറ്റ്നാം ജനത ഉണ്ടാക്കിയ പല തരത്തിലുള്ള കൊണിക്കളുടെ മോഡൽ അവിടെ കണ്ടു. തണൽ കൂടിയുള്ള യാത്ര വളരെ ദുഷ്കരം പിടിച്ചതായിരുന്നു. ഒറിജിനൽ ഗൺ ഉപയോഗിച്ച് ഷൂട്ടിംഗ് ചെയ്യാനുള്ള സൗകര്യം അവിടെ ഒരുക്കിയിട്ടുണ്ട്. അതൊക്കെ കണ്ടതിനുശേഷം രാത്രി ആകുമ്പോഴേക്കും റൂമിലേക്ക് എത്തിച്ചേർന്നു.
പിറ്റേദിവസം അവിടെയുള്ള ഫേമസ് ആയിട്ടുള്ള BEN THÀNH മാർക്കറ്റ് കറങ്ങി. വലിയ മാർക്കറ്റ് തന്നെയായിരുന്നു അത്. ടൂറിസ്റ്റുകൾ ധാരാളം ഉണ്ടായിരുന്നു അതുകൊണ്ടുതന്നെ വിലപേശി വാങ്ങാൽ അതായിരിക്കും ഏറ്റവും നല്ലത്. അന്ന് രാത്രി Ho Chi Minh City യിലൊ OPERA HOUSE കാണാൻ പോയി, അവിടെയെത്തിയ നോക്കുമ്പോൾ അവിടെ ഒരു ചാനലിന് അവാർഡ് ഫങ്ഷൻ നടക്കുന്നുണ്ടായിരുന്നു. അതൊക്കെ കണ്ടു വളരെ വെക്കിയാണു റൂമിലൊക്ക് എത്തിയാത്.
പിറ്റേന്ന് വൈകുന്നേരം ഉള്ള SCOOT AIRLINES ആണ് നാട്ടിലേക്കുള്ള flight. സിംഗപ്പൂർ എയർപോർട്ട് കണക്ഷൻ വഴി തിരുവനന്തപുരത്തേക്ക് ആണ് ഫ്ലൈറ്റ് ഉള്ളത്. പബ്ലിക് ട്രാൻസ്പോർട്ടേഷൻ ഉപയോഗിച്ച് എയർപോർട്ടിലേക്ക് പോയി. സിംഗപ്പൂർ എയർപോർട്ടിൽ 20 മണിക്കൂർ വൈറ്റിംഗ് ഉണ്ടായിരുന്നു. ഫ്രീ സിംഗപ്പൂർ ടൂർ കിട്ടും എന്ന് കരുതിയാണ് അങ്ങനെ ടിക്കറ്റ് ബുക്ക് ചെയ്തത്. എയർപോർട്ടിൽ എത്തി കാര്യങ്ങൾ അന്വേഷിക്കുമ്പോഴാണ് ഇന്ത്യക്കാർക്ക് അമേരിക്ക, യൂറോപ്പ്, ജപ്പാൻ പോലെയുള്ള രാജ്യങ്ങളിലെ വിസ ഉള്ളവർക്ക് മാത്രമാണ് ഫ്രീ ടൂർ ഉള്ളത് എന്ന്. പക്ഷേ വളരെ മനോഹരവും വലുതും ആയിട്ടുള്ള എയർപോർട്ടിലെ കാഴ്ചകളൊക്കെ കണ്ടു സമയം ചെലവഴിച്ചു. എയർപോർട്ട് ഉള്ളിലെ തന്നെയുള്ള സൺഫ്ലവർ ഗാർഡനും ബട്ടർഫ്ലൈ ഗാർഡൻ തുടങ്ങി നിരവധി ആയിട്ടുള്ള കാഴ്ചകളൊക്കെ കണ്ട് 20 മണിക്കൂർ എയർപോർട്ടിൽ ചെലവഴിച്ചു. അഞ്ചുദിവസത്തെ വിയറ്റ്നാം യാത്രക്ക് ശേഷം രാത്രി ഒമ്പത് മണിയാവുമ്പോൾ തിരുവനന്തപുരം എയർപോർട്ടിൽ എത്തിച്ചേർന്നു.
അക്ഷര തെറ്റുകൾ ഉള്ളത് ക്ഷമിക്കണം 🙂
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
- കറൻസി: വിയറ്റ്നാം പൈസ അഥവാ വിയറ്റ്നാം ഡോങ് - വളരെ അധികം പൂജ്യങ്ങൾ കൂടുതൽ അന്ന് ഇതിനു (1 INR = 325) അത് കൊണ്ട് വളരെ അധികം കൺഫ്യൂഷൻ ആകും പലപ്പോളും. അവിടെ കൂടുതലും ടൂറിസ്റ്റ് വരുന്നത് കൊണ്ട് എല്ലായിടത്തും ഡോളർ എടുക്കും. കഴിവതും ഡോളർ ആക്കിയാൽ ആ കൺഫ്യൂഷൻ ഒഴിവാകാം.
- വാഹനം: 250 മുതൽ 300 രൂപക്ക് ഒരു ദിവസത്തേക്ക് സ്കൂട്ടർ ലഭ്യമാണ്. പെട്രോളിന് 60 രൂപ ആണ്. പമ്പിന് പുറമെ ഒരുവിധം എല്ലാ കടകളിലും ഇന്ധനം ലഭ്യമാണ്. ഇരട്ടി പണം കൊടുക്കണം എന്ന് മാത്രം. ബൈക്ക് വാടകയ്ക്കു എടുക്കുന്നവർ ഹെൽമെറ്റ് ധരിക്കാൻ ശ്രദിക്കണം, പോലീസ് ചെക്കിങ് ഉണ്ട്.
- ബൈക്ക് ടാക്സി ആയും അവിടെ കിട്ടും. കാർ ടാക്സിയെക്കാൾ ലാഭകരം ആണ്.
- എയർപോർട്ടിൽ നിന്നും ടൗണിലേക്ക് - ടാക്സി = 10 $ ബസ് = 20k ഡോങ് (1$)
- ഞാൻ തായ്ലൻഡിൽ നിന്നാണ് പോയത് അതുകൊണ്ട് എൻറെ കയ്യിൽ തായ് ബാത്ത് ആണ് ഉണ്ടായിരുന്നത്. വിയറ്റ്നാം ഐര്പോര്ട്ടിലും പുറത്തും ഒട്ടു മിക്യ സ്ഥലത്തും ഇന്ത്യൻ റുപ്പീസ് ആരും എക്സ്ചേഞ്ച് ചെയ്തു തരില്ല എന്ന് കേട്ടത്. അത് കൊണ്ട് ഫ്ലൈറ്റ് കേറുമ്പോൾ തന്നെ എക്സ്ചേഞ്ച് ചെയ്ത് വെക്കുന്നത് നല്ലതു ആണ്. അല്ലെങ്കിൽ അവിടെ ചെന്നു ATM വഴിയും പണം പിൻവലിക്കാം.
- വിസ: വിസ ഓൺ അറൈവൽ ആണെങ്കിലും പ്രീ വിസ അപ്പ്രൂവൽ ആദ്യമേ എടുക്കണം. ഏകദേശം 15 ഡോളർ മുതൽ 20, 25 ഡോളർ ആവും. പല ഓൺലൈൻ സൈറ്റുകളും ലഭ്യമാണ് ഇതിനു അപേക്ഷിക്കാൻ. രണ്ടു പ്രവർത്തി ദിവസം ആണ് പ്രീ വിസ ലഭിക്കാൻ ദൈര്‍ഘ്യം. കാശ് വാരിയെറിഞ്ഞാൽ മിനിറ്റുകൾ കൊണ്ടും ലഭിക്കും. എയർപോർട്ടിൽ എത്തിയാൽ അരമണിക്കൂറിനുള്ളിൽ വിസ അനുവദിക്കും. 25 അമേരിക്കൻ ഡോളർ അല്ലെങ്കിൽ 12,00,000 വിയറ്റ്നാം ഡോങ് കൂടെ (1 ഇന്ത്യൻ രൂപ=325 വിയറ്റ്നാമീസ് ഡോങ്) വിസ അപേക്ഷിക്കാൻ ഫോം കൂടി പൂരിപ്പിച്ചു നൽകിയാൽ വിയറ്റ്നാം വിസ റെഡി.
- താമസം: 1500 രൂപക്ക് ത്രീ സ്റ്റാർ ഹോട്ടലുകൾ ലഭ്യമാണ്. ഹോസ്റ്റലും 2 സ്റ്റാർ ഹോട്ടലും എല്ലാം എഴുനൂറ് രൂപക്ക് താഴെ ലഭിക്കും.
- ഭക്ഷണം: ചിക്കൻ ബീഫ് താറാവ് പോർക്ക് എല്ലായിടത്തും ലഭ്യമാണ്. പ്രധാന ഭക്ഷണം ഫോ എന്ന സൂപ്പ് ആണ്. ഒറ്റക്ക് നല്ലപോലെ ഭക്ഷണം കഴിച്ചാലും ഒരു 200 രൂപക്ക് അകത്തു മാത്രമേ ആവൂ. ഇനി മൂർഖനെ കഴിക്കണം എങ്കിൽ അതിനും വകുപ്പ് ഉണ്ട്.
എഴുതിയത്: മന്‍സൂര്‍ ഇരിക്കൂര്‍ (Mansoor Irikkur)
0 comments: