ഏഷ്യയുടെ ഹൃദയം - തായ്‌വാൻ (Taiwan, Official name: Republic of China) ചൈന, ജപ്പാൻ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളുടെ ഇടയിൽ തായ്‌വാൻ സ്ട്രൈറ്റ്...

ഏഷ്യയുടെ ഹൃദയം - തായ്‌വാൻ | Taiwan

ഏഷ്യയുടെ ഹൃദയം - തായ്‌വാൻ (Taiwan, Official name: Republic of China)

ചൈന, ജപ്പാൻ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളുടെ ഇടയിൽ തായ്‌വാൻ സ്ട്രൈറ്റ്, ഈസ്റ്റ് ചൈന കടൽ, സൗത്ത് ചൈന കടൽ, ലുസോൺ സ്ട്രൈറ്റ്, ഫിലിപ്പീൻ സീ എന്നിവയാൽ ചുറ്റപ്പെട്ട ഒരു കൊച്ചു ദ്വീപു രാഷ്ട്രമാണ് ഏഷ്യയുടെ ഹൃദയം എന്നറിയപ്പെടുന്ന തായ്‌വാൻ. സ്വന്തമായി പാസ്സ്‌പോർട്ടും ജനാധിപത്യത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റും ഒക്കെയുള്ള രാജ്യമാണെങ്കിലും 1971-ൽ ഐക്യരാഷ്ട്രസഭ ചൈനയുടെ സ്ഥാനം റിപ്പബ്ലിക്ക് ഓഫ് ചൈന എന്ന തായ്‌വാനിൽ നിന്ന് മാറ്റി പീപ്പിൾ ഓഫ് റിപ്പബ്ലിക്ക് ഓഫ് ചൈന എന്ന കമ്മ്യൂണിസ്റ് ചൈനയിലേക്ക് മാറ്റിയത് മുതൽ ഐക്യരാഷ്ട്രസഭ തായ്‌വാനെ ഒരു രാജ്യമായി അംഗീകരിക്കുന്നില്ല. അതുകൊണ്ടു തന്നെ ചൈനയുടെ വൺ ചൈന പോളിസി അതായത് തായ്‌വാൻ ചൈനയുടെ ഭാഗമാണെന്നു അംഗീകരിക്കാത്ത വളരെ ചെറിയ പതിനഞ്ചു രാജ്യങ്ങൾ മാത്രമാണ് തായ്‌വാനുമായി ഡിപ്ലോമാറ്റിക് റിലേഷൻ വെച്ച് പുലർത്തുന്നത്. ജാപ്പനീസുകാർ കുറെ കാലം ഭരിച്ചത് കൊണ്ടാണോ എന്നറിയില്ല, ജാപ്പനീസിനെ പോലെ കഠിനാധ്വാന ശീലവും മര്യാദയോടെയുള്ള പെരുമാറ്റവും സഹായ മനോഭാവവുമാണ് തായ്‌വാനീസിന്റെ മുഖമുദ്ര.


തായ്‌വാനിലെ കാഴ്ചകൾ

ചെറിയൊരു ദ്വീപു രാഷ്ട്രമായതു കൊണ്ട് പുറത്തുള്ള ചെറിയ ദ്വീപുകൾ ഒഴിച്ചുള്ള തായ്‌വാനിലെ പ്രധാന ആകർഷണങ്ങൾ എല്ലാം തന്നെ ഒരാഴ്ച തികച്ചുണ്ടെങ്കിൽ കണ്ടു തീർക്കാം.

1 - നോർത്തേൺ തായ്‌വാൻ | Northern Taiwan

 തായ്‌പേയ്, ന്യൂ തായ്‌പേയ് സിറ്റി, കീലുങ് സിറ്റി, യിലാൻ കൗണ്ടി, തൗയുവാൻ സിറ്റി, ശിഞ്ചു കൗണ്ടി.

2 - തായ്‌പേയ് | Taipei

തലസ്ഥാന നഗരമായ തായ്‌പേയിലെ പ്രധാന ആകർഷണങ്ങളായ തായ്‌വാനിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ തായ്‌പേയ് 101, ലോങ്ഷാൻ ടെംപിൾ (Longshan Temple), ചൈനയെ ചിങ് രാജവംശത്തിന്റെ ഭരണത്തിൽ നിന്ന് മോചിപ്പിച്ച 1911 ലെ റെവല്യൂഷ്യനിൽ സൺയാറ്റ് സെനോടൊപ്പം പങ്കെടുത്ത ക്വോമിൻതാങ് പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളായ ചാങ് കൈ ഷേക്കിന്റെ ഓർമ്മയ്ക്കായി നിർമിച്ച ചാങ് കൈ ഷേക് മെമ്മോറിയൽ ഹാൾ (Chiang Kai Shek Memorial Hall), തായ്‌വാനിന്റെയും ചൈനയുടെയും രാഷ്ട്രപിതാവായ സൺയാറ്റ് സെന്റെ ഓർമ്മയ്ക്കായി നിർമിച്ച സൺയാറ്റ് സെൻ മെമ്മോറിയൽ ഹാൾ (Sun Yat Sen Memorial Hall), ചൈനയിലെ ഫോർബിഡൻ പാലസിലെ അമൂല്യ വസ്തുക്കൾ സൂക്ഷിച്ചിരിക്കുന്ന നാഷണൽ പാലസ് മ്യൂസിയം, ഹോട്സ്പ്രിങ് ഡിസ്ട്രിക്ട് ആയ ബെയ്തോയിലെ തെർമൽ വാലി (Xinbeitou Hot Springs), യാങ്‌മിങ്ഷാൻ നാഷണൽ പാർക്ക്(Yangmingshan National Park), Taipei Zoo, Maokong Gondola, ഷിലിൻ നൈറ്റ് മാർക്കറ്റ് (Shilin Night Market), റൗഹെ നൈറ്റ് മാർക്കറ്റ് (Raohe Night Market)എന്നിവയെല്ലാം കണ്ടു തീർക്കാൻ രണ്ടു ദിവസങ്ങൾ മതിയാകും.

3 - ന്യൂ തായ്‌പേയ് സിറ്റി | New Taipei City

തായ്‌പേയ് സിറ്റിയെ ചുറ്റി സ്ഥിതിചെയ്യുന്ന ന്യൂ തായ്‌പേയ് സിറ്റിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെല്ലാം തായ്‌പേയിൽ നിന്നും ട്രെയിനിലോ ബസിലോ പോയി വരാൻ പറ്റുന്ന ദൂരത്തിലാണ്.

  • Jiufen Old Street
  • Shifen Water Fall
  • Yehliu Geo Park
  • Danshui
  • Wulai Hot Springs
  • North East Coast Scenic Area
  • Bitan Scenic Area
  • Fulong and Baishawan Beach
  • Pingxi Sky Lantern Festival

ഇതിൽ ഒരു മണിക്കൂർ ഇടവിട്ട് ലാന്റെണുകൾ കൂട്ടത്തോടെ പറത്തി വിടുന്ന പിങ്ശി സ്കൈ ലാന്റെൺ ഫെസ്റ്റിവൽ ചൈനീസ് പുതുവർഷത്തിലെ പതിനഞ്ചാമത്തെ ദിവസം മാത്രമേ കാണാൻ പറ്റൂ. മറ്റുള്ള ദിവസങ്ങളിൽ ഷിഫെൻ ഓൾഡ് സ്ട്രീറ്റിൽ ലാന്റേൺ പറത്താം.

4 - ഹ്വാളിയെൻ | Hualien

തായ്‌പേയിൽ നിന്നും രണ്ടര മണിക്കൂർ ട്രെയിനിൽ യാത്ര ചെയ്താലെത്തുന്ന ദൂരത്താണ് ഹ്വാളിയെൻ. തായ്‌വാനിലെ ഒമ്പതു നാഷണൽ പാർക്കുകളിൽ ഒന്നായ മാർബിൾ ജോർജുകളും അതിനിടയിലൂടെ ഒഴുകുന്ന നദികളും ഒരു പാട് വെള്ളച്ചാട്ടങ്ങളാലും സമ്പന്നമായ ടരോക്കോ നാഷണൽ പാർക്കും യൂറേഷ്യൻ പ്ലേറ്റും ഫിലിപ്പീൻ സീ പ്ലേറ്റും കൂട്ടിയിടിച്ചതിന്റെ ഫലമായിട്ടുണ്ടായ ഈസ്റ്റ് റിഫ്ട് വാലിയും സ്ഥിതി ചെയ്യുന്നത് ഹ്വാളിയെനിലാണ്.

  • Taroko National Park
  • East Rift Valley National Scenic Area
  • Qingshui Cliff
  • Qixingtan beach
  • East Coast National Scenic Area
  • Fuyuan National Forest Recreation Area
  • Ruisui and Antong Hot Springs
  • Shitiping

5 - പിങ്‌തങ് | Pingtung

തായ്‌വാന്റെ തെക്കേ അറ്റത്തുള്ള പ്രവിശ്യയായ പിങ്‌തങിലെത്താൻ തായ്‌പേയിൽ നിന്ന് Kaohsiung വരെ ഹൈ സ്പീഡ് ട്രെയിനിലോ സാധാരണ ട്രെയിനിലോ യാത്ര ചെയ്തു കൗശോങിൽ നിന്ന് പിങ്‌തങിലെ പ്രധാന ആകർഷണമായ കെന്റിങിലേക്കു ബസിൽ രണ്ടു മണിക്കൂർ സഞ്ചരിക്കണം.

  • Kenting National Park
  • National Museum of Marine Biology and Aquarium
  • Xiao Liuqiu
  • Dapeng Bay National Scenic Area

തായ്‌വാനിലെ മറ്റു പ്രധാന സ്ഥലങ്ങൾ/കാഴ്ചകൾ

  1. Sun Moon Lake
  2. Alishan National Forest Recreation Area
  3. Formosan Aboriginal Culture Village
  4. Yushan National Park
  5. Kaohsing
  6. Tainan

ഇതെല്ലാം കൂടാതെ തായ്‌വാന്റെ പടിഞ്ഞാറു ഭാഗത്ത് ശാന്ത സമുദ്രത്തിലെ Green Island, Lanyu, Guishan Island കിഴക്കു ഭാഗത്ത് തായ്‌വാൻ സ്ട്രെറ്റിലെ Penghu, Matsu, Kinmen എന്നിവയെല്ലാം മനോഹരമായ ദ്വീപുകളാണ്.

വിസ

ഇന്ത്യയിൽ ചെന്നൈയിലോ ഡെൽഹിയിലോ ഉള്ള Taipei Economic and Cultural Center in India - യിൽ നേരിട്ടോ ഏജന്റ് മുഖാന്തിരമോ തായ്‌വാൻ വിസയ്ക്ക് അപേക്ഷിക്കാം. അപേക്ഷയും കൂടെ സമർപ്പിക്കുന്ന ഡോക്യൂമെൻറ്സും കൃത്യമാണെങ്കിൽ രാവിലെ 9-നും 11-നും ഇടയിൽ വിസ അപ്ലിക്കേഷൻ കൊടുത്താൽ വൈകുന്നേരം 3:30-നും 4:30-നും ഇടയിൽ വിസ ലഭിക്കും. 4000 രൂപയാണ് സിംഗിൾ എൻട്രി വിസ ഫീസ്, 8000 രൂപയാണ് മൾട്ടിപ്പിൾ എൻട്രി വിസ ഫീസ്. എന്തൊക്കെ ഡോക്യൂമെന്റസ് ആണ് വേണ്ടത് എന്നുള്ളത് താഴെയുള്ള ലിങ്കിൽ പോയാൽ കാണാം.

https://www.roc-taiwan.org/in_en/post/181.html

മുകളിൽ പറഞ്ഞതല്ലാതെ തായ്‌വാനീസ് evisa സൗജന്യമായി കിട്ടാനൊരു മാർഗം ഉണ്ട്.

ആസ്‌ട്രേലിയ, കാനഡ, ജപ്പാൻ, സൗത്ത് കൊറിയ, ന്യൂസിലാൻഡ്, ഷെൻഗെൻ രാജ്യങ്ങൾ, യുണൈറ്റഡ് കിങ്‌ഡം, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നെ രാജ്യങ്ങളിൽ ഏതെങ്കിലും ഒന്നിൽ നിന്നുള്ള പെർമനന്റ് റസിഡന്റ് കാർഡോ റസിഡന്റ് കാർഡോ കാലാവധിയുള്ള വിസയോ അല്ലെങ്കിൽ പത്തു കൊല്ലത്തിനുള്ളിൽ കാലാവധി തീർന്ന റസിഡന്റ് കാർഡോ വിസയോ ഉണ്ടെങ്കിൽ https://visawebapp.boca.gov.tw എന്ന വെബ്സൈറ്റിൽ കൂടി ഓൺലൈൻ ആയി വിസ അപേക്ഷിക്കാം.മറ്റു തേർഡ് പാർട്ടി സൈറ്റുകൾ ഒന്നും തന്നെയില്ല. സിംഗിൾ എൻട്രി evisa 14 ദിവസത്തേക്കും മൾട്ടിപ്പിൾ എൻട്രി evisa 90 ദിവസത്തേക്കുമാണ്. തായ്‌വാനിൽ എത്തി ഏഴു ദിവസത്തിനുള്ളിൽ സിംഗിൾ എൻട്രി evisa കാലാവധി നീട്ടാൻ അപേക്ഷിക്കാവുന്നതാണു.

ഫ്ലൈറ്റ്

തായ്‌വാനിലേക്ക് കേരളത്തിൽ നിന്നും നേരിട്ട് ഫ്ലൈറ്റുകൾ ഇല്ല, ഡൽഹിയിൽ നിന്നും മാത്രമാണ് തായ്‌വാന്റെ നാഷണൽ എയർലൈൻസ് ആയ ചൈന എയർലൈൻസ് നടത്തുന്ന ആഴ്ചയിൽ മൂന്ന് ദിവസം മാത്രമുള്ള നേരിട്ടുള്ള സർവീസ് ഉള്ളത്. ചിലവ് കുറച്ചു ടിക്കറ്റ് ലഭിക്കാൻ, ക്വാലലംപൂർ വഴിയുള്ള എയർ ഏഷ്യ അല്ലെങ്കിൽ മലിൻഡോ എയർ കണക്ഷൻ ഫ്‌ളൈറ്റുകൾ ആണ് നല്ലതു. കൊച്ചിയിൽ നിന്നും തായ്‌പേയിലേക്കു പോയി വരാൻ മുൻകൂട്ടി ബുക്ക് ചെയ്താൽ ഏകദേശം 30,000 രൂപ മുതൽ ഫ്ലൈറ്റ് ടിക്കറ്റുകൾ ലഭ്യമാണ്.

കറൻസി, സിം, ഇന്റർനെറ്റ്

ന്യൂ തായ്‌വാൻ ഡോളർ (TWD) ആണ് തായ്‌വാനിലെ കറൻസി, ഈ പോസ്റ്റ് എഴുതുന്ന സമയം 2.53 ഇന്ത്യൻ രൂപ കൊടുത്താൽ ഒരു ന്യൂ തായ്‌വാൻ ഡോളർ കിട്ടും. പക്ഷെ ഇന്ത്യൻ രൂപ നേരിട്ട് തായ്‌വാനിൽ എക്സ്ചേഞ്ച് ചെയ്യാൻ പറ്റില്ല. അതുകൊണ്ടു തായ്‌വാനിലേക്കു വരുമ്പോൾ യു എസ് ഡോളർ കയ്യിൽ കരുതണം. തായ്‌വാനിയുടെ എല്ലാ ബാങ്കുകളിലും യു എസ് ഡോളർ എക്സ്ചേഞ്ച് ചെയ്യാൻ പറ്റുമെങ്കിലും ബാങ്ക് ഓഫ് തായ്‌വാൻ ആണ് സാധാരണയായി ഏറ്റവും നല്ല എക്സ്ചേഞ്ച് റേറ്റ് തരുന്നത്. എയർപോർട്ടിലുള്ള ബാങ്ക് ഓഫ് തായ്‌വാൻ അല്ലെങ്കിൽ മറ്റു ബാങ്കുകളുടെ എക്സ്ചേഞ്ച് റേറ്റും എയർപോർട്ടിനു പുറത്തുള്ള എക്സ്ചേഞ്ച് റേറ്റും തമ്മിൽ ഒരു വ്യത്യാസവുമില്ല.

സിം, ഇന്റർനെറ്റ്

Chunghwa Telecom, Taiwan Mobile, FarEasTone,T Star എന്നിങ്ങനെ പ്രധാനമായും നാല് മൊബൈൽ ഓപ്പറേറ്റമാരാണ് തായ്‌വാനിലുള്ളത്. ഏറ്റവും വലിയ കവറേജും ഉപഭോക്താക്കളും ഉള്ള ചോങ്ഹ്വ ടെലികോം സന്ദർശകർക്കുള്ള മികച്ച ഓപ്ഷനാണ്. എല്ലാ മൊബൈൽ ഓപ്പറേറ്റർമാരും സിഗ്നൽ, കവറേജ്, സ്പീഡ് എന്നിവയുടെ കാര്യത്തിൽ ഏതാണ്ട് സമമാണ്. എയർപോർട്ടിലുള്ള കൗണ്ടറുകൾ, സൂപ്പർ മാർക്കറ്റ്, കൺവീനിയന്റ് സ്റ്റോർ എന്നിവിടങ്ങളിലെല്ലാം സിം കാർഡ് ലഭ്യമാണ്.

താമസം

ഹോട്ടൽ/ഹോസ്റ്റൽ/എയർ ബിഎൻബി / കോച് സർഫിങ് എന്നിങ്ങനെ വ്യത്യസ്തങ്ങളായ സൗകര്യങ്ങൾ ലഭ്യമാണ്. ഇതിൽ ഏതു തിരഞ്ഞെടുക്കണം എന്നുള്ളത് ഓരോ വ്യക്തിയുടെയും ഇഷ്ടംപോലെയിരിക്കും.

ബാക് പാക്ക് ട്രാവല്ലേഴ്‌സ്, ഹോസ്റ്റൽ തിരഞ്ഞെടുക്കാം. 10 - 15 ഡോളർ നിരക്കിൽ ഡോർമിറ്റോറികൾ ലഭ്യമാണ്. മാത്രമല്ല മറ്റു രാജ്യങ്ങളിൽ നിന്ന് വരുന്ന ബാക്ക്പാക്കേഴ്സിനെ കണ്ടു മുട്ടാനുള്ള അവസരവും ഹോസ്റ്റലുകളിൽ ലഭിക്കും.

ചിലവ് കുറഞ്ഞു യാത്ര ചെയാൻ കോച് സർഫിങ് തിരഞ്ഞെടുക്കാം. https://www.couchsurfing.com/ എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തു ഹോസ്റ്റ് റിക്വസ്റ്റ് അപ്‌ഡേറ്റ് ചെയാം.

ലോക്കൽ ഹോസ്റ്റുകൾ ഫ്രീ ആണെങ്കിൽ അവരുടെ വീട്ടിൽ താമസിക്കാനുള്ള ക്ഷണം നിങ്ങൾക്ക് ലഭിക്കും.

പക്ഷെ ഓർത്തിരിക്കേണ്ട കാര്യം, കോച് സർഫിങ് തിരഞ്ഞെടുക്കുകയാണെകിൽ വിസ അപേക്ഷിക്കുന്ന സമയം ഒരു ഡമ്മി ഹോട്ടൽ ബുക്കിംഗ് കാണിക്കണം.

കോച് സർഫിങ് അപ്പ്രൂവൽ വിസ അപ്പ്ലിക്കേഷനോടൊപ്പം കൊടുക്കാതിരിക്കുക.

Airbnb ആണ് ചിലവ് കുറഞ്ഞ താമസ സൗകര്യം നൽകുന്ന മറ്റൊരു വെബ്സൈറ്റ്. ഫാമിലി അല്ലെങ്കിൽ ഗ്രൂപ് ആയി പോകുന്നവർക്ക് സിറ്റിക്കുള്ളിൽ തന്നെ എല്ലാ സൗകര്യങ്ങളും കൂട്ടിയ അപ്പാർട്മെന്റുകൾ കിട്ടും.

ഹോട്ടെലിനേക്കാളും നിരക്ക് കുറവുണ്ടെന്ന് മാത്രമല്ല, കുട്ടികളുമായി യാത്ര ചെയുന്നവക്ക് കിച്ചൺ സൗകര്യം ഉള്ളത് വളരെ പ്രയോജനം ആണ്.

ഹോട്ടൽ തന്നെ വേണമെന്നുള്ളവർ വെബ്സൈറ്റുകൾ വഴി ബുക്ക് ചെയ്യാം. അവരവരുടെ ബഡ്ജറ്റിന് അനുസരിച്ചുള്ള ഹോട്ടൽ, ലൊക്കേഷനും, റിവ്യൂവും നോക്കി ചെയുന്നതാകും ഉത്തമം.

ട്രാൻസ്‌പോർട്ടേഷൻ

പൊതു ഗതാഗതം എല്ലാ വിധത്തിലും മികച്ചു നിൽക്കുന്ന ഒരു രാജ്യമാണ് തായ്‌വാൻ. തലസ്ഥാനമായ തായ്‌പേയിലും തായ്‌വാനിലെ രണ്ടാമത്തെ വലിയ സിറ്റിയായ കൗശോങ്ങിലും മെട്രോ ട്രെയിനുകളാണ് പൊതുഗതാഗതത്തിന് ഏറ്റവും ഉത്തമം. തായ്പേയ് മെട്രോ മാപ് ആപ്പ് സ്റ്റോറിൽ ലഭ്യമാണ്. രാജ്യത്തെ വിവിധ സിറ്റികളെ ബന്ധിപ്പിച്ചു റോഡ്, റെയിൽ,വ്യോമ ഗതാഗത സൗകര്യങ്ങൾ ഉണ്ട്. തായ്‌പേയിൽ നിന്നും സൗത്ത് തായ്‌വാനിലെ കൗശോങ്ങിലേക്ക് ഹൈ സ്പീഡ് ട്രെയിനിൽ ഒന്നര മണിക്കൂർ കൊണ്ടെത്താം. ദ്വീപു രാഷ്ട്രമായ തായ്‌വാന്റെ പുറത്തുള്ള ചെറിയ ദ്വീപുകളിലേക്കു ഫ്ലൈറ്റ് കൂടാതെ ഫെറി സർവീസും ഉണ്ട്. എല്ലാ ബസുകളിലും ട്രെയിനുകളിലും ചൈനീസിനോടൊപ്പം ഇംഗ്ലീഷ് ബോർഡുകളും അന്നൗൻസ്മെന്റുകളും ഉണ്ടാകും. ബസ് യാത്രകൾക്ക് തായ്‌വാനിലെ ബസുകളുടെ റിയൽ ടൈം അവൈലബിലിറ്റി അറിയാനുള്ള ആപ്പ് ആയ Bus Tracker Taiwan ഡൗൺലോഡ് ചെയ്യുന്നത് വളരെ സൗകര്യ പ്രദമായിരിക്കും.

തായ്‌വാനിലെ പ്രധാന നഗരങ്ങളിലെല്ലാം You bike എന്ന ബൈസിക്കിൾ സർവീസ് ഉണ്ട്. ബസിലും മെട്രോയിലും ട്രെയിനിലുമെല്ലാം ഉപയോഗിക്കുന്ന ഈസി കാർഡ് ഉപയോഗിച്ച് രജിസ്റ്റർ ചെയ്തു നഗരത്തിനുള്ളിലെ യാത്രകൾക്ക് ഇതുപയോഗിക്കാവുന്നതാണ്.

https://www.youbike.com.tw/intro.html

അതുപോലെ ടുവീലർ ലൈസൻസ് ഉപയോഗിച്ച് രജിസ്റ്റർ ചെയ്താൽ irent അല്ലെങ്കിൽ goshare app ഉപയോഗിച്ച് തായ്‌പേയ് സിറ്റിയിൽ മാത്രം ഉപയോഗിക്കാവുന്ന ഇലക്ട്രിക്ക് സ്കൂട്ടറുകൾ ലഭ്യമാണ്.

https://www.easyrent.com.tw/

ട്രെയിൻ ടിക്കെറ്റുകൾക്കായി താഴെ ഉള്ള വെബ്സൈറ്റ് സന്ദർശിക്കാം.

https://tip.railway.gov.tw/tra-tip-web/tip?lang=EN_US

ഹൈ സ്പീഡ് ട്രെയിൻ ടിക്കെറ്റുകൾക്കായി താഴെ ഉള്ള വെബ്സൈറ്റ് സന്ദർശിക്കാം.

https://www.thsrc.com.tw/en/Home/Index

രാജ്യത്തെ എല്ലാ സിറ്റികളെയും കണക്റ്റ് ചെയ്തു ഒരുപാടു ഇന്റർസിറ്റി ബസ് സർവീസുകൾ ഉണ്ട്. കൂടുതൽ വിവരങ്ങൾക്ക് താഴെ ഉള്ള വെബ്സൈറ്റ് സന്ദർശിക്കാം.

https://eng.taiwan.net.tw/m1.aspx?sNo=0029049

ഏറ്റവും മികച്ച ബസ് സർവീസ് കമ്പനികളുടെ പേരുകൾ താഴെ കൊടുക്കുന്നു.

  1. Kuo-Kuang Motor Transport
  2. Ubus
  3. Southeast Bus
  4. Aloha Bus
  5. Ho-hsin Bus

ചെറിയ രാജ്യമായതിനാൽ ഫാമിലി അല്ലെങ്കിൽ ഗ്രൂപ്പായി പോകുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ഏറ്റവും നല്ല ഓപ്‌ഷൻ ആണ് കാർ റെന്റ്. 21 വയസു തികഞ്ഞ ഇന്റർനാഷണൽ ഡ്രൈവിംഗ് ലൈസെൻസ് ഉള്ള ആർക്കും കാർ റെന്റിന് കിട്ടും. 3000 രൂപ മുതൽ ദിവസ റെന്റിന് കാറുകൾ ലഭ്യമാണ്. കാർ റെന്റിന്റെ കൂടെ ഇൻഷുറൻസ് നിർബദ്ധമാണ്. അത് കൊണ്ട് റെന്റിനെടുക്കുമ്പോൾ കൂടെയുള്ളവർ കാർ ഓടിക്കാൻ സാധ്യതയുണ്ടെങ്കിൽ അവരുടെ പേരും റെന്റൽ ഫോമിൽ ഉൾപ്പെടുത്തണം. ഇനിയിപ്പോ ഡ്രൈവ് ചെയ്യാൻ മടിയാണെങ്കിൽ കാർ അല്ലെങ്കിൽ വാൻ, ഡ്രൈവർ ഉൾപ്പടെ വാടകയ്ക്ക് ലഭിക്കുന്ന നിരവധി ഏജൻസികളും വെബ്‌സൈറ്റുകളും ലഭ്യമാണ്.

www.car880.com.tw

www.goodcars.com.tw

www.avis-taiwan.com/us/

www.easyrent.com.tw/English/

www.1car-rent.com.tw/service.php

www.budget.com/en/locations/tb

www.car-plus.com.tw/EN/ugC_AboutUs.asp

സ്കൂട്ടർ എടുത്ത് കറങ്ങാൻ താല്പര്യമുള്ളവർക്ക് അതിനുള്ള സൗകര്യവും എല്ലാ റെയിൽവേ സ്റ്റേഷനടുത്തും ഉണ്ട്. ടാക്സി വേണ്ടവർക്ക് അതും ലഭ്യമാണ്. യൂബർ ഓൺലൈൻ ടാക്സി സൗകര്യവും തായ്‌വാനിലുണ്ട്.

ഭക്ഷണം / ഡ്രിങ്ക്സ്

ചൈനീസ് ഫുഡിന്റെ തായ്‌വാനീസ് വേർഷനാണ് തായ്‌വാനിലെ പ്രധാന ഭക്ഷണങ്ങൾ. തായ്‌വാനിലെ ഭൂരിഭാഗം പേരും ചൈനയിലെ ഫൂജിയാൻ പ്രവിശ്യയിൽ നിന്ന് കുടിയേറി പാർത്തവരായത് കൊണ്ട് അവിടെയുള്ള ഭക്ഷണത്തോടാണ് കൂടുതൽ സാമ്യം. തീർച്ചയായും ട്രൈ ചെയ്യണ്ട ഐറ്റംസ് ചുവടെ

  • Beef Noodles
  • Bubble Milk Tea
  • Soup Dumplings
  • Stinky Tofu
  • Oyster Omelet
  • Minced Pork Rice
  • Intestine and Oyster Vermicelli
  • Mango Shaved Ice
  • Pineapple Cake

ടൂറിസ്റ്റ് തട്ടിപ്പുകൾ | Tourist Scams in Taiwan

പൊതുവെ അധികം തട്ടിപ്പുകളൊന്നും ഇല്ലാത്ത രാജ്യമാണ് തായ്‌വാൻ. തേയില, രത്‌നങ്ങൾ, ബ്രാൻഡഡ് ഐറ്റംസ് എന്നിവ വാങ്ങുമ്പോൾ ഒറിജിനലാണെന്നു ഉറപ്പു വരുത്തണം.

ആപ്ലിക്കേഷനുകൾ | Apps‌

തായ്‌വാനിൽ പോകുമ്പോൾ ഉപയോഗപ്രദമായ ചില മൊബൈൽ ആപ്ലിക്കേഷനുകൾ താഴെ കൊടുക്കുന്നു

  • GO! Taipei Metro - തായ്‌പേയിലെ മെട്രോയുടെ റൂട്ട്, ടിക്കറ്റ് പ്രൈസ് ഒക്കെ നോക്കാൻ പറ്റിയ നിരവധി ആപ്പുകൾ ഉണ്ടെങ്കിലും അതിൽ ഏറ്റവും സൗകര്യപ്രദമായ ആപ്പ്.
  • Bus Tracker Taiwan - തായ്‌വാനിലെ എല്ലാ ബസ് റൂട്ടുകളും സമയ ഷെഡ്യൂളുകളും ചെക്ക് ചെയ്യാനും, ബസുകളുടെ റിയൽ ടൈം അവൈലബിലിറ്റി അറിയാനുമുള്ള ഇംഗ്ലീഷിലുള്ള ആപ്പ്.
  • Tour Taiwan - ലോക്കൽ ഗവണ്മെന്റ് വിനോദ സഞ്ചാരികൾക്കായി ഇംഗ്ലീഷിലും ചൈനീസിലും ജാപ്പനീസിലും ഉണ്ടാക്കിയ ആപ്പ് ആണിത്. ഇതുപയോഗിച്ച് ഒരു സഞ്ചാരിക്ക് ആവശ്യമായ വിവരങ്ങളായ അടുത്തുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ, റെസ്റ്റോറന്റ്സ്, താമസസൗകര്യങ്ങൾ, പോലീസ് സ്റ്റേഷൻ, ഹോസ്പിറ്റൽ, ലോക്കൽ ഫെസ്ടിവൽസ് എന്നിവയെല്ലാം കണ്ടു പിടിക്കാം.

ഒറ്റയ്‌ക്കോ കുടുംബമായോ ഒക്കെ പോകാൻ കഴിയുന്ന തികച്ചും സേഫായ രാജ്യമാണ് തായ്‌വാൻ. ഏറ്റവും കുറഞ്ഞത് ഒരാഴ്ചയെങ്കിലും ഉണ്ടെങ്കിൽ അത്യാവശ്യം കാഴ്ചകളെല്ലാം കാണാം. ഇനിയിപ്പോ മൂന്നോ നാലോ ദിവസമേ കയ്യിലുള്ളുവെങ്കിൽ നോർത്ത് തായ്‌വാൻ ഹ്വാളിയെൻ എന്നിവിടങ്ങളിലെ പ്രധാന കാഴ്ചകളെല്ലാം കണ്ടു തീർക്കാം. ഭാവിയിൽ തായ്‌വാൻ യാത്ര പ്ലാൻ ചെയ്യുന്നവർക്കൊരു ഏകദേശ ധാരണ എന്ന നിലയ്ക്കാണീ പോസ്റ്റ്, പ്രായഭേദമന്യേ എല്ലാവർക്കും സന്ദർശിക്കാനും ആസ്വദിക്കാനും ഉള്ള കാഴ്ചകൾ തായ്‌വാനിൽ ഉണ്ട്.

Written By: Shitha Valsan

PHOTO GALLERY: ഏഷ്യയുടെ ഹൃദയം - തായ്‌വാൻ | Taiwan

ഏഷ്യയുടെ ഹൃദയം - തായ്‌വാൻ | Taiwan

0 comments: