മഹാരാഷ്ട്രയിലെ ഒരു പ്രധാന മണ്‍സൂണ്‍ ട്രെക്കിങ്ങാണ് ഭീമാശങ്കര്‍ ട്രെക്കിങ്ങ് (Bhimashankar Trek). കാരണം മണ്‍സൂണില്‍, വഴിയിലെല്ലാം നിരവഴധി വെള്ളച്ചാട്ടങ്ങള്‍ കാണാന്‍ സാധിക്കും. അത് പോലെ ചെറിയ അരുവികളും. ഇതെല്ലാം മുറിച്ചു കടന്നു വേണം മുകളിലെത്താന്‍. അത് പോലെ മറ്റൊരു കാഴ്ച്ചയാണ് മലമുകളില്‍ നിന്ന് താഴോട്ടൊലിക്കുന്ന വെള്ളച്ചാട്ടങ്ങളുടെ കൂട്ടങ്ങള്‍, ഒരു നിരയില്‍ തന്നെ 5 വെള്ളം ചാട്ടം ഒന്നിച്ച് കാണാന്‍ പറ്റുന്ന പല വ്യൂ പോയിന്റ്സും ഈ ട്രെക്കിങ്ങിലുണ്ട്.
ഈ ട്രെക്കിങ്ങിന്റെ ബെയ്സ് വില്ലേജ് കാണ്ടാസ് എന്ന ഗ്രാമമാണ്. കര്‍ജാട് ടൗണില്‍ നിന്ന് ഒരു 30 KM അകലെയാണ് ഈ കൊച്ചു ഗ്രാമം. പ്രകൃതി ഭംഗി കൊണ്ട് സഞ്ചാരികളെ കാത്തിരിക്കുന്ന ഒരു കാര്‍ഷിക ഗ്രാമം. ചുറ്റും മലകളാല്‍ ചുറ്റുപ്പെട്ട ഈ ഗ്രാമത്തില്‍ നിന്ന് നോക്കുമ്പോള്‍ തന്നെ മുകളില്‍ കോട മഞ്ഞ് കൂടു കൂട്ടിയ ബീമാശങ്കറിലെ മലകളും മലനിരകളും. ഈ മലകളെല്ലാം ബീമാശങ്കര്‍ വൈല്‍ഡ് വന്യ ജീവി സങ്കേതത്തിന്റെ ഭാഗമാണ്. പല തരത്തിലുള്ള സസ്യ ജന്തു ജാലങ്ങളുടെ ഒരു ആവാസയിടം കൂടിയാണ് ഈ മലനിരകള്‍.
കാണ്ടാസ് വില്ലേജില്‍ നിന്ന് മുകളിലെത്താന്‍ രണ്ട് ട്രെക്കിങ്ങ് റൂട്ടുകളുണ്ട്. വില്ലേജ് എത്തുന്നതിനു കുറച്ച് മുമ്പായി ഒരു പാലം കാണാം. അവിടെ നിന്ന് വലത്തോട്ടു പോകുന്നതാണ് ഗണേഷ് ഘട്ട് റൂട്ട്, ഇടത്തേക്കുള്ളത് സിദ്ധി ഘട്ട് റൂട്ടും. ഗണേഷ് ഘട്ട് വഴി മുകളിലെത്താന്‍ 10 KM എടുക്കുമെങ്കിലും വളരെ ബുദ്ധിമുട്ടില്ലാത്ത ഒരു റൂട്ടാണിത്. എന്നാന്‍ 7 KM മാത്രമുള്ള സിദ്ധി ഘട്ട് റൂട്ട് വളരെ സാഹസികത നിറഞ്ഞതാണ്. വെള്ളച്ചാട്ടങ്ങള്‍ക്കിടയിലൂടെ നടക്കണം. പാറയിടുക്കുകള്‍ കൊത്തിപ്പിടിച്ച് കയറണം. അങ്ങനെ പലതും. ബാക്കി വിശേഷങ്ങലെല്ലാം വീഡിയോയിലുണ്ട്.
Written By: MUhammed Unais P
0 comments: