ലോകത്തിലെ ഏറ്റവും വലിയ പക്ഷിശില്പം ജടായൂ (Jatayu Bird Statue) കൊല്ലം ജില്ലയിൽ ചടയമംഗലത്താണ് ജടായു പാറ ലോക ടൂറിസം സ്ഥിതി ചെയ്യുന്നത്. ലോക അത...

ഗിന്നസിലേക്ക് പറന്നുയർന്ന പക്ഷിശ്രേഷ്ഠൻ ജടായു പാറയിൽ Jatayu Nature Park / Jatayu Rock

ലോകത്തിലെ ഏറ്റവും വലിയ പക്ഷിശില്പം ജടായൂ (Jatayu Bird Statue)

കൊല്ലം ജില്ലയിൽ ചടയമംഗലത്താണ് ജടായു പാറ ലോക ടൂറിസം സ്ഥിതി ചെയ്യുന്നത്.

ലോക അത്ഭുതത്തിന് അരികിൽ നിന്നൊരു അസ്തമയ കാഴ്ച

സമുദ്രനിരപ്പില്‍ നിന്നു 750 അടി ഉയരത്തിലുള്ള കൂറ്റന്‍ പാറക്കെട്ടിലാണ് ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശില്‍പമായ ജടായു പക്ഷി ശില്‍പം (Jatayu Bird Statue)  ഒരുങ്ങിയിരിക്കുന്നത്.


സാഹസിക പാര്‍ക്കും കേബിള്‍കാര്‍ സഞ്ചാരവും റോക്ക് ട്രക്കിങ്ങുമെല്ലാം (Rock Trekking) ചേര്‍ന്നതാണ് കൊല്ലം ജില്ലയിലെ ചടയമംഗലത്തെ ജടായു വിനോദ സഞ്ചാരപദ്ധതി (Jatayu Nature Park).

മലയാളത്തിലെ ആദ്യത്തെ ഓസ്കാർ നോമിനേഷൻ സിനിമ ആയ ഗുരു അന്നും ഇന്നും നമ്മുടെയേല്ലാം മനസ്സിൽ ഇടം നേടിയ താര രാജാവ് ശ്രീ ലാലേട്ടന്റെ സിനിമ. അതു പോലെ തന്നെ വീണ്ടും ഒരു മഹാ അത്ഭുതമായി സംവിധായകന്‍ ശ്രീ രാജീവ് അഞ്ചൽ ആണ് ജടായു പദ്ധതിയുടെയും ശ്രീഷ്ഠാവ്.

രണ്ടു വഴികളിലൂടെയാണ് ശിൽപത്തിനടുത്തേക്ക് എത്താൻ കഴിയുന്നത്. റോപ്പ് വേയും, വാക്‌വേയും.

തെക്കേ ഇന്ത്യയിലെ അത്യാധുനിക കേബിൾ കാർ സവാരിയാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. സ്വിറ്റ്സർലാൻഡിൽ നിന്നും ഇറക്കുമതി ചെയ്ത റോപ്–വേ സിസ്റ്റമാണ് ഇവിടെ ഉപയോഗിക്കുന്നത്. 8 പേർക്ക് ഇരിക്കാവുന്ന 16 കാറുകളാണ് ഉള്ളത്.

ഒരു മണിക്കൂറിനുള്ളിൽ 500 പേരെ ഈ കാറുകൾ മുകളിലെത്തിക്കും. ഗ്ലാസ് കവർ ചെയ്ത കാറിനുള്ളിൽ ഇരുന്നുള്ള യാത്ര ആകാശത്ത് തെന്നി നടക്കുന്നതുപോലെ തോന്നിക്കും.

ഇന്ത്യയിലെ ടൂറിസം കേന്ദ്രങ്ങളിലെ മികച്ച റോപ്പ് വേ എന്ന പേര് ജടായു പാറയ്ക്ക് അവകാശപ്പെടാം.

ജടായു ശിൽപത്തിലേക്കുള്ള രണ്ടാമത്തെ വഴിയാണ് വാക്ക് വേ ഏകദേശം ഒന്നര കിലോമീറ്ററാണ് ദൂരം. മലയിടുക്കുകളും കാടും കൽപ്പടവുകളും കയറിയിറങ്ങിയുള്ള യാത്രയാണിത്. പാറക്കെട്ടുകൾക്കിടയിലൂെട യാത്ര ചെയ്യുമ്പോൾ തോന്നും ഏതോ കൊടുങ്കാട്ടിലൂെടയാണ് ഈ വഴി കടന്നുപോകുന്നതെന്ന്. ഈ യാത്രയുടെ ഏറ്റവും വലിയ പ്രത്യേകത ഏറെക്കുറെ നീണ്ടു കിടക്കുന്ന കൽപ്പടവുകളാണ്.

ജടായു പാറയിലേക്ക് എത്തി ചേരാനുള്ള വഴിയും മറ്റ് ആവിശ്യമായ വിലപ്പെട്ട വിവരങ്ങളും ചുവടെ ചേർക്കുന്നു.

തിരുവനന്തപുരം – കൊട്ടാരക്കര എം. സി. റോഡിലാണ‍് ചടയമംഗലം. എൻ എച്ച് വഴി വരുന്നവർക്ക് കൊല്ലം – തിരുവനന്തപുരം റോഡിൽ പാരിപ്പള്ളിയിൽ നിന്നു ചടയമംഗലത്തേക്കു തിരിയണം.

വർക്കലയാണ് തൊട്ടടുത്ത റെയിൽവേ സ്റ്റേഷൻ.

നാൽപതു കിലോമീറ്റർ ദൂരമുണ്ട് തൊട്ടടുത്ത വിമാനത്താവളമായ തിരുവനന്തപുരത്തേക്ക്.

ചടയമംഗലത്ത് കെ. എസ്. ആർ. ടി. സി യുടെ ബസ് സ്റ്റാൻഡ് ഉണ്ട്, ബസ്സിൽ വരുന്നവർക്ക് ഇവിടെ ഇറങ്ങി ജടായുവിലേക്ക് പോകാം. ഇവിടെ നിന്നാൽ ജടായു ശില്പം (Jatayu Statue) കാണാവുന്നതുമാണ്.

ഇവിടെ നിന്ന് ജടായു പാറയിലേക്ക് ഒന്നരകിലോമീറ്റർ ദൂരം. ചടയമംഗലം, കൊട്ടാരക്കര, നിലമേൽ, കിളിമാനൂർ തുടങ്ങിയവ തൊട്ടടുത്ത പട്ടണങ്ങൾ. ഇവിടെ താമസസൗകര്യങ്ങളുണ്ട്.

ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് വഴിയും ജടായു പാറയിൽ നേരിട്ടും വന്നും ജടായു എര്‍ത്ത് സെന്‍ററിലേക്ക് പ്രവേശന ടിക്കറ്റ് സഞ്ചാരികൾക്ക് എടുക്കാവുന്നതാണ് .

ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത് ഈ വെബ്സൈറ്റ് വഴിയാണ് - www.jatayuearthscenter.com

യാത്ര വിവരണം: അഖിൽ സുരേന്ദ്രൻ അഞ്ചൽ

Photo Gallery: Jatayu Rock / Jatayu Statue

0 comments: