സഞ്ചാരികളുടെ ഖല്‍ബ് കവര്‍ന്ന് കാല്‍വരി മൌണ്ട്  കേരളത്തില്‍ കണ്ടിരിക്കേണ്ട മനോഹരമായ സ്ഥലം. ഇടുക്കി - കട്ടപ്പന റോഡില്‍ കട്ടപ്പനയില്‍ നിന...

കാൽവരി മൌണ്ടിൽ ഉണ്ട് നിങ്ങൾ കാണുവാൻ കൊതിക്കുന്ന പ്രകൃതി വിസ്മയങ്ങൾ

സഞ്ചാരികളുടെ ഖല്‍ബ് കവര്‍ന്ന് കാല്‍വരി മൌണ്ട്

 കേരളത്തില്‍ കണ്ടിരിക്കേണ്ട മനോഹരമായ സ്ഥലം. ഇടുക്കി - കട്ടപ്പന റോഡില്‍ കട്ടപ്പനയില്‍ നിന്നും പതിനേഴു കിലോമീറ്റര്‍ മാത്രം മാറിയാണ് സഞ്ചാരികളുടെ മനം കുളിര്‍ക്കുന്ന കാഴ്ചകള്‍ ഒരുക്കി കാല്‍വരി മൌണ്ട് കാത്തിരിക്കുന്നത്. പച്ചപ്പണിഞ്ഞ കുന്നിന്‍മുകളില്‍ കയറി താഴ്വാരത്തില്‍ കണ്ണും നട്ട് നിന്നാല്‍ നിങ്ങള്‍ മറ്റൊരു ലോകത്താണോ എന്ന് പോലും തോന്നിപോകും. ജലാശയത്തില്‍ കൊച്ചു കൊച്ചു പച്ച തുരുത്തുകള്‍ ആരുടെയും മനം കുളിര്‍ക്കുന്ന നയന മനോഹര വിസ്മയം..!!! ഒപ്പം നേര്‍ത്ത തണുത്ത കാറ്റും... പറഞ്ഞാല്‍ തിരില്ല… മനോഹര ദൃശ്യ ഭംഗി കാണുക.. കണ്ടാസ്വദിക്കുക ….!!

 യാത്രജീവിതത്തിൽ ദൈവത്തിന്റെ സ്വന്തം നാട്ടിൽ ആസ്വദിച്ചിട്ടുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ എന്നും മറ്റുള്ളവരോട് ഒരു മടിയും കൂടാതെ കാണണമെന്ന് പറയാൻ നിർദ്ദേശിക്കുന്ന സ്ഥലം... അത്രക്കു മനോഹരമാണ് ഇവിടത്തെ കാഴ്ചകളും കോടമഞ്ഞും. ആദ്യ യാത്രയിൽ തന്നെ എന്നെ അത്രയേറെ കൊതിപ്പിച്ചു.. ഇടുക്കിയിലെ ഈ സുന്ദരി.

 ചെറുതോണിയിൽ നിന്ന് 12 KM മാത്രം.
 ചെറുതോണി - കട്ടപ്പന റൂട്ടിലാണിത്.

 ഞാൻ പോയ റൂട്ട്
Angamali - Kothamangalam - Neryamnagalam - Cheruthoni - Calvarimount

Return
Cheruthoni - Idukki Dam - Kulamav - Muttam - Thodupuzha - Angamaly

 By: Vaisakh C. Mohan / Vaisakhcmohanphotography

സമീപ സ്ഥലങ്ങള്‍… 

  • ഇടുക്കി ആര്‍ച് ഡാം :- 20 കിലോമീറ്റര്‍ (ഡാം ഇപ്പോള്‍ എല്ലാ ശനി ഞായര്‍ ദിവസങ്ങളില്‍ തുറക്കുന്നതാണ്)
  •  അഞ്ചുരളി :- 22 കിലോമീറ്റര്‍
  •  തേക്കടി :- 40 കിലോമീറ്റര്‍
  •  രാമക്കല്‍മേട് :- 40 കിലോമീറ്റര്‍
  •  മുന്നാര്‍ :- 100 കിലോമീറ്റര്‍
  •  വാഗമണ്‍ :- 42 കിലോമീറ്റര്‍

 Kalvary Mount or Kalliyanathandu is a famous Christian pilgrimage site perched atop a hill offers that an aerial view of the Idukki Reservoir and its surrounding peaks and forests. It is also an ideal place for mountain climbers and trekkers. Guided trekking can be availed from here to nearby places. During Lent, the area turns into a pilgrimage centre as Christians go in a procession up the hillock. 

Image Gallary - Kalvary Mount:





















0 comments: