തൃശൂരില്‍ നിന്ന് ചിമ്മിണി വന്യജീവി സങ്കേതത്തിലേക്ക് ( Chimmini Wild Life ) പോയാല്‍ കാഴ്ചകള്‍
ഏറെയാണ്. വനാന്തരങ്ങളിലെ വന്യ സൗന്ദര്യം ആസ്വദിക്കുന്നതിനോടൊപ്പം വേനല്‍
ചൂടില്‍ നിന്ന് ആശ്വസം നല്‍കുന്ന പ്രകൃതിയുടെ കുളിര് അനുഭവിക്കുകയും
ചെയ്യാം.
തൃശൂരിനടുത്തുള്ള ചിമ്മിണി
വന്യജീവി സംരക്ഷണ കേന്ദ്രം 1984 ൽ സ്ഥാപിതമായി 85 Km2 വിസ്തൃതിയുള്ള
ഈവനത്തിന്റെ പടിഞ്ഞാറു ഭാഗം നെല്ലിയാമ്പതി മലനിരകളാണ്. 1116 മീറ്റർ
ഉയരമുള്ള പുംദ പീക്ക് (Pumdha peak) ആണ് ഏറ്റവും ഉയരമുള്ള കുന്ന്. കേരളത്തിൽ ഇന്നേ വരെ
കണ്ടിട്ടുള്ള വലിയ സ്തനികളിൽ പകുതിയിലധികം ഈവനങ്ങളിലാണ് എന്ന് വന്യ ജീവി
സംരക്ഷണ കേന്ദ്രം സാക്ഷ്യപ്പെടുത്തുന്നു. കടുവ, ആന കാട്ടുനായകരടി തുടങ്ങിയ
വന്യജീവികളെ ഇവിടെ കാണപ്പെടുന്നു. Red list ൽ ഉൾപ്പെട്ടിട്ടുള്ള സിംഹവാലൻ
കുരങ്ങ്, മലയണ്ണാൻ, neelagiri langur, കുട്ടി തേവാങ്ക് തുടങ്ങിയവയെ കാണാം.
39 ഇനം സ്തനികളും, 160 ഇനം പക്ഷികളും, 25 ഇനം ഉരഗങ്ങളും, 14 ഇനം
ഉഭയജീവികളും, 31 തരം മത്സ്യങ്ങളും ഈ വനപ്രദേശത്ത് കാണുന്നു. ഈ വനത്തിനോട്
ചേർന്ന് ചിമ്മിണി ഡാം സ്ഥിതി ചെയ്യുന്നു. പീച്ചി റെയ്ഞ്ചിൽ പെട്ട
ഈവനത്തിലൂടെ വനം വകുപ്പിന്റെ അനുമതിയോടെ trekking സാധ്യമാണ്. 100 രൂപ fee
ഉള്ള nature camp മുതൽ 6500 രൂപ ഫീ ഉള്ള Tree top night camp കൾ വരെ ഉള്ള
package കൾ ഇവിടെ ലഭ്യമാണ്(പ്ലാസ്റ്റിക്ക്, മദ്യം, പുകവലി എന്നിവ കർശനമായി
നിരോധിച്ചിരിക്കുന്നു)
By road തൃശൂരിൽ നിന്നു ചിമ്മിണി forest check post വരെ bus Service ഉണ്ട്.
തൃശൂരിൽ നിന്നും 30 km അകലെയാണ് ഈ വനം.
Trekking ന് ഏറ്റവും അനുയോജ്യം അതിരാവിലെ 6 മണിക്ക് ശേഷം പോകുന്നതാണ്.
Contact no: wildlife warden - 0487 2699017
Check post: 0480 3209234
എത്തിച്ചേരാന്‍:
എറണാകുളം തൃശൂര്‍ റോഡില്‍ (ദേശീയ പാത 47ല്‍) ആമ്പല്ലൂര്‍ ജംഗ്ഷനില്‍
നിന്ന് വരാന്തരപ്പള്ളി, പാലപ്പിള്ളി വഴി ചിമ്മിണി വന്യ ജീവി സങ്കേതത്തില്‍
എത്തിച്ചേരാം. കൊച്ചിയില്‍ നിന്ന് 70 കിലോമീറ്ററും, തൃശൂരില്‍ നിന്ന് 37
കിലോമീറ്ററും ആണ് ഇവിടേയ്ക്കുള്ള ദൂരം.
By:Jeswin John
Image Gallary - :
chimmini wild life, chimmini dam, chimmini dam tourism, chimmini dam tourist spot, chimmini wild life tourism, chimmini wild life animals, chimmini forest, Trissur tourism, tourist places in Trissur, tourist places in Palakkad, Palakkad touris
0 comments: