കാഴ്ചയുടെ സ്വര്‍ഗ്ഗം തേടുന്നവര്‍ ഊട്ടിയും കൂനൂരുമൊക്കെ മാറ്റിവെയ്ക്കും, കോട്ടയം ജില്ലയിലുള്ള ഇലവീഴാപൂഞ്ചിറ ഒന്നു കണ്ടാല്‍. സമുദ്രനിര...

ത്രില്ലടിപ്പിക്കുന്ന യാത്രയ്ക്ക് ഇലവീഴാപൂഞ്ചിറ

കാഴ്ചയുടെ സ്വര്‍ഗ്ഗം തേടുന്നവര്‍ ഊട്ടിയും കൂനൂരുമൊക്കെ മാറ്റിവെയ്ക്കും, കോട്ടയം ജില്ലയിലുള്ള ഇലവീഴാപൂഞ്ചിറ ഒന്നു കണ്ടാല്‍.


സമുദ്രനിരപ്പില്‍ നിന്നും 3200 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഇലവീഴാപൂഞ്ചിറയെന്ന ഭൂമിയിലെ സ്വര്‍ഗ്ഗം. ഒരു തവണ ആ ഒരു മനോഹാരിത നേരിലറിഞ്ഞവര്‍ക്ക് ഒരിക്കലും മനസ്സില്‍ നിന്നും മായ്ക്കാന്‍ കഴിയുന്ന ചിത്രമല്ല ഇലവീഴാപൂഞ്ചിറയിലേത് എന്നത് അനുഭവ സാക്ഷ്യവും.

കോട്ടയം ജില്ലയിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമാണ് ഈ ഈ ഇലവീഴാപൂഞ്ചിറ. സഞ്ചാരികള്‍ ആഗ്രഹിക്കുന്ന പോലെ ഏറ്റവും സ്വസ്ഥമായ അന്തരീക്ഷമുള്ള തിരക്കുകളില്ലാത്ത ഒരു ഹില്‍ സ്റ്റേഷനാണ് ഇത്.



മഞ്ഞു പെയ്തു തുടങ്ങിയാല്‍ തമിഴ്‌നാട്ടിലെ ഊട്ടിയും കൂനൂരും പൂഞ്ചിറയ്ക്കു മുന്നില്‍ നിന്നും മാറിനില്‍ക്കും. കുറ്റിക്കാടുകളും പുല്‍മേടുകയും ഇടയ്ക്കിടയ്ക്ക് നൂല്‍മഴപോലെ പെയ്തിറങ്ങുന്ന മഞ്ഞും ഇവിടെയെത്തുന്ന സഞ്ചാരികളുടെ മനസ്സ് കീഴടക്കും.

സഞ്ചാരികളുടെ സ്വര്‍ഗ്ഗഭൂമിയായ തമിഴ്‌നാട്ടിലെ കൂനൂരിനോട് ഏതുരീതിയിലും താരതമ്യപ്പെടുത്താവുന്ന ഒരിടം കൂടിയാണ് ഇവിടം. എന്നാല്‍ കൂനൂര്‍ പോലെ പരന്നല്ല പൂഞ്ചിറയുടെ ഭൂമിശാസ്ത്രം. 1000 ഹെക്ടര്‍ വിസ്തൃതിയില്‍ വിരാജിക്കുന്ന പൂഞ്ചിറയിലെ നാലു മലകളാല്‍ ചുറ്റപ്പെട്ട താഴ്‌വരയില്‍ വര്‍ഷകാലത്ത് ജലം നിറയുമ്പോള്‍ ഒരു വലിയ തടാകം രൂപപ്പെടുന്ന അപൂര്‍വ്വ സുന്ദരമായ ഒരു കാഴ്ചകൂടി ഇവിടെ കാണാനാകും.

മുമ്പ് പല തവണ ഇലവീഴാപൂഞ്ചിറ പോയിട്ടുണ്ടെങ്കിലും, ഇലവീഴാപൂഞ്ചിറ ഇത്ര അത്ഭുതായി തോന്നിത് ഇതാദ്യാ... ഒരു പക്ഷേ ഞങ്ങൾ പോയ സമയത്തിന്റേതാവാം...

മിനിയാന്ന് ഇടയത്താഴവും സുബഹി നമസ്കാരവും കഴിഞ്ഞ് കട്ടിലിൽ മലർന്ന് കിടന്നപ്പൊ ഒരു ഉൾവിളി, ഇലവീഴാപൂഞ്ചിറ പോകാൻ!!!

ഇത് പോലത്തെ ചെറിയ ഭ്രാന്തുള്ള Jaseem-നെ വിളിച്ചു,അവൻ ഓൾ റെഡി!
6:30 ആയപ്പൊ ഓൻ വീട്ടിനു മുന്നിൽ, 100 രൂപയ്ക്ക് പെട്രോൾ അടിച്ച് നേരേ ലക്ഷ്യ സ്ഥാനത്തേക്ക്...
കാഞ്ഞിരം കവല തിരിഞ്ഞതും, എന്റെ സാറേ.... ചുറ്റുമുള്ളതൊന്നും കാണാൻ കയിഞ്ഞില്ല! ബല്ലാത്ത കോട!!

6 കിലോമീറ്റർ ഓഫ് റോഡിംഗും കൊടും വളവും കുത്തനെയുള്ള കയറ്റവും പുഷ്പം പോലെ താണ്ടി Yamaha Fz,7:45 ഓടെ ഞങ്ങളെ മുകളിലെത്തിച്ചു..

വഴിപോലും കാണത്തില്ല, നല്ല കിടിലൻ തണുപ്പ്! കൂടെ ഇളം തെന്നലും! 

ഇടക്കിടക്ക് വരുന്ന മന്ദമാരുതൻ കോടയെ ഒരു മൂലയിലേക്ക്‌ കൊണ്ടോവുമ്പൊ മുന്നിൽ കാഞ്ഞാർ ടൗണിന്റെ വിദൂര കാഴ്ച.. അതൊരു ഒന്നൊന്നര കാഴ്ച തന്നെയാ...
ഉരുളൻ കല്ലായിരുന്നു ഞങ്ങളുടെ ലക്ഷ്യം.. അത് തേടി ആദ്യം വ്യൂ പോയന്റിലേക്ക്‌ പോയി! അവിടെയാണ് പോലീസിന്റെ വയർലെസ്സ് സ്റ്റേഷന്..

എട്ട് മണിക്ക് സുബഹി ആയ പോലീസ്കാരൻ,ടോർച്ച് അടിച്ച് പുറത്തേക്ക് വരുന്നു, വല്ലതും കാണണ്ടെ!! ലക്ഷ്യം തെറ്റി, ഉരുളൻകല്ല് അവിടെയല്ല!

താഴേക്ക് ഇറങ്ങി ലെഫ്സ്റ്റ് പിടിച്ചു! ദാണ്ടെ ഉരുളൻ കല്ല്.. അതിന്റെ മേലെകേറി കുറേ നേരം ഇരുന്നു!
സ്വയം മറന്നു കാറ്റും കോടയും ആസ്വദിച്ച്!
നേരത്തെ പറഞ്ഞ ഒന്നൊന്നര കാഴ്ചയും കണ്ട് ഒന്നൊന്നര മണിക്കൂർ അവിടങ്ങനെ ഇരുന്നു!

പണ്ടേതോ ഫോട്ടോയിൽ ആരോ പറഞ്ഞത് പോലെ..." ഭൂമിയിൽ ഒരു സ്വർഗം ഉണ്ടെങ്കിൽ....." അതിന്റെ ഒരു ഭാഗം ഇവിടാ.. ബാക്കി ഞങ്ങടെ വാഗമണിലും ഇല്ലിക്കകല്ലിലും...! 😃

അവിസ്മരണീയമായിരിക്കുമെന്നുള്ളതിന് സംശയമില്ല. എല്ലാ കാലാവസ്ഥയിലും തണുത്തു നില്‍ക്കുന്ന ഒരു അന്തരീക്ഷം സഞ്ചാരികളെ വീണ്ടും വീണ്ടും ഇവിടേക്ക് ക്ഷണിക്കും.

പൂഞ്ചിറയൊരുക്കുന്ന സുര്യോദയവും അസ്തമയവും അവിസ്മരണീയമാണ്. മറ്റൊരു പ്രദേശത്തിനു സമ്മാനിക്കാനാകാത്ത ഒരു അനുഭവമായിരിക്കും ഇലവീഴാപൂഞ്ചിറയില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത്. അത് അനുഭവിച്ചു തന്നെ അറിയണമെന്നുള്ളത് മറ്റൊരു സത്യവും.


പോയ വഴി: ഈരാറ്റുപേട്ട - ഇടമറുക് - മേലുകാവ് - മേലുകാവ്മറ്റം - ഇലവീഴാപൂഞ്ചിറ
വന്ന വഴി: ഇലവീഴാപൂഞ്ചിറ - മേച്ചാൽ - നെല്ലാപ്പാറ - മുന്നിലവ് - ഈരാറ്റുപേട്ട

Written By: Fayaz Muhammed

Image Gallary - :


































ത്രില്ലടിപ്പിക്കുന്ന യാത്രയ്ക്ക് ഇലവീഴാപൂഞ്ചിറ.

0 comments: