August 4, 2017

കാറ്റും കോടമഞ്ഞും ആസ്വദിക്കാം: മുത്തങ്ങ കാടുകളിലൂടെ...

Posted By: Abdu Rahiman - 7:56:00 AM
മഞ്ഞുപുതഞ്ഞ മലകള്‍ക്കിടയില്‍ വയലുകളും കുന്നുകളും വനഭംഗികളും. തിലകക്കുറിയായി ചരിത്രസ്മാരകങ്ങളും തടാകങ്ങളും. ഇതിനിടയില്‍ തനിമ മാറാത്ത ഗ്രാമങ്ങള്‍. വേറിട്ട യാത്രകളില്‍ വയനാടിന്റെ സ്വന്തം കാഴ്ചകള്‍ ഇവയാണ്. കുളിരു പകരുന്ന ഈ ഭൂമിയിലേക്കു സഞ്ചാരികളുടെ പ്രവാഹമായി. ഒരു വിനോദസഞ്ചാര സീസണ്‍കൂടി പിറക്കുന്നതോടെ വയല്‍ നാടിന്റെ കാഴ്ചകളിലൂടെ ഒരു യാത്ര...സുൽത്താൻബത്തേരി ഗുണ്ടൽപേട്ട് റോഡ് ഇതിൽ നമ്മുടെ വയനാട്ടുകാരുടെ പൈതൃക സ്വത്തായ മുത്തങ്ങ ഫോറസ്റ്റിനുള്ളിലെ റബറൈയിസ്ഡ് ഹൈവേയിലൂടെയുള്ള യാത്ര നല്ല സുഖമുളള ഒരു അനുഭവം തന്നെയാണ്. പച്ച പുതച്ച് തലയുയർത്തി നിൽക്കുന്ന പടുകൂറ്റൻ മരങ്ങളും മുളം കാടുകളും ശുദ്ധമായ വായുവും ഇളം കാറ്റും ഇടക്ക് ഞാൻ പോയിട്ട് പോയാ മതി എന്ന ജാഡയും മായി റോഡ് ക്രോസ്സ് ച്ചെയ്യുന്ന കൊബനും കാട്ടിയും, യാത്ര കാർക്ക് കൗതുകമാകുന്ന കുയിലും മയിലും മാനും വാനരൻമാരും ഒക്കെ ഒന്ന് കാണേണ്ട കാഴ്ച്ച തന്നെയാണ്.


അതിനെല്ലാം പുറമെ ഗുണ്ടൽപേട്ട എത്തിയാൽ മനസ്സിന് കുളിർമയേകുന്ന ഏക്കറുകണക്കുള്ള പൂ കൃഷിയും ഒക്കെ വളരെ സൂപ്പർ ആണ്..


മറുനാട്ടില്‍ നിന്നാണ് മലയാള നാട്ടിലേക്ക് ഓണമെത്തുന്നത്. ചുട്ടുപൊള്ളുന്ന മണ്ണില്‍ വെന്തുരുകിയ പച്ചക്കറി മുതല്‍ ഓണപ്പൂക്കള്‍ വരെയും കേരളത്തിന്റെ അതിര്‍ത്തി കടന്നെത്തുന്നു. ഓണം ഒരുക്കുന്നതിന്റെ തകൃതിയായ തയ്യാറെടുപ്പുകളിലാണ് കന്നഡയുടെയും തമിഴിന്റെയും അതിര്‍ത്തികള്‍ പങ്കിടുന്ന വയനാടിനോട് ചേര്‍ന്ന് കിടക്കുന്ന ഈ ചുവന്ന നാട്…

ഗുണ്ടല്‍പേട്ട...

ആര്‍ക്കോവേണ്ടി മണ്ണില്‍ ഇഴഞ്ഞു ജീവിക്കുന്ന ഒരു പറ്റം കര്‍ഷകരുടെ ഗ്രാമം. നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന ചുവന്ന മണ്ണിനെ ഓരോ കാലത്തും പലതരം നിറം പുതപ്പിക്കുന്നവര്‍. നൂറ് ഏക്കര്‍ മണ്ണിന് ഉടമയായ ജന്മി കന്നുകാലി കൂട്ടത്തിനെ മേച്ചുനടക്കുന്ന,ചിലപ്പോള്‍, ഭൂമുഖത്തെ ഏകസ്ഥലം. മാറ്റിയിടാന്‍ ഉടുതുണിക്ക് മറുതുണി ഇല്ലാത്തവര്‍. തലമുട്ടുന്ന ഗുഡികളില്‍ സ്വപ്നങ്ങളില്ലാതെ കാലത്തെ തോല്‍പ്പിക്കുന്നവര്‍. ഇവിടെയാണ് വടക്കന്‍ കേരളത്തിന്റെ ഓണം ഒരുങ്ങുന്നത്.

Written By: Nishad Hakkim

Image Gallary - :


About Abdu Rahiman

പാലക്കാട്‌ ജില്ലയിലെ പട്ടാമ്പി സ്വദേശി. യാത്രകളെ ഇഷ്ട്ടപ്പെടുന്നവര്‍ക്ക് വേണ്ടി യാത്രാനുഭവങ്ങള്‍ പങ്കുവെച്ചാലോ എന്നാ ആലോചനയില്‍ നിന്നാണ് ഈ ബ്ലോഗ്‌ രൂപംകൊണ്ടത്. ഇവിടെ ഷെയര്‍ ചെയ്യുന്നത് എന്‍റെ മാത്രം അനുഭവങ്ങളല്ല. സുഹൃത്തുക്കളും മറ്റു യാത്രികരും അയച്ച് തരുന്നവയാണ്‌ കൂടുതലായി ഇവിടെ നിങ്ങള്‍ക്കായി പങ്കു വെക്കുന്നത്.

0 comments:

Post a Comment

Copyright © കേരള സഞ്ചാരി

Designed by ABDU RAHIMAN