കാടിന്റെ ഇരുള്‍ നിറഞ്ഞ വശ്യത തേടി ഒരു നെല്ലിയാമ്പതി യാത്ര... മഞ്ഞുമൂടി കിടക്കുന്ന മല നിരകളിലേക്ക് ഒരു യാത്ര... പാവപ്പെട്ടവരുടെ ഊട്ടിയ...

കാടിന്റെ ഇരുള്‍ നിറഞ്ഞ വശ്യത തേടി ഒരു നെല്ലിയാമ്പതി യാത്ര

കാടിന്റെ ഇരുള്‍ നിറഞ്ഞ വശ്യത തേടി ഒരു നെല്ലിയാമ്പതി യാത്ര...

മഞ്ഞുമൂടി കിടക്കുന്ന മല നിരകളിലേക്ക് ഒരു യാത്ര... പാവപ്പെട്ടവരുടെ ഊട്ടിയിലേക്കുള്ള യാത്ര...

 പാലക്കാടിന്റെ വശ്യസൗന്ദര്യം മുഴുവന്‍ പ്രകടമാക്കി, യാത്രികരെ കടുംപച്ച വിരിയിച്ച കാട്ടുചോലകളിലേക്ക്‌ കൂട്ടികൊണ്ട്‌ പോവുന്ന നെല്ലിയാമ്പതി എങ്ങനെ പാവപ്പെട്ടവന്റെ ഊട്ടിയാവും..? നെല്ലിദേവതയുടെ ഊരായ നെല്ലിയാമ്പതിക്കാടുകളുടെ കുളിരും സൗന്ദര്യവും അനുഭവിക്കണമെങ്കില്‍ അതിനു നെല്ലിയാമ്പതിയിലേക്ക്‌ തന്നെ വരണം.
 

ഊട്ടിക്ക്‌ പകരമാവാന്‍ നെല്ലിയാമ്പതിക്കോ, നെല്ലിയാമ്പതിക്ക്‌ പകരമാവാന്‍ ഊട്ടിക്കോ ആവില്ല. യാത്രയുടെ ആനന്ദം രണ്ടിടങ്ങളിലും വ്യത്യസ്‌തമാണ്‌ എന്നതു തന്നെ കാരണം. പാലക്കാടിൻറെ മാത്രമല്ല, കേരളത്തിൻറെ മൊത്തം സൌന്ദര്യമാണ് നെല്ലിയാമ്പതി മലനിരകൾ. ആരെയും മോഹിപ്പിക്കുന്ന നെല്ലിയാമ്പതി.. തേയില, കാപ്പിത്തോട്ടങ്ങളും പിന്നെ കേരളത്തില്‍ മറ്റെങ്ങുമില്ലാത്ത ഓറഞ്ച് തോട്ടങ്ങളും നിറഞ്ഞതാണ് നെല്ലിയാമ്പതി. യാത്രയ്ക്കിടെ പാലക്കാടന്‍ കാറ്റ് ഓടിയെത്തുമ്പോള്‍ മനസിന് വല്ലാത്ത കുളിര്‍മയായിരിക്കും...

നമ്മുടെ നാടിന്റെ മനോഹാരിത വിളിച്ചോതുന്ന സ്ഥലങ്ങളാണ് ഈ യാത്രയിലുടനീളം ഉള്ളത്. കേരളത്തില്‍ ഓറഞ്ച് തോട്ടമുള്ള ഒരേയൊരു വിനോദ സഞ്ചാരകേന്ദ്രമാണ് നെല്ലിയാമ്പതി.

 നെന്മാറയില്‍ നിന്ന് നെല്ലിയാമ്പതിയിലേക്കുളള യാത്ര അതിമനോഹരം തന്നെയാണ്. നെന്മാറയില്‍ നിന്ന് നെല്ലിയാമ്പതി വരെ 44 കിലോമീറ്റര്‍ ദൂരമുണ്ട്. ഹെയര്‍പിന്‍ വളവുകള്‍ കയറി മലനിരകളുടെ ഉച്ചിയിലേക്ക്. കോടമഞ്ഞു മൂടിയ ഇവിടം സഞ്ചാരികളുടെ പറുദീസയാണ്.

ബോട്ടിംഗ് സൗകര്യമുളള പോത്തുണ്ടി ഡാമാണ് മറ്റൊരു ആകര്‍ഷണം. നെല്ലിയാമ്പതിയിലെ ആദ്യത്തെ പട്ടണമാണ് കൈകാട്ടി. നെന്മാറയില്‍ നിന്ന് 26 കിലോമീറ്റര്‍ അകലെയാണിത്. കൈകാട്ടിയില്‍ നിന്ന് 9 കിലോമീറ്റര്‍ അകലെയാണ് പോത്തുണ്ടി ഡാം. നെല്ലിയാമ്പതി മലയുടെ താഴ്‌വാരത്തിലാണ് അണക്കെട്ട്. ധാരാളം ഹെയര്‍പിന്‍ വളവുകള്‍ പിന്നിട്ടാണ് യാത്ര. 

കൈകാട്ടിക്ക് സമീപത്താണ് കേശവന്‍പാറ. ഇവിടെ നിന്നു നോക്കിയാല്‍ താഴ്‌വാരം മടക്കുകളായി പരന്നുകിടക്കുന്നതു കാണാം. ഇവിടത്തെ തെയില തോട്ടങ്ങളിലൂടെ ആസ്വദിച്ച് യാത്ര ചെയ്യാന്‍ ഒരു സുഖമാണ്. ഒരു വെക്കേഷന്‍ യാത്ര തിരിക്കാന്‍ പോകുമ്പോള്‍ അത് നെല്ലിയാമ്പതി പോലുള്ള സ്ഥലത്തേക്കാണെങ്കില്‍ യാത്ര കൂടുതല്‍ ഹൃദ്യമാകും.

പാലക്കാട് ആണ് നെല്ലിയാമ്പതിക്ക് ഏറ്റവും അടുത്തുളള റെയില്‍വേ സ്‌റ്റേഷന്‍. പാലക്കാട് നിന്ന് 55 കിലോമീറ്റര്‍ അകലെ കോയമ്പത്തൂര്‍ ആണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. പാലക്കാട്ടു നിന്ന് നെല്ലിയാമ്പതിക്ക് കെ.എസ്.ആര്‍.ടി.സി സര്‍വീസുകളുണ്ട്. സ്വകാര്യയാത്രക്കാര്‍ക്ക് ദുര്‍ഘടം പിടിച്ച മലമ്പാതകള്‍ ആയതിനാല്‍ ജീപ്പ് ആണ് ഉത്തമം.

Image Gallary - :



































0 comments: