July 12, 2017

കാനന ഭംഗി ആസ്വദിച്ച് മസിനഗുഡിയിലേക്കൊരു യാത്ര

Posted By: Abdu Rahiman - 8:46:00 PM
ഞങ്ങള് മുന്നുംകൂടി കൂടിയാൽ ട്രിപ്പ് ആണ് ഏറ്റവും വലിയ ഉദ്ദേശം. പിന്നെ എത്ര യാത്രയും ദൂരവും ഒരു പ്രശ്നമേയല്ല... അങ്ങനെ റിയാസ് മച്ചാൻ ഗൽഫിലേക്ക് പോയപ്പോൾ തൊട്ടു പറയുന്നതാ നാട്ടിൽ വരുമ്പോ പണ്ട് വയനാട് കൂർഗ്ഗ് പോയപോലെ ഒരു ട്രിപ്പ് പോണമെന്ന്. അവസാനം രണ്ട് വർഷത്തിനു ശേഷം ആള് നാട്ടിലെത്തി.. പല സ്ഥലങ്ങളും ചർച്ചയിൽലെത്തി... അവസാനം Goa അല്ലെങ്കിൽ മസിനഗുഡി... അങ്ങനെ കാടും ആനയേയും കാണാനുള്ള ആർത്തി കൊണ്ട് മസിനഗുഡി ഉറപ്പിച്ചു.


നീലഗിരി ജില്ലയിലെ മുതുമലൈ ദേശീയ പാർക്കിനോട് ചേർന്നാണ് മസിനഗുഡി. കടുവ സംരക്ഷണ മേഖലയാണ് മുതുമലൈ പാർക്ക്. 150 കിലോമീറ്ററായി വ്യാപിച്ചു കിടക്കുന്ന ഈ കാട്, കർണാടകവുമായും തമിഴ്നാടുമായും കേരളവുമായും അതിർത്തി പങ്കിടുന്ന കാടു കൂടിയാണ്. ശരിക്കും മുതുമല നാഷണൽ പാർക്കിന്റെ ഭാഗം തന്നെയാണ് മസിനഗുഡി...
അങ്ങനെ മാർച്ച് 16 ആം തിയതി വ്യാഴായച്ച വൈകിട്ടു ഞങ്ങള് മൂന്നുംകൂടി അങ്ങ് വിട്ടു... വെളുപ്പിനെ അവിടെ എത്തുന്ന രീതിയിൽ... അതാവുമ്പോ മിക്ക മൃഗങ്ങളെയും കാണാൻ പറ്റുമെന്ന വിശ്വാസo...

അങ്ങനെ എറണാകുളം - തൃശ്ശർ - പട്ടാമ്പി - നിലമ്പൂര് - ഗൂഡല്ലൂർ വഴി മുതുമലയിലേക്ക്... ചെക്ക് പോസ്റ്റ് കഴിഞ്ഞപ്പോൾ തന്നെ കാടിന്റെ തീവ്രതയും തണുത്ത കാറ്റും ഒരു അനുഭവമാണ്... ആ ഭംഗിയിൽ അറിയാതെ ലയിച്ചു തുടങ്ങിയിരുന്നു. കാരണം കാടിന്റെ ഇരുവശങ്ങളിലും മാൻ കൂട്ടങ്ങൾ നിറഞ്ഞു നിൽക്കുന്നു. ചിലർ പാഞ്ഞോടുന്നു ചിലർ ഞങ്ങളെ നോക്കുന്നു ഇവർക്കെന്താ ഇവിടെ കാര്യം എന്ന ഭാവത്തിൽ ചിലർ ക്യാമറയ്ക്ക് വേണ്ടി പോസ്സ് ചെയുന്നു അതൊരു കാഴ്ച്ചയാണ്. ഇതിനിടയിലാണ് ഒരു ഭാഗ്യം പോലെ ഒരു കാട്ടാനക്കൂട്ടം റോഡിനരികിൽ നിൽക്കുന്നത് കണ്ടത് അതിൽ ഒരു കുട്ടിയാന ഞങ്ങളെ കാണാനെന്നവണ്ണം കുണുങ്ങി ക്കുണുങ്ങി നിൽക്കണ്... എന്താ പറയുക ഹോ... സന്തോഷം കൊണ്ട് മനസ്സുനിറഞ്ഞു.

ഞങ്ങൾ വണ്ടി നിർത്തിയപ്പോൾ കുണുങ്ങി കുണുങ്ങി തലയാട്ടിയൊരു കളിയാക്കൽ ..
പക്ഷെ അവറ്റയെ കണ്ടാൽ സങ്കടം വരും വരണ്ടുണങ്ങിയ കാട്ടിൽ വെള്ളവും തീറ്റയും കിട്ടാതെ മെലിഞ്ഞ ശരീരവുമായി നിൽക്കുന്ന കാഴ്ച്ച തികച്ചു സങ്കടകരമാണ്...

മുതുമലയിൽ നിന്ന് ബന്ദിപൂർലേക്കുള്ള യാത്രയിലാണ് ഈ കുട്ടിയാന കൂട്ടത്തെ കണ്ടത്.

എനിക്ക് തോന്നുന്നു ഒരു ജൂൺ ജൂലൈ മാസത്തിലാണ് മസിനഗുഡി ട്രിപ്പ് നല്ലതു. വേനൽ വെയിലേറ്റുണങ്ങിയ മഞ്ഞക്കാഴ്ചകളേക്കാൾ മഴയിൽ ഈറനണിഞ്ഞ ഹരിത വർണ്ണമായിരിക്കും കണ്ണിനു പകരുക!!!

മസിനഗുഡി ഒരു ഗ്രാമമാണ്. അത്യാവശ്യം കടകൾ. വൃത്തിയുള്ള മലയാളി ഹോട്ടൽ.

ഓഫ് ഡ്രൈവ് ആഗ്രഹിക്കുന്നവർക്ക് ട്രക്കിങ് സൗകര്യമുണ്ട്. എണ്ണൂറ് മുതൻ ആയിരം രൂപ വരെ കൊടുത്താൽ കൊണ്ടു പോകാൻ ആളുകളുണ്ട്. പക്ഷെ വില പേശാൻ കഴിയുന്നവർക്ക് വീണ്ടും കുറച്ചു കിട്ടും. അങ്ങനെ കുറച്ചു നേരം കറങ്ങി നടന്ന് ഫോട്ടോ പിടിത്തോം കഴിഞ്ഞ് റൂമിലേക്ക്. മസിനഗുഡി യിൽ നിന്ന് കാടിന്റെ അകത്ത് 2 Km കാടിനുളളിൽ ഉള്ള ഒരു റിസോർട്ടിൽ ആണ് താമസം. റിസോർട്ടിലേക്കുള്ള യാത്ര ഒരു ചെറിയ ഓഫ് റോഡ് ഫീലാണ്. അങ്ങനെ റൂമിൽ ചെന്ന് ഫ്രഷ് ആയി ഫുഡ് ഒക്കെ അടിച്ചു കുറച്ചു നേരം വിശ്രമിച്ചശേഷം വീണ്ടും ക്യാമറയും എടുത്തോണ്ട് ഇറങ്ങി... സലീം ഭായിടെ ഓപ്പൺ ജീപ്പിൽ 700 രൂപയ്ക്ക് ട്രക്കിങ് കയറി. പുള്ളി ഒരു പുലിയാണ്. 18 വർഷമായി ഇവിടെയുണ്ട് പച്ചവെള്ളം പോലെ ആള് മലയാളം പറയും.  എവിടെയൊക്കെ എതൊക്കെ സ്ഥലത്ത് മൃഗങ്ങൾ ഒണ്ടന്നും അതിനെക്കുറിച്ചും പുള്ളിക്ക് അറിയാം അത് ഞങ്ങൾ അനുഭവിച്ചറിഞ്ഞു. അതിനെക്കുറിച്ച് പറഞ്ഞ് മനസ്സിലാക്കിത്തരുകയും ചെയ്തു.


പിന്നിട് ഞങ്ങൾക്ക് ഒരു കാര്യം മനസ്സിലായി സ്വന്തം വണ്ടിയിൽ അങ്ങനെ പോകാൻ കഴിയുംമെന്ന് മനസ്സിലായി. അപ്പോത്തന്നെ മനസ്സിൽ തീരുമാനിച്ചു വീണ്ടും രാത്രിയിൽ ഒന്നു വരണമെന്ന്.

പെട്ടന്ന് പുള്ളി വണ്ടി നിർത്തിയിട്ട് പറഞ്ഞു ദേ കാട്ടുപോത്ത് എന്ന് എവിടെ ഞങ്ങൾ നോക്കിയിട്ട് കണ്ടില്ല. പുള്ളിക്ക് അവിടുത്തെ മുക്കും മൂലയും അറിയാം അതുകൊണ്ടാണ് ഒരു ചെറിയ അനക്കം പോലും കാണാപ്പാടമാണ്. ഒരു ചെറിയ വിഷമം തോന്നി. പക്ഷെ അതിനെ മറികടക്കാൻ ദേ റോഡിന്റെ നടുക്ക് നിക്കണ് ഒരണ്ണം ഓ ഒന്നൊന്നര ഒരെണ്ണം ആദ്യമായി ഇത്രോം അടുത്ത് കാണുന്നത്. ആ സന്തോഷം പറഞ്ഞ അറിയിക്കാൻ വയ്യ. ആവശ്യത്തിന്നു ഫോട്ടോ എടുക്കാനുള്ള സമയം അവൻ തന്നു പിന്നെ കാടിന്റെ വന്യയതയിലേക്ക് മറഞ്ഞു. പിന്നെ പോയ വഴി നിറയെ മാൻകുട്ടങ്ങളും മയിലും മ്ലാവും പന്നിയും കാട്ടുമുയലും എല്ലാം കണ്ണിൻ മുന്നിലൂടെ മാഞ്ഞു അപ്പോഴേക്കും സൂര്യൻ ചുവപ്പ് പരത്തിതുടങ്ങിയിരുന്നു അങ്ങനെ 2 മണിക്കൂർ യാത്രക്ക് വിരാമമായി സലിം ഭായിയോട് സലാം പറഞ്ഞ്പോന്നു.

പിന്നെ പതുക്കെ ഞങ്ങൾ റൂമിലേക്ക് പോയി ഫ്രഷ് ആയി വീണ്ടും ചുമ്മാ കറങ്ങി ഭക്ഷണവും കഴിച്ചു വരാം എന്ന് പറഞ്ഞ് റൂമിൽനിന്ന് ഇറങ്ങി മസിഗുഡി ടൗണിൽ എത്തിയപ്പോൾ കാടിനെ തണുപ്പിക്കാൻ നല്ല കട്ട മഴ. അത് ശരിക്കു മ്യഗങ്ങൾക്ക് ഒരു വലിയ ആശ്വാസമാണ്. അപ്പോ ഒരു ഐഡിയ അന്നാ ഇപ്പോ ഒന്ന് സഫാരിക്ക് പോയാലോ നമ്മടെ കാറില്. പിന്നെ ഒന്നും നോക്കീല്ല നേരേ വിട്ടു... കാറിലെ ഗ്ലാസ്സ് തുറന്നിട്ട് ഹെഡ് ലൈറ്റ് വെളിച്ചത്തിൽ കണ്ണുകൾ ആവേശത്തോടെ പരതി ഇരുട്ടിലെ സ്വർണ്ണത്തിളക്കം മാൻകൂട്ടങ്ങൾ അപ്പോഴും നിറച്ചുണ്ടായിരുന്നു പക്ഷെ മനസ്സിൽ ആഗ്രഹിച്ചത് അതൊന്നുമല്ലല്ലോ. അതിമോഹമല്ലേ മോനെ മക്കളെ... മാനും മ്ലാവും കാട്ടു മുഴലും പന്നിയും ഒക്കെ ക്യാമറ ഫ്ലാഷിൽ ഒപ്പിയെടുത്തു .. അതിനൊന്നും ഇടം തരാതെ മിന്നായം പോലെ അവൻ മറഞ്ഞു Mr കരടി... പോട്ടോം പിടിക്കാൻ കഴിഞ്ഞില്ലെങ്കിലും. പാതി സങ്കടം മാറി.

ഇരുട്ടിൽ ചീവീടിന്റെ ആണോ എന്നറിയില്ല നല്ല കരച്ചിൽ. സൈഡിൽ നിന്ന് ചില്ലിക്കമ്പ് ഉടിക്കുന്ന ശബ്ദം. പിന്നെ അതികം ദുരേക്ക് പോയില്ല പേടിച്ചട്ടല്ല. ഓ വേണ്ടാന്നു വെച്ചു. പിന്നെ വിശപ്പിന്റെ വിളിയും. 

അങ്ങനെ തിരിച്ചു ടൗണിൽ വന്ന് ഫുഡ് അടിച്ചു കഴിഞ്ഞ് ചുമ്മാ ഒന്നുകൂടി കറങ്ങി മഴപെയ്തതു കൊണ്ടാവാം നല്ല തണുപ്പ് ഉണ്ടായിരുന്നു. പിന്നെ നല്ല ക്ഷീണവും വീണ്ടും റൂമിലേക്ക്. അങ്ങനെ ക്യാമറയും ഫോണും ഒക്കെ ചാർജ്ജ് ചെയ്യാൻ ഇട്ട് നാളത്തെ പ്ലാനിങ്ങ് തുടങ്ങി


അടുത്തത് മലകളുടെ റാണിയായ ഊട്ടിയിലേക്ക്
ഊട്ടിയിൽ ഞാൻ ആദ്യമായി ആണ് പോകുന്നത്. പ്രധാന ഉദ്ദേശം ഊട്ടിയിൽ നിന്ന് മേട്ടുപാളയത്തേക്കുളഉ മലയോര തീവണ്ടി യാത്രയാണ് (കിലുക്കം സിനിമയിലെ ട്രെയിൻ). അങ്ങനെ രാവിലെ നേരത്തെ എണീക്കാം പറഞ്ഞ് കിടന്നു. നടന്നത് തന്നെ ആന കുത്തിയാലും ഏക്കാത്ത ടീമാ മൂന്നും. 

മസിനഗുഡിയിൽ നിന്ന് ഊട്ടിക്കു 30 km ആണ്. അങ്ങെനെ ഒരുവിധത്തിൽ പിറ്റേദിവസം രാവിലെ എണിട്ട് റിസോർട്ടിൽ നിന് ഇറങ്ങി. അപ്പോ ഇനി ഊട്ടിയിൽ പാക്കലാം...

ഊട്ടി പട്ടണം... ഊട്ടി പട്ടണം... പൊട്ടി കെട്ടണം ശുമ്മ വാടാ .....

By: Arjun P Rajeev

മസിനഗുഡിയിലെ ചില കാഴ്ച്ചകൾ എന്റെ ക്യാമറ കണ്ണിലൂടെ ...
NB : ഒരു ഫോട്ടോഗ്രാഫർ കണ്ണിലൂടെ ഈ ചിത്രങ്ങൾ കാണരുത്...

എഴുത്തിലെ തെറ്റും ക്ഷമിക്കുക..

 


Image Gallary - :


About Abdu Rahiman

പാലക്കാട്‌ ജില്ലയിലെ പട്ടാമ്പി സ്വദേശി. യാത്രകളെ ഇഷ്ട്ടപ്പെടുന്നവര്‍ക്ക് വേണ്ടി യാത്രാനുഭവങ്ങള്‍ പങ്കുവെച്ചാലോ എന്നാ ആലോചനയില്‍ നിന്നാണ് ഈ ബ്ലോഗ്‌ രൂപംകൊണ്ടത്. ഇവിടെ ഷെയര്‍ ചെയ്യുന്നത് എന്‍റെ മാത്രം അനുഭവങ്ങളല്ല. സുഹൃത്തുക്കളും മറ്റു യാത്രികരും അയച്ച് തരുന്നവയാണ്‌ കൂടുതലായി ഇവിടെ നിങ്ങള്‍ക്കായി പങ്കു വെക്കുന്നത്.

0 comments:

Post a Comment

Copyright © കേരള സഞ്ചാരി

Designed by ABDU RAHIMAN