June 10, 2017

ലക്ഷദ്വീപിൽ പോകുന്ന പ്രിയ സഞ്ചാരികൾക്കു വേണ്ടി

Posted By: Unknown - 9:45:00 PM
മഴക്കാലം അല്ലാത്ത ഏത് സമയത്തും പോവാം. മഴക്കാലത്ത് കടൽ യാത്ര കുറച്ച് ദുർഘടം പിടിച്ചതാണ് (അനുഭവത്തിൽ നിന്ന്)
 
ആകെ മൊത്തം 36 ദ്വീപുകൾ, അതിൽ ആൾ താമസം ഉള്ളത് വെറും 10 എണ്ണം. ഞങ്ങൾ പോയത് Androth, Amini, Agathi, Kadmath, Kalpeni പിന്നെ Kavarathi എന്നിവിടങ്ങളിൽ ആണ്. ലക്ഷദ്വീപ് ഇന്ത്യയുടെ ഭാഗം ആണെങ്കിലും അങ്ങോട്ടേക്കുള്ള യാത്രക്ക് പ്രത്യേക പെർമിറ്റ് വേണം. അത് ലഭിക്കുന്നത് എറണാകുളം ഐലന്റിൽ ഉള്ള ലക്ഷദ്വീപ് അട്മിനിസ്റ്റ്രേറ്റീവ് ആപ്പീസിൽ നിന്നുമാണ്. ഏകദേശം 2 ആഴ്ച മുതൽ ഒരു മാസം വരെ സമയം എടുക്കും പെർമിറ്റ് ശെരിയാവാൻ.

 കപ്പൽ അല്ലെങ്കിൽ ഫ്ള്യറ്റ് മാർഗം പോവാം, എയർപോർട്ട് അഗത്തി ദ്വിപിൽ മാത്രം ഉള്ളതിനാൽ അവിടുന്ന് മറ്റിടങ്ങളിലേക്ക് പോവാൻ വീണ്ടും കടൽ മാർഗം തന്നെ ശരണം. അത് കൊണ്ട് കപ്പൽ തന്നെ നല്ലത്, മാത്രമല്ല ടോൾഫിൻ കൂട്ടം, ഫ്ളയ്യിം ഫിഷ് പോലെ ഉള്ള നയനാനന്ദകരമായ കാഴ്ചകളും വളരെ അടുത്ത് കാണാൻ സാധിക്കും.

 കപ്പലുകൾ ഇപ്പോൾ ഒട്ടുമിക്കതും പുതിയതാണെങ്കിലും കടൽ യാത്ര അതിന്റെ പൂർണതയിൽ ആസ്വതിക്കണം എങ്കിൽ MV Lagoons, MV Corals എന്നിവയിൽ ഏതെങ്കിലും തിരഞ്ഞെടുക്കുന്നതാവും നല്ലത്. വലുപ്പം കൂടുതൽ മാത്രമല്ല, നക്ഷത്ര ഹോട്ടൽ തുല്യമായ അന്തരീക്ഷവും.

 തിരഞ്ഞെടുക്കുന്ന ദ്വീപുകൾക് അനുസരിച്ചിരിക്കും കപ്പൽ യാത്രയുടെ ദൈർഘ്യം. 12 മണിക്കൂർ മുതൽ 24 മണിക്കൂർ വരെ നേരിട്ടുള്ള കപ്പലുകൾ, ചുറ്റി പോവുന്നത് 48 മണിക്കൂർ വരെ നീളും. കപ്പലിൽ തന്നെ നല്ല നിലവാരത്തിലുള്ള ഭക്ഷണം, ബേക്കറി സാധനങ്ങൾ എല്ലാം ലഭ്യമാണ്. ഒട്ടു മിക്ക കപ്പലടുക്കുവാനുള്ള വാർഫുകൾ ഉണ്ട്, ഇല്ലാത്തവയിൽ പുറം കടലിൽ നിർത്തിയിട്ട് ബോട്ടിലാണ് ആളുകളെ ഇറക്കി കൊണ്ട് പോവുന്നത്. കപ്പലുകൾ അങ്ങോട്ട് അടുപ്പിക്കുകയില്ല.

 മദ്യ നിരോധിത മേഖലയാണ്, ട്രൈ ലാന്റ്. ഏതൊരു അവശ്യ വസ്തുക്കളും കേരളത്തിൽ നിന്നും കൊണ്ട് പോവുന്നത് കൊണ്ട് വിലക്കൂടുതൽ ആണ്. അന്നാട്ടിലെ ആളുകൾ ഒട്ടു മിക്കതും കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരും മുക്കുവന്മാരും മാത്രം. വെള്ള്യാഴ്ചകൾ ആണ് പൊതു അവധി. ഞായറാഴ്ചകളിൽ സ്കൂളുകളും മറ്റും തുറന്ന് പ്രവർത്തിക്കും.
പൊതുവായി BSNL ആണ് ആകെ ഉള്ള മൊബൈൽ സർവീസ്, ആന്ത്രോത്തിൽ മാത്രം എയർട്ടെൽ ലഭ്യമാണ്.

 പ്രൈവറ്റ് ടൂറിസം സർക്കാർ അവിടെ അനുവധിച്ചിട്ടില്ല. നല്ല സ്നേഹമുള്ള നിഷ്കളങ്കരായ ആളുകൾ. സർക്കാർ അധീനതയിൽ സ്ക്യുബ ടൈവിം പോലത്തെ ഒട്ടു മിക്ക വാട്ടർ സ്പോർടസും ലഭ്യമാണ്. അണ്ടർ വാട്ടർ ഡൈവിങ്ങിന്നു പോയാൽ ഡിസ്കവറി ചാനൽ തോറ്റ് പോവും വിധം കടലിനടിയിലെ ലോകം കാണാം.

 1980കളിലെ സിനിമകളിൽ കാണുന്ന സാധാ രീതിയിലെ ചായ കടകളും ഹോട്ടലുകളും ആണ് അവിടെ, ന്യു ജെൻ ആ മേഖലകൾ കൈ വച്ച് തുടങ്ങിയിട്ടേ ഉള്ളു, പ്രധാന വിനോദം കടൽ തന്നെ, മാൽ ദ്വീപുകളോട് കടപിടിക്കുന്ന തെളിമയാർന്ന വെള്ളത്തിൽ മതി മറന്ന് കുളിക്കാം. തൊട്ടടുത്ത് വളരെ ചെറിയ ആൾ താമസം ഇല്ലാത്ത ദ്വീപിലേക്ക് നെഞ്ജോളം വെള്ളത്തിൽ നടന്ന് പോവാം. ഭാഷ രീതി പൊതുവെ വെത്യാസം ഉണ്ടെങ്കിലും ഒരുവിധം എല്ലാവർക്കും മലയാളം അറിയാം. അതികം യാത്ര ചെയ്യാൻ സ്ഥലം ഇല്ലാത്തതിനാൽ വാഹനങ്ങൾ ഏറെ ബൈക്കുകൾ ആണ്. ആവശ്യമെങ്കിൽ ഗുഡ്സ് വണ്ടികളുടെ പുറകിൽ സീറ്റ് വച്ചിട്ട് അതിൽ ആളെ കയറ്റും.
ദ്വീപുകാർക്ക് അവരുടേതായ രീതിയിലെ പലഹാരങ്ങളും മറ്റ് വിദവങ്ങളും ഉണ്ട്. എല്ലാം നല്ല സ്വാതിഷ്ടമായവ തന്നെ. നാട്ടുകാരുമായി ചങ്ങാത്തത്തിൽ ആയാൽ മീൻ പിടിക്കാൻ അവർക്കൊപ്പം പുറം കടലിൽ പോവാം.

 എല്ലാം മറന്ന് നഗര തിരക്കുകളിൽ നിന്നും വിട്ട് മാറി കുറച്ച് ദിവസങ്ങൾ അവിടെ ചിലവഴിച്ചാൽ അത് തീർച്ചയായും ജീവിതത്തിൽ മറക്കാനാവാത്ത ഒരും ഏടായിരിക്കും!!

ഒരു ലക്ഷദ്വീപ് യാത്ര_ലക്ഷദ്വീപ് യാത്രയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


ദ്വീപിലേക്ക്‌ യാത്ര ചെയ്യാൻ എന്തൊക്കെ ചെയ്യണം?

ദ്വീപിൽ വന്നാൽ എന്തൊക്കെ ചെയ്യണം?
By: Niyas O Calicut

യാത്രകൾ ഇഷ്ടപെടുന്ന സുഹൃത്തുക്കൾക്കായി ,ഏകദേശം 10 വര്ഷങ്ങള്ക്കു മുൻപ് ഞാൻ +1 ലു പഠിക്കുമ്പോൾ ലക്ഷ്വദ്വീപ് ലേക്ക് ഒരു യാത്ര പോയിരുന്നു അതിന്റെ ഇപ്പോഴും മറക്കാത്ത ചില ഓർമകൾ ഞൻ പങ്കു വെക്കുന്നു...തെറ്റുകൾ ഉണ്ടാവാം കാരണം അത്രയും പഴക്കമുള്ള യാത്ര ഓര്മ ആണല്ലോ.ഇവിടെ ദ്വീപ് യാത്ര കുറിപ്പുകൾ ഉണ്ടാവാറുണ്ട് ഒരു പക്ഷെ അതിൽ നിന്നും വ്യത്യസ്തമാവാം പഴക്കം ഉള്ളതിനാൽ.

 ഹൈ സ്കൂൾ ലു പഠിക്കുമ്പോൾ ഒരു അഗത്തി ദ്വീപിൽ നിന്നും ഉള്ള സുഹൃത്തു ഉണ്ടായിരുന്നെങ്കിലും അന്ന് അത്രക്കൊന്നും ബന്ധങ്ങൾ ഇല്ലായിരുന്നു..+2 നു ചേർന്നപ്പോൾ ആന്ദ്രോത്തു ദ്വീപിൽ നിന്നും ഒരു സുഹൃത്തിനെ കിട്ടി...ബന്ധങ്ങളുടെ പുറത്തു എന്തായാലും ദ്വീപിൽ പോയിട്ട് തന്നെ ബാക്കി കാര്യം എന്നുറപ്പിച്ചു ലീവ് നു വേണ്ടി കാത്തിരുന്നു +1 വെക്കേഷൻ ടൈം ലു പോവാൻ പോവാൻ പ്ലാൻ ചെയതു.

 ഏകദേശം രണ്ടു മാസം മുൻപ് തന്നെ പോവാനുള്ള തയാറെടുപ്പുകൾ തുടങ്ങി..ദ്വീപിലേക്ക്‌ പോവുന്നതിനുള്ള ഏറ്റവും വലിയ വിഷയമാണ് പെര്മിറ്റു കിട്ടുക എന്നുള്ളത് .തക്കതായ കാരണങ്ങൾ ഉണ്ടെങ്കിലേ പെര്മിറ്റി കിട്ടുകയുള്ളു..സിയാറത്തു എന്നും പറഞ്ഞാണ് ഞങ്ങൾ അന്ന് പെര്മിറ്റി എടുത്തത് ഞൻ ഉം കൂടെ ഉള്ള വേറെ ഒരു സുഹൃത്തും,മൊത്തം 3 പേര്.

 പെര്മിറ്റി റെഡി ആവണേൽ പോലീസ് സ്റ്റേഷൻ ലു നിന്നും ക്ലീറെൻസ് സർട്ടിഫിക്കറ്റ് കിട്ടണമായിരുന്നു..കേരളവും ഇന്ത്യ യും മഴുവന് കണ്ടിട്ട് പോയാൽ മതി ദ്വീപിലേക്ക്‌ എന്ന് SI പറഞ്ഞപ്പോ ആദ്യം സങ്കടപ്പെങ്കിലും ഒരു പരിചയക്കാരൻ വഴി ക്ലീറെൻസ് കിട്ടി..

 പേപ്പർ വർക്കുകൾ ഒക്കെ ക്ലിയർ ആയെങ്കിലും അടുത്ത കടമ്പ ടിക്കറ്റ് കിട്ടുക എന്നതാന്.വീട്ടുകാരുടെ പൂർണ സമ്മദത്തോടെ അല്ലായിരുന്നെങ്കിലും ഒരു വിധത്തിൽ ഞങ്ങൾ കൊച്ചിയിലെക്കു പുറപ്പെട്ടു..അന്ന് കാര്യമായിട്ട് രണ്ടു കപ്പലുകൾ ആണ് സർവീസ് നടത്തുന്നതു..ഭാരത് സീമ എന്ന കപ്പലും ടിപ്പു സുൽത്താൻ എന്നതും.

 കൊച്ചിയിൽ വില്ലിങ്ടൺ ഐലൻഡ് നിന്നും ആണ് ടിക്കറ്റ് കിട്ടുക. രാവിലെ തന്നെ ടിക്കറ്റ് നു വേണ്ടി Q ലു നിന്നെങ്കിലും ഞങ്ങൾ പെര്മിറ്റി ആയത് കൊണ്ടു വെയിറ്റ് ചെയ്യാൻ പറഞ്ഞു... ദ്വീപ് ലു ഉള്ളവർക്ക് ടിക്കറ്റ് കൊടുത്തിട്ട് തരുമെന്നും... കൂടെ ഉള്ള സുഹൃത്തിനു ടിക്കറ്റ് കിട്ടുമായിരുന്നു... കാത്തിരുന്നു എന്നല്ലാതെ ടിക്കറ്റ് കിട്ടിയില്ല മാത്രമല്ല ആ കപ്പൽ മിസ് ആവുകയും ചെയ്തു. കാരണം ഭാരത് സീമ പുതിയ കപ്പൽ ആയതു കൊണ്ടും ഫെസിലിറ്റീസ് അധികമായാതു കൊണ്ടും എല്ലാരും അതായിരുന്നു പ്രീഫെർ ചെയ്യാറ്. പിന്നെ ഉള്ളത് ടിപ്പു സുൽത്താൻ ആണ് നല്ല പോലെ പഴക്കം ചെന്നിട്ടുള്ളതും ബാലൻസ് റെഡി ആക്കാൻ വേണ്ടി സിമന്റ് ചാക്ക് നനച്ചു വെചതാണ്ന്നും കയറിയപ്പോൾ മനസ്സിൽ ആയി...

 ഉച്ചക്ക് 12 മണിക്ക് വില്ലിംഗ് ടൺ അയലൻഡ്‌ വിട്ടു. നാല് നിലകളിലായിട്ടു ആണ് കപ്പൽ ഘടന മൂന്നു ഹോട്ടലുകൾ കളിക്കാനും കിടക്കാനും ഇരിക്കാനും എല്ലാത്തിനും ഉള്ള സൗകര്യം ഇതില് ഉണ്ടായിരുന്നു..തീർത്തും പുതിയ ഒരു അനുഭവമായിരുന്നു അതു...

 ആന്ത്രോത് ദ്വീപ് ലു എത്തുന്നതിനു കുറച്ചു മുന്പായിട്ടു കൽപയിനി എന്ന മറ്റൊരു ദ്വീപ് ഉണ്ട് അവിടേക്കുള്ള കുറച്ചു ടൂറിസ്റ്റ് കളും ഉണ്ടായിരുന്നു... ഏകദേശം ഒരുമണിക്കൂർ ആയപോയെക്കിനു തന്നെ കൊച്ചി യെ കാണാൻ പറ്റാത്ത രൂപത്തിൽ ആയി... പിന്നെ അങ്ങോട്ട് ഇടയ്ക്കു കാണുന്ന മീന്പിടുത്തക്കാരുടെ ചെറു ബോട്ടുകൾ മാത്രം ആയി.. കുറച്ചു കൂടി ചെന്നപ്പോൾ ഒന്നും ഇല്ല... ചുറ്റിലും കടൽ മാത്രം..ഇരുട്ട് കൂടി ആയപ്പോൾ പിന്നെ വേണ്ടായിരുന്നു ന്നു വരെ ചിന്ദിച്ചിരുന്നു...

 ഏകദേശം പുലർച്ചെ 6 മണി ആഴപോയെക്കിനും കൽപയിനി ദ്വീപിൽ എത്തിയിരുന്നു... അവിടെ ഇറങ്ങാൻ ഒരു ശ്രമം നടത്തിയെങ്കിലും നടന്നില്ല.
ഏകദേശം 12 പത്തു മണിയോടെ ആന്ദ്രോത് ദ്വീപ് ഞങ്ങൾ കണ്ടു തുടങ്ങി.. BSNL മാത്രം റേഞ്ച് ഉള്ള ..വലിയ കപ്പലുകൾ കരയോട് അടുപ്പിക്കാറില്ല മാത്രം അല്ല ജെട്ടി ഉണ്ടങ്കിലും അന്ന് കുറച്ചു അകലെ ആയി കപ്പൽ നങ്ങൂരം ഇട്ടു.

 കരയിൽ നിന്നും ഓരോരോ ബോട്ടുകൾ കപ്പലിനെ ലഷ്യമാക്കി അടുത്ത് കൊണ്ടിരുന്നു... ഏറ്റവും ഭയാനകവും ഭീതി ഉളവാക്കുന്നതും.ആയിരുന്നു ആ കാഴ്ച.. കപ്പലിൽ നിന്നും ഓരോരുത്തരായിട്ടു ബോട്ടിലേക്കു ചാടുന്നു... ഞാൻ ചാടില്ലാന്നു വാശി പിടിച്ചു നിന്നെങ്കിലും കടലിനും സാത്താന്റെ യും ഇടയിലുള്ള അവസ്ഥ ആയിരുന്നു. നോക്കി നില്കുന്നതിന്റെ ഇടയ്ക്കു രണ്ടു പോലീസുകാർ രണ്ടു കൈയും പിടിച്ചു ബോട്ടിലേക്ക് അങ്ങ് ഇട്ടു...

 ബോട്ട് കരയോട് അടുത്ത് കൊണ്ടിരുന്നു.. ഒരുപാട് പേര് സ്വന്തമാക്കാരെയും ബന്ധുക്കാരെയും കാത്തു നിൽക്കുന്നുണ്ടായിരുന്നു... കൂട്ടത്തിൽ സുഹൃത്തിന്റെ ജേഷ്ഠനും ഉണ്ടായിരുന്നു..
കരയിൽ നിന്നും ഒരു അഞ്ചു മിനിറ്റ് നടക്കാനേ ഉള്ളു വീട്ടിലേക്കു.. ഇളനീരും പിന്നെ ഒരു പാട് വെറൈറ്റി പലഹാരങ്ങളുഉം ഞങ്ങൾക്കായി ഒരുക്കി വെച്ചിരുന്നു.. ഫ്രഷ് ആയി കൊണ്ടിരിക്കുന്നതിന്റെ ഇടയ്ക്കു തന്നെ പോലീസുകാർ ഞങ്ങളെയും തേടി അവിടെ എത്തിയിരുന്നു. ഒപ്പിടലും അവരുടെ അന്വേഷണവും ഒക്കെ കഴ്ഞ്ഞു ദിവസവും പോലീസ് സ്റ്റേഷൻ ലു പോയിട്ടു റിപ്പോർട്ട് ചെയ്യാനും പറഞ്ഞു അവർ മടങ്ങി..

 ആദ്യമായിട്ട് സുഹൃത്തിന്റെ ഉമ്മ ഞങ്ങളോട് പറഞ്ഞട് ഇന്നും ഓർക്കുന്നു... ഇതു നിങ്ങടെ നാട് പോലെയല്ല വെള്ളം എങ്ങാനും കയറിയാൽ എങ്ങോട്ടും ഒടാനില്ലന്നു ....

 കരയിൽ നിന്നും വന്നവരാണെന്നും പറഞ്ഞു എല്ലാവരും ഞങ്ങളെ വല്യ സ്വീകരണം ആയിരുന്നു..

 ഞങ്ങൾ പോയത് ഒരാഴ്ചത്തേക് ഉള്ള പെര്മിറ്റി ആണേലും തിരിച്ചു വരാൻ കപ്പൽ കിട്ടിയില്ല പതിനഞ്ചു ദിവസം ഞങ്ങൾ അവിടെ താമസിച്ചു.. തിരിച്ചു കിട്ടിയതും അതേ ടിപ്പു സുൽത്താൻ തന്നെയായിരുന്നു..

 അതിനിടക്ക് സ്‌കൂൾ റീഓപ്പൺ ചെയ്‌തു നാല് ദിവസത്തെ ക്ലാസ് മിസ്സായിരുന്നു.. ഒരു പാട് കാര്യങ്ങൾ എഴുതി ചേര്ക്കാനുണ്ട് ഇപ്പോ തന്നെ ഒത്തിരി ആയി.. ആട് കൊണ്ട് തത്കാലത്തേക്ക് നിർത്തട്ടെ...

ദ്വീപിലേക്ക്‌ യാത്ര ചെയ്യാൻ എന്തൊക്കെ ചെയ്യണം? 
ദ്വീപിൽ വന്നാൽ എന്തൊക്കെ ചെയ്യണം?
By: Mammu Kavaratti

  ഈ ചോദ്യം പലരുടെയും മനസിൽ കുടുങ്ങി കിടക്കുകയാണ്‌... കേരളത്തിൽ നിന്ന് അമേരിക്ക വരെ സഞ്ചരിച്ച ഒരു സഞ്ചാരിക്ക്‌ കേരളത്തിന്റെ തൊട്ടടുത്തുള്ള ഇന്ത്യയുടെ ഒരു ഭാഗമായ ലക്ഷദ്വീപിലേക്ക്‌ വരണമെങ്കിൽ കുറച്ച്‌ വട്ടമിട്ട്‌ കളിക്കേണ്ടി വരും എന്നതിൽ ആർക്കും ഒരു സംശയവും വേണ്ടാ...

  ഇനി നമ്മുടെ വിശയത്തിലോട്ട്‌ കടക്കാം... ദ്വീപിലേക്ക്‌ വരണമെങ്കിൽ ആദ്യം ദ്വീപുകാരനായ ദ്വീപിലെ ഒരു സ്പോൻസറിനെയോ , ഏതെങ്കിലും ഒരു ട്രാവൽ ഏജൻസിയെയോ പിടിക്കണം... കാരണം ലക്ഷദ്വീപ്‌ അഡ്മിനി സ്റ്റ്രേഷന്റെ പെർമ്മിറ്റ്‌ ഇല്ലാതെ ലക്ഷദ്വീപിലേക്ക്‌ പ്രവേശിക്കുവാൻ ലക്ഷദ്വീപ്‌ കാർ അല്ലാത്ത ആർക്കും സാദിക്കുകയില്ലാ... പെർമ്മിറ്റിന്‌ വേണ്ടി ഈ മാസം അപ്ലൈ ചെയ്യുകയാണെങ്കിൽ ചുരിങ്ങിയത്‌ ഒന്നര മാസം എടുക്കും പെർമ്മിറ്റ്‌ റെഡിയായി കിട്ടാൻ...

 പെർമ്മിറ്റ്‌ സിസ്റ്റം ഇത്രക്കും ശക്തമാവാൻ കാരണം ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്ര ഭരണ പ്രദേശമായത്‌ കൊണ്ടും, ഇന്ത്യയിൽ നിന്ന് ഒറ്റ പെട്ട്‌ കിടക്കുന്ന പവിഴ ദ്വീപ്‌ സമൂഹം ആയത്‌ കൊണ്ടുമാണ്‌...

 തീവ്രവാദ ഭീക്ഷണികൾ ദിനം തോറും മുഴുങ്ങി കേൾക്കുന്ന ഈ ലോകത്ത്‌ കേന്ദ്ര സർക്കാർ ഒരുക്കിയ ദ്വീപുകാരുടെ ഏറ്റവും വലിയ രക്ഷാ വലയമാണ്‌ ഇവിടത്തെ പെർമ്മിറ്റ്‌ സിസ്റ്റം.... ഇത്‌ കൊണ്ടാണ്‌ ഇവിടത്തെ പെർമ്മിറ്റ്‌ സിസ്റ്റം ഇത്രക്കും കടുപ്പമേറാനുണ്ടായ കാരണം.

 പെർമ്മിറ്റ്‌ റെഡിയായി ദ്വീപിലേക്ക്‌ കപ്പലിൽ വരുമ്പോൾ ഒരു രാത്രി ഉറങ്ങി പോവുന്ന കപ്പലിൽ ഏതൊരു പെർമ്മിറ്റ്‌ ഹോൾഡറും ഒമിറ്റ്‌ ചെയ്യാൻ സാദ്യതയുണ്ട്‌ അത്‌ കൊണ്ട്‌ ഒമിറ്റിനെ പ്രതിരോധിക്കാൻ ശക്തിയുള്ള മെഡിസിൻ കയ്യിൽ സൂക്ഷിച്ച്‌ വെക്കുന്നത്‌ നല്ലതായിരിക്കും.

 പ്രൈവറ്റ്‌ ഏജൻസി വഴിയോ , മറ്റ്‌ സുഹുർത്തുക്കളായ സ്പോൻസർമാർ വഴിയോ ദ്വീപിൽ ഇറങ്ങിയ സഞ്ചാരിയാണെങ്കിൽ ഉടൻ തന്നെ സ്ഥലത്തെ പോലീസ്‌ സ്റ്റേഷനിൽ പോയി അവിടത്തെ സ്റ്റേഷൻ ഹൗസ്‌ ഓഫീസറിനെ കണ്ട്‌ നിങ്ങൾ ദ്വീപിൽ സുരക്ഷിതമായി എത്തി ചേർന്നിട്ടുണ്ടെന്ന് റിപ്പോർട്ട്‌ ചെയ്യുകാ...

 ദ്വീപിന്റെ റോഡിൽ കൂടെ നടന്ന് സഞ്ചരിക്കാൻ മാത്രം വലിപ്പമുള്ള ദ്വീപിൽ നിങ്ങളെ വിസ്മയിപ്പിക്കുന്ന അനേകം കാര്യങ്ങളാണ്‌ അവിടെയുള്ളത്‌...

 ഇതിൽ ഏറ്റവും എടുത്ത്‌ പറയേണ്ടത്‌ ദ്വീപിലെ സ്നേഹ സമ്പന്നരായ സമൂഹത്തെ കുറിച്ചാണ്‌.... അപിരിചിതനായ നിങ്ങളെ ചോറ്‌ കഴിക്കാനും , ചായ കുടിക്കാനും അവിടത്തെ ജനങ്ങൾ നിങ്ങളെ സൽക്കരിക്കും... സൽക്കാരം നിരസിച്ച്‌ കളയരുത്‌ കാരണം അതായിരിക്കും നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ നഷ്ടപെടുത്തുന്ന ഏറ്റവും വലിയ നഷ്ടങ്ങളിൽ ഒന്ന്...

 കളങ്കമില്ലാത്ത ഹൃദയങ്ങളുടെ ഉടമകളാണ്‌ അവർ...

എല്ലാം കഴിഞ്ഞ്‌ ഇനി തിരിച്ച്‌ നാട്ടിലേക്ക്‌ പോവുമ്പോൾ വീണ്ടും അവിടത്തെ പോലീസ്‌ സ്റ്റേഷനിൽ പോയി റിപ്പോർട്ട്‌ ചെയ്യൽ നിർബന്ധമാണ്‌....

 ഇതൊക്കെയാണ്‌ നിങ്ങളുടെ മനസിൽ കുടുങ്ങി കിടക്കുന്ന സംശയങ്ങൾ... ഈ അറിവ്‌ പകർന്ന് തന്ന എന്നെ ഇനി നിങ്ങൾ ദ്വീപ്‌ കാണണമെന്ന് പറഞ്ഞ്‌ കൊല്ലാ കൊല ചെയ്യരുത്‌...

Lakshadweep is a tropical archipelago of 36 atolls and coral reefs in the Laccadive Sea, off the coast of Kerala, India. Not all of the islands are inhabited, and only a few are open to visitors (permits required). Kavaratti, one of the more developed islands, is home to dozens of mosques, including the ornately decorated Ujra Mosque, as well as Kavaratti Aquarium, showcasing regional fish, shark and coral species.

Source: Wikipedia

Image Gallary - Lakshadweep:

About Unknown

പാലക്കാട്‌ ജില്ലയിലെ പട്ടാമ്പി സ്വദേശി. യാത്രകളെ ഇഷ്ട്ടപ്പെടുന്നവര്‍ക്ക് വേണ്ടി യാത്രാനുഭവങ്ങള്‍ പങ്കുവെച്ചാലോ എന്നാ ആലോചനയില്‍ നിന്നാണ് ഈ ബ്ലോഗ്‌ രൂപംകൊണ്ടത്. ഇവിടെ ഷെയര്‍ ചെയ്യുന്നത് എന്‍റെ മാത്രം അനുഭവങ്ങളല്ല. സുഹൃത്തുക്കളും മറ്റു യാത്രികരും അയച്ച് തരുന്നവയാണ്‌ കൂടുതലായി ഇവിടെ നിങ്ങള്‍ക്കായി പങ്കു വെക്കുന്നത്.

0 comments:

Post a Comment

Copyright © കേരള സഞ്ചാരി

Designed by ABDU RAHIMAN