കായലും, പുഴയും പച്ചപുതച്ചു നിൽക്കുന്ന നെൽപ്പടങ്ങളും കൈകോർത്തു കിടക്കുന്ന പ്രകൃതി മനോഹരമായ ദ്വീപാണ് കടമക്കുടി. തനി ഗ്രാമീണത നിറഞ്ഞു നിൽക...

മനം കവർന്നെടുക്കുന്ന പ്രകൃതി മനോഹാരിതയുമായി കടമക്കുടി

കായലും, പുഴയും പച്ചപുതച്ചു നിൽക്കുന്ന നെൽപ്പടങ്ങളും കൈകോർത്തു കിടക്കുന്ന പ്രകൃതി മനോഹരമായ ദ്വീപാണ് കടമക്കുടി. തനി ഗ്രാമീണത നിറഞ്ഞു നിൽക്കുന്ന ജീവിത ശൈലിയും കൃഷിരീതിയുമാണ് ഇവിടെത്തെ ദ്വീപുനിവാസികളുടേത്. അപൂർവയിനം പക്ഷികളുടെ ആവാസ കേന്ദ്രമാണ് ഇവിടം.
 


 പ്രകൃതിയുടെ സുന്ദരമായ കടമക്കുടിയിൽ ചെറുതും വലുതുമായ 13 ദീപുകളാണ് സ്ഥിതി ചെയ്യുന്നത്. 3190 ഏക്കർ വിസ്തൃതിയിൽ വരുന്ന ദ്വീപിൽ 505 ഏക്കർ ഭൂമിയിൽ മാത്രം ജനവാസമുള്ളു. ദ്വീപിലെ 80 ശതമാനം ആളുകളും മത്സ്യബന്ധനം ഉപജീവന മാർഗമായി തിരഞ്ഞെടുത്തവരാണ്. ഇത്രയേറെ മത്സ്യത്തൊഴിലാളികളും മൽസ്യകർഷകരും ഉള്ള കടമക്കുടിയെ മൽസ്യഗ്രാമമാക്കി നിലനിർത്തണമെന്നാണ് ദ്വീപ് നിവാസികളുടെ സ്വപ്നം.
ഒരു കാലത്ത് 10000 ടൺ ഓളം മത്സ്യങ്ങൾ ഇവിടെ നിന്ന് കയറ്റുമതി ചെയ്തിരുന്നു. എന്നാൽ ഇന്ന് വൻതോതിൽ പെരിയാറിൽ മാലിന്യം കലരുന്നതും, ജൈവ വൈപ്പിൻ പദ്ധതിയുടെ ഭാഗമായി നടന്നിരുന്ന വീരൻപുഴ കായലിന്റെ എക്കൽ ഡ്രഡ്ജ് ചെയ്തു ആഴം കൂട്ടുന്ന ജോലികൾ പാതി വഴിയിൽ മുടങ്ങിയതും ദ്വീപിലെ മൽസ്യ മേഖലയെ പ്രതികൂലമായി ബാധിച്ചു.
 

 നീണ്ടു പരന്നു കിടക്കുന്ന കായലിൽ വലയെറിയുന്ന മൽസ്യ തൊഴിലാളികളും തോണി തുഴഞ്ഞു മീൻ പിടിക്കുന്നവരും കായലിൽ നീന്തി തിമർക്കുന്ന താറാവ് കൂട്ടങ്ങളും നിരവധി പക്ഷികൂട്ടങ്ങളും കടമക്കുടിയുടെ നിത്യവസന്ത കാഴ്ചകളാണ്.
 

 1341 ലെ വെള്ളപ്പൊക്കത്തിൽ കൊച്ചി തുറമുഖം രൂപപ്പെട്ടപ്പോൾ ഉണ്ടായ ദ്വീപുകളിലൊന്നാണ് കടമക്കുടി. 1963 വരെ ചേരാനല്ലൂർ പഞ്ചായത്തിന്റെ ഭാഗമായിരുന്നു. വെള്ളത്താൽ ചുറ്റപ്പെട്ടതുകൊണ്ട് ദ്വീപ് നിവാസികൾക്ക് പുറംലോകവുമായി ബന്ധപ്പെടാൻ ബോട്ടുകളും , വഞ്ചികളും മാത്രമാണ് ആശ്രയം. എന്നാൽ കടമക്കുടിയുടെ വർദ്ധിച്ചുവരുന്ന വിനോദസഞ്ചാര സാധ്യതകൾ മുന്നിൽകണ്ട് ദ്വീപിലേക്കുള്ള പാലം നിർമാണം നടന്നു വരികയാണ്.
  

 പെരിയാറിനാൽ കൈവഴികളിലൂടെ കടന്നു ദ്വീപുകൾ ചുറ്റിയുള്ള ബോട്ട് യാത്ര ഏറെ ആസ്വാദകരമാണ്. യാത്രയിൽ ചിതറിക്കിടക്കുന്ന പല തുരുത്തുകളും കാണാൻ സാധിക്കും. ചെറിയ കടമക്കുടി, ചരിയംത്തുരുത്ത്, മുറിക്കൽ, വലിയകടമക്കുടി, ചെകുത്താൻ ദ്വീപ് എന്ന് അറിയപ്പെടുന്ന പുള്ളിക്കപ്പുറം , പാല്യംതുരുത്ത്, മൂലമ്പിള്ളി, പുതുശ്ശേരി, ചേന്നൂർ, കോതാട്, കോരാമ്പാടം, കണ്ടനാട്, കാരിക്കാട് തുരുത്ത് എന്നിവയാണ് ദ്വീപുകൾ. ഇവയുടെ മനോഹാരിത പൂർണമായും അസ്വദിക്കണമെങ്കിൽ ദിവസങ്ങൾ ചിലവിടേണ്ടിവരും..

Kadamakudy Islands is a cluster of fourteen islands: Valiya Kadamakudy (the main island), Murikkal, Palyam Thuruth, Pizhala, Cheriya Kadamakudy, Pulikkapuram, Moolampilly, Puthussery, Chariyam Thuruth, Chennur, Kothad, Korambadam, Kandanad and Karikkad Thuruthu.

Image Gallary - Kadamakkudi:





















0 comments: